ശ്രീ, പ്രഭാത് രചിച്ച 'ബീർബഹുടി' എന്ന പാഠത്തിൽ, രാജസ്ഥാനിലെ ജയ്പൂര്‍
ജില്ലയിലെ ഫുലേറ എന്ന പ്രദേശത്തു താമസിക്കുന്ന രണ്ട് കുട്ടികളുടെ
മനോവികാരങ്ങളുടെ കഥ ചിത്രീകരിച്ചിരിക്കുന്നു. ഫുലേറ ഗ്രാമത്തിലെതന്നെ
സ്കൂളിൽ പഠിച്ചിരുന്ന ബേല, സാഹിൽ എന്നിവർ തമ്മിൽ വലിയ ആഴത്തിലുള്ള
സൗഹൃദമായിരുന്നു. രണ്ടുപേരും സ്കൂള്‍ സമയത്തിനുമുൻപു തന്നെ വീട്ടിൽനിന്നു
പുറപ്പെട്ട്, വയലിൽ ബീർബഹുട്ടികളെ തിരയുകയും, അവിടെത്തന്നെയിരുന്ന് ആ
ബീർബഹുടികളുമായി കളിക്കുകയും ചെയ്യുമായിരുന്നു. സ്കൂളിലും എല്ലാകാര്യങ്ങളും
ഒരുമിച്ചാണ് ചെയ്തിരുന്നത്. സ്കൂളിൽ ഗണിതം പഠിപ്പിക്കുന്ന അധ്യാപകന്റെ
പെരുമാറ്റം വളരെ ക്രൂരമായിരുന്നു. അദ്ദേഹം, ചെറിയ ചെറിയ തെറ്റുകൾക്കുപോലും
കുട്ടികളെ വളരെയധികം ഉപദ്രവിച്ചിരുന്നു. ബേലയേയും തെറ്റിദ്ധാരണയുടെ പേരില്‍
അടിച്ചപ്പോൾ, അവൾക്ക് സാഹിലിനു മുൻപിൽ നില്‍ക്കാന്‍ തന്നെ ലജ്ജ തോന്നി. ആ
സ്കൂളില്‍ അഞ്ചാംക്ലാസ്സ് വരെയേ ഉണ്ടായിരുന്നുള്ളു. അഞ്ചാംക്ലാസ്സിലെ ഫലം
വന്നാൽ, അവർക്ക് മറ്റൊരു സ്കൂളിൽ പ്രവേശനമെടുക്കേണ്ടതുണ്ടായിരുന്നു.
വേർപിരിയേണ്ടിവരുമെന്നതു കൊണ്ട്, അവർ വളരെ ദുഖിതരായിരുന്നു. ഒരാള്‍
മറ്റൊരാളുടെ റിപ്പോർട്ട് കാർഡ് നിരാശയോടെ പരിശോധിക്കുകയും, കണ്ണീർ
പൊഴിയ്ക്കുകയും ചെയ്തു.
മഴക്കാലത്തിന് ഇനിയും ഒന്നരമാസം ബാക്കിയുണ്ട്. പക്ഷേ ആ കുട്ടികളുടെ
കണ്ണീര്‍ മഴക്കാലത്തിനു മുന്‍പൊരു മഴയുടെ പ്രതീതി സൃഷ്ടിച്ചെന്ന് പ്രഭാത്ജി
പറയുന്നു. പിന്നീട്, വേദനയോടെ അവരവരുടെ വീടുകളിലേക്ക് മടങ്ങുന്ന ബേലയുടെ
ചുവപ്പുറിബ്ബണും, സാഹിലിന്റെ പാദത്തിലെ മുറിവിന്റെ അടയാളവും, ബീർബഹുടിയുടെ
നിറം കൊണ്ടു മാത്രം തിരിച്ചറിയുന്നതായി സൂചിപ്പിച്ചുകൊണ്ട് കഥ
അവസാനിക്കുന്നു.
പാഠഭാഗത്തെക്കുറിച്ച് എന്ത് ധാരണ കിട്ടി എന്നറിയാനും അതുറപ്പിക്കാനും ചുവടെ ചേർത്തിട്ടുള്ള ഓണ്‍ലൈന്‍ പരീക്ഷ ചെയ്ത് നോക്കൂ...
Sunday, December 12, 2021
‘बीरबहूटी ’कहानी യുടെ ഓണ്‍ലൈന്‍ ചോദ്യങ്ങള്‍
‘बीरबहूटी ’कहानी യുടെ ഓണ്‍ലൈന്‍ ചോദ്യങ്ങള്‍ക്കായി ക്ലിക്ക് ചെയ്യുക
Subscribe to:
Post Comments (Atom)
No comments:
Post a Comment
'हिंदी सभा' ब्लॉग मे आपका स्वागत है।
यदि आप इस ब्लॉग की सामग्री को पसंद करते है, तो इसके समर्थक बनिए।
धन्यवाद