നമ്മുടെ തയ്യാറെടുപ്പുകള്‍ എവിടെവരെയെത്തി എന്നറിയാനുള്ള നല്ലൊരവസരമാണ് എസ്.എസ്.എല്‍.സി. മോഡല്‍ പരീക്ഷ.കഴിഞ്ഞ ആറ് വര്‍ഷക്കാലമായി നാം പഠിക്കുന്ന ഒരു ഭാഷയില്‍ എത്രത്തോളം സ്വാധീനം നേടിയിട്ടുണ്ട് എന്നും കൂടി തിരിച്ചറിയാനുള്ള അവസരം. സര്‍ഗ്ഗാത്മകതക്ക് അര്‍ഹമായ സ്ഥാനം നല്കുന്ന,വ്യവഹാരരൂപങ്ങളിലൂടെ ഭാഷാസ്വാധീനം അളക്കുന്ന തരത്തിലുള്ളതാണ് നിലവിലുണ്ടായിരുന്ന ഹിന്ദീ ചോദ്യമാതൃക. പാഠ്യപദ്ധതി ഉദ്ദേശ്യങ്ങള്‍ അടിസ്ഥാനപ്പെടുത്തി ഭാഷാനൈപുണികള്‍ പരിശോധിക്കുന്ന ചോദ്യപേപ്പറില്‍ 40 സ്കോറിനുള്ള ചോദ്യങ്ങളാണുണ്ടാവുക. ഉപപാഠപുസ്തകം ഇല്ല എന്നതാണ് ഇക്കൊല്ലത്തെ പ്രധാന സവിശേഷത.ഒന്നര മണിക്കൂറാണ് ഉത്തരമെഴുതാനുള്ള സമയം. കഴിഞ്ഞ വര്‍ഷങ്ങളിലൊക്ക കൃത്യമായ ഒരു ചോദ്യമാതൃക നമുക്കു മുന്നിലുണ്ടായിരുന്നു. എന്നാല്‍ ഇക്കൊല്ലം ഇതുവരെ ആധികാരികമായ ഒരു ചോദ്യമാതൃക ലഭ്യമാക്കാന്‍ ഉത്തവാദപ്പെട്ടവര്‍ക്ക് കഴിഞ്ഞിട്ടില്ല.ഒന്നാം ടേം മൂല്യനിര്‍ണ്ണയവും രണ്ടാം ടേം മൂല്യനിര്‍ണ്ണയവും ഒരു പൊതുചോദ്യബാങ്കിനെ അടിസ്ഥാനപ്പടുത്തിയായിരുന്നു എങ്കിലും കൃത്യമായ ഒരു ദിശാബോധം നല്കാന്‍ ഈ ചോദ്യപേപ്പറുകള്‍ക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് എല്ലാ ജില്ലകളിലെയും ചോദ്യപേപ്പറുകള്‍ കണ്ട ഒരാള്‍ക്ക് സംശയം തോന്നിയാല്‍ അയാളെ കുറ്റം പറയാന്‍ കഴിയില്ലതന്നെ. വ്യക്തമായ ബ്ലു പ്രിന്റിന്റെ അഭാവവും പാഠഭാഗങ്ങളുടെ വെയിറ്റേജ് തയ്യാറാക്കിയതില്‍ കാണിച്ച അലംഭാവവും ചേദ്യബാങ്കില്‍ തിരഞ്ഞെടുക്കാന്‍ വേണ്ടത്ര വ്യത്യസ്ഥതയുള്ള ചോദ്യങ്ങള്‍ ഇല്ലാതിരുന്നതും ഇതിന് കാരണമായിട്ടുണ്ട്. ഏതായാലും ചോദ്യമാതൃകയെന്തെന്നറിയാന്‍ മോഡല്‍ പരീക്ഷാസമയം വരെ കാത്തിരിക്കേണ്ടുന്ന അവസ്ഥ നന്നല്ല തന്നെ.
എന്തുതന്നെയായാലും ദൈവം നമ്മുടെ കുട്ടികളെ രക്ഷിക്കട്ടെ എന്നു കരുതാന്‍ നമുക്കാവില്ലല്ലോ?മറ്റ് വിഷയങ്ങളെക്കാള്‍ ഒരു എ പ്ലസ്സ് എങ്കിലും ഹിന്ദിക്ക് കൂടുതല്‍ വാങ്ങണമെന്ന് ആഗ്രഹിക്കുകയും അതിനായി കഠിനമായി പരിശ്രമിക്കുകയും ചെയ്യുന്ന അദ്ധ്യാപകര്‍ക്കുമായിട്ടാണ് ഈ പോസ്റ്റ്. നമുക്കായി ഈ പോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത് നാരദന്‍ എന്നപേരില്‍ നമ്മുടെ ബ്ലോഗില്‍ ഇടയ്ക്കൊക്കെ വരാറുള്ള ശ്രീ അജിത്ത്സാറാണ്. ദീര്‍ഘകാല അവധിയിയെടുത്ത് മറ്റൊരു ഉത്തരവാദത്തിലാണെങ്കിലും നമ്മുടെ ബ്ലോഗില്‍ പ്രതികരിക്കാന്‍ അദ്ദേഹം സമയം കണ്ടെത്താറുണ്ട്. ഈ വരുന്ന sslc പരിക്ഷയില്‍ എന്തൊക്കെ പ്രതീക്ഷിക്കാം എന്നതിനേപ്പറ്റി അദ്ദേഹം തയ്യാറാക്കിയ പോസ്റ്റ് വായിക്കൂ. നിങ്ങളുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും ഒപ്പം വച്ച് നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് വഴികാട്ടൂ...
(ഈ പോസ്റ്റ് വായിക്കുന്നവരുടെ പ്രതികരണത്തിനനുസരിച്ചു മാത്രമേ ഇതിന്റ തുടര്‍ പ്രസിദ്ധീകരണം ഉണ്ടാവുകയുള്ളു.अच्छा है,लाभदायक है, തുടങ്ങിയ ഒടുക്കന്‍ മട്ടിലുള്ള പ്രതികരണങ്ങള്‍ ദയവായി ഒഴിവാക്കുക.വിമര്‍ശനാത്മകമായ പ്രതികരണങ്ങള്‍ക്ക് എപ്പോഴും സ്വാഗതം.കമന്റുകള്‍ പോസ്റ്റിനു താഴെയുള്ള കമന്റ് ബോക്സില്‍ത്തന്നെ നല്കാന്‍ ശ്രദ്ധിക്കുക. ഒരൊറ്റ വേദിയില്‍ ചര്‍ച്ച നടത്താന്‍ അത് സഹായകമാകും)
ഇനി ചോദ്യവിശകലനത്തിലേക്ക്.
ഏറ്റവും ഉറപ്പായ,എളുപ്പമുള്ള ചോദ്യം ഏതായിരിക്കും? ഈ ചോദ്യത്തിന് കിട്ടുന്ന ഉത്തരം മിക്കപ്പോഴും ഒന്നു തന്നെ. സാങ്കേതിക ശബ്ദപദാവലി (terminal technlology) അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യം എന്നായിരിക്കും അത്. ഓഫീസ്,ചികിത്സ,സാങ്കേതികവിദ്യ,പൊതുനിര്‍ദ്ദേശങ്ങള്‍ എന്നിങ്ങനെ വ്യത്യസ്ഥ മേഖലകളുമായി ബന്ധപ്പെട്ട സാങ്കേതിക ശബ്ദപദാവലിയുമായി കുട്ടികള്‍ പരിചയിച്ചിട്ടുണ്ട്. തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂടുതല്‍ പദങ്ങള്‍ കണ്ടത്തിയിട്ടുമുണ്ടാകും. ഈ ചോദ്യം സൂചനാഫലകം തയ്യാറാക്കല്‍, ഉചിതമായ പദം തിരഞ്ഞടുത്തെഴുതല്‍, ഖണ്ഡികയിലെയോ സംഭാഷണങ്ങളിലെയോ ഇംഗ്ലീഷ് പദങ്ങള്‍ക്കുപകരം ഹിന്ദീ പദം ചേര്‍ത്തെഴുതല്‍ തുടങ്ങിയ പല മാതൃകകളില്‍ മുന്‍വര്‍ഷങ്ങളില്‍ ചോദിച്ചിട്ടുണ്ട്. ഖണ്ഡികയിലെ ഇംഗ്ലീഷ് പദങ്ങള്‍ക്കുപകരം ഹിന്ദീ ശബ്ദം ചേര്‍ത്തെഴുതുമ്പോള്‍ ഖണ്ഡിക പൂര്‍ണ്ണമായും എടുത്തെഴുതാനാവശ്യപ്പെടാറുണ്ട്. ഇക്കാര്യം പ്രത്യേകം ഓര്‍ക്കണം. ഇത്തവണയും ഇത്തരമൊരു ചോദ്യം പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല എന്നു തോന്നുന്നു.
സഹായത്തിനായി ഒരു പ്രസന്റേഷന്‍ ഉള്‍പ്പടുത്തിയിരിക്കുന്നു. റിവിഷന് തീര്‍ച്ചയായും ഈ പ്രസന്റേഷന്‍ പ്രയോജനപ്പെടും എന്നു കരുതുന്നു.
പ്രസന്റേഷന്‍ പി. ഡി. എഫ്. രൂപത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡൗണ്‍ലോഡ് ചെയ്തെടുത്ത് ഡോക്യുമെന്റ് വ്യൂവറില്‍ തുറന്ന് വ്യൂ മെനുവില്‍ നിന്നും പ്രസന്റേഷന്‍ സെലക്ടുചെയ്താല്‍ പി. ഡി. എഫ്., പ്രസന്റേഷനായി കാണാം.
तैयारी भाग १ यहाँ से डौनलोड़ करें
A11
ReplyDeleteyour effort is good. pls edit the title "कुछ ननूने"
जी
Deleteकमेंट केलिए धन्यवाद।
शंशोधित किया है।
"घटनाक्रमबद्ध करकॆ लिखें" यह किन- किन पाठभाह से पूछा जा सकता है? घटनाक्रम भी प्रस्तुत करें तॊ अच्छा होगा।
ReplyDeleteजी
Deleteकमेंट केलिए धन्यवाद। आप भी बताएँ घटनाक्रमबद्ध लिखने योग्य प्रसंग किन- किन पाठभागों में है? कुछ मैं भी जरूर दूँ।
गौरा , बाबूलाल तेली की नाक, आदमी का बच्चा,वापसी आदि पाठभागों में से पूछा जा सकता है ; ऐसा लगता है।
Deleteपोस्टर,उद्घोषणा,वार्तालाप, निबन्ध आदि सभी प्रकार के प्रश्नों के बारे में चर्चा करें तो बहुत उपयोगी होगा।
ReplyDeleteസര്‍
ReplyDeleteഹിന്ദി ബ്ലോഗിലെ പരിക്ഷാവിശകലനം ഹിന്ദിയിലാകുന്നതല്ലേ നന്ന്?
സുഹൃത്തേ
Deleteഇത് കേരളത്തിലെ കുട്ടികള്‍ക്കുവേണ്ടിയുള്ള ഒരു പരിശ്രമമാണ്.കുട്ടികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും പ്രയേജനപ്പെടാന്‍ മലയാളത്തിലാകുന്നതാണ് നല്ലത് ഏന്നു വിശ്വസിക്കുന്നതുകൊണ്ടാണ് അങ്ങനെ ചെയ്തത്.
जी
ReplyDeleteकुछ विशद रूप से लिखें तो छात्रों और अध्यापकों केलिए लाभदायक होगा।
आप के सहयेग की प्रतीक्षा करता हूँ।