Wednesday, February 16, 2011
प्रश्नपत्र विश्लेषण २०१० मार्च एस.एस.एल.सी (Part - 1)
നമ്മുടെ തയ്യാറെടുപ്പുകള്‍ എവിടെവരെയെത്തി എന്നറിയാനുള്ള നല്ലൊരവസരമാണ് എസ്.എസ്.എല്‍.സി. മോഡല്‍ പരീക്ഷ. കഴിഞ്ഞ ആറ് വര്‍ഷക്കാലമായി നാം പഠിക്കുന്ന ഒരു ഭാഷയില്‍ എത്രത്തോളം സ്വാധീനം നേടിയിട്ടുണ്ട് എന്നും കൂടി തിരിച്ചറിയാനുള്ള അവസരം. സര്‍ഗ്ഗാത്മകതക്ക് അര്‍ഹമായ സ്ഥാനം നല്കുന്ന,വ്യവഹാരരൂപങ്ങളിലൂടെ ഭാഷാസ്വാധീനം അളക്കുന്ന തരത്തിലുള്ളതാണ് നിലവിലുള്ള ഹിന്ദീ ചോദ്യമാതൃക. ഭാഷാരൂപങ്ങള്‍ ഹൃദിസ്ഥമാക്കുന്നതിനെ ഈ ചേദ്യമാതൃക പ്രോത്സാഹിപ്പിക്കുന്നില്ല. പാഠ്യപദ്ധതി ഉദ്ദേശ്യങ്ങള്‍ അടിസ്ഥാനപ്പെടുത്തി ഭാഷാനൈപുണികള്‍ പരിശോധിക്കുന്ന ചോദ്യപേപ്പറില്‍ 40 സ്കോറിനുള്ള ചോദ്യങ്ങളാണുണ്ടാവുക. ഇതില്‍ ഉപപാഠ പുസ്തകത്തിലെ 6 സ്കോറിനുള്ള ചോദ്യങ്ങളും ഉള്‍പ്പെടും.ഒന്നര മണിക്കൂറാണ് ഉത്തരമെഴുതാനുള്ള സമയം.
കഴിഞ്ഞവര്‍ഷത്തെ 3 ചോദ്യപേപ്പറുകള്‍ (മോഡല്‍പരീക്ഷ,പ്രധാനപരീക്ഷ,സേപരീക്ഷ) ഹിന്ദീബ്ലോഗില്‍ നല്കിയിരുന്നത് ഓര്‍മ കാണുമല്ലോ? അവ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടാവുമെന്ന് കരുതുന്നു. (ചെയ്തിട്ടില്ലെങ്കില്‍ ഇവിടെ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം). കഴിഞ്ഞവര്‍ഷത്തെ പ്രധാനപരീക്ഷയുടെ ചോദ്യപേപ്പറാണ് ഇവിടെ വിശകലനം ചെയ്യുന്നതിന് തിരഞ്ഞടുത്തിട്ടുള്ളത്. ഇക്കുറിയും ചോദ്യമാതൃകയില്‍ വലിയമാറ്റങ്ങള്‍ക്ക് സാധ്യതയില്ല എങ്കിലും ഭാഷാരൂപങ്ങള്‍ (Discourses) മാറിവരാം എന്നകാര്യം ഓര്‍ക്കുമല്ലോ.
ഇനി ചോദ്യപേപ്പറിലേക്ക്.
ആദ്യ ചോദ്യങ്ങള്‍ പാഠപുസ്തകത്തിനു പുറത്തുനിന്ന് ഒരു ഖണ്ഡിക നല്കിയിട്ട്,അതിനെ ആധാരമാക്കിയുള്ളതായിരുന്നു. 1,2 ചോദ്യനമ്പരുകളില്‍ ഖണ്ഡികയുടെ ആശയം മനസിലാക്കിയോ എന്ന് പരിശോധിക്കുന്ന തരത്തിലുള്ള രണ്ട് ചോദ്യങ്ങളാണുണ്ടായിരുന്നത്. ഇത്തരം ചോദ്യങ്ങള്‍ എല്ലാവര്‍ക്കു ഉത്തരമെഴുതാന്‍ സാധിക്കുന്ന തരത്തിലുള്ളതാണ്. ഖണ്ഡിക നന്നായി മനസിരുത്തി വായിച്ച് ആശയം ഗ്രഹിച്ചിരിക്കണം എന്ന് മാത്രം. ഖണ്ഡികയുടെ ഒപ്പം കഠിന ശബ്ദങ്ങളുടെ അര്‍ത്ഥം നല്കിയിട്ടുണ്ടാവും. അതും വായനയുടെ സമയത്ത് ഫലപ്രദമായി ഉപയോഗപ്പെടുത്തണം. മൂന്നാമത്തെ ചോദ്യം ഖണ്ഡികയില്‍ പരാമര്‍ശിച്ച കഥാപാത്രത്തിന്റെ ഡയറി തയ്യാറാക്കാനുള്ളതായിരുന്നു. ഈ ചോദ്യത്തിന് 4 സ്കോറാണുണ്ടായിരുന്നത്. ഈ നാല് സ്കോറുകളുടെ വിഭജനം ഇപ്രകാരമായിരിക്കും-സൂചനകള്‍ മനസിലാക്കുന്നതിന് (1 സ്കോര്‍),വ്യവഹാരരൂപത്തിന്റെ ശൈലിക്ക് (2 സ്കോര്‍),എഴുത്തിന്റെ പൂര്‍ണ്ണതക്ക് (1 സ്കോര്‍).ഓര്‍ത്തോളണേ,ഈ ചോദ്യം ഖണ്ഡികയുടെ ആശയത്തിനും അതിലെ സന്ദര്‍ഭങ്ങള്‍ക്കുമനുസരിച്ച് മാറാവുന്നതാണ്. സന്ദര്‍ഭങ്ങള്‍ക്കമനുസരിച്ച് ആത്മകഥ,സംഭാഷണം,അഭിമുഖം,പത്രറിപ്പോര്‍ട്ട് എന്നിങ്ങനെ ഈ ചോദ്യത്തിലെ ഭാഷാരൂപങ്ങള്‍ (Discourses) മാറിവരാം. എന്തായിരിയ്ക്കാം എഴുത്തിന്റെ പൂര്‍ണ്ണത? ഉദാഹരണമായി ഇവിടെയുള്ള ഡയറിയെഴുതാനുള്ള ചോദ്യം തന്നെയെടുക്കാം. ഡയറി എന്ന ഭാഷാരൂപത്തിന്റെ വിശേഷതകള്‍ നിങ്ങള്‍ക്കറിയാമല്ലോ? ഒരു ദിവസത്തെ പ്രധാനപ്പെട്ട അനുഭവമായിരിക്കും നാം ഡയറിയിലെഴുതുക. ഒപ്പം ആ സംഭവത്തെക്കുറിച്ചുള്ള ഒരു വിലയിരുത്തലുമുണ്ടാകണം.എങ്കിലേ ഡയറിയ്ക്ക് പൂര്‍ണ്ണത വരുന്നുള്ളു.
നാലാം ചോദ്യം തന്നിരുന്ന ഖണ്ഡികയിലെ ഒരു തിരഞ്ഞടുത്ത ഭാഗം മാതൃഭാഷയിലേക്ക് തര്‍ജ്ജമ ചെയ്യുക എന്നതായിരുന്നു. മലയാളം ഒന്നാം ഭാഷയായി പഠിക്കുന്നവര്‍ മലയാളത്തിലേക്കാണ് തര്‍ജ്ജമ ചെയ്യേണ്ടതെന്ന് പറയേണ്ടതില്ലല്ലോ? മാതൃഭാഷക്ക് പകരം ഇംഗ്ലീഷ് പഠിക്കുന്നകുട്ടികള്‍ക്ക് ഇംഗ്ലീഷില്‍ തര്‍ജ്ജമ ചെയ്യാവുന്നതാണ്. ഈ ചോദ്യത്തിന് 3 സ്കോറാണുള്ളത്. സ്രോതഭാഷയിലെ(തര്‍ജ്ജമക്കായി തന്നിരിക്കുന്ന വാക്യങ്ങളുടെ ഭാഷ) ആശയം മനസിലാക്കുന്നതിന് 1 സ്കോറും ലക്ഷ്യഭാഷയുടെ(തര്‍ജ്ജമ നിര്‍വ്വഹിക്കേണ്ട ഭാഷ) ശൈലിയില്‍ വിവര്‍ത്തനം ചെയ്യുന്നതിന് 2 സ്കോറും.
Subscribe to:
Post Comments (Atom)
No comments:
Post a Comment
'हिंदी सभा' ब्लॉग मे आपका स्वागत है।
यदि आप इस ब्लॉग की सामग्री को पसंद करते है, तो इसके समर्थक बनिए।
धन्यवाद