Thursday, February 28, 2013
പരീക്ഷപ്പനിക്ക് സ്വയം ചികിത്സ !
മാതൃഭൂമി ഓണ്‍ലൈനില്‍ ഡോ.ഹരി എസ് ചന്ദ്രന്‍ എഴുതിയ ലേഖനം
പുതിയ
സാഹചര്യങ്ങളെ നേരിടേണ്ടിവരുമ്പോള്‍,
ശ്രദ്ധാപൂര്‍വ്വം
എന്തെങ്കിലും ചെയ്യേണ്ടിവരുമ്പോള്‍
ഒക്കെ ചിലര്‍ വയര്‍ക്കുകയും
നേരിയതോതില്‍ വിറയ്ക്കുകയും
ചെയ്യുന്നത് കണ്ടിട്ടില്ലേ?
ഇവര്‍
വെപ്രാളക്കാരാണെന്ന് ചിലര്‍
പറയും. ഉല്‍ക്കണ്ഠയാണ്
ഇവരുടെ പ്രശ്‌നം.
എന്താണ്
ഉല്‍ക്കണ്ഠ?
ഏതു വികാരത്തിന്റെയും
വേലിയേറ്റം ഉല്‍ക്കണ്ഠയാണ്.
അനന്തര
ഫലത്തെപ്പറ്റിയും ഭാവിയെപ്പറ്റിയുമുള്ള
ഭീതിദമായ ചിന്തയാണ് ഉല്‍ക്കണ്ഠ
എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്.
Monday, February 25, 2013
Sunday, February 24, 2013
आसरा 12
കഴിഞ്ഞ
രണ്ട് ടേം പരീക്ഷകളെ
അടിസ്ഥാനമാക്കിയാണ് आसरा
എന്ന പേരില്‍ തയ്യാറാക്കിയ
കൈപ്പുസ്തകത്തിലെ വിശകലനം
തയ്യാറാക്കിയിരുന്നത്.
എന്നാല്‍
നേരിയ ചില വ്യതിയാനങ്ങള്‍
ഇതില്‍ വരുത്തപ്പെട്ടത്
ശ്രദ്ധിച്ചിട്ടുണ്ടാവുമെന്ന്
കരുതുന്നു. അവ
കൂടി ഉള്‍പ്പെടുത്തി നവീകരിച്ച
പോസ്റ്റാണിത്. ഇത്തരമെന്ന്
പ്രസിദ്ധീകരിക്കണമെന്ന്
ചില അദ്ധ്യാപകര്‍ ഫോണിലൂടെയും
മറ്റും ആവശ്യപ്പെട്ടിരുന്നെങ്കിലും
ഒരു പൊതു ആവശ്യമായി ഉയര്‍ന്നു
വരാതിരുന്നതിനാല്‍ താത്പര്യം
തോന്നിയില്ല.കമന്റുകള്‍
ചെയ്യുന്നവര്‍ മിക്കപ്പോഴും
കൊള്ളാം,നന്നായിരിക്കുന്നു,അഭിനന്ദനങ്ങള്‍
എന്നൊക്കെമാത്രം പറയുന്നതും
ഭയമുളവാക്കുന്നു. കാരണം
വിമര്‍ശനങ്ങളില്ലെങ്ങില്‍
മെച്ചപ്പെടാനും തിരുത്തപ്പെടാനുമുള്ള
അവസരങ്ങളാണ് ഇല്ലാതെയാകുന്നത്. എന്നാല്‍
ഒരു പത്താക്ലാസ്സ് വിദ്യാര്‍ത്ഥിയായ
അശ്വന്ത് ഇട്ട കമന്റ് സന്തോഷം
നല്കി എന്നു പറയാതെ വയ്യ.'പരീക്ഷയിലെ
പുറത്തുനിന്നുള്ള കവിത
ഇതിലുള്ളതായിരുന്നു. നല്ല
ഉദ്യമം............'
എന്നായിരുന്നു
കമന്റ്.
പ്രസ്തുത
പഠനസാമഗ്രി ഉപയോഗപ്പെടുത്തി
എന്നതിന്റെ ഉദാഹരണമായിരുന്നു
ആ കമന്റ് .
മിക്ക
സ്കൂളുകളിലും ഇപ്പോഴും
പഠനക്യാമ്പുകള്‍ നടക്കുന്നുണ്ടല്ലോ?
അത്തരം
സ്കൂളുകള്‍ക്ക്
(താത്പര്യമുള്ളവര്‍ക്കെല്ലാം!!)
ഉപകരിക്കും
എന്ന പ്രതീക്ഷയില്‍ ഈ പോസ്റ്റ്
പ്രസിദ്ധീകരിക്കുന്നു
ഇതോടെപ്പം ക്ലാസ്സ് റൂമില്‍
ഇതിന്റെ ഫലപ്രദമായ വിനിമയം
ഉറപ്പാക്കാന്‍ പ്രസന്റേഷന്‍
രൂപത്തിലും ഇത്
തയ്യാറാക്കിയിട്ടുണ്ട്.പ്രസന്റേഷന്റെ
സഹായത്തോടെ ക്ലാസ്സ് കൈകാര്യെ
ചെയ്യുമ്പോള്‍ പ്രസന്റേഷന്‍
നന്നായികണ്ട് പരിചയപ്പെടാന്‍
മറക്കാതിരിക്കുക.
ഉപയോഗപ്പെടുത്തുമെന്നും
അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും
കമന്റായി രേഖപ്പെടുത്തുമെന്നും
വിശ്വസിക്കുന്നു
1. ചോദ്യം 1 പട്ടിക പൂര്‍ത്തി (तालिका की पूर्ति) യാക്കാനുള്ളതാണ്.ഇതില്‍ മാറ്റം വന്നിട്ടില്ല.पाठ,प्रोक्ति,रचयिता മുതലായവ ചേര്‍ത്തുള്ള ഈ പട്ടിക പൂര്‍ത്തിയാക്കല്‍ പ്രവര്‍ത്തനത്തില്‍ ചിലപ്പോള്‍ (मुख्य पात्र) പ്രധാന കഥാപാത്രങ്ങള്‍ കൂടി ഉള്‍പ്പെടുത്താനായി കൊടുത്തു കാണാറുണ്ട് ഇതിനായി പാഠപുസ്തകത്തിലെ മുഴുവന്‍ പാഠങ്ങളുടെയും पाठ,प्रोक्ति,रचयिता,पात्र എന്നിവ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഇത് സാധാരണയായി 2 സ്കോറിന്റെ ചോദ്യമായാണ് ചോദിച്ചുവരുന്നത്

Friday, February 22, 2013
Friday, February 15, 2013
आसरा10 - परीक्षा का बुखार
കൂട്ടുകാരേ,
പരീക്ഷക്കാലം
വന്നെത്തിക്കഴിഞ്ഞു. പല
കൂട്ടുകാര്‍ക്കും ഇതിനകം
പരീക്ഷാപ്പനി
പിടിപെട്ടിട്ടുമുണ്ടാകും . അനുഭവസമ്പന്നരായ
പല കൂട്ടുകാരും പറയുന്നത്
ഇത്തരം അസുഖം എല്ലാ ആണ്ടിലും
നമ്മുടെ നാട്ടില്‍ക്കാണാറുണ്ടന്നാണ്. മാസം
തോറും ടെസ്റ്റ് പേപ്പര്‍
നടക്കുന്ന സ്കൂളുകളിലെ
കുട്ടികളില്‍ ഇത് ആണ്ട്
മുഴുവന്‍ കാണപ്പെടാറുണ്ടത്രേ!
എങ്കിലും ഈ അസുഖം
രൂക്ഷമാകുന്നത് അദ്ധ്യയനവര്‍ഷത്തിന്റെ
അവസാന മാസങ്ങളായ ഫെബ്രുവരിയിലും
മാര്‍ച്ചിലുമാണു പോലും.
നന്നായി പാഠങ്ങള്‍
പഠിച്ചു എന്നുറപ്പുള്ള
കുട്ടികളെപ്പോലും ഈ രോഗം
പിടികൂടാറുണ്ട്.
എന്നാല്‍
നിങ്ങള്‍ക്കിതാ ഒരു സദ്‌വാര്‍ത്ത..
ഇതിനും മരുന്നുണ്ട്.
അനുഭവസമ്പന്നരായ
നമ്മുടെ മിടുക്കന്മാരായ
ചേട്ടന്‍മാരും ചേച്ചിമാരും
ഇതിനു മരുന്നു കണ്ടത്തിയിട്ടുണ്ട്.ഈ
മരുന്ന് ഫലിയ്ക്കും..ഉറപ്പ്.
മരുന്നിന്റെ
പേരറിയാന്‍ തിടുക്കമായോ?ആത്മാര്‍ത്ഥതയോടെ
ശ്രദ്ധിച്ച് പഠിക്കുക
എന്നാണതിന്റെ പേര്.
കഠിനാധ്വാനം
ചെയ്യുക എന്നു ഇക്കാലത്ത്
ഇതിന് പറയുക പതിവുണ്ട്.മറ്റ്
മരുന്നുകളില്‍ നിന്ന് ഇതിനുള്ള
സവിശേഷത കൂടുതല്‍ കൂടുതല്‍
സേവിച്ചാല്‍ കൂടുതല്‍ കൂടുതല്‍
ഫലം കിട്ടും എന്നതാണ്.
അതുകൊണ്ട്
സമയത്തെക്കുറിച്ച് ചിന്തിക്കാതെ
ഉടന്‍ മരുന്ന് സേവിച്ചു
തുടങ്ങുക തന്നെയാണ് ബുദ്ധി.
ഈ മരുന്ന് എല്ലാ
വീട്ടിലും സുലഭമായിക്കിട്ടും.
വേണം എന്ന്
ആത്മാര്‍ത്ഥതയോടെ വിചാരിക്കണം
എന്ന് മാത്രം. ഈ
മരുന്ന് സേവിയ്ക്കുമ്പോള്‍
ചില പത്ഥ്യങ്ങള്‍ ഉണ്ടാകണം
,കാരണം
പത്ഥ്യം കൃത്യമായാല്‍ മരുന്നിന്
ഫലം കൂടും. ഈ
പത്ഥ്യങ്ങളെന്താണെന്ന്
നമുക്കൊന്ന് നോക്കാം..
പത്ഥ്യം
1
പരീക്ഷാക്കാലത്ത്
ടി.വി.,മൊബൈല്‍,ഇന്റര്‍നെറ്റ്
തുടങ്ങിയ സാധനങ്ങളില്‍ നിന്ന്
കഴിയുന്നത്ര അകലം പാലിക്കുക.
ഇവ ഈ സമയത്ത്
വിദ്യാര്‍ത്ഥികളെ സംബന്ധിച്ച്
അപകടകാരികളാണ് എന്ന്
തെളിയിക്കപ്പട്ടവയാണ്.
മരുന്നിന്റെ
ശക്തിയെ ഇല്ലാതാക്കാന്‍
പോലും ഇവയ്ക്ക് കഴിയുമത്രേ.
പത്ഥ്യം
2
ഭക്ഷണം
ക്രമീകരിക്കുക.ചൂടുകാലമാണല്ലോ?ധാരാളം(തിളപ്പിച്ചാറിയ)
ശുദ്ധജലം കുടിക്കുക.
ക്രമീകൃതമായ
ഭക്ഷണം ക്ഷീണമകറ്റും.
ഉറക്കം വരുന്നത്
തടയും. ചായയുടെയും
കാപ്പിയുടെയും അളവ് അല്പം
കൂട്ടാം,(താത്പര്യമുണ്ടങ്കില്‍)പാല്‍
കുടിക്കുന്നതും നല്ലതു തന്നെ..
പത്ഥ്യം
3
പഠിച്ചുകൊണ്ടിരിക്കുന്പോള്‍
ഭക്ഷണം കഴിക്കുന്ന ശീലമുണ്ടെങ്കില്‍
അത് പൂര്‍ണ്ണമായും ഒഴിവാക്കുക.
ഇത്തരമൊരു ശീലത്തിന്
ഒഴിവാക്കാനാവാത്ത വിധം
നിങ്ങളടിമപ്പെട്ട്
പോയിട്ടുണ്ടെങ്കില്‍ അതി
ലഘുവായെന്തെങ്കിലും(കശുവണ്ടിപ്പരിപ്പ്,ബദാം
പോലെ) കഴിക്കുന്നതുകൊണ്ട്
കുഴപ്പമില്ലെന്നാണ്
ശാസ്ത്രജ്‍ഞരുടെ അഭിപ്രായം.(കാശ്
ആവശ്യത്തിന് കൈയ്യിലുണ്ടാവണമെന്ന്
മാത്രം)
പത്ഥ്യം
4
കട്ടിലും
കമ്പിളിയും പഠനസ്ഥലത്തുനിന്ന്
അകലെ വയ്ക്കുക.ഉറക്കത്തിന്
തയ്യാറെടുക്കുന്നത് വരെ
വാല്‍ക്കഷ്ണം
എന്തൊക്കെ
വിലക്കുകളാണപ്പാ എന്നാവും
നിങ്ങളിപ്പോള്‍
ചിന്തിക്കുന്നുണ്ടാവുക.."जीयें
तो भला जीयें "(ജീവിക്കുവോളം
നന്നായി ജീവിക്കുക)
എന്ന തത്വവുമായി
ഇപ്പറഞ്ഞതെന്നും യോജിക്കുന്നതേയില്ലല്ലോ?
പക്ഷേ कुछ पाना
है तो कुछ तो खोना ही पड़ेगा
ना ?(നേടണമെങ്കില്‍
എന്തെങ്കിലുമൊക്കെ നഷ്ടപ്പടുകയും
വേണമല്ലോ?)എന്നുമൊരു
തത്വമില്ലേ?നന്നായി
ജീവിക്കാന്‍വേണ്ടി നഷ്ടപ്പെടുന്നത്
ഒരു നഷ്ടവുമല്ലല്ലോ?
ഇപ്പറഞ്ഞതിനൊന്നും
എപ്പോഴും മരുന്നു സേവിക്കണമെന്ന
അര്‍ത്ഥമല്ല ഉള്ളത്.
മടുക്കുമ്പോള്‍
ഇടക്കൊക്കെ ഇഷ്ടപ്പെട്ട
മറ്റ്കാര്യങ്ങളും ചെയ്യാം.
അല്പം ടി.വി.
കാണാം.(തിരഞ്ഞെടുത്ത
ചാനലും പരിപാടിയുമായാല്‍
നന്നായി)
കൂട്ടുകാരനുമായി
ഫോണില്‍ അല്പം നേരമ്പോക്കുകള്‍
പറയാം.വിദ്യാഭ്യാസ
സംബന്ധമായ സൈറ്റുകളിലൂടെ
ഒരു ഓട്ടപ്രദക്ഷിണവുമാകാം!
പരിധിവിട്ടാല്‍
നിയന്ത്രിക്കാന്‍ വീട്ടിലെ
മുതിര്‍ന്നരിലാരെയെങ്കിലും
ഏര്‍പ്പെടുത്തുന്നതും
നല്ലതാണ്. കൃത്യമായി
മരുന്നു സേവിക്കാന്‍ തുടങ്ങിയാല്‍
അസുഖം മഷിയിട്ടുനോക്കിയാലും
കാണാനാവില്ല ഉറപ്പ്.
പറഞ്ഞു
പറഞ്ഞ് ഒരു കാര്യം മറന്നേ
പോയി.എല്ലാ
കൂട്ടുകാര്‍ക്കും നൂറു നൂറു
വിജയാശംസകള്‍!!
മികച്ച വിജയം
നേടിക്കഴിഞ്ഞാല്‍ ആരും മധുരം
തരാന്‍ മറക്കല്ലേ!
Thursday, February 14, 2013
SSLC Model Hindi Exam.
Qn 2012-13 पर
कुछ विचार
1. ചോദ്യം
1ല്‍
प्रोक्ति എന്നതിന്
പകരം प्रोक्त എന്ന് അക്ഷരപ്പിശകോടെ
കൊടുത്തിരിക്കുന്നു.
सकुबाई
ക്ക് നേരെ एकपात्रीय नाटक
എന്നതിന് പകരം नाटक अंश എന്ന്
കൊടുത്തിരിക്കുന്നത്
കുട്ടികളില്‍ ആശയക്കുഴപ്പമുണ്ടാക്കി.
2. ചോദ്യം
മുഴുവനും അനാവശ്യമായി സ്പേസ്
കൊടുത്തതുകൊണ്ട് (വാക്കുകള്‍ക്കിടയിലും
മറ്റും അനാവശ്യമായി സ്ഥലം
വിട്ടതുകൊണ്ട്)
കുട്ടികള്‍ക്ക്
ചെറിയ തോതിലെങ്കിലും ആശയക്കുഴപ്പം
സൃഷ്ടിക്കുന്നതിനിടയാക്കിയതായി
അറിയാന്‍ കഴിഞ്ഞു.(സാങ്കേതിക
വിദ്യകള്‍ വികസിച്ച ഇക്കാലത്ത്
ഇത്തരം ലേ-ഔട്ട് പ്രശ്നങ്ങള്‍
ഉണ്ടാകുന്നത് ഖേദം തന്നെ)
3. വ്യാകരണ
ചോദ്യങ്ങളിലെ ചോദ്യം 15
ല്‍ राजधानी,
बस्ती എന്നീ
പദങ്ങള്‍ സ്ത്രീലിംഗ പദങ്ങളാണ്
എന്നറിയാത്ത കുട്ടികള്‍ക്ക്
ആ ചോദ്യത്തിന്റെ ഒന്നര
മാര്‍ക്കും നഷ്ടപ്പെട്ടേക്കാം.
4. വ്യാകരണ
ഭാഗത്ത് ചോദ്യം 16
ല്‍ മൂന്നാമത്തെയും
നാലാമത്തെയും വാക്യങ്ങളില്‍
രണ്ടിലും गोरी,
छोटी എന്നീ
വിശേഷണങ്ങള്‍ ചേര്‍ത്താല്‍
കുട്ടിയെ കുറ്റപ്പെടുത്താന്‍
പറ്റുകയില്ല.
കാരണം മൂന്നാമത്തെ
വാക്യത്തില്‍ उसकी एक गोरी
बहन थी എന്നും उसकी एक छोटी
बहन थी എന്നും രണ്ടും ശരിയല്ലെന്ന്
പറയാന്‍ പ്രയാസമാണ്.
അതേപോലെത്തന്നെ
वह छोटी लड़की थी എന്നും वह
गोरी लड़की थी എന്നും ശരിയായി
കണക്കാക്കാം.
ഇത് ഒഴിവാക്കാമായിരുന്നു
5. ചില
സ്ഥലങ്ങളില്‍ ड़,
ढ़ എന്നീ അക്ഷരങ്ങള്‍
വേണ്ടിടത്ത് തെറ്റായി ड,
ढ എന്നീ അക്ഷരങ്ങള്‍
കൊടുത്തുകാണുന്നു.
ഉദാഹരണത്തിന്
മൂന്നാമത്തെ ചോദ്യത്തില്‍
बिगडता, കവിതയുടെ
സൂചനയില്‍ पढकर,
ചോദ്യം 16
ല്‍ बूढे മുതലായവ.
ഇത്രയും
പോരായ്മകള്‍ ഒഴിവാക്കിയാല്‍
ചോദ്യം പൊതുവെ സംതൃപ്തികരമാണ്.
കുട്ടികളെ അധികം
വലക്കാത്ത ചോദ്യപേപ്പറാണ്.
പൊതുപരീക്ഷക്ക്
കഴിഞ്ഞ കൊല്ലത്തെ പോലെ
തെറ്റുകളുടെ കൂമ്പാരവുമായി
ചോദ്യമിറങ്ങില്ലെന്ന്
പ്രതീക്ഷിച്ചുകൊണ്ട്
നിര്‍ത്തുന്നു.
Wednesday, February 13, 2013
आसरा 5
എസ്.എസ്.എല്‍.സി.
പൊതുപരീക്ഷ
അടുത്തുവരികയാണ്.
ഹിന്ദി
പരീക്ഷ എഴുതുമ്പോള്‍
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
എന്തൊക്കെയാണെന്ന് നോക്കാം.(കഴിഞ്ഞ രണ്ട് ടേം പരീക്ഷകളെ അടിസ്ഥീനമാക്കിയുള്ളതാണ് ഈ വിശകലനം)
1. ചോദ്യം 1 പട്ടിക പൂര്‍ത്തി (तालिका की पूर्ति)യാക്കാനുള്ളതാണ്. पाठ,प्रोक्ति,रचयिता മുതലായവ ചേര്‍ത്തുള്ള ഈ പട്ടിക പൂര്‍ത്തിയാക്കല്‍ പ്രവര്‍ത്തനത്തില്‍ ചിലപ്പോള്‍ (मुख्य पात्र) പ്രധാന കഥാപാത്രങ്ങള്‍ കൂടി ഉള്‍പ്പെടുത്താനായി കൊടുത്തു കാണാറുണ്ട്. ഇതിനായി പാഠപുസ്തകത്തിലെ മുഴുവന്‍ പാഠങ്ങളുടെയും पाठ,प्रोक्ति,रचयिता,पात्र എന്നിവ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഇത് സാധാരണയായി 2 മാര്‍ക്കിന്‍റെ ചോദ്യമായാണ് ചോദിച്ചുവരുന്നത്.
2. ചോദ്യം 2 घटनाओं को क्रमबद्ध करके लिखना എന്നതില്‍ ഏതെങ്കിലും ഗദ്യപാഠത്തിലെ സംഭവങ്ങളെ ശരിയായ ക്രമത്തില്‍ എഴുതുകയാണ് വേണ്ടത്. ഇതിനായി ഗദ്യപാഠങ്ങളിലെ പ്രധാനപ്പെട്ട സംഭവങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. ഇതും രണ്ട് മാര്‍ക്കിന്‍റെ ചോദ്യമാണ്.
3. ചോദ്യം 3 ഇംഗ്ലീഷ് പദങ്ങള്‍ക്ക് പകരം സമാനമായ ഹിന്ദി പദങ്ങള്‍ (पारिभाषिक शब्द) ചേര്‍ത്ത് ഗദ്യ-ഭാഗം മാറ്റിയെഴുതാനാണ് സാധാരമയായി ചോദിച്ചു വരുന്നത്. ചിലപ്പോള്‍ ചെറുസംഭാഷണമായും ചോദിച്ചുകാണാറുണ്ട്. ഇതിനായി പാഠപുസ്തകത്തിലെ 4 യൂനിറ്റുകളിലായി 32 പദങ്ങള്‍ കൊടുത്തിട്ടുണ്ട്. പൊതുവെ ഈ പദങ്ങളില്‍നിന്ന് തന്നെയാണ് ചോദിച്ചുവരുന്നത്. വിരളമായി മാത്രം പുറമെനിന്നും ചോദിച്ചുകാണാറുണ്ട്. പാഠപുസ്തകത്തിലെ 32 പദങ്ങള്‍ ശരിക്കും മനസ്സിലാക്കിവെക്കുന്നത് ഈ 3 മാര്‍ക്കിന്‍റെ ചോദ്യത്തിന് ഉത്തരമെഴുതാന്‍ സഹായകരമായിരിക്കും.
4. ചോദ്യം 4 ഏതെങ്കിലുമൊരു (പൊതുവേ ഗദ്യപാഠത്തിലെ) പാഠത്തിലെ കഥാപാത്രത്തിന്‍റെ സ്വഭാവവിശേഷതകള്‍ (चरित्रगत विशेषताएँ) തെരഞ്ഞെടുത്തെഴുതാനുള്ളതാണ്. 3 എണ്ണത്തില്‍നിന്നും 2 എണ്ണം എഴുതണം. ഏതായാലും ഒരു മാര്‍ക്ക് ആര്‍ക്കും ഉറപ്പാക്കാന്‍ കഴിയുന്ന ഒരു ചോദ്യമാണിത്. എന്നാല്‍ ചില കുട്ടികള്‍ ഇതിനെ സഹായകസൂചനകളാ (सहायक बिंदु) യി തെറ്റിദ്ധരിച്ച് ഖണ്ഡികയായി ഉത്തരമെഴുതിക്കാണാറുണ്ട്. ഇത് മാര്‍ക്ക് നഷ്ടമാകുന്നതിനിടയാക്കുന്നതാണ്. മൂന്ന് സ്വഭാവവിശേഷതകളില്‍ നിന്ന് ശരിയായ രണ്ടെണ്ണം എടുത്തെഴുതുകമാത്രമേ ചെയ്യേണ്ടതായിട്ടുള്ളൂ.
5. 5 മുതല്‍ 7 വരെ-യുള്ള ചോദ്യ-ങ്ങള്‍ 3 ല്‍ 2 എണ്ണത്തിന്‍റെ ഉത്തരമെഴുതാനുള്ള രണ്ട് മാര്‍ക്കിന്‍റെ (ആകെ 4 മാര്‍ക്ക്) ചോദ്യമാണ്. ഈ ചോദ്യങ്ങളില്‍ കുട്ടികള്‍ക്ക് അവരുടെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള രീതിയിലാണ് ചോദിച്ചുവരുന്നത്. हम क्या कर सकते हैं,आप क्या क्या करना चाहते हैं अपना मत प्रकट करें തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഇത്തരം ചോദ്യങ്ങളുടെ പ്രത്യേകതയാണ്. അതായത് കുട്ടികള്‍ക്ക് സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാനും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുമുള്ള അവസരം ഇവിടെ കാണാം. അത്തരത്തില്‍ ഉത്തരമെഴുതാതിരുന്നാല്‍ മുഴുവന്‍ മാര്‍ക്ക് കിട്ടുന്നതിന് തടസ്സമാകുന്നതാണ്.
6. 8 മുത-ല്‍ 10 വരെ-യുള്ള 4 മാര്‍ക്ക് വീതമുള്ള 3 ചോദ്യങ്ങളില്‍ 2 എണ്ണത്തിന്‍റെ ഉത്തരം എഴുതിയാല്‍ മതിയാകും. डायरी,पत्र,लेख,वार्तालाप,आत्मकतांश,साक्षात्कार മുതലായ വ്യവഹാരരൂപങ്ങളി (प्रोक्ति) ലാണ് ഇവിടെ സാധാരണയായി ഉത്തരമെഴുതേണ്ടി വരുന്നത്. ചോദ്യങ്ങള്‍ ശരിക്ക് വായിച്ച് മനസ്സിലാക്കി കൂടുതല്‍ പ്രയാസകരമായത് ഒഴിവാക്കി ബാക്കി രണ്ട് ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതാന്‍ കുട്ടികള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. 4 മാര്‍ക്കിന്‍റെ (ചോദ്യക്കടലാസിലെ ഏറ്റവും കൂടിയ മാര്‍ക്ക്) ചോദ്യങ്ങളായതിനാല്‍ കൂടുതള്‍ ശ്രദ്ധയും സൂക്ഷ്മതയും ഇതിന്‍റെ ഉത്തരമെഴുതുന്നതില്‍ കാട്ടേണ്ടതാണ്. ഡയറി, കത്ത് മുതലായവ പാഠഭാഗത്തിലെ സന്ദര്‍ഭത്തിന് അനുസരിച്ച് എഴുതുന്പോള്‍ ആ സന്ദര്‍ഭത്തിലെ തീയ്യതി, സ്ഥലം (तारीख,स्थान) മുതലായവക്ക് പകരം കുട്ടികള്‍ തോന്നിയ രീതിയില്‍ സ്ഥലവും തീയ്യതിയും ചേര്‍ത്തുകാണാറുണ്ട്.കൃത്യമായി അറിയാത്ത അവസരത്തില്‍ स्थान:....................., तारीख:....................എന്നിങ്ങനെഎഴുതുന്നതാണ് ഉചിതം.
7. 11 മുതല്‍ 13 വരെയുള്ള ചോദ്യങ്ങള്‍ കവിത (പാഠപുസ്തകത്തിന് പുറത്ത് നിന്നുള്ള) യെ അടിസ്ഥാനമാക്കിയുള്ളവയായിരിക്കും. ഇതില്‍ ശീര്‍ഷകം എഴുതാനായി 1 മാര്‍ക്കിന്‍റെയും ആശയം എഴുതാനായി 3 മാര്‍ക്കിന്‍റെയും ചോദ്യങ്ങള്‍ ഉള്‍പ്പെടുന്നു. ശീര്‍ഷകം എഴുതുന്പോള്‍ കവിതയുടെ ആശയവുമായി യോജിക്കുന്നതായിരിക്കണം. ആശയം എഴുതുന്നത് ആസ്വാദനക്കുറിപ്പിന്‍റേതിന് സമാനമായ രീതിയില്‍ എഴുതാവുന്നതാണ്.कविता की प्रासंगिकता, कविता पर अपना विचार,पसंद की पंक्तियाँ എന്നിവ ചേര്‍ക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
8. ചോദ്യം 14 ആയി പോസ്റ്റര്‍ കൊടുത്തിരിക്കുന്നു. പോസ്റ്റര്‍ 3 മാര്‍ക്കിന്‍റെ ചോദ്യമായാണ് കൊടുത്തുവരുന്നത്. ചോദ്യത്തിലെ വാക്യത്തെ ഉപയോഗിച്ച് संकेत पट പോലെ എഴുതിവെക്കുന്നത് മാര്‍ക്ക് കിട്ടാന്‍ പര്യാപ്തമായിരിക്കുകയില്ല. അല്‍പം കൂടി കാര്യങ്ങള്‍ ചേര്‍ത്ത് ആകര്‍ഷകമായി അവതരിപ്പിക്കാന്‍ ശ്രദ്ധചെലുത്തേണ്ടിയിരിക്കുന്നു.
9. 15, 16, 17 ചോദ്യ-ങ്ങള്‍ വ്യാകരണത്തെ അടിസ്ഥാനമാക്കിയുള്ളവയാണ്. തെറ്റുകള്‍ തിരുത്തി മാറ്റിയെഴുതാനുള്ള संशोधन ആണ് ഒരിനം. 2 മാര്‍ക്കിന്‍റെ ഇത്തരം ചോദ്യങ്ങളില്‍ പലവിധ വ്യാകരണ തത്വങ്ങള്‍ ചോദിക്കപ്പെടാറുണ്ട്. വാക്യഘടന ശരിയാക്കല്‍, അക്ഷരശുദ്ധി തുടങ്ങിയവയും ചോദിക്കാറുള്ളവയാണ്. യോജകങ്ങള്‍ ഉപയോഗിച്ച് വാക്യങ്ങളെ ചേര്‍ത്തെഴുതാനുള്ള 2 മാര്‍ക്കിന്‍റെ ചോദ്യത്തില്‍ लेकिन,इसलिए,क्योंकि മുതലായ യോജകങ്ങളിലേതെങ്കിലും ഉപയോഗിച്ച് വാക്യങ്ങളെ യോജിപ്പിക്കേണ്ടി വരുന്നു. ബ്രാക്കറ്റില്‍നിന്ന് ശരിയായ പദങ്ങള്‍ തെരഞ്ഞെടുത്ത് ചെറുഖണ്ഡികയിലെ വിട്ടഭാഗം പൂരിപ്പിച്ച് മാറ്റിയെഴുതാനുള്ള 2 മാര്‍ക്കിന്‍റെ ചോദ്യത്തില്‍ വിശേഷണങ്ങള്‍ ചേര്‍ത്ത് എഴുതാന്‍ ചോദിച്ചുകാണാറുണ്ട്.
10. 18 മുതല്‍ 21 വരെയുള്ള ചോദ്യങ്ങള്‍ പാഠ്യേതര ഖണ്ഡികയെ ആസ്പദമാക്കിയുള്ളവയായിരിക്കും. ഈ ചോദ്യങ്ങളിലും ഖണ്ഡികയിലെ സന്ദര്‍ഭത്തെ ഉപയോഗപ്പെടുത്തി വ്യാകരണചോദ്യങ്ങള്‍ കൊടുക്കാറുണ്ട്. സര്‍വ്വനാമവും കാരകവും വേര്‍തിരിച്ചെഴുതുക (सर्वनाम,कारक अलग करना) വിശേഷണ, സംജ്ഞാ പദങ്ങള്‍ തെരഞ്ഞെടുത്തെഴുതുക മുതലായ പ്രവര്‍ത്തനങ്ങളും ഇത്തരം ചോദ്യങ്ങളില്‍ ചോദിച്ചുകാണുന്നു. കൂടാതെ ഖണ്ഡികയില്‍നിന്ന് ആശയഗ്രഹണത്തിന്‍റെ ചോദ്യങ്ങളും ചോദിക്കുന്നു. അല്‍പം സൂക്ഷ്മതയും ശ്രദ്ധയും ചെലുത്തിയാല്‍ മാര്‍ക്ക് നഷ്ടപ്പെടുന്നത് ഒരു പരിധിവരെ ഒഴിവാക്കാന്‍ കഴിയും. ഖണ്ഡികയില്‍ ചോദ്യം കൊടുത്തിരിക്കുന്നതിന് ഉത്തരം ഖണ്ഡികയില്‍ത്തന്നെ എഴുതുകയാണ് വേണ്ടത്. വ്യാകരണചോദ്യങ്ങള്‍, ഇംഗ്ലീഷ് പദങ്ങള്‍ക്ക് പകരം സമാനമായ ഹിന്ദി പദങ്ങള്‍ ചേര്‍ത്ത് മാറ്റിയെഴുതാനുള്ളതും മറ്റും ഉത്തരപദങ്ങള്‍ മാത്രമെഴുതാതെ മുഴുവനായും എഴുതുകയും ഉത്തരം കൃത്യമായി അടിവരയിട്ട് വേര്‍തിരിക്കുകയും ചെയ്യുന്നതാണ് ഉത്തമം.

पाठक :
Monday, February 11, 2013
आसरा 8
നന്ദി - കേരളകൗമുദി ദിനപത്രം
കേരള കൗമദി ദിനപത്രത്തിലെ പാഠശേഖരം പേജില്‍ വന്ന പരീക്ഷാ വിശകലനം പ്രതീക്ഷിക്കുന്ന മാതൃകയില്‍ നിന്ന് ചില വ്യതിയാനങ്ങള്‍ ഇതിലുള്ളതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. (മാതൃഭാഷയിലേക്ക് തര്‍ജ്ജമ ചെയ്യാനുള്ളവ പോലെയുള്ളവ) ഇത്തരം സാമഗ്രികള്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന സംശയങ്ങള്‍ അധ്യാപകരുമായോ ബ്ലോഗുമായോ പങ്കുവെയ്ക്കുമല്ലോ? വിദ്യാഭ്യാസവകുപ്പിന്‍റെ മോഡല്‍ പരീക്ഷയുടെ മാതൃകയായിരിക്കും യഥാര്‍ത്ഥ മാതൃക എന്നോര്‍ക്കുക!!

Downloads:
Sunday, February 10, 2013
Friday, February 08, 2013
മിക്ക ദിനപത്രങ്ങളിലും പരീക്ഷാസംബന്ധമായ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയത് ശ്രദ്ധിക്കുന്നുണ്ടാവുമല്ലോ? എല്ലാ ദിനപത്രങ്ങളും തിരക്കിനിടയില്‍ ശ്രദ്ധിക്കാന്‍ കഴിയാറില്ല.താങ്കളുടെ ശ്രദ്ധയില്‍പ്പെടുന്നവ ഞങ്ങല്‍ക്ക് സ്കാന്‍ ചെയ്ത് അയച്ചു തരികയോ ഇ മെയിലിലൂടെ അറിയിക്കുകയോ ചെയ്താല്‍ മറ്റുള്ളവര്‍ക്കുകൂടി അവ പ്രയോജനപ്പെടുത്തുമാറ് ഒരു പോസ്റ്റാക്കാന്‍ കഴിയും. ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു....
pls e-mail to : amarhindi.ktr@gmail.com
Wednesday, February 06, 2013
മംഗളം നേരുന്നു ഞാന്‍......
आसरा -8
നന്ദി : മംഗളം വാരിക
നന്ദി : മംഗളം വാരിക
മംഗളം
വാരികയെ അങ്ങിനെയങ്ങ്
തള്ളിപ്പറയാന്‍ വരട്ടെ.
എസ്.എസ്.എല്‍.സി
പരീക്ഷാച്ചൂട് കേരളക്കരയാകെ
ആഞ്ഞടിക്കാന്‍ തുടങ്ങിയപ്പോള്‍
അവരും വന്നു വിവിധ പഠന
സഹായികളുമായി. പ്രത്യേകിച്ചും
മാതൃകാ ചോദ്യപ്പേപ്പറുകളാണ്
പ്രസിദ്ധീകരിച്ചിരിക്കുന്നത്. പരീക്ഷക്ക് സഹായകമായ സാമഗ്രികള്‍ എവിടെനിന്ന് കിട്ടിയാലും അവയെ ശേഖരിച്ച് ഫലപ്രദമായി
ഉപയോഗപ്പെടുത്തുകയാണ്
വേണ്ടതെന്ന തോന്നലാണ് ഈ
പോസ്റ്റ് പ്രസിദ്ധീകരിക്കാന്‍
കാരണം. അമാന്തിക്കാതെ
ഹിന്ദി ചോദ്യപ്പേപ്പറുകളും
അവയുടെ ഉത്തരങ്ങളും ഡൗണ്‍ലോഡ്
ചെയ്തോളൂ.....ഉത്തരങ്ങളുടെ കാര്യത്തില്‍ സംശയങ്ങള്‍ തോന്നിയാല്‍ അദ്ധ്യാപകരോട് ചോദിച്ച് സംശയങ്ങള്‍ തീര്‍ക്കാനും മടിക്കരുത്..
മംഗളം - ഹിന്ദി 1
മംഗളം - ഹിന്ദി 1
Downloads:
മംഗളം - ഹിന്ദി 2
Downloads:
Tuesday, February 05, 2013
Sunday, February 03, 2013
आसरा 6
കണ്ണൂര്‍
കടന്നപ്പള്ളി ഗവ.
ഹയര്‍ സെക്കന്ററി
സ്കൂളിലെ ശ്രീ രവിമാഷ് എപ്പോഴും
ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഓരോ പരീക്ഷകള്‍ക്ക് ശേഷവും
ദിവസങ്ങള്‍ക്കുള്ളില്‍
ത്തന്നെ ഉത്തരമാത്യകകള്‍
തയ്യാറാക്കി അദ്ദേഹം തന്‍റ
ബ്ലോഗായ ചിരാഗില്‍
പ്രസിദ്ധീകരിക്കാറുണ്ട്. സമയമില്ല
എന്ന പല്ലവിയോടെ ഉത്തരവാദിത്തങ്ങളില്‍
നിന്ന് ഒഴിഞ്ഞുമാറുന്ന
അദ്ധ്യാപകര്‍ക്കിടയില്‍
അദ്ദേഹത്തിന്റ പ്രവര്‍ത്തനങ്ങള്‍ക്ക്
മാറ്റുകൂടുന്നു. സ്കൂളിലെ
പ്രവൃത്തിസമയത്തിനു ശേഷം
കുട്ടികളുടെ ഗൃഹസന്ദര്‍ശനങ്ങളും
കഴിഞ്ഞാണ് പലപ്പോഴും മാഷ്
ഇവ തയ്യാറാക്കാന്‍ സമയം
കണ്ടത്തുന്നതെന്നുകൂടി
അറിയുന്പോഴാണ് നാം അമ്പരന്നുപോകുന്നത്.
ഇത്തവണ
രവിമാഷെത്തിയിരിക്കുന്നത്
ദേശാഭിമാനി അക്ഷരമുറ്റം
30-01-2013 ന്
പ്രസിദ്ധീകരിച്ചതും തിരുവനന്തപുരം
മിതൃമ്മല
ഗവഃ
ബോയ്സ് ഹയര്‍ സെക്കണ്ടറി
സ്കൂള്‍
അധ്യാപകന്‍
ശ്രീ എം വേണുഗോപാല്‍ സാറിനാല്‍
തയ്യാറാക്കപ്പെട്ടതുമായ
ഹിന്ദി
മാതൃകാ ചോദ്യപേപ്പറിന്റെ മാതൃകാ
ഉത്തര പേപ്പറുകളുമായാണ്.ഹിന്ദിയുമായി
ബന്ധപ്പടുന്ന പരമാവധി സഹായങ്ങള്‍
കേരളത്തിലെ വിദ്യാര്‍ത്ഥി
സമൂഹത്തിനെത്തിച്ചു കൊടുക്കാനായി
തുടങ്ങിയ आसरा പരമ്പരയിലെ ആറാമത്തേ പോസ്റ്റായി ഇതിന്റെ
ലിങ്ക് ഞങ്ങള്‍ അഭിമാനത്തോടെ
നല്കുന്നു.
പ്രസ്തുത പോസ്റ്റ് കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Subscribe to:
Posts (Atom)