പ്രിയപ്പെട്ട അധ്യാപക സുഹൃത്തുക്കളെ,
Tuesday, July 05, 2011
ദയവായി ശ്രദ്ധിച്ചാലും.....
പ്രിയപ്പെട്ട അധ്യാപക സുഹൃത്തുക്കളെ,
ഓരോ ദിവസവും 500പേരോളം നമ്മുടെ ബ്ലോഗ് സന്ദര്‍ശിക്കുന്നുണ്ട്.മിക്കവരും അവര്‍ക്കാവശ്യമുള്ളവ എടുത്ത് നിശ്ശബ്ദമായി തിരിച്ചുപോകുകയാണ് പതിവ്.ഈ ബ്ലോഗ് ഇപ്പോള്‍ ഏതാനും ചിലരുടെ കഠിനാധ്വാനം മാത്രമാണ്.നമ്മുടെ ബ്ലോഗ് മികവുറ്റതാകാന്‍ നമ്മള്‍ കൂട്ടായി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ആയതിന് പോസ്റ്റുകളില്‍ കമന്റിടാനും താങ്കളുടെയും കുട്ടികളുടെയും ആശയങ്ങളും രചനകളും അയച്ചുതന്ന് സഹകരിക്കാനും അഭ്യര്‍ഥിക്കുന്നു.താങ്കളുടെ ആവശ്യങ്ങള്‍ അറിയിക്കുന്നതിനും താങ്കള്‍ക്കീ സൗകര്യം ഉപയോഗപ്പെടുത്താം.നിര്‍ഭാഗ്യവശാല്‍ പലരും(ആരും!!!) ഇതുപയോഗിക്കുന്നില്ല.ഉദാഹരണത്തിന് गौरा-मुख्य घटनाएँ എന്ന സ്ലൈഡ് ഷോ പലരും ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിച്ചു.എന്നാല്‍ ഡൗണ്‍ലോഡ് ചെയ്യാനാവുന്നില്ല എന്നാരും കമന്റ് ചെയ്യാന്‍ തയ്യാറായില്ല.നമ്മുടെ ബ്ലോഗ് ടീമംഗവും കോര്‍ എസ്സാര്‍ജി ഗ്രൂപ്പിലെ അംഗവുമായ അശ്രഫ്ജി വിളിച്ചപ്പോഴാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടത്.ഉടന്‍ ഡൗണ്‍ലോഡ് സൗകര്യം കൂടിച്ചേര്‍ത്ത് പോസ്റ്റ് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.(ഇവിടെ ക്ലിക്കുക)
गौरा-it enalbed TM പബ്ലിഷ് ചെയ്യുന്ന കാര്യത്തില്‍ താത്പര്യം കാട്ടാതിരുന്നതിനും കാരണം മറ്റൊന്നല്ല.हिंदी सोपान ബ്ലോഗ് ചെയ്യുന്ന റസാക്ക്മാഷുംമറ്റും സമാനമായ അവസ്ഥാവിശേഷം അനുഭവിക്കുന്നുണ്ട്.ആര്‍ക്കുവേണ്ടി എന്ന തോന്നല്‍ കൊണ്ട് പലപ്പോഴും ബ്ലോഗ് നിര്‍ത്തുന്നതിനേക്കുറിച്ചുപോലും ചിന്തിച്ച് പോകാറുണ്ട്.റസാക്ക് മാഷുടെ it enalbed TM ഇതുവരെ 560പേരോളം വായിച്ചിട്ടുണ്ട്.എന്നാല്‍ ഇതിന് ലഭിച്ച കമന്റുകള്‍ നാമമാത്രമണ്.ദയവായി കമന്റുകള്‍ (വിമര്‍ശനമായാല്‍ക്കൂടി) ചേര്‍ക്കാന്‍ അഭ്യര്‍ഥിക്കുന്നു.ഞങ്ങളുടെ പ്രയത്നത്തിന് ഊര്‍ജ്ജം പകരുന്നതിനും അതുവഴി ബ്ലോഗിനെത്തന്നെ നിലനിര്‍ത്താനും അതു സഹായിക്കും.
മഹാത്മജി പറഞ്ഞു-"രാഷ്ട്രഭാഷയില്ലാത്ത രാജ്യം മൂകമാണ്.”
എന്നാല്‍ രാഷ്ട്രഭാഷ പഠിപ്പിക്കുന്നവര്‍ എന്തുകൊണ്ട് മൂകരാകുന്നു?
പ്രതികരണം പ്രതീക്ഷിക്കട്ടെയോ?!
Subscribe to:
Post Comments (Atom)
"chod le khaamoshi..jod le man ki baathem...
ReplyDeleteyeh naav hamaari bhi..
sair jispar ho...padhlo,baath karo
aapas khushiyaam baantlo...
jodo dil se naya vichar..
aur karlo kuch naya...
na phaydaa baathem bas dil me rehe
bas bathaane mei hei badappan rehe...."
blog padhe...link rakhe...
aur saath saath har ek ka comment bhi rahem...
best wishes to our blog......
"pashema sharadaschatham..
jeevema sharadashchatham..
pooshema sharadaschatham..
bhavema sharadashchatham...."
deepak anantha rao
poonjar,kottayam dis
जी आपने जो कुछ कहा है बिलकुल ठीक ही है , मगर बात यह है कि अधिकाँश हिंदी अध्यापक मित्र अपनी राय प्रकट करने कि रीति नहीं जानते, आपकी ओर से ये प्रयास सराहनीय है...हम आपके साथ ही है
ReplyDeletecomments അയച്ചിരുന്നു.ചില സംശയയങ്ങളും ചോദിച്ചിരുന്നു.എന്നാല്‍ മറുപടി ഒന്നും ഇതുവരെ കിട്ടാത്തതിനാലാണ്
ReplyDelete@ pullikkanakku nsshs
ReplyDeleteസര്‍
കമന്റ് ബോക്സ് മുഴുവന്‍ പരിശോധിച്ചിട്ടും താങ്കളുടെ കമന്റുകളും സംശയങ്ങളും കാണാന്‍ കഴിഞ്ഞീല്ല, ദയവായി ഏത് പോസ്റ്റിനാണ് കമന്റ് ചെയ്തതെന്ന് അറിയിക്കാമോ?ഞങ്ങള്‍ ഓരോ കമന്റും ശ്രദ്ധിക്കാറുണ്ട്(കമന്റുകള്‍ കുറവായതുകൊണ്ട് ഇതെളുപ്പവുമാണ്)ഉറപ്പായും മറുപടി നല്കാനും ശ്രദ്ധിക്കാറുണ്ട്.എന്താണ് സംഭവിച്ചതെന്നറിയാന്‍ ആഗ്രഹിക്കുന്നു
തുടര്‍ന്നും കമന്റിടാന്‍ മറക്കരുതേ.ഈ ബോഗ് പ്രശസ്തി ആഗ്രഹിച്ച് ചെയ്യുന്നതല്ല.ഹിന്ദി അധ്യാപകരുടെ കുട്ടായ്മയും(യാതൊരു രാഷ്ട്രീയചായ്വുംഇല്ലാതെ) അതുവഴി അധ്യയനനിലവാരം ഉയര്‍ത്തലും മാത്രമാണ് ലക്ഷ്യം.
കമന്റ് ചെയ്യുമ്പേള്‍ MAIN PAGE ല്‍ ചെയ്യാന്‍ ശ്രദ്ധിക്കുമല്ലോ?
സര്‍,
ReplyDeleteപോസ്റ്റുകള്‍ വായിക്കുന്ന അധ്യാപകര്‍ പൊതുവേ കമന്റുകള്‍ എഴുതാന്‍ വളരെ വിമുഖരാണ്. ടൈപ്പു ചെയ്യുന്നതിനുള്ള പ്രയാസമോ, സമയക്കുറവോ ആയിരിക്കാം കാരണം. എന്തായാലും നമ്മുടെ സമൂഹം ഇനിയും മാറേണ്ടിയിരിക്കുന്നു. ഇത്രയും ആയില്ലേ, മാറ്റങ്ങളുണ്ടാകാതിരിക്കില്ല, അല്ലേ സാര്‍ !
शुभ काम्नायें ।
प्रदीप माट्टरा
ഒരു കാര്യം കൂടി, ബ്ലോഗിന്റെ ടൈറ്റില്‍ ഇമേജിലുള്ള सही रास्ता, सही कदम् എന്നതിന്റെ വലിപ്പം അല്പം കുറച്ചു കൂടെ ?
This comment has been removed by the author.
ReplyDeleteസര്‍
ReplyDeleteനന്ദി.താങ്കളുടെ കമന്റ് തന്നെ ഒരു പ്രചോദനമാണ്
താങ്കളുടെ മലയാളം ടൈപ്പുചെയ്യാനുള്ള നിര്‍ദ്ദേശങ്ങള്‍ വളരെ ഉപകാരപ്പെട്ടിരുന്നു.എന്റ സിസറ്റത്തില്‍ നിന്ന് നോക്കുമ്പോള്‍ ടൈറ്റിലില്‍ വലിപ്പക്കൂടുതല്‍ തോന്നിയിരുന്നില്ല.ബ്രൗസര്‍ മാറുമ്പോഴുള്ള പ്രശ്നമാകുമോ?
गैरा टि.ऎं की प्रतीक्षा मॆं थी इतनॆ दिन्. आप को हार्दिक बधाइयां हॆ हमेशा.
ReplyDeleteहिंदीसभा@ reziasalim
ReplyDeleteഒരു TM ബ്ലോഗ് പോസ്റ്റായ് തയ്യാറാക്കണമെങ്കില്‍ വലിയൊരധ്വാനം ആവശ്യമാണ്.ബ്ലോഗിന്റ ഹെഡര്‍ ഇമേജില്‍ എഴുതിയത് ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ?ഞങ്ങള്‍ ക്ലാസ്സ് റൂമില്‍ ചെയ്യുന്നവ നിങ്ങളുമായി പങ്കുവെയ്ക്കലാണ് ഞങ്ങളുടെ ഉദ്ദേശ്യം.അല്ലാതെ ഒരെണ്ണം തട്ടിക്കൂട്ടി തയ്യാറാക്കി എല്ലാപേര്‍ക്കും വിതരണം ചെയ്യലല്ല.(ഹിന്ദി സോപാന്‍ തയ്യാറാക്കിയ TMന്റെ പിന്നിലുള്ള അധ്വാനം മനസിലാക്കിയിരുന്നെങ്കില്‍ അതിനുകിട്ടിയ കമന്റുകളുടെ എണ്ണംവെറും ഒന്നായിപ്പോകില്ലായിരുന്നു!!!) ഒരു കൊടുക്കല്‍-വാങ്ങല്‍.എന്നാല്‍ ഈ തലത്തിലേക്ക് നമ്മുടെ ബ്ലോഗ് ഉയരാന്‍ ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു.ഒരു അജയന്‍മാഷോ,രവിമാഷോ മാത്രം ചിലവ അയച്ചു തരുന്നു.നമ്മുടെ സ്കൂളുകളില്‍ ഒന്നും സംഭവിക്കു്ന്നില്ല എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല.പിന്നെ എവിടെയാണ് കുഴപ്പം?പോസ്റ്റില്‍ പറഞ്ഞതുപോലെ ആര്‍ക്കുവേണ്ടി എന്ന തോന്നല്‍ വരുമ്പോള്‍ പ്രവര്‍ത്തിക്കാനുള്ള ഉത്സാഹവും നഷ്ടപ്പെടുന്നു.ഒരാളെങ്കിലും ഗോരയുടെ ടി.എം.നെപ്പറ്റ് ചോദിച്ചതില്‍ സന്തോഷമുണ്ട്.ടി.എം അവസാന മിനുക്കുപണികളിലാണ്.ഉടന്‍ പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കാം.