Powered by Blogger.
NEWS FLASH ***
Showing posts with label 2020_08. Show all posts
Showing posts with label 2020_08. Show all posts

Monday, June 28, 2021

शाहंशाह अकबर को कौन सिखाएगा - 8 ഹിന്ദി പാഠപുസ്തകത്തിലെ ഒന്നാമത്തെ പാഠം

Update GIF - Find on GIFER
1 Jul 2015ൽ പ്രസിദ്ധീകരിച്ച പോസ്റ്റ് കോവിഡ് കാലത്തെ പ്രത്യേക സാഹചര്യത്തില്‍ ചില കൂട്ടിച്ചേര്‍ക്കലുകളോടെ പുനഃപ്രസിദ്ധീകരിക്കുകയാണ്.
ഒരു പ്രത്യേക പ്രദേശത്ത് വാമൊഴികളിലൂടെ തലമുറകളായി കൈമാറിവരുന്ന കഥകളെയാണ് നാടോടിക്കഥകൾ എന്ന് കണക്കാക്കുന്നത്.  സ്വാഭാവികമായും ഓരോകാലത്തും പറയുന്നവരുടെ മനോധര്‍മ്മമനുസരിച്ചുള്ള വിവിധ മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും ഈ കഥകളില്‍ വന്നുചേര്‍ന്നിട്ടുണ്ടാകും. പ്രധാന കാര്യം, ഓരോ കാലത്തെയും രീതികളും ശൈലികളും ഇഴചേര്‍ന്ാണ് ഈ കഥകള്‍  വികസിക്കുന്നതെന്നാണ്. ഒരേ കഥ തന്നെ വിവിധ സന്ദര്‍ഭങ്ങളിലും പ്രാദേശികഗോത്രങ്ങളിലും വ്യത്യസ്ത രൂപങ്ങളില്‍ കാണാന്‍ കഴിയുന്നുണ്ട്. നാടോടിപ്പാട്ടുകള്‍ പോലെതന്നെ നാടോടിക്കഥകളും നമ്മുടെ പാരമ്പര്യ സ്വത്താണ്. ഉമ്മറത്തിരുന്ന് മുത്തശ്ശിമാരില്‍ നിന്ന് നാം കേട്ട പല കഥകളും എപ്പോൾ, എവിടെ, എങ്ങനെ, ആര് നിര്‍മ്മിച്ചു എന്ന് പറയുക അസാധ്യമാണ്. അക്ബര്‍ - ബീര്‍ബല്‍ കഥകളും ആ ഗണത്തില്‍പ്പെടുന്നു.
 
शाहंशाह अकबर को कौन सिखाएगा എന്ന പാഠഭാഗം  വീഡിയോരൂപത്തില്‍ (മലയാളം)
പാഠഭാഗത്തെക്കുറിച്ച് എന്ത് ധാരണ കിട്ടി എന്നറിയാനും അതുറപ്പിക്കാനും ഒരു ഓണ്‍ലൈന്‍ പരീക്ഷകൂടി താഴെ ചേര്‍ത്തിട്ടുണ്ട്.
शाहंशाह अकबर को कौन सिखाएगा എന്ന പാഠഭാഗം  ചിത്രകഥാരൂപത്തില്‍(ഹിന്ദി) താഴെ ലഭ്യമാണ്. ഇവ  വായിച്ചശേഷം പാഠം പല ആവൃത്തിവായിക്കുക. പാഠത്തെ ഉള്‍ക്കൊള്ളാനായോ എന്നു പരിശോധിക്കുന്നതിന് സഹായകമായ ഒരു ഓണ്‍ ലൈന്‍ പരീക്ഷ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു ഇൻ്ററാക്ടീവ് സെഷൻ ആണ്. പരീക്ഷയെഴുതുന്നു. മാർക്ക് അപ്പോൾത്തന്നെ അറിയുന്നു. തെറ്റിയവയുടെ ഉത്തരങ്ങളും അപ്പോൾത്തന്നെ പഠിക്കാം. വായിക്കുന്നവര്‍ അഭിപ്രായങ്ങള്‍ എഴുതിയാല്‍  ഈ പ്രവര്‍ത്തനങ്ങല്‍ മെച്ചപ്പെടുത്താനും തുടരാനും കഴിയും
शाहंशाह अकबर को कौन सिखाएगा എന്ന പാഠഭാഗം ചിത്രകഥാരൂപത്തില്‍(ഹിന്ദി)കൊട്ടാരക്കര സദാനന്ദപുരം ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ ഐ.ടി.,ഹിന്ദി ക്ലബ്ബുകള്‍ ചേര്‍ന്ന് തയ്യാറാക്കിയതിന്റെ പ്രസന്റേഷന്‍രൂപം താഴെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം PDF File പ്രസന്റേഷനായി കാണാന്‍ ഫയല്‍ തുറന്ന് View Presentation ല്‍ ക്ലിക്ക് ചെയ്താല്‍ മതി. 
വിവിധ തൊഴിലുകളയും തൊഴിലാളികളെയും പരിചയപ്പെടാന്‍ സഹായകമായ ഒരു സംവേദാത്മക (interactive)പ്രവര്‍ത്തനം സമഗ്രയിലെ അവധിക്കാല സന്തോഷങ്ങള്‍ എന്ന പേജില്‍ class 8(ഹിന്ദി) ന്റെ പ്രവർത്തനങ്ങളിൽ ലഭ്യമാണ് അതും ഉപയോഗപ്പെടുത്തുമല്ലോ?

പ്രസന്റേഷന്‍ പി.‍ഡി.എഫിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പാഠഭാഗം മലയാളത്തില്‍ ലഭ്യമാണ്. ഇവിടെ ക്ലിക്ക് ചെയ്യൂ
പാഠത്തിലെ കഠിന പദങ്ങളുടെ അര്‍ത്ഥം ഇവിടെ ക്ലിക്ക് ചെയ്യൂ
ഓണ്‍ ലൈന്‍ പരീക്ഷ എഴുതാം    ഇവിടെ ക്ലിക്ക് ചെയ്യൂ

Tuesday, October 20, 2020

पिता का प्रायश्‍चित (संस्मरण ഓര്‍മ്മ കുറിപ്പ്) कार्यपत्रिका( worksheet)

എട്ടാം ക്ലാസ്സിലെ पिता का प्रायश्‍चित എന്ന പാഠം വിക്ടേഴ്സില്‍ കണ്ടുകാണുമല്ലോ? പാഠഭാഗം നന്നായി വായിച്ച് പഠിച്ചുറപ്പിക്കണം. പാഠഭാഗത്തെക്കുറിച്ച് എന്ത് ധാരണ കിട്ടി എന്ന് സ്വയം വിലയിരുത്താന്‍ കൊല്ലം കൊട്ടാരക്കര കടയ്ക്കോട് SNGSHS ലെ ഹിന്ദി അധ്യാപകന്‍ പ്രകാശ് സാര്‍ തയ്യാറാക്കിയ ഒരു ഓണ്‍ലൈന്‍ വര്‍ക്ക്ഷീറ്റ് കൂടി ചേര്‍ത്തിട്ടുണ്ട്. ഒരു ഇന്ററാക്ടീവ് സെഷൻ ആണ്. വര്‍ക്ക്ഷീറ്റ് പൂർത്തിയാക്കി സമ‍ർപ്പിച്ചാൽ സ്കോർ അപ്പോൾത്തന്നെ അറിയാന്‍ കഴിയും.  ശരിഉത്തരങ്ങളും അപ്പോൾത്തന്നെ കാണാനും തെറ്റിയവ തിരുത്തി പഠിക്കാനും കഴിയും. ഈ പ്രവ‍ർത്തനം എത്ര തവണ വേണമെങ്കിലും പരീക്ഷ എന്ന പേടിയില്ലാതെ ചെയ്യാന്‍ സാധിക്കും. പഠിക്കുക,പഠിച്ചത് ഉറപ്പിക്കുക, സുരക്ഷിതരായിരിക്കുക

पिता का प्रायश्‍चित പാഠത്തിന്റെ ഓണ്‍ലൈന്‍ ചോദ്യങ്ങള്‍ക്കായി  ക്ലിക്ക് ചെയ്യുക 
Click Here GIF | Gfycat

എട്ടാം ക്ലാസ്സിലെ पिता का प्रायश्‍चित എന്ന പാഠത്തിന്റെ വര്‍ക്ക് ഷീറ്റിന്റെ ലിങ്ക് ഷെയര്‍ ചെയ്യാനാഗ്രഹിക്കുന്നവര്‍ക്കായി ഇവിടെ നല്കുന്നു. ഇത് കോപ്പി ചെയ്ത് ഷെയര്‍ ചെയ്യാം. https://docs.google.com/forms/d/e/1FAIpQLSeI2vgCN-IRm7MN-T_gK1l-nHKHI9DrZNkp_epVx5JNjxvWbg/viewform?usp=sf_link

Sunday, August 09, 2020

सुख-दुख

താഴെയുള്ള വീഡിയോയില്‍  കോഴിക്കോട് ജി.വി.എച്ച്.എസ്സ്.ഫോർ ഗേൾസ് നടക്കാവിലെ ഷനോജ് കുമാര്‍ മാഷ്  എട്ടാം ക്ലാസ്സ് ഹിന്ദി പാഠപുസ്തകത്തിലെ सुख-दुख  എന്ന കവിതാപാഠം പരിചയപ്പെടുത്തുന്നു. പാഠഭാഗത്തെക്കുറിച്ച് എന്ത് ധാരണ കിട്ടി എന്ന് സ്വയം വിലയിരുത്താന്‍ കൊല്ലം കൊട്ടാരക്കര കടയ്ക്കോട് SNGSHS ലെ ഹിന്ദി അധ്യാപകന്‍ പ്രകാശ് സാര്‍ തയ്യാറാക്കിയ ഒരു ഓണ്‍ലൈന്‍ പരീക്ഷകൂടി ചേര്‍ത്തിട്ടുണ്ട്. ഒരു ഇന്ററാക്ടീവ് സെഷൻ ആണ്. പരീക്ഷയെഴുതുന്നു. മാർക്ക് അപ്പോൾത്തന്നെ അറിയുന്നു. തെറ്റിയവയുടെ ഉത്തരങ്ങളും അപ്പോൾത്തന്നെ കാണാനും തിരുത്തി പഠിക്കാനും കഴിയും. ഈ പ്രവ‍ർത്തനം എത്ര തവണ വേണമെങ്കിലും ചെയ്യാന്‍ സാധിക്കും. പഠിക്കുക, സുരക്ഷിതരായിരിക്കുക കവിതയുടെ അര്‍ത്ഥം വിശദമാക്കുന്ന രണ്ട് പോസ്റ്റുകള്‍ മുന്‍ വര്‍ഷത്തില്‍ ചെയ്തിരുന്നു. അത് വായിച്ചു നോക്കാന്‍ താത്പര്യമുള്ളവര്‍ക്കായി അതിന്റെ ലിങ്കും നല്കിയിട്ടുണ്ട്.

सुख-दुख ന്റെ ഓണ്‍ലൈന്‍ ചോദ്യങ്ങള്‍ക്കായി  ക്ലിക്ക് ചെയ്യുക
सुख-दुख कविता (व्याख्या भाग-2)
കവിതയുടെ വ്യാഖ്യാനം പി.ഡി.എഫ് ആയി ലഭിക്കാന്‍ നിങ്ങളുടെ ഇ മെയില്‍ വിലാസം കമന്റായി നല്കുക 

Monday, July 13, 2020

ज्ञानमार्ग - 8 ഹിന്ദി പാഠപുസ്തകത്തിലെ രണ്ടാമത്തെ പാഠം

शाहंशाह अकबर को कौन सिखाएगा എന്ന പാഠം അറിവിനെക്കുറിച്ച് हरेक में कुछ न कुछ ज्ञान है (ഓരാ വ്യക്തിയില്‍ നിന്നും  എന്തങ്കിലും ഒന്ന് പഠിക്കാനുണ്ടാകും), ज्ञानार्जन एक निरंतर प्रक्रिया है। (അറിവു നേടല്‍ ഒരിക്കലും അവസാനിക്കാത്ത,ജീവിതകാലം മുഴുവന്‍ നീണ്ടുനില്ക്കുന്ന പ്രക്രിയയാണ്) എന്നീ സന്ദേശങ്ങള്‍ നമുക്ക് നല്കി. അടുത്ത അധ്യായമായ ज्ञानमार्ग എന്ന ഏകാങ്കനാടകവും അതിന്റെ തുടക്കത്തിലുള്ള पोल खुल गया എന്ന കാര്‍ട്ടൂണും  ज्ञान बाहरी दिखावा नहीं है।(പുറംമോടി അറിവിന്റെ അളവുകോലല്ല ) ज्ञान सबकी भलाई केलिए है।(അറിവ് ലോകത്തിന്റെ നന്മക്ക് വേണ്ടിയാണ്), अहंकार से ज्ञान असफल होता है।(അഹംകാരം അറിവിന്റെ സദ്ഫലങ്ങളെ ഇല്ലാതാക്കുന്നു) എന്നീ സന്ദേശങ്ങള്‍ നല്കുന്നു.
ഈ പോസ്റ്റില്‍ ഈ ഏകാങ്കനാടകത്തിന്റെ മലയാള പരിഭാഷ,കടന്നപ്പള്ളി ഗവ. ഹയര്‍സെക്കന്ററി സ്കൂളിലെ രവിമാഷ് തയ്യാറാക്കിയ പാഠഭാഗത്തെ വാക്കുകളുടെ അർത്ഥം,ഏകാങ്കനാടകത്തിന്റെ വീഡിയോ എന്നിവ  നല്കിയിട്ടുണ്ട്.
 പാഠഭാഗത്തെക്കുറിച്ച് എന്ത് ധാരണ കിട്ടി എന്നറിയാനും അതുറപ്പിക്കാനും കൊല്ലം കൊട്ടാരക്കര കടയ്ക്കോട് SNGSHS ലെ ഹിന്ദി അധ്യാപകന്‍ പ്രകാശ് സാര്‍ തയ്യാറാക്കിയ ഒരു ഓണ്‍ലൈന്‍ പരീക്ഷകൂടി ചേര്‍ത്തിട്ടുണ്ട്.ഓര്‍ക്കുക ഇത് ഒരു പരീക്ഷയായല്ല, ഒരു ഗെയിമായി ഏറ്റെടുക്കുക. ഒരു ഇന്ററാക്ടീവ് സെഷൻ ആണ്. പരീക്ഷയെഴുതുന്നു. മാർക്ക് അപ്പോൾത്തന്നെ അറിയുന്നു. തെറ്റിയവയുടെ ഉത്തരങ്ങളും അപ്പോൾത്തന്നെ കാണാനും തിരുത്തി പഠിക്കാനും കഴിയും. പരീക്ഷ എത്ര തവണ വേണമെങ്കിലും ചെയ്യാന്‍ സാധിക്കും. പഠിക്കുക, സുരക്ഷിതരായിരിക്കുക


പാഠഭാഗത്തെ വാക്കുകളുടെ അർത്ഥത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക

മലയാളപരിഭാഷയ്ക്ക് (PDF) ഇവിടെ ക്ലിക്ക് ചെയ്യുക

ज्ञानमार्ग ന്റെ ഓണ്‍ലൈന്‍ ചോദ്യങ്ങള്‍ക്കായി  ക്ലിക്ക് ചെയ്യുക
Click Here GIF | Gfycat

© hindiblogg-a community for hindi teachers
  

TopBottom