എസ്. എസ്. എൽ. സി. ഹിന്ദി പരീക്ഷക്ക് 40 സ്കോറിന്റെ ചോദ്യപേപ്പറാണുള്ളത്. ചോദ്യപേപ്പറിൽ ചോയ്സുകൾ ഉൾപ്പെടെ ആകെ 60 സ്കോറിന്റെ ചോദ്യങ്ങളാണ് ഉണ്ടാവുക. ചോദ്യങ്ങൾ 5 പാർട്ടുകളായി ചോദിക്കും. ഓരോ പാർട്ടിനും A, B എന്നിങ്ങനെ രണ്ട് വിഭാഗം ചോദ്യങ്ങളുണ്ടാകും. A വിഭാഗത്തിൽ ഫോക്കസ് ഏരിയയിൽ നിന്നുള്ള ചോദ്യങ്ങളും B വിഭാഗത്തിൽ നോൺഫോക്കസ് ഏരിയയിൽ നിന്നുള്ള ചോദ്യങ്ങളും ആണ് വരിക. 42 സ്കോറിന്റെ ചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽ നിന്നും 18 സ്കോറിന്റെ ചോദ്യങ്ങൾ നോൺ ഫോക്കസ് ഏരിയയിൽ നിന്നും ചോദിക്കും. ഫോക്കസ് ഏരിയയിൽ നിന്നുള്ള 28 സ്കോറിന്റെ ചോദ്യങ്ങൾക്കും നോൺഫോക്കസ് ഏരിയയിൽ നിന്നുള്ള 12 മാർക്ക് ചോദ്യങ്ങൾക്കും ഉത്തരം എഴുതണം. അതായത് ഫോക്കസ് ഏരിയയിൽ നിന്ന് 14 സ്കോറിന്റെ ചോദ്യങ്ങളും നോൺഫോക്കസ് ഏരിയയിൽ നിന്ന് 4 സ്കോറിന്റെ ചോദ്യങ്ങളും ഒഴിവാക്കാൻ സാധിക്കും. ഒരോ പാർട്ടിലേയും ചോദ്യങ്ങളുടെ വിശദാംശങ്ങൾ പരിശോധിക്കാം. Part 1 ചോദ്യങ്ങൾ ഒരു സ്കോറിന്റെ 9 ചോദ്യങ്ങളാണ് പാർട്ട് 1 ൽ ഉള്ളത്. അതിൽ 6 ചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽ നിന്നും 3 ചോദ്യങ്ങൾ നോൺഫോക്കസ് ഏരിയയിൽ നിന്നും ആണ് ഉണ്ടാവുക. ആകെ 9 സ്കോറിന്റെ ചോദ്യങ്ങൾ. അവയിൽ ഫോക്കസ് ഏരിയയിൽനിന്നുള്ള 4 ചോദ്യങ്ങൾക്കും നോൺഫോക്കസ് ഏരിയയിൽ നിന്നുള്ള 3 ചോദ്യങ്ങൾക്കും ഉത്തരം എഴുതണം. ഇവിടെ ഫോക്കസ് ഏരിയയിൽ നിന്നുള്ള രണ്ട് ചോദ്യങ്ങൾ മാത്രമേ ഒഴിവാക്കാൻ കഴിയൂ. ഫോക്കസ് ഏരിയയിൽനിന്നുള്ള മൂന്ന് ചോദ്യങ്ങളെങ്കിലും ബഹുവികല്പക (multiple choiced) ചോദ്യങ്ങളായിരിക്കും. നിർബന്ധമായും എഴുതേണ്ടവയായതു കൊണ്ട് നോൺഫോക്കസ് ഏരിയയിൽനിന്നുള്ള മൂന്ന് ചോദ്യങ്ങളും ബഹുവികല്പക (multiple choiced) ചോദ്യങ്ങളായിരിക്കാനാണ് സാധ്യത കൂടുതൽ. (മോഡൽ പരീക്ഷയുടെ ചോദ്യപേപ്പർ നോക്കുക)
Saturday, March 26, 2022
എസ്. എസ്. എൽ. സി. ഹിന്ദി - ചോദ്യപാറ്റേൺ (Part 1 ചോദ്യങ്ങൾ)
ചോദ്യമാതൃക അടങ്ങിയ PDF FILE ഇവിടെ നിന്നും ഡൗൺലോഡ് ചെയ്യാം...
Subscribe to:
Post Comments (Atom)
No comments:
Post a Comment
'हिंदी सभा' ब्लॉग मे आपका स्वागत है।
यदि आप इस ब्लॉग की सामग्री को पसंद करते है, तो इसके समर्थक बनिए।
धन्यवाद