Powered by Blogger.
NEWS FLASH
അഭ്യാസമില്ലാത്തവര്‍ പാകം ചെയ്തെതെന്നോര്‍ത്ത് സഭ്യരാം ജനം കല്ല് നീക്കിയും ഭുജിച്ചീടും..എന്ന വിശ്വാസത്തോടെ

Thursday, September 10, 2015

VIII Hin Qn Sep. 2015 Analysi

കണ്ണൂര്‍ കടന്നപ്പള്ളി സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ രവിമാഷിന്റെ ചിരാഗ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ച വിശകലനം അദ്ധേഹത്തിന്റെ അനുവാദത്തോടെ പ്രസിദ്ധീകരിക്കുന്നു
1. ചോദ്യം 1 ന് ചില ജില്ലകളിലെ ചോദ്യപേപ്പറില്‍ പട്ടിക കാണാത്തത് കുട്ടികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനിടയാക്കി.
डॉ. असगर वज़ाहत എന്ന് കൊടുക്കണമായിരുന്നു.
2. ചോദ്യം 2 ന്റെ നിര്‍ദ്ദേശത്തില്‍ घटनाएँ എന്ന് ചേര്‍ക്കുന്നതായിരുന്നു. ഉചിതം.
3. ചോദ്യം 3ല്‍ अपने ज्ञान पर गर्व करनेवाला എന്നാണ് കൂടുതല്‍ ഉചിതമായത്.
4. ചോദ്യം 5ല്‍ गुरुजी ने शेर को बकरी बना दी എന്നായിരുന്നു വേണ്ടിയിരുന്നത്.
5. ചോദ്യം 9 (असल में बड़ा ज्ञानी कौन है) ന് ഉത്തരമെഴുതാന്‍ കുട്ടികള്‍ക്ക് പ്രയാസം തോന്നാന്‍ സാധ്യതയുണ്ട്. ഇപ്രകാരം ക്ലാസ്സില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടാവാന്‍ സാധ്യതയില്ല.
6. ചോദ്യം 12 ല്‍ गोला എന്ന് പറഞ്ഞതല്ലാതെ അത് കാണാനില്ലാത്തത് പ്രയാസം
സൃഷ്ടിക്കുന്നു.
7. എഡിറ്റിംഗ് സംബന്ധമായ പ്രശ്നം തന്നെയാണ് ഇപ്രാവശ്യവും കൂടുതലായി കാണാനുള്ളത്. 15 ചോദ്യങ്ങളില്‍ ചോദ്യനമ്പറിന് ശേഷം കുത്തിട്ടതിന് ശേഷം ഇടം വിടാതിരിക്കുന്നത് ഭംഗി നഷ്ടപ്പെടുത്തുന്നു. പൂര്‍ണ്ണവിരാമം (), അല്‍പവിരാമം (,), ചോദ്യചിഹ്നം (?), ഉദ്ധരണചിഹ്നം ('') മുതലായവക്ക് മുമ്പ് അനാവശ്യമായി നിരവധി സ്ഥലങ്ങലില്‍ ഇടം വിട്ടിരിക്കുന്നതും കാണാം. 24 ഇടങ്ങളില്‍ ज़, ड़ ढ़ അടിയില്‍ കുത്തിടാതെ തെറ്റായി കൊടുത്തിരിക്കുന്നു. क्त, ड्ड, द्व, ल्ल എന്നീ പഴയ ലിപി ഒഴിവാക്കി मानक वर्तनी സ്വീകരിക്കാമായിരുന്നു.. डाँ, रू (गुरू), हुँ, न्हें (तुन्हें) തുടങ്ങിയ പല ഇടങ്ങിലും തെറ്റുകള്‍ കടന്നുകൂടിയത് കാണാവുന്നതാണ്. ഇപ്രകാരം എഡിറ്റിംഗ് സംബന്ധമായ തെറ്റുകള്‍ ഡസന്‍ കണക്കിനാണ് ചോദ്യപേപ്പറിലുള്ളത്
രവിമാഷ് തയ്യാറാക്കിയ ഉത്തരമാതൃകകള്‍ക്ക്  ഹിന്ദി ബ്ലോഗ് സന്ദര്‍ശിക്കുക 

No comments:

Post a Comment

'हिंदी सभा' ब्लॉग मे आपका स्वागत है।
यदि आप इस ब्लॉग की सामग्री को पसंद करते है, तो इसके समर्थक बनिए।
धन्यवाद

© hindiblogg-a community for hindi teachers
  

TopBottom