Sunday, February 03, 2013
आसरा 6
കണ്ണൂര്‍
കടന്നപ്പള്ളി ഗവ.
ഹയര്‍ സെക്കന്ററി
സ്കൂളിലെ ശ്രീ രവിമാഷ് എപ്പോഴും
ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഓരോ പരീക്ഷകള്‍ക്ക് ശേഷവും
ദിവസങ്ങള്‍ക്കുള്ളില്‍
ത്തന്നെ ഉത്തരമാത്യകകള്‍
തയ്യാറാക്കി അദ്ദേഹം തന്‍റ
ബ്ലോഗായ ചിരാഗില്‍
പ്രസിദ്ധീകരിക്കാറുണ്ട്. സമയമില്ല
എന്ന പല്ലവിയോടെ ഉത്തരവാദിത്തങ്ങളില്‍
നിന്ന് ഒഴിഞ്ഞുമാറുന്ന
അദ്ധ്യാപകര്‍ക്കിടയില്‍
അദ്ദേഹത്തിന്റ പ്രവര്‍ത്തനങ്ങള്‍ക്ക്
മാറ്റുകൂടുന്നു. സ്കൂളിലെ
പ്രവൃത്തിസമയത്തിനു ശേഷം
കുട്ടികളുടെ ഗൃഹസന്ദര്‍ശനങ്ങളും
കഴിഞ്ഞാണ് പലപ്പോഴും മാഷ്
ഇവ തയ്യാറാക്കാന്‍ സമയം
കണ്ടത്തുന്നതെന്നുകൂടി
അറിയുന്പോഴാണ് നാം അമ്പരന്നുപോകുന്നത്.
ഇത്തവണ
രവിമാഷെത്തിയിരിക്കുന്നത്
ദേശാഭിമാനി അക്ഷരമുറ്റം
30-01-2013 ന്
പ്രസിദ്ധീകരിച്ചതും തിരുവനന്തപുരം
മിതൃമ്മല
ഗവഃ
ബോയ്സ് ഹയര്‍ സെക്കണ്ടറി
സ്കൂള്‍
അധ്യാപകന്‍
ശ്രീ എം വേണുഗോപാല്‍ സാറിനാല്‍
തയ്യാറാക്കപ്പെട്ടതുമായ
ഹിന്ദി
മാതൃകാ ചോദ്യപേപ്പറിന്റെ മാതൃകാ
ഉത്തര പേപ്പറുകളുമായാണ്.ഹിന്ദിയുമായി
ബന്ധപ്പടുന്ന പരമാവധി സഹായങ്ങള്‍
കേരളത്തിലെ വിദ്യാര്‍ത്ഥി
സമൂഹത്തിനെത്തിച്ചു കൊടുക്കാനായി
തുടങ്ങിയ आसरा പരമ്പരയിലെ ആറാമത്തേ പോസ്റ്റായി ഇതിന്റെ
ലിങ്ക് ഞങ്ങള്‍ അഭിമാനത്തോടെ
നല്കുന്നു.
പ്രസ്തുത പോസ്റ്റ് കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Subscribe to:
Post Comments (Atom)
കടന്നപ്പളളിയിലെ രവി മാഷ് ഒരു സംഭവമാണേ.....
ReplyDeleteഎന്താ സംശയം
Deleteഅതെന്നുറക്കെപ്പറഞ്ഞോളൂ മാഷേ
ഒരു നാണക്കേടുമില്ല !!!!!
അഭിനന്ദനങ്ങള്‍ സര്‍
ReplyDeleteരവി മാഷിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
അദ്ദേഹം ചെയ്യുന്ന കാര്യങ്ങള്‍ 100ശതമാനം ആത്മാര്‍ത്ഥതയോടെയാണ് എന്ന് അഭിമാനത്തോടെ പങ്കുവെക്കാം.