ഒരു അദ്ധ്യാപകന്‍ ഹിന്ദി ബ്ലോഗിനയച്ച മെയിലാണിത്. ബ്ലോഗുകള്‍ ഇത്രയേറെ പ്രചാരത്തിലുണ്ടായിട്ടും കമന്റുകളിടാന്‍ അറിയാത്തവരും Read More ക്ലിക്ക് ചെയ്താല്‍ തുടര്‍ന്നു വായിക്കാം എന്നറിയാത്തവരും ഉണ്ട് എന്ന അറിവ് ഞങ്ങളെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്. മിക്ക ബ്ലോഗുകളും കമന്റ് ചെയ്യുന്ന വിധം പരിചയപ്പെടുത്തുന്ന പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളതിനാല്‍ അത്തരമൊന്നിന്റെ ആവശ്യമില്ല എന്നായിരുന്നു ഞങ്ങളുടെ തോന്നല്‍. എന്നാല്‍ ആ മെയില്‍ ഞങ്ങളെ മാറ്റിച്ചിന്തിപ്പിച്ചിരിക്കുന്നു. അതിന്റെ ഫലമാണ് ഈ പോസ്റ്റ്.
കമന്റ് ചെയ്യുന്ന വിധം
ബ്ലോഗിലെ ഏതെങ്കിലുമൊരു പോസ്റ്റിന് താങ്കള്‍ അഭിപ്രായമെഴുതാന്‍ ആഗ്രഹിക്കുന്നു എന്നിരിക്കട്ടെ.താങ്കള്‍ക്ക് തീര്‍ച്ചയായും ഒരു gmail ID ഉണ്ടായിരിക്കണം. പ്രസ്തുത പോസ്റ്റിന്റെ താഴെയുള്ള comment എന്നതില്‍ ക്ലിക്ക് ചെയ്യുക.നേരത്തെ ആ പോസ്റ്റിന് ആരെങ്കിലും കമന്റുകള്‍ ഇട്ടിട്ടുണ്ടെങ്കില്‍ ആ കമന്റുകളുടെ എണ്ണവും അവിടെ കാണാം (4 comments, 10 comments എന്ന രിതിയില്‍)
അവിടെ ക്ലിക്ക് ചെയ്യുക.താഴെ കാണുന്നതുപോലെ ഒരു പേജു തുറന്നുവരും.
Leave your comment എന്നുള്ളിടത്ത് കമന്റ് എഴുതുക.(ഏതു ഭാഷയിലും....) gmail ID ഉപയോഗിച്ച് sign in ചെയ്ത് publish your comment ബട്ടന്‍ ക്ലിക്ക് ചെയ്യുക.താങ്കളുടെ കമന്റ് പ്രസിദ്ധീകരിക്കപ്പെട്ടു കഴിഞ്ഞു.
പോസ്റ്റിലെ Readmore...
പോസ്റ്റുകള്‍ ദൈര്‍ഘ്യമുള്ളതാകുമ്പോള്‍ page break സങ്കേതം ഉപയോഗപ്പെടുത്തി അവ ചുരുക്കി പ്രസിദ്ധീകരിക്കാറുണ്ട്. ഇങ്ങനെളുള്ള പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുമ്പോല്‍ പലരും അപൂര്‍ണ്ണമായ പോസ്റ്റാണോ പ്രസിദ്ധീകരിക്കുന്നതെന്ന് ചോദിച്ച് വിളിക്കാറുണ്ട്. അത്തരം പോസ്റ്റുകളില്‍ Readmore... അല്ലെങ്കില്‍ തുടര്‍ന്നു വായിക്കാം എന്നൊരു വാചകം കാണാം. ഇവിടെ ക്ലിക്ക് ചെയ്താല്‍ പോസ്റ്റ് പൂര്‍ണ്ണരൂപത്തില്‍ വായിക്കാം
very good
ReplyDeletequestions are very useful . thanks.
ReplyDeletequestions are very useful . thanks.
ReplyDelete