Powered by Blogger.
NEWS FLASH
അഭ്യാസമില്ലാത്തവര്‍ പാകം ചെയ്തെതെന്നോര്‍ത്ത് സഭ്യരാം ജനം കല്ല് നീക്കിയും ഭുജിച്ചീടും..എന്ന വിശ്വാസത്തോടെ

Friday, March 14, 2014

എസ്.എസ്.എല്‍.സി. ഹിന്ദി പരീക്ഷ മാര്‍ച്ച് 2014 ചോദ്യപേപ്പര്‍ അവലോകനം



ഇക്കൊല്ലത്തെ എസ്.എസ്.എല്‍.സി.ഹിന്ദി പരീക്ഷയും കഴിഞ്ഞു. ഒറ്റ നോട്ടത്തില്‍ ഏതായാലും ചോദ്യം ലളിതമായിരിക്കുന്നു. അധ്യാപകന്റെ ഒരു വര്‍ഷത്തെ പിരിമുറുക്കം ഒഴിവായതായി പറയാവുന്നതാണ്. എന്നാലും ലക്ഷക്കണക്കിന് കുട്ടികളെഴുതുന്ന പരീക്ഷയുടെ ചോദ്യപേപ്പര്‍ കുറ്റമറ്റതാവണം എന്നത് ഒരത്യാഗ്രഹമാണോ? ഗുണമേന്മയുള്ള വിദ്യാഭ്യാസത്തോടൊപ്പം ഗുണമേന്മയുള്ള മൂല്യനിര്‍ണ്ണയവും കുട്ടിയുടെ അവകാശമല്ലേ? എന്നാണ് നമ്മുടെ ചോദ്യപേപ്പറുകള്‍ അദ്ധ്യാപകനും കുട്ടിയും ആഗ്രഹിക്കുന്ന നിലവാരത്തിലെത്തുക? പ്രിയ വായനക്കാരാ, താങ്കള്‍ ഇപ്പോഴും മൗനം പാലിക്കുകയാണോ?സ്കീം ഫൈനലൈസേഷന്‍ ഉടനുണ്ടാകും. താങ്കളുടെ അഭിപ്രായങ്ങള്‍ ചിലപ്പോള്‍ അവിടെയും എത്തിയേക്കാം.ഈ വിശകലനം വായിയ്ക്കു...താങ്കള്‍ക്ക് പറയാനുള്ളതും തുറന്നു പറയൂ.....

1. ചോദ്യം 2ഇംഗ്ലീഷ് പദങ്ങള്‍ക്ക് സമാനമായ ഹിന്ദി പദങ്ങള്‍ ഉപയോഗിച്ച് വാക്യം മാറ്റിയെഴുതാന്‍ പറഞ്ഞതില്‍ लेकिन माँ की बीमारी के कारण Cancellation करना पड़ा എന്ന് കൊടുത്തത് ശരിയായില്ല. ഇംഗ്ലീഷില്‍ Cancel करना पड़ा എന്ന് മതിയായിരുന്നു. ഹിന്ദിയില്‍ रद्द करना पड़ा എന്നും. അല്‍പം കൂടിസൂക്ഷ്മമായി നോക്കിയാല്‍ रद्द करनी पड़ी എന്നാണ് ശരിയാവുക കാരണം ഇവിടെ കര്‍മ്മമായ टिकट സ്ത്രീലിംഗപദമാണ്. തൊപ്പിക്കനുസരിച്ച് തലമുറിച്ചു ശരിയാക്കിയതിന്റെ പ്രശ്നം ഇവിടെകാണാവുന്നതാണ്. उनको एक Operation था എന്ന വാക്യത്തിലെ operation എന്ന പദത്തിന് പകരമായ शल्यक्रिया സ്ത്രീലിംഗ പദമായതുകൊണ്ട് शल्यक्रिया थी എന്നെഴുതിയാല്‍ മാര്‍ക്ക് കൊടുക്കേണ്ടി വരുമോ? എഴുതാതിരുന്നാല്‍ पुनर्लेखन ശരിയാകുമോ? എന്നാല്‍ उनकी एक शल्यक्रिया थी എന്ന് ഉത്തരം വരുന്ന രീതിയില്‍ വരുന്നതാണ് കൂടുതല്‍ ഉചിതമായിട്ടുള്ളത് എന്ന് കാണാന്‍ കഴിയുന്നതാണ്.
2. ചോദ്യം 3 ല്‍ രണ്ട് സംഭവങ്ങള്‍ ബ്രാക്കറ്റില്‍ കൊടുത്തിരിക്കുന്നു. ബ്രാക്കറ്റില്‍ കൊടുത്തിരിക്കുന്ന വാക്യങ്ങളുടെ ക്രമം മാറ്റിയെഴുതി (ആദ്യത്തേത് നാലാമത്തേതായും രണ്ടാമത്തേത് രണ്ടാമത്തേതായും) വിട്ടസ്ഥലം പൂരിപ്പിച്ചാല്‍ ഉത്തരം ശരിയായി. शामका खाना पकाने की जिम्मेदारी बंसंती पर सौंप दिया എന്നതിന് പകരം शाम का खाना पकाने की जिम्मेदारी बसंती को सौंप दिया എന്നതായിരുന്നു ശരി, കാരണം ഇവിടെ संप्रदान कारक ആണ് ശരി. രണ്ടെണ്ണം ബ്രാക്കറ്റില്‍ കൊടുക്കുന്നത് ഏത് കുട്ടിക്കും മാര്‍ക്ക് ലഭിക്കാന്‍ സഹായകരമായിരിക്കുന്നു. ചോദ്യത്തിന്റെ നിലവാരത്തകര്‍ച്ചക്ക് ഇത് കാരണമാകില്ലേ എന്ന സംശയം നിലനില്‍ക്കുന്നു.
3. 5 മുതല്‍ 7 വരെ ചോദ്യങ്ങള്‍ പൊതുവേ विश्लेषणात्मक प्रश्न എന്നാണ് പറയപ്പെടാറുള്ളത്. അതുകൊണ്ടുതന്നെ ഈ ചോദ്യങ്ങളുടെ കൂടെ अपना मत प्रकट करें, आपकी प्रतिक्रिया क्या है, आपका विचार क्या है, आप कहाँ तक सहमत हैं എന്നൊക്കെ ചോദിച്ചുകാണാറുണ്ട്. എന്നാല്‍ ചോദ്യം 7 ഒഴികെ മറ്റുചോദ്യങ്ങളിലൊന്നും അത്തരം സൂചനകള്‍ കാണാന്‍ കഴിഞ്ഞില്ല. ചോദ്യം 7ല്‍ किनके प्रतीक हो सकते हैं എന്നായിരുന്നു വേണ്ടിയിരുന്നത്.
4. ചോദ്യം 8ല്‍ कॉलेज के पहले दिन की डायरी എഴുതാനുള്ള നിര്‍ദ്ദേശം കൊടുക്കണമായിരുന്നു. കൊടുത്തിരിക്കുന്ന ചോദ്യത്തില്‍ ഏത് ദിവസത്തെ ഡയറിയെഴുതണമെന്ന് വ്യക്തമല്ല. उस दिन की डायरी तैयार करें എന്നതിന് किस दिन की എന്ന് കുട്ടികള്‍ തിരിച്ചുചോദിച്ചാല്‍ എന്തുപറയുമെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.
5. പോസ്റ്റര്‍ രചനക്കായി കൊടുത്ത ചോദ്യം 9 ന് കുട്ടികള്‍ 4 മാര്‍ക്ക് ലഭിക്കാന്‍മാത്രം തൃപ്തികരമായ ഉത്തരം എഴുതുമെന്ന് തോന്നുന്നില്ല. 3-4 വരിയെഴുതിവെക്കാനാണ് സാധ്യത. ഇത്തരം ( 4 മാര്‍ക്കിന്റെ) ചോദ്യങ്ങള്‍ക്ക് എന്തെങ്കിലും പരിപാടി സംബന്ധിച്ച പോസ്റ്ററാണ് കൂടുതല്‍ ഉചിതമായിട്ടുള്ളത്. കുട്ടികള്‍ക്ക് എഴുതാനും വിലയിരുത്താനുള്ള സൂചകങ്ങള്‍ കൊടുക്കാനും അത് സഹായകരമായിരിക്കും.
6. കത്തെഴുതാനായി കൊടുത്ത ചോദ്യം 10फारसी पत्रकार द्वारा मित्र के नाम लिखनेवाला पत्र എന്നത് വ്യാകരണപരമായി തെറ്റാണ്. लिखा जानेवाला पत्र എന്ന് ചേര്‍ന്നാലാണ് വാക്യം കൂടുതല്‍ ശരിയാകുന്നത്.
7. 12 മുതല്‍ 14 വരെ ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതാനുള്ള കവിതാഭാഗം തുടങ്ങുന്നത് तरूण എന്ന് തെറ്റായി കൊടുത്തുകൊണ്ടാണ്. तरुण എന്നായിരുന്നു വേണ്ടിയിരുന്നത്. കവിതാഭാഗം തീരെ ചെറുതായിപ്പോയതായി. എട്ടാം തരത്തിലെ പരീക്ഷക്ക് 12 വരി കവിത കൊടുത്തപ്പോള്‍ എസ്.എസ്.എല്‍.സി. പരീക്ഷക്ക് 5 വരിയുള്ള കവിതാഭാഗം ഉചിതമായി തോന്നിയില്ല. കഠിനപദങ്ങള്‍ എന്ന രീതിയില്‍ अतुल എന്ന പദത്തിന് असीम എന്ന് അര്‍ത്ഥം കൊടുത്തിരിക്കുന്നത് ആശയക്കുഴപ്പത്തിനിടയാക്കുന്നു. अतुल എന്നാല്‍ തുലനം ചെയ്യാന്‍ പറ്റാത്തത് എന്നും असीम എന്നാല്‍ അതിരില്ലാത്തത് എന്നുമാണ് അര്‍ത്ഥം. ചോദ്യം 12ല്‍ 5 വരിയെ കവിത എന്ന് തന്നെ പറഞ്ഞിരിക്കുന്നു. ഇത് कविता ആണോ कवितांश ആണോ എന്ന് സംശയിപ്പിക്കുന്നു.
8. ചോദ്യം 16ല്‍ बहन എന്നതിന് വിശേഷണമായി छोटी എന്നോ बूढ़ी എന്നോ എഴുതാവുന്നതാണ്. बहन എന്നതിനും माँ എന്നതിനും बूढ़ी എന്ന വിശേഷണം എഴുതാവുന്നതാണ്.
9. ചോദ്യം 17ലെ രണ്ടാമത്തെ വാക്യം देर से स्कूल पहुँचा എന്നായിരുന്നു ഉചിതം. കാരണം लुप्त कारक പ്രയോഗമാണ് ഇവിടെ കൂടുതല്‍ യോജിക്കുന്നത്. स्कूल में देर से पहुँचा എന്നത് ശരിയായില്ല.
10. 18 മുതല്‍ 21 വരെ ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാനായി കൊടുത്ത ഗദ്യഭാഗം വേണ്ടത്ര ഉചിതമായില്ല. सवाल बहुत गंभीर है എന്ന് തുടങ്ങിയത് അനാവശ്യമായിത്തോന്നി. നന്നായി അറിയാത്ത കുട്ടി നിഷ്കളങ്കമായി ചോദ്യം 21ന് ഉത്തരമായി सवाल बहुत गंभीर है എന്ന് ഉത്തരമെഴുതിയാല്‍ മൂല്യനിര്‍ണ്ണയകേന്ദ്രത്തില്‍ കൂട്ടച്ചിരിക്ക് ഉയര്‍ന്ന സാധ്യതയുണ്ട്. एक बच्चा सोचेगा എന്നതിന് പകരം एक यात्री सोचेगा എന്നായാല്‍ നന്നാകുമായിരുന്നു. ഗദ്യഭാഗത്തിലെ അവസാനത്തെ വാക്യവും യോജിക്കാതെ മുഴച്ചുനില്‍ക്കുന്നതായി കാണാം. ചോദ്യങ്ങള്‍ സൃഷ്ടിച്ചതിന് ശേഷം 'പണിപ്പെട്ട്'അതിന് പറ്റിയ ഗദ്യഭാഗം സൃഷ്ടിച്ചതാണെന്ന് വ്യക്തമാകുന്നു. ചോദ്യം 21 ലെ प्रयोजन മലയാളത്തിന്റെ സ്വാധീനമാണെന്ന് കാണാം. ഇവിടെ लाभ എന്ന പദമാണ് ഉചിതമായിട്ടുള്ളത്. അതായത് വാക്യം पेड़ से हमें क्या-क्या लाभ हैं? എന്നായാല്‍ നന്നാകും. കാരണം മലയാളത്തിലെ പ്രയോജനവും ഹിന്ദിയിലെ प्रयोजन ഉം ഒരേ അര്‍ത്ഥമുള്ള പദങ്ങളല്ല.
ഏതായാലും ചോദ്യം ലളിതമായിരിക്കുന്നു. അധ്യാപകന്റെ ഒരു വര്‍ഷത്തെ പിരിമുറുക്കം ഒഴിവായതായി പറയാവുന്നതാണ്. എന്നാലും ലക്ഷക്കണക്കിന് കുട്ടികളെഴുതുന്ന പരീക്ഷയുടെ ചോദ്യപേപ്പര്‍ കുറ്റമറ്റതാവണം എന്നത് ഒരത്യാഗ്രഹമായിത്തന്നെ നിലനില്‍ക്കുകയും ചെയ്യുന്നു.

9 comments:

  1. This comment has been removed by the author.

    ReplyDelete
  2. admit your work. thanks. congragulations.

    ReplyDelete
  3. at any way because of hindiblog many students feel hindi exam very very easy. special thanks to soman sir and ravisir
    SHINU.P.S
    INDIAN SCHOOL FUJAIRAH
    UAE

    ReplyDelete
  4. प्रश्न एक के अनुसार सकुबाई की प्रोक्ति नाटक है। लेकिन छात्रों और अध्यापकों के लिए यह एकपात्रीय नाटक है। इसलिए प्रश्न-पत्र में एकपात्रीय नाटक ही देना चाहिए था। रवि.

    ReplyDelete
  5. Mabrook!
    बहुत अच्छा किया आप लोगों ने।
    हारदिग बधाइयाँ।

    അത്ര മോശമല്ലാത്ത ഒരു ചോദ്യപേപ്പര്‍ ആയിരുന്നുവെന്ന് കുട്ടികളുടെ ഭാഗത്തു നിന്നു കൊണ്ട് ആശ്വസിക്കാം.
    നല്ല ഒരു വിശകലനം തന്നെയാണ് നിങ്ങള്‍ ഇത്രയും തിരക്കിനിടയില്‍ തയ്യാറാക്കിയത്. അഭിനന്ദനങ്ങള്‍.
    ഇനി അഭിപ്രായം പറയാന്‍ Layoutനെ ക്കുറിച്ചോ മറ്റോ കാണുമായിരിക്കും. चेने (ചോദ്യം 2) എന്താണെന്ന് പരക്ഷ കഴിഞ്ഞ ഉടനെ നിഷ്കളങ്കരായ കുട്ടികള്‍ ചോദിച്ചിരുന്നു.
    ചോദ്യം 10,11 द्वारा എന്ന പദത്തിന് ഒരേ അര്‍ത്ഥമാണ്.
    हाथियों के झुंड द्वारा गर और खेत बरबाद हो जाते हैं। (करते है। ഇന്നസെന്റ് ഏതോ ഒരു സിനിമയില്‍ ഡയലോഗടിക്കുന്നുണ്ട്) ആനക്കൂട്ടങ്ങളുടെ അക്രമം കൊണ്ട് പൊറുതി മുട്ടിയ കാര്യമായിരിക്കും ഉദ്ദേശിച്ചത്.
    poster ഒരു വല്ലാത്ത ചോദ്യം തന്നെ.
    Hindi Question Paper in PDF

    ReplyDelete
  6. ഒന്നാമത്തെ ചോദ്യത്തെക്കുറിച്ചുള്ള പരാമര്‍ശം-
    लेखक എന്നതിന്റെ സ്ഥാനത്ത് रचयिता എന്നു വന്നാലും ഫലം മറിച്ചല്ല കാണുന്നത്. रचयिताയും പുല്ലിംഗമായിട്ടാണ് വ്യാകരണത്തില്‍/ശബ്ദകോശത്തില്‍ വിവക്ഷിക്കുന്നത്.
    ഇതു ഭാഷയിലെ പുരുഷാധിപത്യ പ്രവണതയുടെ പ്രശ്നമാണ്; പലതിനും പൊതുവായി പുല്ലിംഗ പദം ഉപയോഗിക്കുക എന്നത്.
    സ്കൂളിലെ കുട്ടികളുടെ എണ്ണം പറയുമ്പോള്‍ ആണിനേയും പെണ്ണിനേയും ചേര്‍ത്ത് विद्यार्थी എന്നും അധ്യാപികാധ്യാപകന്മാരുടെ കാര്യം പറയുമ്പോള്‍ ഇരു വിഭാഗത്തിനുമായി അധ്യാപകന്‍ എന്നും ഉപയോഗിക്കുന്നായി കാണാനാവും.
    ഇത്തരം ചില പദങ്ങളുടെ ലിംഗം സാഹചര്യത്തിനനുസരിച്ച് മാറുന്നതും നമുക്ക് കാണാം-
    रवि मेरा दोस्त है।
    रखिला मेरी दोस्त है।

    अब्दुल कलाम जी भारत के राष्ट्रपति थे।
    प्रतीभा जी भारत की राष्ट्रपति थी।
    ഇവിടെ ഉന്നയിക്കപ്പെട്ട പ്രശ്നത്തില്‍ लेखक/लेखिका എന്നെഴുതി ഇതു പരിഹരിച്ചാലും മതിയല്ലോ...

    ReplyDelete
    Replies
    1. മനോജ് സാര്‍, ഏതായാലും ഈ ചര്‍ച്ച ഇത്രയും സജീവമാക്കിയതിന് മാഷോട് കടപ്പാടുണ്ട്. എന്നാലും ചില കാര്യങ്ങള്‍ കൂടി പറയാനാഗ്രഹീക്കുന്നു. लेखक എന്ന പദത്തിന് സ്ത്രീലിംഗരൂപമുണ്ട്. എന്നാല്‍ रचयिता എന്ന പദം നിഘണ്ടു പ്രകാരം പുല്ലിംഗപദമാണെങ്കിലും അത് neutral ആയിപ്രയോഗിക്കാവുന്നതാണ്. रचनाकार എന്ന പദവും ഇപ്രകാരം തന്നെ. കാരണം ഇവക്ക് സ്ത്രീലിംഗരൂപമില്ല എന്നതുതന്നെ. ഹിന്ദിയില്‍ എല്ലാ പദങ്ങളും സ്ത്രീലിംഗമായോ പുല്ലിംഗമായോ ഏതെങ്കിലും ഒരു ഗണത്തില്‍പെടുത്തുന്നതുകൊണ്ട് നിഘണ്ടുപ്രകാരം ഏതൊരു പദത്തെയും ഇങ്ങനെ പറയാന്‍ സാധിച്ചേക്കാം. प्रधानमंत्री, राष्ट्रपति, अधिकारी, मित्र, दोस्त മുതലായ പദങ്ങളെയും ഉദാഹരണമായെടുക്കാം. ഇവക്കൊന്നും സ്ത്രീലിംഗരൂപമില്ല. വളരെ സങ്കീര്‍ണ്ണമായ ഹിന്ദി ലിംഗനിയമം പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ മനസ്സിലാക്കുക എന്നത് ഏതായാലും വളരെ കഠിനമായ ഒരു കാര്യമാണ്. കാരണം മുപ്പതോളം നിയമങ്ങളും അതിനൊക്കെ അപവാദ (Exceptions) ങ്ങളും. പിന്നെ കുറേയൊക്കെ നമ്മുടെ യുക്തികൂടി പ്രയോഗിക്കേണ്ടിയും വരുന്നു. ലിംഗനിര്‍ണ്ണയംപ്രശ്നം ആലോചിച്ച് ഹിന്ദി സംസാരിക്കാന്‍ മടിക്കുന്നവരും ചില്ലറയല്ല എന്ന് പറയേണ്ടിയിരിക്കുന്നു. रवि

      Delete
  7. നിഘണ്ടുവില്‍ टिकट എന്ന പദം സ്ത്രീലിംഗമാണെന്ന് കൊടുത്തിരിക്കുന്നു. എന്നാല്‍ ഇംഗ്ലീഷ് പദങ്ങളുടെ ലിംഗനിര്‍ണ്ണയം സംബന്ധിച്ച് കൃത്യമായ നിയമങ്ങള്‍ എവിയെയാണ് പറഞ്ഞിരിക്കുന്നത് എന്ന സംശയമുണ്ട്. टीम, मशीन എന്നീ പദങ്ങള്‍ സ്ത്രീലിംഗത്തില്‍ പ്രയോഗിക്കുമ്പോള്‍ प्लॉट പുല്ലിംഗത്തില്‍ പ്രയോഗിക്കുന്നതായി കാണുന്നു. വാര്‍ത്തയില്‍ आडवानी को टिकट नहीं मिली എന്ന് പറഞ്ഞിരിക്കുന്നു. അതായത് വലിയൊരി വിഭാഗം ആള്‍ക്കാര്‍ (സാധാരണക്കാരല്ല, എഴുത്തുകാര്‍ പോലും) टिकट എന്ന പദം സ്ത്രീലിംഗത്തില്‍ പ്രയോഗിക്കുന്നതായി കാണുന്നു. വികസിച്ചുകൊണ്ടിരിക്കുന്ന ഭാഷയില്‍ ലിംഗനിര്‍ണ്ണയം സംബന്ധിച്ച മാറ്റങ്ങള്‍ സ്വാഭാവികം മാത്രമെന്ന വാദവുമുണ്ട്. മാത്രവുമല്ല ഇംഗ്ലീഷില്‍ പല പദങ്ങളും തോന്നിയപോലെ എഴുതുന്നതായി കാണാം ഉദാഹരണത്തിന് prgramme (program), Colour (color) തുടങ്ങിയവ. മറ്റ് ചിലപ്രയോഗങ്ങളും ഇവിടെ പരാമര്‍ശിക്കുന്നത് ശരിയാണെന്ന് തോന്നുന്നു. रामायण अच्छा है എന്നതും रामायण अच्छी है എന്നതും ശരിയാണ്. കാരണം പറയുന്നയാള്‍ രാമായണം ग्रंथ എന്ന് ഉദ്ദേശിച്ച് പറഞ്ഞാല്‍ अच्छा है എന്നത് ശരിയാവുകയും पुस्तक/किताब എന്ന് ഉദ്ദേശിച്ച് പറഞ്ഞാല്‍ अच्छी है എന്നും ശരിയാവുന്നതാണ്. വലുപ്പം എന്നതും ലിംഗനിര്‍ണ്ണയത്തിന് ഒരു ആധാരമായി കാണാറുണ്ട്. ഉദാഹരണമായി थाला-थाली, पहाड़-पहाड़ी, बोरा-बोरी... എന്നിവ ഉദാഹരണമായി എടുക്കാവുന്നതാണ്. അതുപോലെത്തന്നെ ഹിന്ദിയില്‍ neutral ലിംഗവുമുള്ളതായി കാണാവുന്നതാണ്. प्रधानमंत्री, राष्ट्रपति, अधिकारी, मित्र ... ഇവ പ്രയോഗത്തിനനുസരിച്ച് നോക്കേണ്ടിയിരിക്കുന്നു. ഡിക്ഷണറിയെ മാത്രം ആധാരമാക്കാന്‍ പറ്റില്ല എന്ന് സാരം. ഉതേപോലെ प्रतीक, प्रतिबिंब എന്നീ പദങ്ങള്‍ പുല്ലിംഗമാണെന്ന് കാണാം. എന്നാല്‍ सुंदरता की प्रतीक, करुणा की प्रतिबिंब എന്ന് പറയാവുന്നതാണ്. കാരണം ഏതിന്റെ പ്രതിബിംബമാണോ അതിനനുസരിച്ച് ലിംഗനിര്‍ണ്ണയം നടത്തേണ്ടതാണ് എന്നതാണ് വാദം. प्रतीक എന്നതും ഏതിന്റെ പ്രതീകമാണോ അതിനനുസരിച്ച് ലിംഗനിര്‍ണ്ണയം ആവശ്യമായിവരുന്നു. അടച്ചുപൂട്ടിയ വീട്ടിന് പുറത്ത് ആരോ വന്നിരിക്കുന്നു. വളകിലുക്കം കേട്ടതുകൊണ്ട് कोई आई है എന്ന് പറയുന്നു എന്നാല്‍ പുരുഷസൂചനവെച്ചുകൊണ്ട് कोई आया है എന്നും പറയാവുന്നതാണ്. ഇതേപോലെ वात्सल्य എന്ന പദത്തെയും പ്രയോഗിക്കാവുന്നതാണ്. माता की वात्सल्य എന്നതാണ് ശരിയെന്ന് പ്രസിദ്ധരായ സാഹിത്യകാരന്മാര്‍ പറയുന്നു. അവരുടെ വാദം सागर से निकलनेवाली चीज़ें नमकीन होती हैं, उसी तरह स्त्री के अंदर से निकलनेवाली बातें स्त्रीलिंगवाली होती है। ഏതായാലും ഇംഗ്ലീഷ് പദങ്ങളുടെ ലിംഗനിര്‍ണ്ണയം സംബന്ധിച്ച ചര്‍ച്ച നമ്മുടെ സംശയനിവാരണത്തിന് കറേയൊക്കെ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു. रवि

    ReplyDelete
  8. പോസ്റ്റര്‍ ചോദ്യത്തിന് തൃപ്തികരമായി ഉത്തരമെഴുതിയവര്‍ വിരളം മാത്രം. 5,6,7 ചോദ്യങ്ങളുടെ കാര്യവും തീരെ ഭിന്നമല്ല. രവി

    ReplyDelete

'हिंदी सभा' ब्लॉग मे आपका स्वागत है।
यदि आप इस ब्लॉग की सामग्री को पसंद करते है, तो इसके समर्थक बनिए।
धन्यवाद

© hindiblogg-a community for hindi teachers
  

TopBottom