ഹൈസ്കൂള്‍ ക്ലാസ്സുകളിലെ നിരന്തരമൂല്യ നിര്‍ണ്ണയവുമായി ബന്ധപ്പെട്ട പരിശീലന പരിപാടി നടന്നുകൊണ്ടിരിക്കുകയാണല്ലോ? പരിശീലനം ആരംഭിച്ച ഘട്ടത്തില്‍ എല്ലാ ഹൈസ്കൂളധ്യാപകര്‍ക്കും പരിശീലനം ലഭ്യമാകുന്ന കാര്യം സംശയമായിരുന്നു ഈ സാഹചര്യത്തില്‍ ഹൈസ്കൂള്‍ ക്ലാസ്സുകളില്‍ ഭാഷാവിഷയങ്ങളിലെ നിരന്തരവിലയിരുത്തല്‍ എങ്ങനെ എന്നതിനെക്കുറിച്ച് ഒരു ലേഖനം അധ്യാപകരെ സംബന്ധിച്ച് വളരെ പ്രയോജനകരമായിരിക്കുമെന്ന് ഞങ്ങള്‍ക്ക് തോന്നി. തുടര്‍ന്ന് മലയാളത്തിന്റെ എസ്.ആര്‍.ജി.പരിശീലനത്തില്‍ പങ്കെടുത്ത കുഴിമതിക്കാട് ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ ശ്രീ.അജി സാറിനോട് അങ്ങനെയൊരു ലേഖനം തയ്യാറാക്കാമോ എന്നാരാഞ്ഞു.എന്നത്തേക്ക് വേണം എന്നായിരുന്നു മറുചോദ്യം. രണ്ടു ദിവസത്തിനകം കിട്ടിയാല്‍ നന്ന് എന്ന് പറയുകയും കൃത്യം രണ്ടാം ദിവസം വിളിക്കുകയും ചെയ്തു. ലേഖനം തയ്യാര്‍,പക്ഷേ ഒന്നുകൂടി മെച്ചപ്പെടുത്താമെന്ന തോന്നലുണ്ടന്നായിരുന്നു മറുപടി.അങ്ങനെ ഒരാഴ്ച കൂടി കാലാവധി നീണ്ടു. കാത്തിരിപ്പ് വെറുതെയായില്ല എന്ന് ലേഖനം കൈയിലെത്തിയപ്പോള്‍ മനസ്സിലായി.വിലയിരുത്തല്‍ സോഴ്സ്ബുക്കിലുള്ള നിരന്തര വിലയിരുത്തല്‍ പ്രവര്‍ത്തനങ്ങള്‍ ലഘൂകരിച്ച്,എന്നാല്‍ സമഗ്രമായി പ്രതിപാദിക്കുക മാത്രമാണ് ഇവിടെ ചെയ്തിട്ടുള്ളത്.നിരന്തര വിലയിരുത്തല്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആധികാരികരേഖ എസ്.സി.ഇ.ആര്‍.ടി.തയ്യാറാക്കി നല്കിയ 'വിലയിരുത്തല്‍ സോഴ്സ്ബുക്ക്' തന്നെയാണെന്നത് മറക്കരുത്..രേഖപ്പെടുത്തലിന്റെ വൈഷമ്യങ്ങളെ ലഘൂകരിച്ചേക്കാവുന്ന ഒരു മാതൃകാ ഫോമും ഇതോടൊപ്പം നല്കിയിട്ടുണ്ട് അതിനെ മെച്ചപ്പെടുത്തേണ്ടതുണ്ടെങ്കില്‍ അതിനും ചര്‍ച്ചയിലുടെ ഉപായം കണ്ടെത്തണം.ഇതെന്നു വായിച്ചു നോക്കൂ.. എന്തു തോന്നുന്നു എന്ന് നിങ്ങള്‍ തന്നെ പറഞ്ഞുകേള്‍ക്കാന്‍ ഞങ്ങളോടൊപ്പം അജിസാറും കാത്തിരിക്കുന്നു.ലേഖനത്തിലേക്ക് |
2013 എസ്.എസ്.എല്‍.സി.പരീക്ഷാഫലം പുറത്തു വന്നപ്പോള്‍ മാധ്യങ്ങള്‍ ചില വസ്തുതകള്‍ ജനശ്രദ്ധയില്‍ കൊണ്ടുവന്നു. C E ക്ക് മുഴുവന്‍മാര്‍ക്ക് ലഭിച്ച ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയില്ല എന്നതായിരുന്നു അവയില്‍ ശ്രദ്ധേയം. വിദ്യാഭ്യാസവകുപ്പ് ഇത് വിശകലനം ചെയ്തപ്പോള്‍ ചില സത്യാവസ്ഥകള്‍ മനസ്സിലാവുകയും ചെയ്തു. നിരന്തരമൂല്യനിര്‍ണ്ണയപ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നുണ്ടെങ്കിലും മൂല്യനിര്‍ണ്ണയത്തിന്റെ കൃത്യത വിമര്‍ശനങ്ങള്‍ക്ക് ഇടനല്കുന്നുണ്ട്. മാധ്യമങ്ങളുടെ, സമൂഹത്തിന്റെ ഈ ധാരണ മാറ്റിയെടുക്കാന്‍ പ്രതിജ്ഞാബദ്ധരാണ് അധ്യാപകര്‍. അതിനായി നാം ചിട്ടയായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ സജ്ജരാകേണ്ടതുണ്ട്.
നിരന്തരമൂല്യനിര്‍ണ്ണയത്തില്‍ നിന്ന് നിരന്തരവിലയിരുത്തലിലേക്ക്(CE TO CA)
വളരെവര്‍ഷങ്ങളായി നടന്നുവരുന്ന ഒരു പ്രവര്‍ത്തനമാണ് നിരന്തര മൂല്യനിര്‍ണ്ണയം (CE). നിരന്തരമൂല്യനിര്‍ണ്ണയത്തില്‍ നിന്ന് നിരന്തരവിലയിരുത്തലിലേക്ക് (CA) എത്തുമ്പോള്‍ മേന്മകള്‍ കൂടുന്നു. വിലയിരുത്തലിന് വിശാലമായ തലങ്ങളുണ്ട്.കുട്ടിയുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിലൂടെ മെച്ചപ്പെടുത്തല്‍ നടക്കും എന്നതുതന്നെ പ്രധാന കാര്യം.നിരന്തരമൂല്യനിര്‍ണ്ണയത്തില്‍ സ്കോര്‍ രേഖപ്പെടുത്തല്‍ മാത്രം നടക്കുമ്പോള്‍ നിരന്തരവിലയിരുത്തലില്‍ കുട്ടികളുടെ പ്രവര്‍ത്തനത്തിന്റെ മെച്ചപ്പെടുത്തല്‍ എന്ന നൈരന്തര്യം (product to process)നടക്കും എന്നതു തന്നെയാണ് ഏറ്റവും വലിയ മേന്മ.അതായത് പഠിതാവിലുണ്ടായ മാറ്റം,പഠനനിലവാരം,നേടിയ അറിവിന്റെ പ്രയോജനം എന്നിവ തിരിച്ചറിയാനും വിലയിരുത്താനും ഇത് സഹായകമാണ്.
വിലയിരുത്തേണ്ടത് എന്ത്?
പഠനപ്രക്രിയ(Learning Process)
പഠനത്തിന്റെ വിവിധ മേഖലകള്‍(Various areas of learning)
കുട്ടിയുടെ അഭിരുചികള്‍(Aptitude)
കുട്ടിയുടെ നൈപുണികള്‍(Skills)
വിലയിരുത്തേണ്ടത് എപ്പോള്‍?
പഠന ബോധന പ്രക്രിയയോടൊപ്പം
ഗ്രൂപ്പ് പ്രവര്‍ത്തനത്തിനിടയില്‍
വ്യക്തിഗതപ്രവര്‍ത്തനത്തിനിടയില്‍
വാചികപ്രവര്‍ത്തനത്തിനിടയില്‍
നേടിയ അറിവ് പരിശോധിച്ച്
നിരന്തര-ടേം വിലയിരുത്തലില്‍
വിലയിരുത്തേണ്ടത് എങ്ങനെ?
സ്വയം വിലയിരുത്തല്‍(Self Assesment)
കുട്ടികളെ സംഘങ്ങളായിത്തിരിച്ച് (Pear/Group)
അധ്യാപകന്‍ നേരിട്ടിടപെട്ടുകൊണ്ട്
പരസ്പര വിലയിരുത്തലില്‍
പാനല്‍ വിലയിരുത്തലില്‍
രക്ഷിതാവും സമൂഹവും
അധ്യാപകര്‍ പ്രത്യേകം ശ്രദ്ധിക്കാന്‍
പഠനപ്രവര്‍ത്തനങ്ങളുടെ ആസൂത്രണത്തിലും നിര്‍വ്വഹണത്തിലും (planning and implimentation,आयोजन तथा अभिव्यक्ति)ഈ വിലയിരുത്തല്‍ വേണം
വിലയിരുത്തല്‍ തന്നെയാണ് പഠനം എന്നറിയണം(Assesment is learning,अध्ययन ही आकलन है)
കുട്ടിയുടെ പഠനപുരോഗതിയില്‍ വ്യത്യസ്ഥമായ രീതികള്‍,തന്ത്രങ്ങള്‍ പ്രയോഗിക്കണം.
അധ്യാപകന്റെ സ്വയം വിലയിരുത്തല്‍ വേണം.
തുടര്‍ ആസൂത്രണങ്ങള്‍ വേണം(Follow – up Activities)
അധ്യാപക – രക്ഷാകര്‍ത്തൃബന്ധം കാത്തുസൂക്ഷിക്കണം.
നിരന്തരവിലയിരുത്തല്‍ ഭാഷാവിഷയങ്ങളില്‍
പ്രധാനമായി രണ്ട് മേഖലകളില്‍
വാചിക പ്രകടനം(Oral Presentation)
ലിഖിത പ്രകടനം (written presentation)
1.വാചിക പ്രകടനം(Oral Presentation,प्रस्तुतिपरक अभिव्यक्ति)
ഭാഷാപഠനക്ലാസ്സില്‍ വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നതാണ് വാചിക പ്രകടനം(Oral Presentation)
പ്രവര്‍ത്തനങ്ങള്‍
സംവാദം,പാനല്‍ചര്‍ച്ച,മൂകാഭിനയ,റോള്‍പ്ല,ആലാപന,ചര്‍ച്ച,കവിയരങ്ങ്,കഥയരങ്ങ്,വാര്‍ത്തവായന,പ്രസംഗം,ദൃക്സാക്ഷിവിവരണം,സെമിനാര്‍,റേഡിയോ നാടകം തുടങ്ങിയ ധാരാളം പ്രവര്‍ത്തനങ്ങള്‍ വാചിക പ്രകടനത്തിനായി തെരഞ്ഞെടുക്കാം.
വാചികപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുമ്പോള്‍
എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പു വരുത്തണം
പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കും (CSWN,विशेष मदद चाहनेवाले) പ്രവര്‍ത്തനം ആസൂത്രണം ചെയ്യണം
കുട്ടികളുടെ പ്രകടനത്തിന് മുമ്പ് മുന്നൊരുക്കം കൃത്യമായി നടക്കണം
വിലയിരുത്തല്‍ സൂചകങ്ങള്‍ (Grading Indications,आकलन सूचक)രൂപപ്പെടുത്തിയിട്ടാ കണം കുട്ടികളുടെ പ്രകടനം
വിലയിരുത്തല്‍ കൃത്യമായി രേഖപ്പെടുത്തണം
പാനല്‍വിലയിരുത്തല്‍ സാധ്യതയും വേണം.
വിലയിരുത്തലില്‍ ശ്രദ്ധിക്കേണ്ടത്
ആശയഗ്രഹണം (Acquisition,आशय ग्रहण)ശരിയായി നടന്നിട്ടുണ്ടോ
ഭാഷാപ്രയോഗശേഷി(Language Competency,प्रसंगानुकूल भाषा का प्रयोग करने की क्षमता)
ആശയപ്രകടനം(Presentation of Ideas,विचारों की अभिव्यक्ति)
ഭാഷാപരമായ മികവ് / പരിമിതി(Excellence/limitations,भाषा प्रयोग की खूबियाँ और कमज़ोरियाँ)
സര്‍ഗ്ഗാത്മകത,സ്വയം കണ്ടെത്തലുകള്‍
ഓര്‍ക്കുക
പഠനപ്രവര്‍ത്തനങ്ങളുടെ വിവിധ ഘട്ടങ്ങള്‍ വിലയിരുത്തണം
ആശയതലവും ആവിഷ്കാരതലവും (Thematic level and Expression level) വിലയിരുത്തണം
വാചികപ്രവര്‍ത്തനങ്ങളുടെ രേഖപ്പെടുത്തല്‍ നടക്കേണ്ടത് ടീച്ചിംഗ് മാന്വലിലാണ്
2..ലിഖിത പ്രകടനം (written presentation ,रचनात्मक गतिविधियाँ)
മുന്‍വര്‍ഷങ്ങളിലേതുപോലെ പ്രോജക്ട്,സെമിനാര്‍,അസൈന്‍മെന്റ് എന്നിവയില്‍ മാത്രം ലിഖിത പ്രകടനം (written presentation) ഒതുങ്ങുന്നില്ല.
പ്രവര്‍ത്തനങ്ങള്‍
ഉപന്യാസം,ലഘുലേഖ,നോട്ടീസ്,ആസ്വാദനക്കുറിപ്പ്,കത്ത്,നിവേദനം,എഡിറ്റോറിയല്‍,പത്രവാര്‍ത്ത,ഫീച്ചര്‍,പ്രോജക്ട്,സെമിനാര്‍,അസൈന്‍മെന്റ് ,പ്രബന്ധം,യാത്രാവിവരണം തുടങ്ങി ഏത് വ്യവഹാരരൂപവും ലിഖിത പ്രകടനത്തിന് തെരഞ്ഞെടുക്കാം
വിലയിരുത്തലില്‍ ശ്രദ്ധിക്കേണ്ടത്
ക്ലാസ്സ് റൂമില്‍ നടക്കുന്ന വിവിധ പ്രക്രിയകളെ പരിഗണിക്കണം
ആശയതലവും ആവിഷ്കാരതലവും വിലയിരുത്തണം
പ്രക്രിയയും ഉല്പന്നവും (Process and Product) വിലയിരുത്തണം
വാചികപ്രകടനത്തിലും ലിഖിത പ്രകടനത്തിലും ആശയമേഖലയില്‍ സമഗ്രത,തനിമ എന്നിവയും ആവിഷ്കാരമേഖലയില്‍ രൂപം,തനിമ എന്നിവയും വിലയിരുത്തണം.
രണ്ട് പ്രകടനത്തിലും അഞ്ച് പോയിന്റ് ഗ്രേഡിംഗ് രീതിയാണ് വേണ്ടത്. 5/4/3/2/1 എന്നീ സ്കോറുകള്‍ നല്കാം.
വാചികപ്രകടനത്തിന്റെയും ലിഖിത പ്രകടനത്തിന്റെയും വിലയിരുത്തല്‍സൂചകങ്ങള്‍ ഒരു ഫ്ലോ ചാര്‍ട്ടായി നല്കിയിരിക്കുന്നു
എന്റെ ഭാഷാ പഠന രേഖ (My Language Learning Record,मेरी हिंदी पुस्तिका)
നിരന്തരവിലയിരുത്തലിന്റെ ആധികാരികരേഖ കുട്ടിയുടെ എന്റെ ഭാഷാ പഠന രേഖ (My Language Learning Record, मेरी हिंदी पुस्तिका) തന്നെയാണ്. തീയതി, പ്രവര്‍ത്തനമേഖല,സൂചകം എല്ലാം ഇതിലുണ്ടാവണം. അതായത് ഭാഷാക്ലാസിലെ മുഴുവന്‍ അനുഭവങ്ങളും രേഖപ്പെടുത്തുന്നത് ഇതിലാവണം.
നിരന്തര വിലയിരുത്തലിന്റെ രേഖപ്പെടുത്തല്‍
അധ്യാപകന്റെ ടീച്ചിംഗ് മാന്വലും കുട്ടിയുടെ ഭാഷാപഠനരേഖയും എന്റെ കുട്ടി രേഖയും(ഓരോ കുട്ടിക്കും ഓരോ പേജ് നല്കി ആ കുട്ടിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും വിലയിരുത്തി രേഖപ്പെടുത്തുന്ന ബുക്ക്/റിക്കാര്‍ഡ്) പരിശോധിച്ച് ഓരോ ടേമിലും നിശ്ചിതമാതൃകയില്‍ രേഖപ്പെടുത്തല്‍ നടത്തണം.എല്ലാ പ്രവര്‍ത്തനങ്ങളും രേഖപ്പെടുത്തി വച്ചിട്ടുള്ളതില്‍ നിന്ന് മാതൃകാ ഫോമില്‍ ഉള്‍പ്പെടുത്തേണ്ടവയെ യുക്തിപരമായി തിരഞ്ഞടുക്കുക. 5/4/3/2/1 എന്നിങ്ങനെ സ്കോര്‍ രേഖപ്പെടുത്തണം.ഇവയില്‍ മികച്ച സ്കോര്‍ കിട്ടുന്ന രണ്ടെണ്ണം തിരഞ്ഞെടുത്ത് അവയാണ് അന്തിമ സ്കോറിനായി ഉപയോഗിക്കേണ്ടത്.വിലയിരുത്തല്‍ സോഴ്സ്ബുക്കില്‍ ഇതിന്റെ മാതൃകകള്‍ നല്കിയിട്ടുണ്ട്.അവ മാതൃക മാത്രമാണ്. സോഴ്സ്ബുക്കില്‍ രണ്ട് ടേമുകളിലെ രേഖപ്പെടുത്തലാണുള്ളത്. ആവശ്യമെന്ന് തോന്നിയാല്‍ മൂന്നു ടേമിലേക്കുള്ള രീതിയിലേയ്ക്കും മാറ്റാം.ഇവ എല്ലാം കൂടിച്ചേര്‍ത്ത് എളുപ്പത്തിനായി ഒരു മാതൃകയും ആകാം(അനുബന്ധം കാണുക).നേരത്തേ സൂചിപ്പിച്ചതുപോലെ യുക്തിപൂര്‍വ്വം തയ്യാറാക്കുകയും രേഖപ്പടുത്തുകയും വേണമെന്നു മാത്രം.
നിരന്തരവിലയിരുത്തലും ടീച്ചിംഗ് മാന്വലും
പ്രക്രിയ(Process),പ്രതികരണം(Response) എന്നീ രണ്ട് കോളങ്ങള്‍ തന്നെയാണ് വേണ്ടത്. മുന്‍വര്‍ഷങ്ങളിലേതില്‍ നിന്ന് വന്ന മാറ്റങ്ങള്‍ മാത്രം പ്രതിപാദിക്കാം.പ്രക്രിയാപേജില്‍ വിലയിരുത്തല്‍ സൂചകങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ രേഖപ്പെടുത്തണം. പ്രതികരണപേജില്‍ വ്യക്തമായ രേഖപ്പെടുത്തലുകള്‍ ആവശ്യമാണ്.ഓരോ കുട്ടിയുടെയും നേട്ടങ്ങളും പരിമിതികളും പേരുള്‍പ്പെടെ രേഖപ്പെടുത്തണം.ഇവയുടെ വിശദമായ രേഖപ്പെടുത്തലാണ് നേരത്തേ സൂചിപ്പിച്ച എന്റെ കുട്ടി രേഖയില്‍ വരേണ്ടത്.ടീച്ചിംഗ് മാന്വലിനെ സംബന്ധിച്ച് ചുവടെ ചേര്‍ക്കുന്ന സൂചകങ്ങള്‍ കൂടി ശ്രദ്ധിക്കുക
നിശ്ചിത നിലവാരത്തില്‍ നിന്ന് ഉയര്‍ന്നും താഴ്ന്നുംനില്ക്കുന്ന കുട്ടിക്ക് അധ്യാപകന്റെ പ്രത്യേക ശ്രദ്ധയും പരിഗണനയും വേണം
ഇതിനായി ടീച്ചിംഗ് മാന്വലില്‍ ആവശ്യമായ രേഖപ്പെടുത്തലുകള്‍ വേണം
ഓരോ കുട്ടിയുടെയും നേട്ടങ്ങളും പരിമിതികളും വിലയിരുത്തുന്നതോടൊപ്പം തന്റെ ആസൂത്രണത്തിലെ പരിമിതികള്‍ തിരിച്ചറിയാനും അധ്യാപകന് കഴിയണം
good work sir
ReplyDeletesir,
ReplyDeleteFOR UPDATING THIS FILE
THANK YOU .
sir,
ReplyDeleteThis is very helpful to us ----
sir,
ReplyDeleteThis is very helpful to us ----
സോഴ്സ്ബുക്ക് ബ്ളോഗില്‍ പ്രസിദ്ധീകരിച്ചാല്‍ വളരെ ഉപകാരമായിരുന്നു
ReplyDeletethank you sir
ReplyDeletethank you sir...
ReplyDeleteവളരെ നല്ല ഒരു പോസ്റ്റ്. ഇത് തീര്‍ച്ചയായും അധ്യാപകര്‍ക്ക് ഉപയോഗപ്രദമായിരിക്കും. അജി സാറിനും ബ്ലോഗിനും അഭിനന്ദനങ്ങള്‍. രവി
ReplyDeleteGood work. thanks
ReplyDeletethanks for the post
ReplyDeleteഹിന്ദി ബ്ലോഗ് വഴി ലഭിക്കുന്ന അറിവുകള്‍ മുന്നോട്ടുള്ള പ്രയാണത്തില്‍ മുതല്‍ക്കൂട്ടാകുന്നു. ഇതിന്റെ പിന്നില്‍ പ്രവര്ത്തിക്കുന്ന സുമനസ്സുകള്‍ക്ക് അഭിനന്ദനങ്ങള്‍......
ReplyDeleteabhinanthanangal...............sir.
ReplyDeletece training ke baad ye lekhan bhee padha .m raviji &viswanathji achi tharah padhaya tha. ajith sir good work thanks.
ReplyDeletethank you for giving me an idea abou cce by a new hindi teacher
ReplyDelete