Powered by Blogger.
NEWS FLASH
അഭ്യാസമില്ലാത്തവര്‍ പാകം ചെയ്തെതെന്നോര്‍ത്ത് സഭ്യരാം ജനം കല്ല് നീക്കിയും ഭുജിച്ചീടും..എന്ന വിശ്വാസത്തോടെ

Monday, March 02, 2020

കവിതയും ചോദ്യപേപ്പറും...


മൂല്യനിര്‍ണ്ണയ സമയത്ത് മികച്ച സ്കോര്‍ നേടാന്‍ ചോദ്യരീതി ശരിയായി മനസിലാക്കുക എന്നതുതന്നെയാണ് പ്രധാനം. ചോദ്യങ്ങൾ പരിചയപ്പെട്ടുള്ള പരിശീലനത്തിലൂടെ മുഴുവൻ സ്കോറും ഉറപ്പുവരുത്താം. കൂള്‍ ഓഫ് ടൈമില്‍ ചോദ്യപേപ്പര്‍ വായിക്കുമ്പോള്‍ ഉത്തരങ്ങള്‍ എങ്ങിനെ എഴുതണം എന്ന് തീരുമാനിക്കാന്‍ ഈ മുന്‍പരിചയം വളരെ പ്രയോജനപ്പെടും
ചോദ്യമാതൃക 1
പഠിച്ച കവിതയുടെ ഒരു ഭാഗം തന്നിട്ട് ചോദ്യങ്ങളുടെ ഉത്തരം തയ്യാറാക്കാന്‍ ആവശ്യപ്പെടുക
ചോദ്യങ്ങളില്‍
ബഹുവികല്പ (Multiple choice) ചോദ്യങ്ങളുണ്ടാകും
തെരഞ്ഞെടുക്കാവുന്ന ഉത്തരങ്ങളുള്ള ചോദ്യങ്ങളാണിവ. ശരിയല്ലേ എന്ന സംശയം ഉളവാക്കുന്ന ഒന്നിലേറെ ഉത്തരങ്ങളുണ്ടാകാം. ഏറ്റവും ശരിയായ ഉത്തരമാണ് തെരഞ്ഞെടുക്കേണ്ടത്. പഠിച്ച കവിതാഭാഗമാണ് ചോദിക്കുക എന്നതുകൊണ്ട് പഠിക്കാനുള്ള കവിതാപാഠഭാഗങ്ങളെല്ലാം നന്നായി പഠിച്ചുറപ്പിക്കുക എന്നത് തന്നെയാണ് എളുപ്പവഴി
വിശ്ലേഷണാത്മക ചോദ്യങ്ങളുണ്ടാകും
സന്ദഭങ്ങളെയും കഥാപാത്രങ്ങളെയും ശരിയായി മനസിലാക്കി നമ്മുടേതായ വിശദീകരണങ്ങളാണ് ഇവിടെ എഴുതേണ്ടത്. നിങ്ങളുടെ അഭിപ്രായമെന്താണ്? (आप की राय क्या है ?), നിങ്ങള്‍ എന്തു മനസിലാക്കുന്നു? (आप क्या समझते हैं ?), നിങ്ങളുടെ പ്രതികരണമെന്താണ് ?(आप की प्रतिक्रिया क्या है ?), നിങ്ങ ഇതിനോട് യോജിക്കുന്നുണ്ടോ? (क्या आप इससे सहमत है ?) ഈ രീതിയിലാവും ചോദ്യങ്ങ‍ വരിക. ചോദ്യങ്ങ പാഠപുസ്തകത്തിത്തന്നെ ബോക്സുകളി‍ൽ‍ നല്കിയിട്ടുണ്ട്. ഇവയുടെ ഉത്തരമെഴുതുന്ന വിധം ക്ലാസ്സ് റൂം പരിശീലന വേളകളി‍ കുട്ടിക പരിചയപ്പെട്ടിട്ടുണ്ടാകും.
ആസ്വാദനക്കുറിപ്പ് /കവിതയുടെ ആശയം എഴുതാനുണ്ടാകും
തന്നിരിക്കുന്ന കവിതയുടെ ആശയം വ്യക്തമാക്കുന്ന ചെറു കുറിപ്പാണ് ഇവിടെ തയ്യാറാക്കേണ്ടത്. താനാസ്വദിച്ച കവിതാഭാഗത്തെ, മറ്റുള്ളവര്‍ക്ക് പരിചയപ്പടുത്തുകയാണ് ആസ്വാദനക്കുറിപ്പു തയ്യാറാക്കുമ്പോള്‍ നാം ചെയ്യുന്നത്. പാഠപുസ്തകത്തിലുള്ള, ക്ലാസ്സ് റൂം അനുഭവത്തിലൂടെ കടന്നു പോയ ഒരു കവിതയുടെ ആസ്വാദനക്കുറിപ്പാണ് ഹിന്ദി പരീക്ഷയില്‍ തയ്യാറാക്കേണ്ടത്. കവിത ചര്‍ച്ച ചെയ്യുന്ന വിഷയം, ആരുടെ, ഏത് കവിത എന്നീ കാര്യങ്ങള്‍ കുട്ടി തീര്‍ച്ചയായും മനസിലാക്കി വച്ചിട്ടുണ്ടാകും. ഇത്രയും കാര്യങ്ങള്‍ ചേര്‍ത്തുവച്ചാല്‍ ആസ്വാദനത്തിന് ആമുഖം തയ്യാറാവും.
തുടര്‍ന്നുള്ള ഖണ്ഡികയില്‍ കവിതയിലെ കേന്ദ്രാശയത്തെ വികസിപ്പിക്കുകയാണ് ചെയ്യേണ്ടത്. കവിതാഭാഗത്തെ ആശയങ്ങള്‍ നയിക്കുന്നിടത്തേയ്ക്ക് സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം ആസ്വാദനമെഴുതുന്നയാളിനുണ്ട്. സവിശേഷ പ്രയോഗങ്ങള്‍ കണ്ടെത്തി അതിന്റെ സവിശേഷതകള്‍ എന്തെന്ന് വ്യക്തമാക്കണം. ഒരു പ്രത്യേക പ്രയോഗം അല്ലെങ്കില്‍ വാക്ക് കവിതയുടെ ആശയത്തെ എത്രമാത്രം മികവുറ്റതാക്കുന്നു എന്ന് പറയാം. പിന്നീട് ഭാഷയെക്കുറിച്ച് സൂചിപ്പിക്കാം. കവിതയില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷാരീതി സരളമായതാണോ, ആശയത്തെ ഫലപ്രദമായി പ്രതിഫലിപ്പിക്കാന്‍ അനുയോജ്യമാണ എന്നതൊക്കെ ഇവിടെപ്പറയാം. കവിതയില്‍ ഉപയോഗിച്ചിട്ടുള്ള അലങ്കാരങ്ങള്‍, പ്രതീകങ്ങള്‍, ബിംബങ്ങള്‍ എന്നിവ കവിതയുടെ ആശയപ്രകാശനത്തിന് എത്രത്തോളം അനുയോജ്യമായിരിക്കുന്നു എന്നതും വ്യക്തമാക്കണം.
അടുത്ത ഖണ്ഡിക ഉപസംഹാരമാണ്. ഇവിടെ സമകാലിക സാഹചര്യവുമായി തന്നിരിക്കുന്ന കവിത/കവിതാഭാഗത്തിനുള്ള ബന്ധം വിശകലനം ചെയ്യാം. ഇന്നത്തെ കാലഘട്ടത്തില്‍ ഈ കവിത എങ്ങിനെ പ്രസക്തമാകുന്നു എന്നാലോചിച്ച് എഴുതിയാല്‍ അത് എഴുതുന്നയാളിന്റെ വ്യക്തിനിഷ്ഠമായ അഭിപ്രായമാവും.
ആസ്വാദനക്കുറിപ്പ് എഴുതേണ്ടത് എങ്ങനെ എന്നു വിശദീകരിക്കുന്ന ഒരു വീഡിയോയുടെ QR Code

No comments:

Post a Comment

'हिंदी सभा' ब्लॉग मे आपका स्वागत है।
यदि आप इस ब्लॉग की सामग्री को पसंद करते है, तो इसके समर्थक बनिए।
धन्यवाद

© hindiblogg-a community for hindi teachers
  

TopBottom