പാഠഭാഗത്തെക്കുറിച്ച് എന്ത് ധാരണ കിട്ടി എന്നറിയാനും അതുറപ്പിക്കാനും കൊല്ലം കൊട്ടാരക്കര കടയ്ക്കോട് SNGSHS ലെ ഹിന്ദി അധ്യാപകന്‍ പ്രകാശ് സാര്‍ തയ്യാറാക്കിയ ഒരു ഓണ്‍ലൈന്‍ പരീക്ഷകൂടി ചേര്‍ത്തിട്ടുണ്ട്.ഓര്‍ക്കുക ഇത് ഒരു പരീക്ഷയായല്ല, ഒരു ഗെയിമായി ഏറ്റെടുക്കുക. ഒരു ഇന്ററാക്ടീവ് സെഷൻ ആണ്. പരീക്ഷയെഴുതുന്നു. മാർക്ക് അപ്പോൾത്തന്നെ അറിയുന്നു. തെറ്റിയവയുടെ ഉത്തരങ്ങളും അപ്പോൾത്തന്നെ കാണാനും തിരുത്തി പഠിക്കാനും കഴിയും. പരീക്ഷ എത്ര തവണ വേണമെങ്കിലും ചെയ്യാന്‍ സാധിക്കും. പഠിക്കുക, സുരക്ഷിതരായിരിക്കുക |
Monday, July 13, 2020
ज्ञानमार्ग - 8 ഹിന്ദി പാഠപുസ്തകത്തിലെ രണ്ടാമത്തെ പാഠം
शाहंशाह अकबर को कौन सिखाएगा എന്ന പാഠം അറിവിനെക്കുറിച്ച് हरेक में कुछ न कुछ ज्ञान है (ഓരാ വ്യക്തിയില്‍ നിന്നും എന്തങ്കിലും ഒന്ന് പഠിക്കാനുണ്ടാകും), ज्ञानार्जन एक निरंतर प्रक्रिया है। (അറിവു നേടല്‍ ഒരിക്കലും അവസാനിക്കാത്ത,ജീവിതകാലം മുഴുവന്‍ നീണ്ടുനില്ക്കുന്ന പ്രക്രിയയാണ്) എന്നീ സന്ദേശങ്ങള്‍ നമുക്ക് നല്കി. അടുത്ത അധ്യായമായ ज्ञानमार्ग എന്ന ഏകാങ്കനാടകവും അതിന്റെ തുടക്കത്തിലുള്ള पोल खुल गया എന്ന കാര്‍ട്ടൂണും ज्ञान बाहरी दिखावा नहीं है।(പുറംമോടി അറിവിന്റെ അളവുകോലല്ല ) ज्ञान सबकी भलाई केलिए है।(അറിവ് ലോകത്തിന്റെ നന്മക്ക് വേണ്ടിയാണ്), अहंकार से ज्ञान असफल होता है।(അഹംകാരം അറിവിന്റെ സദ്ഫലങ്ങളെ ഇല്ലാതാക്കുന്നു) എന്നീ സന്ദേശങ്ങള്‍ നല്കുന്നു.
ഈ പോസ്റ്റില്‍ ഈ ഏകാങ്കനാടകത്തിന്റെ മലയാള പരിഭാഷ,കടന്നപ്പള്ളി ഗവ. ഹയര്‍സെക്കന്ററി സ്കൂളിലെ രവിമാഷ് തയ്യാറാക്കിയ പാഠഭാഗത്തെ വാക്കുകളുടെ അർത്ഥം,ഏകാങ്കനാടകത്തിന്റെ വീഡിയോ എന്നിവ നല്കിയിട്ടുണ്ട്.
Subscribe to:
Post Comments (Atom)
Great work sir, thank you...
ReplyDeleteകുട്ടികളെ മാനസിക സമ്മര്‍ദ്ദമില്ലാതെ സ്വയം വിലയിരുത്താന്‍ സഹായിക്കുന്ന പരീക്ഷ.. അഭിനന്ദനങ്ങള്‍..
ReplyDelete