ചില സവിശേഷ സാഹചര്യങ്ങളില്‍ ഇത്തവണ ഹിന്ദി ബ്ലോഗ് മാത്യകാ ചോദ്യപ്പറുകളുടെ പ്രസിദ്ധീകരണം വേണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല.അപ്പോഴാണ് ചില അദ്ധ്യാപകര്‍ അയച്ച മെറ്റൂരിയലുകള്‍ കിട്ടിയത്. പലരും ബ്ലോഗില്‍ നിന്ന് കൃത്യമായി മെറ്റീരിയലുകള്‍ ചോദിച്ചു തന്നെ വാങ്ങുന്നുണ്ടെങ്കിലും തങ്ങളുടെ മികവുകള്‍ മറ്റുള്ളവര്‍ക്കായി പങ്കുവെയ്ക്കുന്നതില്‍ വിമുഖത കാട്ടുകയാണ്. കൂട്ടായ്മയിലൂടെ ഉയരങ്ങളിലെത്താനുള്ള ബ്ലോഗിന്റെ ശ്രമങ്ങള്‍ക്ക് ഇതൊരു തിരിച്ചടിയാണ്.ഈ സാഹചര്യത്തിലാണ് ഈ പോസ്റ്റിലേക്കുള്ള മെറ്റീരിയലുകള്‍ തയ്യാറാക്കിയ അദ്ധ്യാപകരുടെ മഹത്വം വെളിവാകുന്നത്.കൊല്ലം ജില്ലയിലെ നെഹ്റു മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂളിലെ അദ്ധ്യാപകനായ ശ്രീ.സി.സണ്ണി,ബ്ലോഗിന്റെ തുടക്കം മുതല്‍ ഒപ്പമുള്ള പെരുമ്പളം ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ ശ്രീ എന്‍.എ.അശോകന്‍, ഇടുക്കി കുടയത്തൂര്‍ ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ കൊച്ചുറാണി ജോയ്,തൃശ്ശൂര്‍ കുടയത്തൂര്‍സി എന്‍ എം എച്ച് എസ്.എസ്.ലെ ശ്രീ ദിലീപ് ,ആലപ്പുഴ അറവുകാട് ഹൈസ്കൂളിലെ ലിഷ ജയറാം എന്നിവരാണ് ഇത് തയ്യാറാക്കിയത്.അവരോടുള്ള നന്ദി കൂടി രേഖപ്പടുത്തുകയും ,മറ്റുള്ളവര്‍ക്കുകൂടി ഈ കൂട്ടായ്മയില്‍ ചേരാന്‍ പ്രചോദനമാകട്ടെ എന്നാംശിക്കുകയും ചെയ്യുന്നു.
സണ്ണിസാര്‍ തയ്യാറാക്കിയ ചോദ്യപേപ്പര്‍STD 10STD 9കൊച്ചുറാണി ടീച്ചര്‍ തയ്യാറാക്കിയ ചോദ്യപേപ്പര്‍STD 10ദിലീപ് സാര്‍ തയ്യാറാക്കിയ ചോദ്യപേപ്പര്‍STD 10 ലിഷ ടീച്ചര്‍ തയ്യാറാക്കിയ ചോദ്യപേപ്പര്‍STD 10അശോകന്‍ സാര്‍ തയ്യാറാക്കിയ ഓഫ് ലൈന്‍ പരീക്ഷാ സോഫ്റ്റ് വെയര്‍NAZAREM NAZAAREM
മികച്ച കൂട്ടായ്മകളിലൂടെ മാത്രമേ ഈടുറ്റ ഉല്‍പന്നങ്ങള്‍ പ്രസിദ്ധീകരിക്കാനാവുകയുള്ളൂ എന്നതിന്റെ തെളിവായാണ് ഞാനീ പോസ്റ്റിനെ കാണുന്നത്. പങ്കാളികളായ മുഴുവന്‍ അധ്യാപകരേയും അഭീനന്ദിക്കന്നു.ഒപ്പം ഒരഭ്യര്‍ത്ഥന കൂടി... കഴിഞ്ഞ വര്‍ഷങ്ങളിലേതു പോലെ അവസാനവട്ട പരിശീലനത്തിനാവശ്യമായ പൊതു മൊഡ്യൂള്‍ (आसरा)നമുക്ക് തയ്യാറാക്കാം.ഇനിയുള്ള ഓരോ ദിവസവും നീങ്ങളൂടെ മെയിലുകള്‍ പ്രതീക്ഷിക്കട്ടെ...
ReplyDeleteആര്‍ക്കും ഒന്നും പറയാനില്ലല്ലോ?
ReplyDeleteഇന്നിതേവരെ 297 പേര്‍ സന്ദര്‍ശകരായെത്തിയിട്ടും?
small drops of water make mighty ocean.so dear teachers, you can send your small drops of knowledge to children
ReplyDeleteപങ്കാളികളായ മുഴുവന്‍ അധ്യാപകരേയും അഭീനന്ദിക്കന്നു
ReplyDelete