Monday, March 07, 2011
തുറന്നു പറഞ്ഞോട്ടെ!
ധാരാളം പേര്‍ ചോദിക്കുന്നു,ഒന്‍പതാം ക്ലാസ്സിലെ ചോദ്യപേപ്പറിന്റെ മാതൃക പ്രസിദ്ധീകരിച്ചുകൂടെ എന്ന്. എന്നാല്‍ ഒരു നിമിഷം ചിന്തിച്ചു നോക്കൂ.നമുക്കോരോരുത്തര്‍ക്കും ഈ പ്രവൃത്തി ഏറ്റെടുത്തുകൂടെ?ഈ ബ്ലോഗ് തുടങ്ങുമ്പോള്‍ ഹിന്ദീ അധ്യാപകരുടെ ഒരു കൂട്ടായ്മ രൂപപ്പെടുത്തുക എന്ന സ്വപ്നമായിരുന്നു മനസില്‍.കേരളത്തിലെ ഓരോ അധ്യാപകനും കൊണ്ടും കൊടുത്തും വളര്‍ത്തുന്ന കൂട്ടായ്മ.ഓരോ പോസ്റ്റും വിലയിരുത്തിയും വിമര്‍ശിച്ചും കൂട്ടിച്ചേര്‍ത്തും വളരുന്ന കൂട്ടായ്മ.കേരളത്തിലെ ഹിന്ദി അധ്യാപകന്റയും വിദ്യാര്‍ത്ഥിയുടെയും പൊതു പ്രശ്നങ്ങള്‍ക്ക് പരിഹാരം രൂപപ്പെടാനുള്ള വേദി.പരിശീലന മൊഡ്യൂളുകളും ചോദ്യപേപ്പറുകളും മറ്റും രൂപപ്പെടുത്തുമ്പോള്‍ നമ്മുടെ ആവശ്യങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ചെവികൊടുക്കുന്ന അവസ്ഥയുണ്ടാകണം എന്നതായിരുന്നു മറ്റൊരുദ്ദേശം. എന്നാല്‍ തുറന്നു പറയട്ടെ,ഒരു വര്‍ഷക്കാലം പിന്നിടുമ്പോള്‍ നിരാശയാണ് ബാക്കി.ബ്ലോഗിലെത്തുന്ന സന്ദര്‍ശകര്‍ ഒരു കമന്റുപോലും ഇടാന്‍ തയ്യാറാകുന്നില്ല എന്നത് ഖേദകരമാണ്.
എന്നാല്‍ ഞങ്ങള്‍ വിശ്വസിക്കുന്നു,ഈ അവസ്ഥ തീര്‍ച്ചയായും മാറുക തന്നെ ചെയ്യും.ചോദ്യപേപ്പറും,പരിശീലന മൊഡ്യൂളുകളും എങ്ങനെയായിരിക്കണം എന്നു തീരുമാനിക്കാനുള്ള താങ്കളുടെ അവകാശം താങ്കള്‍ തിരിച്ചറിയുകയും ഉപയോഗിക്കുകയും ചെയ്യും.ഒരു പൊതുസംഗമവേദിയായി നമ്മുടെ ബോഗിനെ ഉപയോഗിക്കാന്‍ താങ്കള്‍ എന്നും ഞങ്ങളോടൊപ്പമുണ്ടാകും എന്നുതന്നെ ഞങ്ങള്‍ വിശ്വസിക്കുന്നു.ഞങ്ങളെ മാത്രമല്ല ഹിന്ദീ അധ്യാപകന്റ പരിമിതികളെ തകര്‍ത്ത് ഐ.ടി.യുടെ സാധ്യതകളെ ഹിന്ദിക്കായി ഉപയോഗിക്കാന്‍ ആത്മസമര്‍പ്പണം ചെയ്തിരിക്കുന്ന സര്‍വ്വശ്രീ അബ്ദുള്‍ റസാക്ക്,മലപ്പുറം(http://www.hindisopan.blogspot.com/), സുനില്‍കുമാര്‍ , കോഴിക്കോട് (http://hindikkd.blogspot.com//) , ദേവരാജന്‍,നോര്‍ത്ത് പറവൂര്‍ (http://hinditeachers.blogspot.com/),Fr.GeorgeNereparampil (http://sujaavthrissur.blogspot.com/)എന്നി മിത്രങ്ങളും ഞങ്ങളെ മുന്നോട്ടുപോകാന്‍ പ്രേരിപ്പിക്കുന്നു.നിങ്ങളുടെ പ്രതികരണങ്ങള്‍ക്കായി ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു
Subscribe to:
Post Comments (Atom)
ict സാദ്ധ്യതകള്‍ പാഠപുസ്തകങ്ങളില്‍ നിര്‍ബന്ധരൂപത്തില്‍വന്നാല്‍ മാത്രമേ നമ്മുടെ സമൂഹം ഇറങ്ങിവരാനിടയുള്ളൂ. താത്പര്യമുള്ളവരില്‍ പലരും email ലൂടെ ആവശ്യപ്പെടുന്നവരാണ്. ഹിന്ദി ടൈപ്പിംഗ് അറിയാത്തവരോട് സ്കാന്‍ ചെയ്തോ കത്ത് മുഖേനയോ അയക്കാനറിയിച്ചാലും വലിയ രക്ഷയില്ല. പലതും പോസ്റ്റ് ചെയ്യാനാവും. പക്ഷേ വായനക്കാര്‍ക്ക് എന്താണ് വേണ്ടത് എന്നറിയാതെയാവുമ്പോള്‍ തൃപ്തിയാവുന്നില്ല. നമുക്ക് കാത്തിരിക്കാം. പ്രതീക്ഷയോടെ............
ReplyDelete