രവിമാഷ് തയ്യാറാക്കിയ ഉത്തരമാതൃകകള്‍ക്ക് ഹിന്ദി ബ്ലോഗ് സന്ദര്‍ശിക്കുക
Showing posts with label വിശകലനം. Show all posts
Showing posts with label വിശകലനം. Show all posts
Thursday, September 10, 2015
VIII Hin Qn Sep. 2015 Analysi
കണ്ണൂര്‍ കടന്നപ്പള്ളി സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ രവിമാഷിന്റെ ചിരാഗ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ച വിശകലനം അദ്ധേഹത്തിന്റെ അനുവാദത്തോടെ പ്രസിദ്ധീകരിക്കുന്നു
1. ചോദ്യം
1 ന്
ചില ജില്ലകളിലെ ചോദ്യപേപ്പറില്‍ പട്ടിക കാണാത്തത് കുട്ടികളില്‍
ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനിടയാക്കി.
डॉ.
असगर वज़ाहत എന്ന്
കൊടുക്കണമായിരുന്നു.
2. ചോദ്യം
2 ന്റെ
നിര്‍ദ്ദേശത്തില്‍ घटनाएँ
എന്ന് ചേര്‍ക്കുന്നതായിരുന്നു.
ഉചിതം.
3. ചോദ്യം
3ല്‍
अपने ज्ञान पर गर्व करनेवाला
എന്നാണ് കൂടുതല്‍ ഉചിതമായത്.
4. ചോദ്യം
5ല്‍
गुरुजी ने शेर को बकरी बना दी
എന്നായിരുന്നു വേണ്ടിയിരുന്നത്.
5. ചോദ്യം
9 (असल
में बड़ा ज्ञानी कौन है)
ന് ഉത്തരമെഴുതാന്‍
കുട്ടികള്‍ക്ക് പ്രയാസം
തോന്നാന്‍ സാധ്യതയുണ്ട്.
ഇപ്രകാരം ക്ലാസ്സില്‍
ചര്‍ച്ച ചെയ്തിട്ടുണ്ടാവാന്‍
സാധ്യതയില്ല.
6. ചോദ്യം
12 ല്‍
गोला എന്ന് പറഞ്ഞതല്ലാതെ അത്
കാണാനില്ലാത്തത് പ്രയാസം
സൃഷ്ടിക്കുന്നു.
7. എഡിറ്റിംഗ്
സംബന്ധമായ പ്രശ്നം തന്നെയാണ്
ഇപ്രാവശ്യവും കൂടുതലായി
കാണാനുള്ളത്. 15
ചോദ്യങ്ങളില്‍
ചോദ്യനമ്പറിന് ശേഷം കുത്തിട്ടതിന്
ശേഷം ഇടം വിടാതിരിക്കുന്നത്
ഭംഗി നഷ്ടപ്പെടുത്തുന്നു.
പൂര്‍ണ്ണവിരാമം
(।),
അല്‍പവിരാമം
(,), ചോദ്യചിഹ്നം
(?), ഉദ്ധരണചിഹ്നം
('') മുതലായവക്ക്
മുമ്പ് അനാവശ്യമായി നിരവധി
സ്ഥലങ്ങലില്‍ ഇടം വിട്ടിരിക്കുന്നതും
കാണാം. 24 ഇടങ്ങളില്‍
ज़, ड़
ढ़ അടിയില്‍ കുത്തിടാതെ
തെറ്റായി കൊടുത്തിരിക്കുന്നു.
क्त,
ड्ड,
द्व,
ल्ल എന്നീ പഴയ
ലിപി ഒഴിവാക്കി मानक वर्तनी
സ്വീകരിക്കാമായിരുന്നു..
डाँ,
रू (गुरू),
हुँ,
न्हें (तुन्हें)
തുടങ്ങിയ പല
ഇടങ്ങിലും തെറ്റുകള്‍
കടന്നുകൂടിയത് കാണാവുന്നതാണ്.
ഇപ്രകാരം എഡിറ്റിംഗ്
സംബന്ധമായ തെറ്റുകള്‍ ഡസന്‍
കണക്കിനാണ് ചോദ്യപേപ്പറിലുള്ളത്.
രവിമാഷ് തയ്യാറാക്കിയ ഉത്തരമാതൃകകള്‍ക്ക് ഹിന്ദി ബ്ലോഗ് സന്ദര്‍ശിക്കുക
രവിമാഷ് തയ്യാറാക്കിയ ഉത്തരമാതൃകകള്‍ക്ക് ഹിന്ദി ബ്ലോഗ് സന്ദര്‍ശിക്കുക
Monday, September 07, 2015
ഒന്‍പതാം ക്ലാസ്സിലെ ചോദ്യപേപ്പര്‍ വിശകലനം
ചോദ്യപേപ്പറുകളുടെ
വിശകലനം ചോദ്യകര്‍ത്താക്കളാണ്
ഏറ്റവും ആകാംക്ഷയോടെ
കാത്തിരിക്കുന്നത് എന്നാണ്
ഞങ്ങളുടെ അനുഭവം.
എല്ലായ്പോഴും
അവരെ സന്തോഷിപ്പിക്കണം എന്ന
വിചാരത്തോടെയാണ് വിശകലനം
ആരംഭിക്കുക.
എന്നാല്‍
എഴുതിത്തീര്‍ന്ന് വായിച്ചു
നോക്കുമ്പോള്‍ അതെല്ലാം
മറന്നു പോയല്ലോ എന്ന് തോന്നുകയും
ചെയ്യും.
എന്തായാലും
നമുക്കൊന്ന് നോക്കാം...
ഒന്‍പതാം
ക്ലാസ്സിലെ ചോദ്യപേപ്പര്‍
ഒറ്റ നോട്ടത്തില്‍ തോന്നിയതിതൊക്കെ...
Tuesday, March 25, 2014
8 STD - വിശകലനം
രവി മാഷ് കൃത്യമായി തന്റെ കടമ നിര്‍വ്വഹിക്കുകയാണ്. അദ്ദേഹം ഓരോ ചോദ്യപ്പേപ്പറുകളെയും സമീപിക്കുകയും പോരായ്മകള്‍ക്ക് നേരെ വിരല്‍ ചൂണ്ടുകയും ചെയ്യുമ്പോള്‍ വായനക്കാരായ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും വിലയേറിയ അഭിപ്രായങ്ങളാണ് ഹിന്ദി ബ്ലോഗിന് കരുത്താവുന്നത്. ശുഭകരമായ അവധിക്കാലം ആശംസിച്ചു കൊണ്ട് എല്ലാ വായനക്കാരേയും ചര്‍ച്ചയിലേക്ക് ക്ഷണിക്കട്ടെ......
1. ചോദ്യം 2ല്‍ एक मरियल का किसान... എന്നതിന് പകരം एक मरियल-सा किसान... എന്നായിരുന്നു വേണ്ടിയിരുന്നത്.
2. ചോദ്യം 3 ല്‍ कला कार्यक्रमों में എന്നതിന് പകരം साँस्कृतिक कार्यक्रमों में എന്ന് തന്നെ കൊടുക്കാമായിരുന്നു. भाग लेनेवाली എന്ന് ഇടംവിട്ട് കൊടുത്താല്‍ ശരിയാകുമായിരുന്നു.
3. ചോദ്യം 4 ന് കൃത്യമായ ഉത്തരം ബ്രാക്കറ്റില്‍ കൊടുത്തിട്ടുള്ളതാണെന്ന് എങ്ങനെ കണ്ടെത്തിയെന്ന് മനസ്സിലാകുന്നില്ല. എങ്ങനെയാണ് ഇത്തരമൊരു ചോദ്യം സൃഷ്ടിക്കാന്‍ ചോദ്യകര്‍ത്താക്കള്‍ക്ക് തോന്നിയത് എന്ന് അത്ഭുതം തോന്നി. ഏതായാലും മുഖം നോക്കാതെ പ്രതികരിക്കുന്ന കബീര്‍ദാസ് ജീവിച്ചിരിപ്പില്ലാത്തത് ഇവരുടെയൊക്കെ ഭാഗ്യമായി കരുതാം.
4. ചോദ്യം 7 പ്രകാരം धैर्य എന്ന് ഉത്തരം किरण बेदी യുടെ കാഴ്ചപ്പാട് പ്രകാരമുള്ളതാണ്. അതിനെ ഒരു അടിസ്ഥാനകാര്യമായി എടുക്കുന്നത് ശരിയല്ല. അതായത് ചോദ്യം किरण बेदी के अनुसार प्रकृति ने नारी को उपहार स्वरूप क्या दिया है? എന്ന് ചോദിക്കണമായിരുന്നു.
5. ചോദ്യം 8 കുട്ടികള്‍ക്ക് അല്‍പം പ്രയാസകരമാണ്. ചോദ്യം മോശമാണെന്ന് പറയുകയല്ല, എന്നാല്‍ എട്ടാംതരം കുട്ടികള്‍ക്ക് എഴുതാന്‍ പ്രയാസകരമായിരിക്കും.
6. ചോദ്യം 9 ല്‍ പറഞ്ഞത് പോലെ किसान ने धान की खेती को अपनी लुगाई से अधिक स्थान दिया है എന്ന് പറയുന്നത് ശരിയാണെന്ന് വിശ്വസിക്കുന്നില്ല. കര്‍ഷകന്‍ തന്റെ നിസ്സഹായത (विवशता) കൊണ്ട് ഭാര്യയെ കാളക്ക് പകരം നുകത്തിന് കെട്ടുകയാണെന്ന് പറയുന്നതാണ് ഉചിതം.
7. ചോദ്യം 10 ല്‍ आप इससे सहमत है या नहीं? क्यों? എന്നത് വളരെ അരോചകമായി തോന്നുന്നു. क्या आप इससे सहमत हैं? क्यों? എന്ന് ചോദിച്ചാല്‍ ശരിയാകുമായിരുന്നു.
8. 13 മുതല്‍ 16 വരെ ചോദ്യങ്ങല്‍ക്ക് ഉത്തരമെഴുതാന്‍ കൊടുത്ത കവിതാഭാഗം എത്രവായിച്ചിട്ടും ശരിയായി മനസ്സിലാക്കാനായില്ല. തെരഞ്ഞെടുത്ത മഹാന്മാരെ കുറ്റപ്പെടുത്താതെ തരമില്ല. കുറഞ്ഞപക്ഷം കഠിനപദങ്ങളുടെ അര്‍ത്ഥമെങ്കിലും കൊടുക്കാന്‍ കനിവ് കാട്ടാമായിരുന്നു. അതില്‍ത്തന്നെ खूँटी എന്ന് പദത്തിന്റെ അര്‍ത്ഥം ഇതുവരെ ശരിക്ക് പിടി കിട്ടിയിട്ടുമില്ല. भीतर എന്നതിന് പകരം തെറ്റായി बीतर എന്ന് കൊടുത്തിരിക്കുന്നതായും കാണുന്നു. പത്താംതരത്തില്‍ ലളിതമായ കൊച്ചു കവിതാഭാഗം കൊടുക്കുമ്പോള്‍ എട്ടാം തരത്തില്‍ വളരെ പ്രയാസകരമായത് കൊടുക്കാന്‍ ഇവര്‍ക്കെങ്ങനെ മനസ്സുവരുന്നു എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ആശയം ഉള്‍ക്കൊള്ളാന്‍ ഇത് തീര്‍ത്തും അനുചിതവും അപര്യാപ്തവുമാണെന്ന് പറയാതെവയ്യ. ചോദ്യം 14 ന്റെ ഉത്തരവും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണ്.
8. 17 മുതല്‍ 19 വരെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാനായി കൊടുത്ത ഗദ്യഭാഗവും കുറ്റമറ്റതല്ല. अधिकार, जहाँ के तहाँ बने हुए, उत्तरोत्तर, के सहारे, वश में कर लिया മുതലായവയുടെ അര്‍ത്ഥമറിയാതെ കുട്ടികള്‍ ഉത്തരമെഴുതാന്‍ വിഷമിക്കും.
9. उसने എന്ന് കാണുമ്പോള്‍ എല്ലാ പരീക്ഷക്കും वह ന്റെ വകഭേദങ്ങള്‍ മാത്രമേ ചോദിക്കാന്‍ പാടുള്ളൂ എന്ന് സംശയം ജനിക്കുന്നു. ചോദ്യം 19 തര്‍ജ്ജമയും के सहारे, वश में करना എന്നീ പ്രയോഗങ്ങള്‍ മനസ്സിലാവാത്ത കുട്ടികളെ കുഴക്കുന്നതാണ്.
10. ചോദ്യം 21 धान की खेती पर सरकार की भागीदारी എന്ന വിഷയത്തിന്ല്‍ लघु लेख രചിക്കുന്നത് കുട്ടികള്‍ക്ക് അല്‍പം പ്രയാസകരമായിരിക്കും. അതില്‍ത്തന്നെ भागीदारी എന്ന പദത്തിനര്‍ത്ഥമറിയാത്തത് കുട്ടികളെ കൂടുതല്‍ വലച്ചിരിക്കും.
11. ചോദ്യം 22 ന് അല്‍പം കൂടി വ്യക്തത ആവശ്യമില്ലേ എന്ന് ചോദിച്ചുപോകുന്നു.ഏതായാലും കുട്ടികളുടെ പക്ഷത്ത്നിന്ന് നോക്കിയാല്‍ ഈ ചോദ്യപേപ്പര്‍ വല്ലാതെ പ്രയാസപ്പെടുത്തിയതായി പറയാവുന്നതാണ്. ചോദ്യപേപ്പര്‍ വളരെ ലാഘവത്തോടെയും, പുനര്‍വായനയും സൂക്ഷ്മതയും കൂടാതെയും പ്രിന്റ് ചെയ്ത് വിടുന്നത് കാണുമ്പോള്‍ വല്ലാതെ പ്രയാസം തോന്നുന്നു.
Labels:
discussion,
വിശകലനം
Friday, March 14, 2014
എസ്.എസ്.എല്‍.സി. ഹിന്ദി പരീക്ഷ മാര്‍ച്ച് 2014 ചോദ്യപേപ്പര്‍ അവലോകനം
ഇക്കൊല്ലത്തെ എസ്.എസ്.എല്‍.സി.ഹിന്ദി പരീക്ഷയും കഴിഞ്ഞു. ഒറ്റ നോട്ടത്തില്‍ ഏതായാലും ചോദ്യം ലളിതമായിരിക്കുന്നു. അധ്യാപകന്റെ ഒരു വര്‍ഷത്തെ പിരിമുറുക്കം ഒഴിവായതായി പറയാവുന്നതാണ്. എന്നാലും ലക്ഷക്കണക്കിന് കുട്ടികളെഴുതുന്ന പരീക്ഷയുടെ ചോദ്യപേപ്പര്‍ കുറ്റമറ്റതാവണം എന്നത് ഒരത്യാഗ്രഹമാണോ? ഗുണമേന്മയുള്ള വിദ്യാഭ്യാസത്തോടൊപ്പം ഗുണമേന്മയുള്ള മൂല്യനിര്‍ണ്ണയവും കുട്ടിയുടെ അവകാശമല്ലേ? എന്നാണ് നമ്മുടെ ചോദ്യപേപ്പറുകള്‍ അദ്ധ്യാപകനും കുട്ടിയും ആഗ്രഹിക്കുന്ന നിലവാരത്തിലെത്തുക? പ്രിയ വായനക്കാരാ, താങ്കള്‍ ഇപ്പോഴും മൗനം പാലിക്കുകയാണോ?സ്കീം ഫൈനലൈസേഷന്‍ ഉടനുണ്ടാകും. താങ്കളുടെ അഭിപ്രായങ്ങള്‍ ചിലപ്പോള്‍ അവിടെയും എത്തിയേക്കാം.ഈ വിശകലനം വായിയ്ക്കു...താങ്കള്‍ക്ക് പറയാനുള്ളതും തുറന്നു പറയൂ..... |
1. ചോദ്യം 2ഇംഗ്ലീഷ് പദങ്ങള്‍ക്ക് സമാനമായ ഹിന്ദി പദങ്ങള്‍ ഉപയോഗിച്ച് വാക്യം മാറ്റിയെഴുതാന്‍ പറഞ്ഞതില്‍ लेकिन माँ की बीमारी के कारण Cancellation करना पड़ा എന്ന് കൊടുത്തത് ശരിയായില്ല. ഇംഗ്ലീഷില്‍ Cancel करना पड़ा എന്ന് മതിയായിരുന്നു. ഹിന്ദിയില്‍ रद्द करना पड़ा എന്നും. അല്‍പം കൂടിസൂക്ഷ്മമായി നോക്കിയാല്‍ रद्द करनी पड़ी എന്നാണ് ശരിയാവുക കാരണം ഇവിടെ കര്‍മ്മമായ टिकट സ്ത്രീലിംഗപദമാണ്. തൊപ്പിക്കനുസരിച്ച് തലമുറിച്ചു ശരിയാക്കിയതിന്റെ പ്രശ്നം ഇവിടെകാണാവുന്നതാണ്. उनको एक Operation था എന്ന വാക്യത്തിലെ operation എന്ന പദത്തിന് പകരമായ शल्यक्रिया സ്ത്രീലിംഗ പദമായതുകൊണ്ട് शल्यक्रिया थी എന്നെഴുതിയാല്‍ മാര്‍ക്ക് കൊടുക്കേണ്ടി വരുമോ? എഴുതാതിരുന്നാല്‍ पुनर्लेखन ശരിയാകുമോ? എന്നാല്‍ उनकी एक शल्यक्रिया थी എന്ന് ഉത്തരം വരുന്ന രീതിയില്‍ വരുന്നതാണ് കൂടുതല്‍ ഉചിതമായിട്ടുള്ളത് എന്ന് കാണാന്‍ കഴിയുന്നതാണ്.
2. ചോദ്യം 3 ല്‍ രണ്ട് സംഭവങ്ങള്‍ ബ്രാക്കറ്റില്‍ കൊടുത്തിരിക്കുന്നു. ബ്രാക്കറ്റില്‍ കൊടുത്തിരിക്കുന്ന വാക്യങ്ങളുടെ ക്രമം മാറ്റിയെഴുതി (ആദ്യത്തേത് നാലാമത്തേതായും രണ്ടാമത്തേത് രണ്ടാമത്തേതായും) വിട്ടസ്ഥലം പൂരിപ്പിച്ചാല്‍ ഉത്തരം ശരിയായി. शामका खाना पकाने की जिम्मेदारी बंसंती पर सौंप दिया എന്നതിന് പകരം शाम का खाना पकाने की जिम्मेदारी बसंती को सौंप दिया എന്നതായിരുന്നു ശരി, കാരണം ഇവിടെ संप्रदान कारक ആണ് ശരി. രണ്ടെണ്ണം ബ്രാക്കറ്റില്‍ കൊടുക്കുന്നത് ഏത് കുട്ടിക്കും മാര്‍ക്ക് ലഭിക്കാന്‍ സഹായകരമായിരിക്കുന്നു. ചോദ്യത്തിന്റെ നിലവാരത്തകര്‍ച്ചക്ക് ഇത് കാരണമാകില്ലേ എന്ന സംശയം നിലനില്‍ക്കുന്നു.
3. 5 മുതല്‍ 7 വരെ ചോദ്യങ്ങള്‍ പൊതുവേ विश्लेषणात्मक प्रश्न എന്നാണ് പറയപ്പെടാറുള്ളത്. അതുകൊണ്ടുതന്നെ ഈ ചോദ്യങ്ങളുടെ കൂടെ अपना मत प्रकट करें, आपकी प्रतिक्रिया क्या है, आपका विचार क्या है, आप कहाँ तक सहमत हैं എന്നൊക്കെ ചോദിച്ചുകാണാറുണ്ട്. എന്നാല്‍ ചോദ്യം 7 ഒഴികെ മറ്റുചോദ്യങ്ങളിലൊന്നും അത്തരം സൂചനകള്‍ കാണാന്‍ കഴിഞ്ഞില്ല. ചോദ്യം 7ല്‍ किनके प्रतीक हो सकते हैं എന്നായിരുന്നു വേണ്ടിയിരുന്നത്.
4. ചോദ്യം 8ല്‍ कॉलेज के पहले दिन की डायरी എഴുതാനുള്ള നിര്‍ദ്ദേശം കൊടുക്കണമായിരുന്നു. കൊടുത്തിരിക്കുന്ന ചോദ്യത്തില്‍ ഏത് ദിവസത്തെ ഡയറിയെഴുതണമെന്ന് വ്യക്തമല്ല. उस दिन की डायरी तैयार करें എന്നതിന് किस दिन की എന്ന് കുട്ടികള്‍ തിരിച്ചുചോദിച്ചാല്‍ എന്തുപറയുമെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.
5. പോസ്റ്റര്‍ രചനക്കായി കൊടുത്ത ചോദ്യം 9 ന് കുട്ടികള്‍ 4 മാര്‍ക്ക് ലഭിക്കാന്‍മാത്രം തൃപ്തികരമായ ഉത്തരം എഴുതുമെന്ന് തോന്നുന്നില്ല. 3-4 വരിയെഴുതിവെക്കാനാണ് സാധ്യത. ഇത്തരം ( 4 മാര്‍ക്കിന്റെ) ചോദ്യങ്ങള്‍ക്ക് എന്തെങ്കിലും പരിപാടി സംബന്ധിച്ച പോസ്റ്ററാണ് കൂടുതല്‍ ഉചിതമായിട്ടുള്ളത്. കുട്ടികള്‍ക്ക് എഴുതാനും വിലയിരുത്താനുള്ള സൂചകങ്ങള്‍ കൊടുക്കാനും അത് സഹായകരമായിരിക്കും.
6. കത്തെഴുതാനായി കൊടുത്ത ചോദ്യം 10फारसी पत्रकार द्वारा मित्र के नाम लिखनेवाला पत्र എന്നത് വ്യാകരണപരമായി തെറ്റാണ്. लिखा जानेवाला पत्र എന്ന് ചേര്‍ന്നാലാണ് വാക്യം കൂടുതല്‍ ശരിയാകുന്നത്.
7. 12 മുതല്‍ 14 വരെ ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതാനുള്ള കവിതാഭാഗം തുടങ്ങുന്നത് तरूण എന്ന് തെറ്റായി കൊടുത്തുകൊണ്ടാണ്. तरुण എന്നായിരുന്നു വേണ്ടിയിരുന്നത്. കവിതാഭാഗം തീരെ ചെറുതായിപ്പോയതായി. എട്ടാം തരത്തിലെ പരീക്ഷക്ക് 12 വരി കവിത കൊടുത്തപ്പോള്‍ എസ്.എസ്.എല്‍.സി. പരീക്ഷക്ക് 5 വരിയുള്ള കവിതാഭാഗം ഉചിതമായി തോന്നിയില്ല. കഠിനപദങ്ങള്‍ എന്ന രീതിയില്‍ अतुल എന്ന പദത്തിന് असीम എന്ന് അര്‍ത്ഥം കൊടുത്തിരിക്കുന്നത് ആശയക്കുഴപ്പത്തിനിടയാക്കുന്നു. अतुल എന്നാല്‍ തുലനം ചെയ്യാന്‍ പറ്റാത്തത് എന്നും असीम എന്നാല്‍ അതിരില്ലാത്തത് എന്നുമാണ് അര്‍ത്ഥം. ചോദ്യം 12ല്‍ 5 വരിയെ കവിത എന്ന് തന്നെ പറഞ്ഞിരിക്കുന്നു. ഇത് कविता ആണോ कवितांश ആണോ എന്ന് സംശയിപ്പിക്കുന്നു.
8. ചോദ്യം 16ല്‍ बहन എന്നതിന് വിശേഷണമായി छोटी എന്നോ बूढ़ी എന്നോ എഴുതാവുന്നതാണ്. बहन എന്നതിനും माँ എന്നതിനും बूढ़ी എന്ന വിശേഷണം എഴുതാവുന്നതാണ്.
9. ചോദ്യം 17ലെ രണ്ടാമത്തെ വാക്യം देर से स्कूल पहुँचा എന്നായിരുന്നു ഉചിതം. കാരണം लुप्त कारक പ്രയോഗമാണ് ഇവിടെ കൂടുതല്‍ യോജിക്കുന്നത്. स्कूल में देर से पहुँचा എന്നത് ശരിയായില്ല.
10. 18 മുതല്‍ 21 വരെ ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാനായി കൊടുത്ത ഗദ്യഭാഗം വേണ്ടത്ര ഉചിതമായില്ല. सवाल बहुत गंभीर है എന്ന് തുടങ്ങിയത് അനാവശ്യമായിത്തോന്നി. നന്നായി അറിയാത്ത കുട്ടി നിഷ്കളങ്കമായി ചോദ്യം 21ന് ഉത്തരമായി सवाल बहुत गंभीर है എന്ന് ഉത്തരമെഴുതിയാല്‍ മൂല്യനിര്‍ണ്ണയകേന്ദ്രത്തില്‍ കൂട്ടച്ചിരിക്ക് ഉയര്‍ന്ന സാധ്യതയുണ്ട്. एक बच्चा सोचेगा എന്നതിന് പകരം एक यात्री सोचेगा എന്നായാല്‍ നന്നാകുമായിരുന്നു. ഗദ്യഭാഗത്തിലെ അവസാനത്തെ വാക്യവും യോജിക്കാതെ മുഴച്ചുനില്‍ക്കുന്നതായി കാണാം. ചോദ്യങ്ങള്‍ സൃഷ്ടിച്ചതിന് ശേഷം 'പണിപ്പെട്ട്'അതിന് പറ്റിയ ഗദ്യഭാഗം സൃഷ്ടിച്ചതാണെന്ന് വ്യക്തമാകുന്നു. ചോദ്യം 21 ലെ प्रयोजन മലയാളത്തിന്റെ സ്വാധീനമാണെന്ന് കാണാം. ഇവിടെ लाभ എന്ന പദമാണ് ഉചിതമായിട്ടുള്ളത്. അതായത് വാക്യം पेड़ से हमें क्या-क्या लाभ हैं? എന്നായാല്‍ നന്നാകും. കാരണം മലയാളത്തിലെ പ്രയോജനവും ഹിന്ദിയിലെ प्रयोजन ഉം ഒരേ അര്‍ത്ഥമുള്ള പദങ്ങളല്ല.
ഏതായാലും ചോദ്യം ലളിതമായിരിക്കുന്നു. അധ്യാപകന്റെ ഒരു വര്‍ഷത്തെ പിരിമുറുക്കം ഒഴിവായതായി പറയാവുന്നതാണ്. എന്നാലും ലക്ഷക്കണക്കിന് കുട്ടികളെഴുതുന്ന പരീക്ഷയുടെ ചോദ്യപേപ്പര്‍ കുറ്റമറ്റതാവണം എന്നത് ഒരത്യാഗ്രഹമായിത്തന്നെ നിലനില്‍ക്കുകയും ചെയ്യുന്നു.
Thursday, February 13, 2014
आसरा 18 (13.02.2014)
എസ്.എസ്.എല്‍.സി. മോഡല്‍ പരീക്ഷ ഫെബ്രുവരി 2014 ഹിന്ദി ചോദ്യക്കടലാസ്സ് - ഒരു വിലയിരുത്തല്‍
തയ്യാറാക്കിയത്:
തയ്യാറാക്കിയത്:
രവി. എം., ജി.എച്ച്.എസ്.എസ്., കടന്നപ്പള്ളി,
1. ചോദ്യം 1ല്‍ कोष्ठक से घटनाएँ चुनकर खाली स्थानों की पूर्ति करें എന്നാകണമായിരുന്നു നിര്‍ദ്ദേശം. ചോദ്യം 2ല്‍ നിര്‍ദ്ദേശം കൃത്യമായി കൊടുത്തിരിക്കുന്നതുപോലെ (अंग्रेज़ी शब्दों के स्थान पर समानार्थी शब्दों से...)ബ്രാക്കറ്റില്‍ കൊടുത്ത घटनाएँ 2 എണ്ണമുണ്ട് എന്ന് എല്ലാ കുട്ടികള്‍ക്കും മനസ്സിലാകണമെന്നില്ല, കാരണം തെറ്റായ രീതിയിലാണ് കൊടുത്തിരിക്കുന്നത്. ചോദ്യത്തില്‍ घटना എന്ന് ഏകവചനത്തില്‍ കൊടുക്കുകയും ചെയ്തിരിക്കുന്നത് അല്‍പം ആശയക്കുഴപ്പത്തിന് കാരണമാകുന്നു.
2. ചോദ്യം 7 ല്‍ रेडियो खुला छोड़कर गए हैं, भूतों को सुनाने के लिए എന്ന് (ഉദ്ധരണ ചിഹ്നത്തോടെ) കൊടുക്കണമായിരുന്നു. കാരണം ഇത് പാഠപുസ്തകത്തില്‍ നിന്ന് മാറ്റമില്ലാതെ അവതരിപ്പിച്ചതാണ്.
3. ചോദ്യം 8ല്‍ गौरा की दयनीय दशा എന്ന് കൊടുത്തിരിക്കുന്നതില്‍ മലയാളച്ചുവയുണ്ട്. दयनीय എന്ന് സാധാരണയായി ഹിന്ദിയില്‍ കൊടുത്തുകാണാറില്ല. करुणामय, दयापूर्ण എന്നൊക്കെയായിരുന്നു ഹിന്ദിക്ക് യോജിച്ച പ്രയോഗങ്ങള്‍.
അതുപോലെത്തന്നെ ड़ाक्टर എന്നതിന് പകരം डॉक्टर എന്നായിരുന്നു വേണ്ടിയിരുന്നത്. കൂടാതം महादेवी वर्मा എന്നതിന് പകരം തെറ്റായി महादेवीवर्मा എന്നും കൊടുത്തിരിക്കുന്നു.
4. ചോദ്യം 9 ല്‍ अनाटमि എന്ന് കൊടുത്തിരിക്കുന്നു. പാഠപുസ്തകത്തില്‍ കൊടുത്തിരിക്കുന്നപോലെ (एनॉटमी) അവസാനം ी തന്നെയായിരുന്നു ഉചിത രൂപം. ഇംഗ്ലീഷ് പദമാണെങ്കിലും അവസാനം ഹ്രസ്വമായിക്കൊടുത്തത് ഉചിതമല്ല.
5. ചോദ്യം 10 ല്‍ डौली എന്ന പദം തെറ്റായി (डोली)ആണ് കൊടുത്തിരിക്കുന്നത്. ചോദ്യത്തിന്റെ സന്ദര്‍ഭം ഉചിതമാണെങ്കിലും 5 വയസ്സുള്ള കുട്ടി എഴുതുന്ന ഡയറിയെന്നത് ചോദ്യത്തിന്റെ ഔചിത്യത്തെ സംബന്ധിച്ച് ആശങ്കയുയര്‍ത്തുന്നു.
6. ചോദ്യം 11 ല്‍ हाथियों द्वारा मरे हाथी को दफ़नाने की घटना എന്നതിന് പകരം हाथियों द्वारा मरे हाथी के दफ़नाए जाने की घटना എന്നതായിരുന്നു ശരിക്കും വേണ്ടിയിരുന്നത്.
7. 12 മുതല്‍ 14 വരെ ചോദ്യങ്ങള്‍ക്ക് വേണ്ടി കൊടുത്ത കവിതാഭാഗം കുട്ടികള്‍ക്ക് പ്രയാസമാകില്ലെങ്കിലും യൂനിറ്റുകളില്‍ ചര്‍ച്ചചെയ്യുന്ന പ്രശ്നങ്ങളുമായി ബന്ധമോ സമകാലിക പ്രസക്തിയോ ഇല്ലാത്തത് അവരുടെ വിലയിരുത്തല്‍ സുഗമമാക്കുകയില്ല.
8. ചോദ്യം 15 ല്‍ खड़ी എന്നതിന് പകരം खडी എന്നാണ് കൊടുത്തിരിക്കുന്നത്.
9. ചോദ്യം 16 ല്‍ छोटा बच्चा प्यासा था എന്നതിന് പകരം प्यासाबच्चा छोटा था എന്ന് കുട്ടി ഉത്തരമെഴുതിയാലും കുറ്റം പറയാനാകില്ല. ഒരു വിട്ടഭാഗത്തിന് ഒരു ഉത്തരം മാത്രം ശരിയാകുന്ന രീതിയില്‍ത്തന്നെ കൊടുക്കേണ്ടിയിരിക്കുന്നു. അതുപോലെ इच्छुक എന്ന വിശേഷണ പദം കുട്ടികള്‍ക്ക് കഠിനവും പരിചയമില്ലാത്തതുമാകാനാണ് സാധ്യത.
10. ചോദ്യം 17 ല്‍ कल छुट्टी है इसलिए (कल) पढ़ाई नहीं है എന്നാണ് ചോദ്യകര്‍ത്താക്കള്‍ പ്രതീക്ഷിക്കുന്ന ഉത്തരമെങ്കിലും മറ്റൊരു സന്ദര്‍ഭത്തില്‍ (ഒഴിവുദിനത്തില്‍ നന്നായി പഠിക്കുന്ന കുട്ടിക്ക്) कल छुट्टी है परंतु (कल) पढ़ाई नहीं है എന്ന് പറഞ്ഞാല്‍ തെറ്റെന്ന് പറയാനാകില്ല.
11. 18 മുതല്‍ 21 വരെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാനായി കൊടുത്ത ഖണ്ഡിക സാധാരണ अर्थग्रहण ചോദ്യങ്ങള്‍ക്ക് കൊടുത്തുവരുന്നവയെ അപേക്ഷിച്ച് വളരെ ചെറുതായിപ്പോയി. അത് ഒരു ഖണ്ഡികയെന്ന പ്രതീതി തന്നെ ഉളവാക്കാത്തതായിപ്പോയി.
12. ചോദ്യം 21 अपने शब्दों में वर्णन करना സാധാരണയായി अर्थग्रहण ഖണ്ഡികയുടെ കൂടെ കൊടുത്തുവരാറില്ല. ഇത് തീര്‍ത്തും അനുചിതമായിപ്പോയി. കുട്ടികള്‍ തോന്നിയത് എഴുതി വെക്കാനായിരിക്കും ശ്രമിക്കുക.
13. ചോദ്യക്കടലാസ്സിന്റെ നിര്‍ദ്ദേശങ്ങളില്‍ മൂന്നാമതായി കൊടുത്ത यह समय प्रश्न पत्र का वाचन करने तथा उत्तर लिखने की എന്നതിന് പകരം यह समय प्रश्न पत्र के वाचन करने तथा उत्तर लिखने की എന്നായിരുന്നു വേണ്ടത്. നാലാമത്തെ നിര്‍ദ്ദേശം दो प्रश्न विकल्प हैं എന്നതും വ്യക്തമല്ല. അത് വ്യക്തമായും നിശ്ചിതമായും തന്നെ (5 से 7 तक के प्रश्नों में और 8 से 11 तक के प्रश्नों में विकल्प हैं) എന്ന് പറയാമായിരുന്നു. 4 സ്ഥലങ്ങളില്‍ അനാവശ്യ ഇടം (space) വിട്ടത് ശരിയാക്കാമായിരുന്നു.
14. ചോദ്യനമ്പര്‍ 15ല്‍ राजु ने उसका छतरी नहीं ली थी।എന്നാണ് നല്കിയിരിക്കുന്നത്.കാരക പ്രത്യയത്തെത്തന്നെ അവിടെ കൊണ്ടുവരിക എന്നതായിരുന്നിരിക്കാം ചോദ്യകര്‍ത്താവിന്റെ ഉദ്ദേശ്യം. എന്നാല്‍ अपना യുടെ പ്രയോഗത്തില്‍ നിന്ന് വ്യതിചലിച്ചത് ഉചിതമായില്ലതന്നെ.
പൊതുവെ ചോദ്യം നല്ലതായിത്തന്നെയാണ് എന്റെ വിലയിരുത്തല്‍.എന്നാല്‍ ലക്ഷക്കണക്കിന് കുട്ടികളെഴുതുന്ന പരീക്ഷയുടെ ചോദ്യക്കടലാസ് പരമാവധി കുറ്റമറ്റതാകണമെന്ന ആഗ്രഹമാണ് ഇത്തരത്തില്‍ സൂക്ഷ്മമായി വിലയിരുത്തുന്നതിന് പ്രചോദനം നല്‍കുന്നത്.ഏതായാലും പൊതുപരീക്ഷാ ചോദ്യക്കടലാസ് ഇത്തരം പ്രശ്നങ്ങളില്‍നിന്ന് മുക്തമായി ലഭിക്കട്ടെ എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
Tuesday, February 11, 2014
आसरा 16 (31-01-2014)വിലയിരുത്താം മോഡല്‍ പരീക്ഷാ ചോദ്യപേപ്പറിനെ!
എസ്.എസ്.എല്‍.സി.മോഡല്‍ പരീക്ഷയും കഴിഞ്ഞു.
നിങ്ങള്‍ ഈ ചോദ്യപേപ്പറിനെ എങ്ങനെ വിലയിരുത്തുന്നു?
മാറ്റങ്ങളെക്കുറിച്ച് എന്താണഭിപ്രായം?
ചോദ്യങ്ങളുടെ നിലവാരം?
നിശ്ശബ്ദത വെടിയൂ...മടിക്കാതെ കമന്റ് ചെയ്യൂ...
നിങ്ങള്‍ ഈ ചോദ്യപേപ്പറിനെ എങ്ങനെ വിലയിരുത്തുന്നു?
മാറ്റങ്ങളെക്കുറിച്ച് എന്താണഭിപ്രായം?
ചോദ്യങ്ങളുടെ നിലവാരം?
നിശ്ശബ്ദത വെടിയൂ...മടിക്കാതെ കമന്റ് ചെയ്യൂ...
Thursday, January 16, 2014
आसरा 07 (16-01-2014) ചോദ്യപേപ്പര്‍ വിശകലനം
മിക്ക സ്കൂളുകളിലും ഇപ്പോഴും പഠനക്യാമ്പുകള്‍ നടക്കുന്നുണ്ടല്ലോ? അത്തരം സ്കൂളുകള്‍ക്ക്(താത്പര്യമുള്ളവര്‍ക്കെല്ലാം!!)ഉപകരിക്കും എന്ന പ്രതീക്ഷയില്‍ ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നു ഇതോടെപ്പം ക്ലാസ്സ് റൂമില്‍ ഇതിന്റെ ഫലപ്രദമായ വിനിമയം ഉറപ്പാക്കാന്‍ പ്രസന്റേഷന്‍ രൂപത്തിലും ഇത് തയ്യാറാക്കിയിട്ടുണ്ട്. പ്രസന്റേഷന്റെ സഹായത്തോടെ ക്ലാസ്സ് കൈകാര്യം ചെയ്യുമ്പോള്‍ പ്രസന്റേഷന്‍ നന്നായികണ്ട് പരിചയപ്പെടാന്‍ മറക്കാതിരിക്കുക. ഉപയോഗപ്പെടുത്തുമെന്നും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കമന്റായി രേഖപ്പെടുത്തുമെന്നും വിശ്വസിക്കുന്നു
കഴിഞ്ഞ വര്‍ഷത്തെ (2013 March)പൊതു പരീക്ഷാ ചോദ്യപേപ്പറാണ് ഈ വിശകലനത്തിനടിസ്ഥാനം.2013-14 വര്‍ഷത്തെ പാദവാര്‍ഷിക പരീക്ഷകളില്‍ കഴിഞ്ഞ വര്‍ഷം തയ്യാറാക്കിയ റിസര്‍വ്വ് ചോദ്യങ്ങള്‍ ഉപയോഗിച്ചതിനാല്‍ പഴയ ചോദ്യമാതൃകതന്നെ വീണ്ടും പ്രത്യക്ഷപ്പെട്ടത് അദ്ധ്യാപകരേയും കുട്ടികളെയും ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട് എന്നതാണ് വാസ്തവം.ക്യത്യമായ ചോദ്യമാതൃകയ്ക്കായി Model Exam വരെ കാത്തിരിക്കുക.
1. ചോദ്യം 1 പട്ടിക പൂര്‍ത്തി (तालिका की पूर्ति) യാക്കാനുള്ളതാണ്.ഇതില്‍ മാറ്റം വന്നിട്ടില്ല.पाठ,प्रोक्ति,रचयिता മുതലായവ ചേര്‍ത്തുള്ള ഈ പട്ടിക പൂര്‍ത്തിയാക്കലിനായി പാഠപുസ്തകത്തിലെ മുഴുവന്‍ പാഠങ്ങളുടെയും पाठ,प्रोक्ति,रचयिता,पात्र എന്നിവ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഇത് സാധാരണയായി 2 സ്കോറിന്റെചോദ്യമായാണ് ചോദിച്ചുവരുന്നത്
2. ചോദ്യം 2ഇംഗ്ലീഷ് പദങ്ങള്‍ക്ക് പകരം സമാനമായ ഹിന്ദി പദങ്ങള്‍ (समानार्थी हिंदीशब्द) ചേര്‍ത്ത് ഗദ്യഭാഗം മാറ്റിയെഴുതാനായാണ് ചോദിച്ചിരിക്കുന്നത്.ഇത് ചിലപ്പോള്‍ ചെറുസംഭാഷണമായും ചോദിച്ചുകാണാറുണ്ട്.പാഠപുസ്തകത്തിലെ 4 യൂണിറ്റുകളിലായി 32 പദങ്ങള്‍ കൊടുത്തിട്ടുള്ളത് ശ്രദ്ധിച്ചിട്ടുണ്ടല്ലോ?പൊതുവെ ഈ പദങ്ങളില്‍നിന്ന് തന്നെയാണ് ചോദിച്ചുവരുന്നത്. വിരളമായി മാത്രം പുറമെനിന്നും ചോദിച്ചുകാണാറുണ്ട്. പാഠപുസ്തകത്തിലെ 32 പദങ്ങള്‍ ശരിക്കും മനസ്സിലാക്കിവെക്കുന്നത് ഈ 3 സ്കോറിന്റെചോദ്യത്തിന് ഉത്തരമെഴുതാന്‍ സഹായകരമായിരിക്കും.
3. ചോദ്യം 3घटनाओं को क्रमबद्ध करके लिखना എന്നതില്‍ ഏതെങ്കിലും ഗദ്യപാഠത്തിലെ സംഭവങ്ങളെ ശരിയായ ക്രമത്തില്‍ എഴുതുകയാണ് വേണ്ടത്. ഇതിനായി ഗദ്യപാഠങ്ങളിലെ പ്രധാനപ്പെട്ട സംഭവങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. ഇതും രണ്ട് സ്കോറിന്റെചോദ്യമാണ്.
4. ചോദ്യം 4 ഏതെങ്കിലുമൊരു (പൊതുവേ ഗദ്യപാഠത്തിലെ) പാഠത്തിലെ കഥാപാത്രത്തിന്‍റെ സ്വഭാവവിശേഷതകള്‍ (चरित्रगत विशेषताएँ) തെരഞ്ഞെടുത്തെഴുതാനുള്ളതാണ്. 3 എണ്ണത്തില്‍നിന്നും 2 എണ്ണം എഴുതണം. ഏതായാലും ഒരു മാര്‍ക്ക് ആര്‍ക്കും ഉറപ്പാക്കാന്‍ കഴിയുന്ന ഒരു ചോദ്യമാണിത്. എന്നാല്‍ ചില കുട്ടികള്‍ ഇതിനെ സഹായകസൂചനകളാ (सहायक बिंदु)യി തെറ്റിദ്ധരിച്ച് ഖണ്ഡികയായി ഉത്തരമെഴുതിക്കാണാറുണ്ട്. ഇത് സ്കോര്‍ നഷ്ടമാകുന്നതിനിടയാക്കുന്നതാണ്.മൂന്ന് സ്വഭാവവിശേഷ തകളില്‍ നിന്ന് ശരിയായ രണ്ടെണ്ണം എടുത്തെഴുതുക മാത്രമേ ചെയ്യേണ്ടതായിട്ടുള്ളൂ
4. ചോദ്യം 4 ഏതെങ്കിലുമൊരു (പൊതുവേ ഗദ്യപാഠത്തിലെ) പാഠത്തിലെ കഥാപാത്രത്തിന്‍റെ സ്വഭാവവിശേഷതകള്‍ (चरित्रगत विशेषताएँ) തെരഞ്ഞെടുത്തെഴുതാനുള്ളതാണ്. 3 എണ്ണത്തില്‍നിന്നും 2 എണ്ണം എഴുതണം. ഏതായാലും ഒരു മാര്‍ക്ക് ആര്‍ക്കും ഉറപ്പാക്കാന്‍ കഴിയുന്ന ഒരു ചോദ്യമാണിത്. എന്നാല്‍ ചില കുട്ടികള്‍ ഇതിനെ സഹായകസൂചനകളാ (सहायक बिंदु)യി തെറ്റിദ്ധരിച്ച് ഖണ്ഡികയായി ഉത്തരമെഴുതിക്കാണാറുണ്ട്. ഇത് സ്കോര്‍ നഷ്ടമാകുന്നതിനിടയാക്കുന്നതാണ്.മൂന്ന് സ്വഭാവവിശേഷ തകളില്‍ നിന്ന് ശരിയായ രണ്ടെണ്ണം എടുത്തെഴുതുക മാത്രമേ ചെയ്യേണ്ടതായിട്ടുള്ളൂ
5. 5 മുതല്‍ 7 വരെയുള്ള ചോദ്യങ്ങള്‍ 3 ല്‍ 2 എണ്ണത്തിന്റെ ഉത്തരമെഴുതാനുള്ള രണ്ട് സ്കോറിന്റെ(ആകെ 4 സ്കോര്‍) ചോദ്യമാണ്. ഈ ചോദ്യങ്ങള്‍ കുട്ടികള്‍ക്ക് അവരുടെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള രീതിയിലാണ് ചോദിച്ചുവരുന്നത്. हम क्या कर सकते हैं,आप क्या क्या करना चाहते हैं, अपना मत प्रकट करें തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഇത്തരം ചോദ്യങ്ങളുടെ പ്രത്യേകതയാണ്. അതായത് കുട്ടികള്‍ക്ക് സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാനും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുമുള്ള അവസരം ഇവിടെ കാണാം. അത്തരത്തില്‍ ഉത്തരമെഴുതാതിരുന്നാല്‍ മുഴുവന്‍ സ്കോര്‍ കിട്ടുന്നതിന് തടസ്സമാകുന്നതാണ്
6.നേരത്തെ 4 മാര്‍ക്ക് വീതമുള്ള 3 ചോദ്യങ്ങളില്‍ 2 എണ്ണത്തിന്‍റെ ഉത്തരം എഴുതിയാല്‍ മതിയാകുമായിരുന്നു. എന്നാല്‍ 2013 March ലെ പൊതുപരീക്ഷാചോദ്യപേപ്പറില്‍ അത് 4 ചോദ്യങ്ങളില്‍ നിന്ന് 3 (8മുതല്‍ 11 വരെ ചോദ്യങ്ങള്‍) എന്നാക്കിയതായി കാണുന്നു.डायरी, पत्र, लेख, वार्तालाप, आत्मकतांश, साक्षात्कार മുതലായ വ്യവഹാരരൂപങ്ങളി (प्रोक्ति) ലാണ് ഇവിടെ സാധാരണയായി ഉത്തരമെഴുതേണ്ടി വരുന്നത്. ചോദ്യങ്ങള്‍ ശരിക്ക് വായിച്ച് മനസ്സിലാക്കി കൂടുതല്‍ പ്രയാസകരമായത് ഒഴിവാക്കി ബാക്കി മൂന്ന് ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതാന്‍ കുട്ടികള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. 4 സ്കോറിന്റെ(ചോദ്യക്കടലാസിലെ ഏറ്റവും കൂടിയ സ്കോര്‍) ചോദ്യങ്ങളായതിനാല്‍ കൂടുതള്‍ ശ്രദ്ധയും സൂക്ഷ്മതയും ഇതിന്റെ ഉത്തരമെഴുതുന്നതില്‍ കാട്ടേണ്ടതാണ്. ഡയറി, കത്ത് മുതലായവ പാഠഭാഗത്തിലെ സന്ദര്‍ഭത്തിന് അനുസരിച്ച് എഴുതുമ്പോള്‍ ആ സന്ദര്‍ഭത്തിലെ തീയ്യതി, സ്ഥലം (तारीख,स्थान) മുതലായവക്ക് പകരം കുട്ടികള്‍ തോന്നിയ രീതിയില്‍ സ്ഥലവും തീയ്യതിയും ചേര്‍ത്തുകാണാറുണ്ട്. കൃത്യമായി അറിയാത്ത അവസരത്തില്‍ स्थान:....................., तारीख:....................എന്നിങ്ങനെഎഴുതുന്നതാണ് ഉചിതം. രണ്ട് രീതിയിലുള്ളചോദ്യങ്ങള്‍ പോസ്റ്ററുണ്ടാക്കാനായി ചോദിച്ചുകാണാറുണ്ട്. പ്രോഗ്രാമുകളുടെ അറിയിപ്പുകളും പ്രത്യേക തരം സന്ദേശങ്ങള്‍നല്കുന്ന തരം പോസ്റ്ററുകളും. ചോദ്യത്തിലെ വാക്യത്തെഉപയോഗിച്ച് संकेत पट പോലെ എഴുതിവെക്കുന്നത് മാര്‍ക്ക് കിട്ടാന്‍ പര്യാപ്തമായിരിക്കുകയില്ല. അല്‍പം കൂടി കാര്യങ്ങള്‍ ചേര്‍ത്ത് ആകര്‍ഷകമായി അവതരിപ്പിക്കാന്‍ ശ്രദ്ധചെലുത്തണം(നേരത്തെ ചോദ്യം നമ്പര്‍14 ആയി പോസ്റ്റര്‍ കൊടുത്തിരുന്നു. പോസ്റ്റര്‍ 3 സ്കോറിന്റെചോദ്യമായാണ് നല്കിയിരുന്നത്. വ്യവഹാരരൂപങ്ങളെ അസ്പദമാക്കിയുള്ളചോദ്യങ്ങളുടെ സ്കോര്‍ ഏകീകരിക്കുവാനായിരിക്കാം ഈ ചോദ്യം ഒഴിവാക്കിയതും ഇവിടെ ഒരു ചോദ്യം അധികം ചേര്‍ത്തതും എന്നു കരുതേണ്ടിയിരിക്കുന്നു.)
7. 12 മുതല്‍ 14 വരെയുള്ള ചോദ്യങ്ങള്‍ (മുന്‍ വിഭാഗത്തില്‍ ഒരു ചോദ്യം അധികം വന്നതിനാല്‍ ചോദ്യ നമ്പര്‍ വ്യത്യാസപ്പെട്ടിട്ടുണ്ട്) പാഠപുസ്തകത്തിന് പുറത്ത് നിന്നുള്ള കവിതയെ അടിസ്ഥാനമാക്കി യുള്ളതുതന്നെ.ഇതില്‍ ശീര്‍ഷകം എഴുതാനായി 1 സ്കോറിന്റെയും ആശയം എഴുതാനായി 3 സ്കോറിന്റെയും ചോദ്യങ്ങള്‍ ഉള്‍പ്പെടുന്നു. ശീര്‍ഷകം എഴുതുമ്പോള്‍ കവിതയുടെ ആശയവുമായി യോജിക്കുന്നതായിരിക്കണം. ആശയം എഴുതുന്നത് ആസ്വാദനക്കുറിപ്പിന്റേതിന് സമാനമായ രീതിയില്‍ എഴുതാവുന്നതാണ്. कविता की प्रासंगिकता, कविता पर अपना विचार,पसंद की पंक्तियाँ എന്നിവ ചേര്‍ക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്
8. 15, 16, 17 ചോദ്യങ്ങള്‍ വ്യാകരണത്തെ അടിസ്ഥാനമാക്കിയുള്ളവയാണ്.തെറ്റുകള്‍ തിരുത്തി മാറ്റിയെഴുതാനുള്ള संशोधन ആണ് ഒരിനം. 2 സ്കോറിന്റെഇത്തരം ചോദ്യങ്ങളില്‍ പലവിധ വ്യാകരണതത്വങ്ങള്‍ ചോദിക്കപ്പെടാറുണ്ട്. വാക്യഘടന ശരിയാക്കല്‍, അക്ഷരശുദ്ധി തുടങ്ങിയവയും ചോദിക്കാറുള്ളവയാണ്.യോജകങ്ങള്‍ ഉപയോഗിച്ച് വാക്യങ്ങളെ ചേര്‍ത്തെഴുതാനുള്ള 1 സ്കോറിന്റെചോദ്യത്തില്‍ लेकिन,इसलिए,क्योंकि മുതലായ യോജകങ്ങളിലേതെങ്കിലും ഉപയോഗിച്ച് വാക്യങ്ങളെ യോജിപ്പിക്കേണ്ടി വരുന്നു.ബ്രാക്കറ്റില്‍നിന്ന് ശരിയായ പദങ്ങള്‍ തെരഞ്ഞെടുത്ത് ചെറുഖണ്ഡികയിലെ വിട്ടഭാഗം പൂരിപ്പിച്ച് മാറ്റിയെഴുതാനുള്ള 2 സ്കോറിന്റെചോദ്യത്തില്‍ വിശേഷണങ്ങള്‍ ചേര്‍ത്ത് എഴുതാന്‍ ചോദിച്ചുകാണാറുണ്ട്
9. 18 മുതല്‍ 21 വരെയുള്ള ചോദ്യങ്ങള്‍ പാഠ്യേതര ഖണ്ഡികയെ ആസ്പദമാക്കിയുള്ളവതന്നെ. ഈ ചോദ്യങ്ങളിലും ഖണ്ഡികയിലെ സന്ദര്‍ഭത്തെ ഉപയോഗപ്പെടുത്തി വ്യാകരണചോദ്യങ്ങള്‍ കൊടുക്കാറുണ്ട്. സര്‍വ്വനാമവും കാരകവും വേര്‍തിരിച്ചെഴുതുക (सर्वनाम,कारक अलग करना) വിശേഷണ, സംജ്ഞാ പദങ്ങള്‍ തെരഞ്ഞെടുത്തെഴുതുക മുതലായ പ്രവര്‍ത്തനങ്ങളും ഇത്തരം ചോദ്യങ്ങളില്‍ ചോദിച്ചുകാണുന്നു. കൂടാതെ ഖണ്ഡികയില്‍നിന്ന് ആശയഗ്രഹണത്തിനുതകുന്ന രണ്ട് ചോദ്യങ്ങളും ചോദിക്കാറുണ്ട്.
അല്‍പം സൂക്ഷ്മതയും ശ്രദ്ധയും ചെലുത്തിയാല്‍ മാര്‍ക്ക് നഷ്ടപ്പെടുന്നത് പരമാവധി ഒഴിവാക്കാന്‍ കഴിയും. ഖണ്ഡികയില്‍ ചോദ്യം കൊടുത്തിരിക്കുന്നതിന് ഉത്തരം ഖണ്ഡികയില്‍ത്തന്നെ എഴുതുകയാണ് വേണ്ടത്. അതായത് വ്യാകരണചോദ്യങ്ങള്‍, ഇംഗ്ലീഷ് പദങ്ങള്‍ക്ക് പകരം സമാനമായ ഹിന്ദി പദങ്ങള്‍ ചേര്‍ത്ത് മാറ്റിയെഴുതാനുള്ളതും മറ്റും ഉത്തരപദങ്ങള്‍ മാത്രമെഴുതാതെ മുഴുവനായും എഴുതുകയും ഉത്തരം കൃത്യമായി അടിവരയിട്ട് വേര്‍തിരിക്കുകയും ചെയ്യുന്നതാണ് ഉത്തമം
Labels:
Aasara,
Supporting tool,
വിശകലനം
Subscribe to:
Posts (Atom)


