Powered by Blogger.
NEWS FLASH ***
Showing posts with label ऐ.सी.टी. Show all posts
Showing posts with label ऐ.सी.टी. Show all posts

Monday, May 22, 2017

ജിമ്പ് ഉപയോഗിച്ചും കാള്‍ ഔട്ടുകള്‍ ചേര്‍ക്കാം

ഷട്ടര്‍ സോഫ്റ്റ്‍വെയര്‍ ഉപയോഗിച്ച് ചിത്രങ്ങളില്‍ callout കള്‍ ചേര്‍ത്ത്  ഭാഷാ ക്ലാസ്സ് റൂം പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായ സാമഗ്രികള്‍ ഉണ്ടാക്കാം എന്ന് അവധിക്കാല പരിശീലനത്തില്‍ പഠിച്ച പലരും ജിമ്പില്‍ ഇത് ചെയ്യാന്‍ സാധിക്കുമോ എന്ന് ചോദിച്ചിരുന്നു. സാധിക്കും എന്ന് മറുപടിയും നല്കിയിരുന്നു.
ഇതാല ചില ഉദാഹരണങ്ങള്‍
 
അതിന്റെ പ്രവര്‍ത്തന രീതി പിന്നീട് വിശദീകരിക്കാമെന്നും പറഞ്ഞിരുന്നു. ഈ പോസ്റ്റ് അതിന് സഹായകമാകും എന്ന് കരുതുന്നു.

Thursday, December 16, 2010

डौनलोड करें-आसानी से

पी.डी.एफ. केलिए चित्र पर दबाएँ

Thursday, November 11, 2010

हिंदी അക്ഷരങ്ങള്‍ ടക്സ് പെയിന്റില്‍ ?

हिंदी അക്ഷരങ്ങള്‍ ടക്സ് പെയിന്‍റില്‍ വരുത്തുന്ന വിധം


हिंदी അക്ഷരങ്ങള്‍ ടക്സ് പെയിന്‍റില്‍ വരുത്തുന്നതിനുള്ള ശ്രമമാണ് ഞങ്ങള്‍ നടത്തുന്നത്.ഈ പോസ്റ്റ് തയ്യാറക്കാന്‍ ഞങ്ങള്‍ക്ക് പ്രചോദനമായത് വി.എച്ച്.എസ്.എസ് ഇരുമ്പനത്തിന്റെ സൈറ്റില്‍ കണ്ട പോസ്റ്റാണ്.തങ്ങളുടെ കണ്ടെത്തല്‍ മറ്റുള്ളവര്‍ക്കായി പങ്കുവെയ്ക്കാന്‍ തയ്യാറായ ഈ ഹൃദയവിശാലതക്ക് നന്ദി .ഈ പോസ്റ്റില്‍ നേരിയ ഭേദഗതികള്‍ മാത്രമേ വരുത്തിയിട്ടുള്ളു
ചിത്രരചനയില്‍ താല്പര്യമില്ലാത്തവര്‍ക്കു കൂടി വരയ്ക്കാന്‍ തോന്നിപ്പിക്കുന്ന വിധം ആകര്‍ഷകമാണ് ടക്സ്​പെയിന്റിന്റെ ഘടന. ടക്സ്​പെയിന്റ് ഉപയോഗിച്ച് ചിത്രങ്ങള്‍ വരച്ചിട്ടുള്ളവരെല്ലാം സ്റ്റാമ്പ് ടൂള്‍ തീര്‍ച്ചയായും ഉപയോഗിച്ചിട്ടുണ്ടാവണം. വിവിധ വലിപ്പത്തില്‍ ചിത്രങ്ങള്‍ ക്യാന്‍വാസില്‍ പതിപ്പിക്കാന്‍ സഹായിക്കുന്നതാണ് ഈ ടൂള്‍. വിവിധ സ്റ്റാമ്പുകളില്‍ ക്ലിക്കു ചെയ്യുമ്പോള്‍ ചിത്രത്തിന്റെ പേര് താഴെ ഇംഗ്ലീഷില്‍ എഴുതി കാണിക്കാറുണ്ടല്ലോ. ചിത്രത്തില്‍ ക്ലിക്കുചെയ്യുമ്പോള്‍ ശബ്ദവും കേള്‍ക്കാം. നമ്മുടെ ഭാഷയും സംസ്കാരവും പ്രതിഫലിപ്പിക്കുന്നതിനുള്ള അനവധി സാധ്യതകള്‍ ഗ്നുലിനക്സിലുണ്ട്. ആ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള സ്വാതന്ത്ര്യവും നിങ്ങള്‍ക്കുണ്ട്. കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും സ്വതന്ത്രസോഫ്റ്റ്​വെയറിനെ സ്നേഹിക്കുന്നവര്‍ക്കുമായി ഞങ്ങളിത് സമര്‍പ്പിക്കുന്നു.

ഉബുണ്ടുവില്‍ ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങനെ ?


ഉബുണ്ടുവില്‍ ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങനെ എന്ന് ധാരാളം പേര്‍ അന്വേഷിയ്ക്കുന്നുണ്ട്
.പ്രത്യേകിച്ച് ഹിന്ദീ അധ്യാപകര്‍.താങ്കളുടെ കമ്പ്യൂട്ടറില്‍ ഹിന്ദിയടക്കമുള്ള ഭാരതീയ ഭാഷകള്‍ സജ്ജമാക്കാം എന്ന പോസ്റ്റില്‍ മലപ്പുറത്തുനിന്നുള്ള നമ്മുടെ ബ്ലോഗ് ടീമംഗം റസാക്ക് മാഷ്  ഉബുണ്ടുവില്‍ ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധം കമന്റായി കൂട്ടിച്ചേര്‍ത്തത് ശ്രദ്ധിക്കുക..ആ മാര്‍ഗ്ഗം ഫലപ്രദമാകുന്നില്ലെങ്കില്‍ മാത്രം കമാന്റ് മോഡില്‍ഉബുണ്ടുവില്‍ ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യുന്ന ഈ രീതി പരീക്ഷിക്കുക


open the terminal(ഡെസ്ക്ടോപ്പില്‍ Right click ചെയ്ത്) or
accessoris -Terinal 
 
Terinal ഓപ്പണാകുമ്പോള്‍ ഡോളര്‍ ചിഹ്നം കഴിഞ്ഞ് കഴ്സര്‍ നില്കുന്നിടത്ത്  താഴെയുള്ള കമാന്റ് type ചെയ്യുക
 


sudo nautilus /          

(ഇവിടെ നിന്ന് copy-paste ചെയ്താലും മതി)
enterഅമര്‍ത്തുക
 
type password (ടൈപ്പുചെയ്യുന്ന password കാണാന്‍ കഴിയില്ല എന്നത് പ്രത്യേകം ഓര്‍ക്കുക)
enterഅമര്‍ത്തുക
തുറന്നു വരുന്നfile browsing windowയില്‍ ഫോള്‍ഡറുകള്‍ താഴെ പറയുന്ന ക്രമത്തില്‍ തുറക്കുക



usr-shere-fonts-x11-type1  

ഈ ഫോള്‍ഡറിലേക്ക് ആവശ്യമായ ഫോണ്ടുകള്‍ copy-paste ചെയ്യുക
ആവശ്യമായ ഫോണ്ടുകള്‍ ഇവിടെ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം हिंदी फोन्ट डौनलोड़ करें।

Monday, November 08, 2010

ഇന്‍സ്ക്രിപ്റ്റ് കീ-ബോര്‍ഡ് ഉപയോഗിക്കുമ്പോള്‍





ഇതിന്റെ pdf രൂപം ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്കുക

താങ്കളുടെ കമ്പ്യൂട്ടറില്‍ ഹിന്ദിയടക്കമുള്ള ഭാരതീയ ഭാഷകള്‍ സജ്ജമാക്കാം


പ്രിയപ്പെട്ട അധ്യാപകസഹൃത്തുക്കളെ
ഇന്ന് കമ്പ്യൂട്ടര്‍ അധ്യാപക സഹായസാമഗ്രിയും കുട്ടിയുടെ പഠനോപകരണവുമായി മാറിക്കഴിഞ്ഞിരിക്കുന്നു.ഹിന്ദീ അധ്യാപകരും ഈ മാറ്റത്തിന്റെ മുന്‍നിരയില്‍ത്തന്നെയുണ്ട് എന്നത് അഭിമാനകരമാണ്.എന്നാല്‍ കൂടുതല്‍ പേരിലേക്ക് ഈ അറിവുകള്‍ എത്തിച്ചേരേണ്ടതുണ്ട്.അവരെ സര്‍വാത്മനാ സഹായിക്കാന്‍ "हिंदी मंत्रणसभा” എപ്പോഴും തയ്യാറാണ്.അതിനാല്‍ ഈ വിഷയത്തില്‍ കൂടുതല്‍ പോസ്റ്റുകള്‍ നല്കുവാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നു.നിങ്ങളുടെ നിര്‍ദ്ദേശങ്ങളും സംശയങ്ങളും കമന്റായി നല്കാന്‍ അഭ്യര്‍ഥിക്കുന്നു.

ലിനക്സില്‍(3.8.1വരെയുള്ള പതിപ്പുകളില്‍) ഹിന്ദി സജ്ജമാക്കുന്ന വിധം
ഉബുണ്ടു 9.10പതിപ്പുകളില്‍ ഹിന്ദി സജ്ജമാക്കുന്ന വിധം
ഉബുണ്ടു പതിപ്പുകളും ഇപ്പോള്‍ സ്കൂളുകളില്‍ ലഭ്യമാണല്ലോ? ഇതില്‍ ubundu 9.10 പതിപ്പില്‍ ഹിന്ദി സജ്ജമാക്കുമ്പോള്‍ മേല്‍പ്പറഞ്ഞ ക്രമങ്ങളില്‍ ചില വ്യത്യാസങ്ങളുണ്ട്. keyboard preferences window യിലെത്തും വരെ പഴയരീതി തന്നെ. എന്നാല്‍ layout ലെ add ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ കിട്ടുന്നത് ലിനക്സില്‍ നിന്ന് വ്യത്യസ്ഥമായ ഒരു വിന്‍‍ഡോ ആയിരിക്കും
(ചിത്രം)

ഇവിടെ country,variants എന്നിവ തിരഞ്ഞെടുക്കണം.country എന്നിടത്തും variant എന്നിടത്തും india എന്നാക്കുക.ഇപ്പോള്‍ layoutന്റെ ചിത്രം ഹിന്ദിയിലായതു കാണാം.add നല്കി close അമര്‍ത്തുക.
ഉബുണ്ടു 10.04 പതിപ്പുകളില്‍ ഹിന്ദി സജ്ജമാക്കുന്ന വിധം
ഉബുണ്ടുവിന്റെ10.04 പതിപ്പിലെത്തുമ്പോള്‍ വേറേയും ചില വ്യത്യാസങ്ങള്‍ കാണുന്നുണ്ട്.add to pannel ലില്‍ click ചെയ്ത് keyboard indicator തിരയുമ്പോള്‍ അതവിടെ ഉണ്ടാവില്ല.അപ്പോള്‍ തിരഞ്ഞടുക്കേണ്ടത് keyboard accessability status എന്ന option ആണ്.
ഇത് തിരഞ്ഞെടുത്തു കഴിയുമ്പോള്‍ പാനലില്‍ ഇങ്ങനെയെരു ചിത്രം പ്രത്യക്ഷപ്പെടും.
ഇതിന്റെ മുകളില്‍ right click ചെയ്ത് keyboard peference തിരഞ്ഞടുക്കാം.layout ബട്ടണ്‍ ക്ലിക്ക് ചെയ്ത് അവിടെ country,variants എന്നിവ തിരഞ്ഞെടുക്കണം.country എന്നിടത്തും variant എന്നിടത്തും india എന്നാക്കുക.ഇപ്പോള്‍ layoutന്റെ ചിത്രം ഹിന്ദിയിലായതു കാണാം.add നല്കി close അമര്‍ത്തുക.ഏതു ഭാഷയാണ് ഇപ്പോള്‍ സജ്ജമായിരിക്കുന്നത് എന്നു കാണിക്കുന്ന വിന്‍ഡോ കിട്ടാന്‍ പാനലില്‍ right click ചെയ്ത് add to pannel എടുത്ത് notification area എന്ന option തിരഞ്ഞടുത്ത് addചെയ്യുക.

ഇനി application-office-open office writer/wordprocessorഎന്ന ക്രമത്തില്‍ തുറന്ന് keyboard indicator ന്റെ സഹായത്തോടെ ഭാഷകള്‍ മാറി മാറി ടൈപ്പ് ചെയ്തു നോക്കിക്കോളൂ.

താങ്കളുടെ പ്രതികരണം കമന്റായി നല്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ഈ ഉദ്യമത്തെ കൂടുതല്‍ ഫലവത്താക്കും എന്നു തീര്‍ച്ച.
ഇതിന്റെ പോസ്റ്റിന്‍റെ pdf രൂപത്തിനായി ചിത്രത്തില്‍ ക്ലിക്ക് ചെയ്യൂ


Tuesday, July 20, 2010

ऐ.सी.टी.टूटोरियल

हिंदी टैप करने और प्रशम्टेशन आदि तैयार करने में सहायता देने केलिए हम ने एक ऐ।सी।टी।टूटोरियल तैयार किए हैं।आप इसका लाभ उठाएँ और बहतर बनाने में सहायता दें। ऐ।सी।टी।टूटोरियल डौनलोड्स पन्ने में

© hindiblogg-a community for hindi teachers
  

TopBottom