Thursday, February 14, 2013
SSLC Model Hindi Exam.
Qn 2012-13 पर
कुछ विचार
1. ചോദ്യം
1ല്‍
प्रोक्ति എന്നതിന്
പകരം प्रोक्त എന്ന് അക്ഷരപ്പിശകോടെ
കൊടുത്തിരിക്കുന്നു.
सकुबाई
ക്ക് നേരെ एकपात्रीय नाटक
എന്നതിന് പകരം नाटक अंश എന്ന്
കൊടുത്തിരിക്കുന്നത്
കുട്ടികളില്‍ ആശയക്കുഴപ്പമുണ്ടാക്കി.
2. ചോദ്യം
മുഴുവനും അനാവശ്യമായി സ്പേസ്
കൊടുത്തതുകൊണ്ട് (വാക്കുകള്‍ക്കിടയിലും
മറ്റും അനാവശ്യമായി സ്ഥലം
വിട്ടതുകൊണ്ട്)
കുട്ടികള്‍ക്ക്
ചെറിയ തോതിലെങ്കിലും ആശയക്കുഴപ്പം
സൃഷ്ടിക്കുന്നതിനിടയാക്കിയതായി
അറിയാന്‍ കഴിഞ്ഞു.(സാങ്കേതിക
വിദ്യകള്‍ വികസിച്ച ഇക്കാലത്ത്
ഇത്തരം ലേ-ഔട്ട് പ്രശ്നങ്ങള്‍
ഉണ്ടാകുന്നത് ഖേദം തന്നെ)
3. വ്യാകരണ
ചോദ്യങ്ങളിലെ ചോദ്യം 15
ല്‍ राजधानी,
बस्ती എന്നീ
പദങ്ങള്‍ സ്ത്രീലിംഗ പദങ്ങളാണ്
എന്നറിയാത്ത കുട്ടികള്‍ക്ക്
ആ ചോദ്യത്തിന്റെ ഒന്നര
മാര്‍ക്കും നഷ്ടപ്പെട്ടേക്കാം.
4. വ്യാകരണ
ഭാഗത്ത് ചോദ്യം 16
ല്‍ മൂന്നാമത്തെയും
നാലാമത്തെയും വാക്യങ്ങളില്‍
രണ്ടിലും गोरी,
छोटी എന്നീ
വിശേഷണങ്ങള്‍ ചേര്‍ത്താല്‍
കുട്ടിയെ കുറ്റപ്പെടുത്താന്‍
പറ്റുകയില്ല.
കാരണം മൂന്നാമത്തെ
വാക്യത്തില്‍ उसकी एक गोरी
बहन थी എന്നും उसकी एक छोटी
बहन थी എന്നും രണ്ടും ശരിയല്ലെന്ന്
പറയാന്‍ പ്രയാസമാണ്.
അതേപോലെത്തന്നെ
वह छोटी लड़की थी എന്നും वह
गोरी लड़की थी എന്നും ശരിയായി
കണക്കാക്കാം.
ഇത് ഒഴിവാക്കാമായിരുന്നു
5. ചില
സ്ഥലങ്ങളില്‍ ड़,
ढ़ എന്നീ അക്ഷരങ്ങള്‍
വേണ്ടിടത്ത് തെറ്റായി ड,
ढ എന്നീ അക്ഷരങ്ങള്‍
കൊടുത്തുകാണുന്നു.
ഉദാഹരണത്തിന്
മൂന്നാമത്തെ ചോദ്യത്തില്‍
बिगडता, കവിതയുടെ
സൂചനയില്‍ पढकर,
ചോദ്യം 16
ല്‍ बूढे മുതലായവ.
ഇത്രയും
പോരായ്മകള്‍ ഒഴിവാക്കിയാല്‍
ചോദ്യം പൊതുവെ സംതൃപ്തികരമാണ്.
കുട്ടികളെ അധികം
വലക്കാത്ത ചോദ്യപേപ്പറാണ്.
പൊതുപരീക്ഷക്ക്
കഴിഞ്ഞ കൊല്ലത്തെ പോലെ
തെറ്റുകളുടെ കൂമ്പാരവുമായി
ചോദ്യമിറങ്ങില്ലെന്ന്
പ്രതീക്ഷിച്ചുകൊണ്ട്
നിര്‍ത്തുന്നു.
Subscribe to:
Post Comments (Atom)
വളരെ നന്നായി . ഒരായിരം അഭിനന്ദനങ്ങള്‍
ReplyDeleteവളരെ നന്നായി . ഒരായിരം അഭിനന്ദനങ്ങള്‍
ReplyDelete