Powered by Blogger.

എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ -

WHATSAPP NO - HINDISABHA
9446277618
e-mail:
amarhindi.ktr@gmail.com
hindimanthransabha@gmail.com

Monday, August 24, 2015

എട്ടാം ക്ലാസ്സിലെ മാതൃകാ ചോദ്യപേപ്പര്‍ 2

എട്ടാം ക്ലാസ്സിലെ പുതിയ ഒരു മാതൃകാ ചോദ്യപേപ്പര്‍ കൂടി പ്രസിദ്ധീകരിക്കുകയാണ്. ഈ ചോദ്യപേപ്പര്‍, എസ്.സി.ആര്‍.ടി. പ്രസിദ്ധീകരിച്ച ചോദ്യപേപ്പറുകള്‍ തയ്യാറാക്കാനുള്ള മാര്‍ഗ്ഗരേഖയെ അടിസ്ഥാനപ്പെടുത്തിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ചോദ്യങ്ങളുടെ തിരഞ്ഞടുപ്പ് പൂര്‍ണ്ണമായും ചോദ്യകര്‍ത്താവിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ചാണ്. ഇത് കുട്ടികള്‍ക്ക് എത്രത്തോളം അനുകൂലമാണ് എന്ന് പറയോണ്ടത് അവരും അവരെ നയിക്കുന്ന അധ്യാപകരുമാണ്. നിര്‍ഭാഗ്യവശാല്‍ അയ്യന്‍ കോയിക്കല്‍ സ്കൂളിലെ സ്മിത ടീച്ചറെപ്പോലെ ചിലരൊഴികെ വലിയൊരളവ് അധ്യാപകര്‍ ബ്ലോഗിലെ പ്രസിദ്ധീകരണങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാനും നിശ്ശബ്ദരായിരിക്കാനും ഇഷ്ടപ്പെടുന്നവരാണ്.
ചോദ്യപേപ്പര്‍ അയച്ചിട്ടും കിട്ടുന്നില്ല എന്ന പരാതി ഒഴിവാക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേങ്ങള്‍
ഹിന്ദി സഭ എല്ലാ വിലാസങ്ങളിലേയ്ക്കും കൃത്യമായി മെറ്റീരിയലുകള്‍ അയയ്ക്കാന്‍ ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ ധാരാളം അധ്യാപകര്‍ അറിവില്ലായ്മ കൊണ്ടോ ശ്രദ്ധക്കുറവു കൊണ്ടോ e-mail ID കള്‍ തെറ്റായി ടൈപ്പു ചെയ്യുന്നതിനാല്‍ mail delivery പരാജയപ്പെടുന്നു. ഇത് മെയിലയയ്ക്കുന്നില്ല എന്ന് തെറ്റിദ്ധാരണ ഉണ്ടാക്കുന്നുണ്ട്. ആകയാല്‍ എല്ലാവരും താഴെയുള്ള നിര്‍ദ്ദേശങ്ങള്‍ പാലിയ്ക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. ചോദ്യപേപ്പറുകള്‍ വാട്ട്സ് ആപ്പിലൂടെ ഷെയര്‍ ചെയ്യുന്നതല്ല...
1. പോസ്റ്റിനു താഴെയുള്ള കമന്റ് ബോക്സില്‍ E MAIL ID ശ്രദ്ധിച്ച് (എല്ലാ അക്ഷരങ്ങളും ഉണ്ടോ എന്ന് ) ടൈപ്പ് ചെയ്യുക. ( കഴിഞ്ഞ തവണ ഫോം ഉപയോഗിച്ച് ശേഖരിച്ച E MAIL ID കളില്‍ 25% ത്തിലധികം തെറ്റായി ചൈപ്പുചെയ്തവയായിരുന്നു)
2. ചോദ്യപേപ്പര്‍ മെയിലയച്ചാല്‍ അത് താങ്കളുടെ കമന്റിന്റെ റിപ്ലെ എന്നിടത്ത് കാണിക്കുന്നതാണ്.
3. ലഭിച്ചാലും ഇല്ലെങ്കിലും ആ വിവരവും  e-mail ID കള്‍ തെറ്റായി ടൈപ്പു ചെയ്തിട്ടുണ്ടെങ്കില്‍ ആ വിവരവും റിപ്ലെ എന്നിടത്ത് രേഖപ്പെടുത്താവുന്നതാണ്. 
ഇവിടെ ക്ലിക്ക് ചെയ്തും കമന്റ് ചെയ്യാം
മാതൃക കാണാം...

Monday, August 17, 2015

ഐ.സി.ടി പരീക്ഷ (പത്താം തരം ഒന്നാം ടേം പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്)

ഡിജിറ്റല്‍ രംഗത്ത് വിപ്ലവാത്മകമായ മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുമ്പോല്‍ അതിന്റെ സ്വാധീനം ഭാഷാപഠന മേഖലയിലും പ്രതിഫലിക്കുന്നു എന്നതിന്റെ തെളിവാണ് കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച HTML പരീക്ഷാ ഫയല്‍ . മികച്ച പ്രതികരണമാണ് അതിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. കമന്റുകള്‍ കുറവായിരുന്നെങ്കിലും ഭാഷാസ്നേഹികളായ അധ്യാപക സുഹൃത്തുക്കളുടെ മികച്ച പ്രതികരണങ്ങള്‍ ഞങ്ങള്‍ വിലമതിക്കുന്നു.  തീര്‍ച്ചയായും ഇത്തരം പിന്തുണകളാണ് വീണ്ടുമൊരു ഐ.സി.ടി പരീക്ഷ പത്താം തരം ഒന്നാം ടേം പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിച്ചു കൊണ്ട്.....
परीक्षा करने की तरीका -

Friday, August 14, 2015

आकाशवाणी हिंदी पाठ (आठवीं कक्षा)

आठवीं कक्षा के पाठों पर आधारित आकाशवाणी हिंदी पाठ। कोल्लम परित्रेश्वरम के.एन,एन.एम.एच.एस.एस.के श्री.प्रसन्नकुमारजी ने इसे भेज दिया है। आप को धन्यवाद।
ക്ലിക്ക് ചെയ്തശേഷം അല്പം കാത്തിരിക്കണേ....വീണ്ടും ക്ലിക്ക് ചെയ്യേണ്ടതില്ല.ഓഡിയൊ പ്രവര്‍ത്തിച്ചു തുടങ്ങും...

Wednesday, August 12, 2015

പ്രതികരിക്കേണ്ട,ഇതെന്നു വായിക്കാനെങ്കിലും ദയവുണ്ടാകണേ...

ഈ മാസം ഒന്നാം തീയതി ഇറങ്ങിയ ഹിന്ദി അധ്യാപകരെ സംബന്ധിച്ച് വളരെ പ്രധാനമായി എനിക്ക് തോന്നിയ ഒരു സര്‍ക്കുലര്‍ ഹിന്ദി അധ്യാപകരുടെ വേദികളിലൊന്നും ചര്‍ച്ച ചെയ്യപ്പെടുന്നതായോ പങ്കുവെയ്ക്കപ്പെടുന്നതായോ ശ്രദ്ധയില്‍ പെട്ടില്ല.(എന്റെ കുഴപ്പവുമാകാം..)1.8.2015 ല്‍ ഇറങ്ങിയ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഈ സര്‍ക്കുലര്‍ 2015 സെപ്റ്റംബര്‍ 1 മുതല്‍ 14 വരെ സബ് ജില്ലാതലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഹിന്ദി വാരാഘോഷത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങള്‍ സ്കൂള്‍ പ്രവര്‍ത്തനത്തിന് തടസം വരാത്ത വിധത്തില്‍ നടത്തുന്നതിന് അനുമതി നല്കുന്നു. ഹിന്ദി അധ്യാപകമഞ്ച് പ്രസിഡന്റും തിരുവനന്തപുരം കാട്ടിക്കോണം ഗവ.മോഡല്‍ യു.പി.എസിലെ അധ്യാപകനുമായ ശ്രീ.ജോസ് വി. നല്കിയ അപേക്ഷയിലാണ് ഈ അനുവാദം നല്കപ്പെട്ടത്. അദ്ദഹത്തെ ഹിന്ദിസഭ ഹൃദയം തുറന്ന് അഭിനന്ദിക്കുന്നു. ഹിന്ദി കലോത്സവം എന്ന ചിരകാല സ്വപ്നത്തിന്റെ സാഫല്യത്തിലേയ്ക്കുള്ള തുടക്കമാകട്ടെ ഇത് എന്ന് ആശംസിക്കുകയും ചെയ്യുന്നു. എന്നാല്‍ ഹിന്ദി അധ്യാപകരുടെ ഈ വിഷയത്തിലെ നിസംഗതയും നിശ്ശബ്ദതയും ആശങ്കയുണര്‍ത്തുന്നതാണ്. ഈ അനുവാദത്തെ പിന്തുടര്‍ന്ന് സബ് ജില്ലാതലത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ ഉണ്ടാകണം. ഒരു പൊതു രൂപരേഖ രുപപ്പെടുത്തുകയും വേണം. ഈ അവസരം പാഴാക്കിയാല്‍ ഇതുവരെ കലോത്സത്തില്‍ ഹിന്ദിക്ക് വേണ്ടത്ര പരിഗണന കിട്ടുന്നില്ല എന്നും അവഗണിക്കപ്പെടുന്നു എന്നും വാദിച്ചിരുന്ന അധ്യാപകരുടെ വാക്കുകള്‍ ഹൃദയത്തില്‍ നിന്നല്ല വന്നിരുന്നത് എന്ന് കരുതേണ്ടിവരും. ഒപ്പം വരും വര്‍ഷങ്ങളിലെ നമ്മുടെ ആവശ്യങ്ങള്‍ അവഗണിക്കപ്പെടുകയും ചെയ്യും. ഈ ഉത്തരവിനായി പ്രയത്നിച്ച ഏവര്‍ക്കും ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്നതിനോടൊപ്പം ഹിന്ദി അധ്യാപക സമൂഹത്തോട് ഈ അവസരം നന്നായി ഉപയോഗിക്കണം എന്ന് അഭ്യര്‍ത്ഥിക്കാനും ഞങ്ങള്‍ ഈ ആഗ്രഹിക്കുന്നു. ഏതു സഹായത്തിനും ഹിന്ദി സഭ എപ്പോഴും മുന്നിലൂണ്ടാകം എന്ന ഉറപ്പും ഞങ്ങള്‍ നല്കുന്നു
സര്‍ക്കുലര്‍ ഇവിടെ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം

Thursday, August 06, 2015

8th Hindi model Question Paper

मित्रो
आप आठवीं के नए प्रश्न पत्र की तलाश में हैं। यह एक छोटा-सा प्रयास है। आप अपने एहसास के अनुसार इसे परखें, पहचानें और अपने सुझावों से और बेहतर बनाएँ। इसे कभी एक आख़िरी नमूना न मानें।
अशरफ

PDF डौनलोड़ केलिए उपलब्ध्ध है...


Friday, July 31, 2015

वर्ग पहेली


दाई ओर
1. आदर का समानार्थी शब्द ( तीन अक्षर )
2. पहला पाठ कौन-सी प्रोक्ति है ( चार अक्षर )
3. अकबर के दरबार का विशिष्ट पंड़ित ( चार अक्षर )
4. बीरबल भीड़ में से इसको लाया ( तीन अक्षर )
5. मूर्ख का विलोम शब्द ( दो अक्षर )
नीचे की ओर
1. बीरबल इसके दरबार का पंडित था। ( चार अक्षर )
2. सबेरे जब शाहंशाह दरबार में आए,तब वहां तरह-तरह के ----- थे। ( दो अक्षर )
6. प्रत्येक के पास कुछ ज्ञान है, कुछ................ है। ( तीन अक्षर )
7. बूढ़ी महिला ने शाहंशाह को.................. किया। ( तीन अक्षर )
ऊपर की ओर 
8. पगड़ी यहाँ पहनता है। ( दो अक्षर )
Answer കാണാന്‍ अधिक पढ़ें എന്നതില്‍ ക്ലിക്ക് ചെയ്യൂ...

© hindiblogg-a community for hindi teachers
  

TopBottom