1. ചോദ്യം 1 പട്ടിക പൂര്‍ത്തി (तालिका की पूर्ति) യാക്കാനുള്ളതാണ്.ഇതില്‍ മാറ്റം വന്നിട്ടില്ല.पाठ,प्रोक्ति,रचयिता മുതലായവ ചേര്‍ത്തുള്ള ഈ പട്ടിക പൂര്‍ത്തിയാക്കല്‍ പ്രവര്‍ത്തനത്തില്‍ ചിലപ്പോള്‍ (मुख्य पात्र) പ്രധാന കഥാപാത്രങ്ങള്‍ കൂടി ഉള്‍പ്പെടുത്താനായി കൊടുത്തു കാണാറുണ്ട് ഇതിനായി പാഠപുസ്തകത്തിലെ മുഴുവന്‍ പാഠങ്ങളുടെയും पाठ,प्रोक्ति,रचयिता,पात्र എന്നിവ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഇത് സാധാരണയായി 2 സ്കോറിന്റെ ചോദ്യമായാണ് ചോദിച്ചുവരുന്നത്
രണ്ടും മൂന്നും ചോദ്യങ്ങളുടെ ക്രമനമ്പര്‍ പരസ്പരം മാറിയിട്ടുണ്ട്.
2. ചോദ്യം 2 ഇംഗ്ലീഷ് പദങ്ങള്‍ക്ക് പകരം സമാനമായ ഹിന്ദി പദങ്ങള്‍ (पारिभाषिक शब्द) ചേര്‍ത്ത് ഗദ്യഭാഗം മാറ്റിയെഴുതാനായാണ് ചോദിച്ചിരിക്കുന്നത്.ഇത് ചിലപ്പോള്‍ ചെറുസംഭാഷണമായും ചോദിച്ചുകാണാറുണ്ട്. ഇതിനായി പാഠപുസ്തകത്തിലെ 4 യൂണിറ്റുകളിലായി 32 പദങ്ങള്‍ കൊടുത്തിട്ടുണ്ട്. പൊതുവെ ഈ പദങ്ങളില്‍നിന്ന് തന്നെയാണ് ചോദിച്ചുവരുന്നത്. വിരളമായി മാത്രം പുറമെനിന്നും ചോദിച്ചുകാണാറുണ്ട്. പാഠപുസ്തകത്തിലെ 32 പദങ്ങള്‍ ശരിക്കും മനസ്സിലാക്കിവെക്കുന്നത് ഈ 3 സ്കോറിന്റെ ചോദ്യത്തിന് ഉത്തരമെഴുതാന്‍ സഹായകരമായിരിക്കും.
3. ചോദ്യം 3 घटनाओं को क्रमबद्ध करके लिखना എന്നതില്‍ ഏതെങ്കിലും ഗദ്യപാഠത്തിലെ സംഭവങ്ങളെ ശരിയായ ക്രമത്തില്‍ എഴുതുകയാണ് വേണ്ടത്. ഇതിനായി ഗദ്യപാഠങ്ങളിലെ പ്രധാനപ്പെട്ട സംഭവങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. ഇതും രണ്ട് സ്കോറിന്റെ ചോദ്യമാണ്.
4. ചോദ്യം 4 ഏതെങ്കിലുമൊരു (പൊതുവേ ഗദ്യപാഠത്തിലെ) പാഠത്തിലെ കഥാപാത്രത്തിന്‍റെ സ്വഭാവവിശേഷതകള്‍ (चरित्रगत विशेषताएँ) തെരഞ്ഞെടുത്തെഴുതാനുള്ളതാണ്. 3 എണ്ണത്തില്‍നിന്നും 2 എണ്ണം എഴുതണം. ഏതായാലും ഒരു മാര്‍ക്ക് ആര്‍ക്കും ഉറപ്പാക്കാന്‍ കഴിയുന്ന ഒരു ചോദ്യമാണിത്. എന്നാല്‍ ചില കുട്ടികള്‍ ഇതിനെ സഹായകസൂചനകളാ (सहायक बिंदु) യി തെറ്റിദ്ധരിച്ച് ഖണ്ഡികയായി ഉത്തരമെഴുതിക്കാണാറുണ്ട്. ഇത് സ്കോര്‍ നഷ്ടമാകുന്നതിനിടയാക്കുന്നതാണ്. മൂന്ന് സ്വഭാവവിശേഷതകളില്‍ നിന്ന് ശരിയായ രണ്ടെണ്ണം എടുത്തെഴുതുകമാത്രമേ ചെയ്യേണ്ടതായിട്ടുള്ളൂ
5. 5 മുതല്‍ 7 വരെയുള്ള ചോദ്യങ്ങള്‍ 3 ല്‍ 2 എണ്ണത്തിന്‍റെ ഉത്തരമെഴുതാനുള്ള രണ്ട് സ്കോറിന്റെ (ആകെ 4 സ്കോര്‍) ചോദ്യമാണ്. ഈ ചോദ്യങ്ങളില്‍ കുട്ടികള്‍ക്ക് അവരുടെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള രീതിയിലാണ് ചോദിച്ചുവരുന്നത്. हम क्या कर सकते हैं,आप क्या क्या करना चाहते हैं अपना मत प्रकट करें തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഇത്തരം ചോദ്യങ്ങളുടെ പ്രത്യേകതയാണ്. അതായത് കുട്ടികള്‍ക്ക് സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാനും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുമുള്ള അവസരം ഇവിടെ കാണാം. അത്തരത്തില്‍ ഉത്തരമെഴുതാതിരുന്നാല്‍ മുഴുവന്‍ സ്കോര്‍ കിട്ടുന്നതിന് തടസ്സമാകുന്നതാണ്
6. നേരത്തെ 4 മാര്‍ക്ക് വീതമുള്ള 3 ചോദ്യങ്ങളില്‍ 2 എണ്ണത്തിന്‍റെ ഉത്തരം എഴുതിയാല്‍ മതിയാകുമായിരുന്നു. എന്നാല്‍ ഈ ചോദ്യപേപ്പറില്‍ അത് 4 ചോദ്യങ്ങളില്‍ നിന്ന് 3 (8 മുതല്‍ 11 വരെ ചോദ്യങ്ങള്‍) എന്നാക്കിയതായി കാണുന്നു. डायरी, पत्र, लेख, वार्तालाप, आत्मकतांश, साक्षात्कार മുതലായ വ്യവഹാരരൂപങ്ങളി (प्रोक्ति) ലാണ് ഇവിടെ സാധാരണയായി ഉത്തരമെഴുതേണ്ടി വരുന്നത്. ചോദ്യങ്ങള്‍ ശരിക്ക് വായിച്ച് മനസ്സിലാക്കി കൂടുതല്‍ പ്രയാസകരമായത് ഒഴിവാക്കി ബാക്കി മൂന്ന് ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതാന്‍ കുട്ടികള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. 4 സ്കോറിന്റെ (ചോദ്യക്കടലാസിലെ ഏറ്റവും കൂടിയ സ്കോര്‍) ചോദ്യങ്ങളായതിനാല്‍ കൂടുതള്‍ ശ്രദ്ധയും സൂക്ഷ്മതയും ഇതിന്‍റെ ഉത്തരമെഴുതുന്നതില്‍ കാട്ടേണ്ടതാണ്. ഡയറി, കത്ത് മുതലായവ പാഠഭാഗത്തിലെ സന്ദര്‍ഭത്തിന് അനുസരിച്ച് എഴുതുന്പോള്‍ ആ സന്ദര്‍ഭത്തിലെ തീയ്യതി, സ്ഥലം (तारीख,स्थान) മുതലായവക്ക് പകരം കുട്ടികള്‍ തോന്നിയ രീതിയില്‍ സ്ഥലവും തീയ്യതിയും ചേര്‍ത്തുകാണാറുണ്ട്. കൃത്യമായി അറിയാത്ത അവസരത്തില്‍ स्थान:....................., तारीख:....................എന്നിങ്ങനെഎഴുതുന്നതാണ് ഉചിതം. രണ്ട് രീതിയിലുള്ളചോദ്യങ്ങള്‍ പോസ്റ്ററുണ്ടാക്കാനായി ചോദിച്ചുകാണാറുണ്ട്. പ്രോഗ്രാമുകളുടെ അറിയിപ്പുകളും പ്രത്യേക തരം സന്ദേശങ്ങള്‍നല്കുന്ന തരം പോസ്റ്ററുകളും. ചോദ്യത്തിലെ വാക്യത്തെ ഉപയോഗിച്ച് संकेत पट പോലെ എഴുതിവെക്കുന്നത് മാര്‍ക്ക് കിട്ടാന്‍ പര്യാപ്തമായിരിക്കുകയില്ല. അല്‍പം കൂടി കാര്യങ്ങള്‍ ചേര്‍ത്ത് ആകര്‍ഷകമായി അവതരിപ്പിക്കാന്‍ ശ്രദ്ധചെലുത്തണം (നേരത്തെ ചോദ്യം നമ്പര്‍ 14 ആയി പോസ്റ്റര്‍ കൊടുത്തിരുന്നു. പോസ്റ്റര്‍ 3 സ്കോറിന്റെ ചോദ്യമായാണ് നല്കിയിരുന്നത്. വ്യവഹാരരൂപങ്ങളെ അസ്പദമാക്കിയുള്ള ചോദ്യങ്ങളുടെ സ്കോര്‍ ഏകീകരിക്കുവാനായിരിക്കാം ഈ ചോദ്യം ഒഴിവാക്കിയതും ഇവിടെ ഒരു ചോദ്യം അധികം ചേര്‍ത്തതും എന്നു കരുതേണ്ടിയിരിക്കുന്നു.)
7. 12 മുതല്‍ 14 വരെയുള്ള ചോദ്യങ്ങള്‍ (മുന്‍ വിഭാഗത്തില്‍ ഒരു ചോദ്യം അധികം വന്നതിനാല്‍ ചോദ്യ നമ്പര്‍ വ്യത്യാസപ്പെട്ടിട്ടുണ്ട്) പാഠപുസ്തകത്തിന് പുറത്ത് നിന്നുള്ള കവിതയെ അടിസ്ഥാനമാക്കിയുള്ളതുതന്നെ. ഇതില്‍ ശീര്‍ഷകം എഴുതാനായി 1 സ്കോറിന്റെയും ആശയം എഴുതാനായി 3 സ്കോറിന്റെയും ചോദ്യങ്ങള്‍ ഉള്‍പ്പെടുന്നു. ശീര്‍ഷകം എഴുതുന്പോള്‍ കവിതയുടെ ആശയവുമായി യോജിക്കുന്നതായിരിക്കണം. ആശയം എഴുതുന്നത് ആസ്വാദനക്കുറിപ്പിന്‍റേതിന് സമാനമായ രീതിയില്‍ എഴുതാവുന്നതാണ്.कविता की प्रासंगिकता, कविता पर अपना विचार,पसंद की पंक्तियाँ എന്നിവ ചേര്‍ക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്
8. 15, 16, 17 ചോദ്യങ്ങള്‍ വ്യാകരണത്തെ അടിസ്ഥാനമാക്കിയുള്ളവയാണ്. തെറ്റുകള്‍ തിരുത്തി മാറ്റിയെഴുതാനുള്ള संशोधन ആണ് ഒരിനം. 2 മാര്‍ക്കിന്‍റെ ഇത്തരം ചോദ്യങ്ങളില്‍ പലവിധ വ്യാകരണ തത്വങ്ങള്‍ ചോദിക്കപ്പെടാറുണ്ട്. വാക്യഘടന ശരിയാക്കല്‍, അക്ഷരശുദ്ധി തുടങ്ങിയവയും ചോദിക്കാറുള്ളവയാണ്. യോജകങ്ങള്‍ ഉപയോഗിച്ച് വാക്യങ്ങളെ ചേര്‍ത്തെഴുതാനുള്ള 2 മാര്‍ക്കിന്‍റെ ചോദ്യത്തില്‍ लेकिन,इसलिए,क्योंकि മുതലായ യോജകങ്ങളിലേതെങ്കിലും ഉപയോഗിച്ച് വാക്യങ്ങളെ യോജിപ്പിക്കേണ്ടി വരുന്നു. ബ്രാക്കറ്റില്‍നിന്ന് ശരിയായ പദങ്ങള്‍ തെരഞ്ഞെടുത്ത് ചെറുഖണ്ഡികയിലെ വിട്ടഭാഗം പൂരിപ്പിച്ച് മാറ്റിയെഴുതാനുള്ള 2 സ്കോറിന്റെ ചോദ്യത്തില്‍ വിശേഷണങ്ങള്‍ ചേര്‍ത്ത് എഴുതാന്‍ ചോദിച്ചുകാണാറുണ്ട്
9. 18 മുതല്‍ 21 വരെയുള്ള ചോദ്യങ്ങള്‍ പാഠ്യേതര ഖണ്ഡികയെ ആസ്പദമാക്കിയുള്ളവതന്നെ. ഈ ചോദ്യങ്ങളിലും ഖണ്ഡികയിലെ സന്ദര്‍ഭത്തെ ഉപയോഗപ്പെടുത്തി വ്യാകരണചോദ്യങ്ങള്‍ കൊടുക്കാറുണ്ട്. സര്‍വ്വനാമവും കാരകവും വേര്‍തിരിച്ചെഴുതുക (सर्वनाम,कारक अलग करना) വിശേഷണ, സംജ്ഞാ പദങ്ങള്‍ തെരഞ്ഞെടുത്തെഴുതുക മുതലായ പ്രവര്‍ത്തനങ്ങളും ഇത്തരം ചോദ്യങ്ങളില്‍ ചോദിച്ചുകാണുന്നു. കൂടാതെ ഖണ്ഡികയില്‍നിന്ന് ആശയഗ്രഹണത്തിന്റെ ചോദ്യങ്ങളും ചോദിക്കുന്നു
very good effert. keep it up.
ReplyDeleteGood effort sir
ReplyDeleteDear sir,
ReplyDeleteall success to 'aasra'........
"aasra"
har kahi chhalakte hai aasra ki mehhek
har kahi laharthe hai aasara ki chamak..
aasa ki aasra.....adat ki aasra....
dil mei sanjoye ehzaaz ki aasra....|
maanas ki dariyaa mei
chmakti hai aasra....
takdeer ka fasaana hai
gun gunaathi aasra...
dil ke kareeb kuch kehti hai aasra...
kashti hoo mei aasra,tumhara sahaara.|
adyaapak bandhuvok ka
mai hoo aasra....
aaj mai kal rachaye....
chaltha mai suhaana|
प्यारे सोमशेखरन जी ,
ReplyDeleteदीपक कि तरफ से प्रणाम .......
हमारा ब्लॉग सही ढंग से आगे चल रहे है......इसके लिए आप लोगोम को में पहले धन्यवाद देना चाहता हू....लेकिन अफसोस कि बात यह है कि इसमें शामिल होने का वक्त मूँछें मिलता ही नही....
पहले तो आपने मूँछें भि इसमे शामिल होने को कहा था....लेकिन शामिल हो ना सका....वक्त को निकालने के लिए बहुइत कोशिश किया था लेकिन ना निकाल सका ......एक दिन अभि 5 हवौर्स कि सवारी है....हमारे ब्लॉग टीम दिन रात, इस ब्लॉग को उदात बनाने के लिए कोशिश कर रहे है....आप लोगोम के समूचे समर्पण को व्यक्त करने के लिए मेरे पास कोयि शब्द है ही नही......आने वाले सालोम में हमारे इस ब्लॉग को ,सभी का और भी क़रीब बनाना है हमे....इसके लिए मेरा कदम आप के साथ रेहेगा....पूरी सामग्रियाम बहुत उपयोगी एवं लाभकारी है....विशेष रूप से परीक्षा के अंतिम समयोम के सारे पन्ने....'आसरा' जैसे ......आप लोगोम के सभी कार्य क्रमोम से मैं,मानसिक रुप से सहयोगी बनता हू.....आने वाले सालोम में हमारा ये ब्लॉग और भी सक्रिय एवं सहयोगी बन जाने के लिए मेरी सारी शुभ कामनायेम .......
धन्यवाद के साथ
दीपक अनंत राव
सरकारी हाईस्कूल
पूचप्रा ,तोद्दुपपुज़्हा
इद्दुक्कि.(Idukki)