Powered by Blogger.
NEWS FLASH ***
Showing posts with label IT. Show all posts
Showing posts with label IT. Show all posts

Monday, August 17, 2015

ഐ.സി.ടി പരീക്ഷ (പത്താം തരം ഒന്നാം ടേം പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്)

ഡിജിറ്റല്‍ രംഗത്ത് വിപ്ലവാത്മകമായ മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുമ്പോല്‍ അതിന്റെ സ്വാധീനം ഭാഷാപഠന മേഖലയിലും പ്രതിഫലിക്കുന്നു എന്നതിന്റെ തെളിവാണ് കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച HTML പരീക്ഷാ ഫയല്‍ . മികച്ച പ്രതികരണമാണ് അതിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. കമന്റുകള്‍ കുറവായിരുന്നെങ്കിലും ഭാഷാസ്നേഹികളായ അധ്യാപക സുഹൃത്തുക്കളുടെ മികച്ച പ്രതികരണങ്ങള്‍ ഞങ്ങള്‍ വിലമതിക്കുന്നു.  തീര്‍ച്ചയായും ഇത്തരം പിന്തുണകളാണ് വീണ്ടുമൊരു ഐ.സി.ടി പരീക്ഷ പത്താം തരം ഒന്നാം ടേം പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിച്ചു കൊണ്ട്.....
परीक्षा करने की तरीका -

Sunday, January 26, 2014

आसरा 11 (26-01-2014)


http://www.animatedgif.net/sitemessages/updated/lgupdated_e0.gifपरीक्षा
( आइ.सी.टी के सहारे )
Teacher And Student Presentation clipart ഡിജിറ്റല്‍ രംഗത്ത് വിപ്ലവാത്മകമായ മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുമ്പോല്‍ അതിന്റെ സ്വാധീനം ഭാഷാപഠന മേഖലയിലും പ്രതിഫലിക്കുന്നു എന്നതിന്റെ തെളിവാണ് നേരത്തേ ഞങ്ങള്‍ ഒന്നാം ടേമില്‍ പ്രസിദ്ധീകരിച്ച പരീക്ഷാ ഫയല്‍ (HTML file). മികച്ച പ്രതികരണമാണ് അതിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.ഭാഷാസ്നേഹികളായ അധ്യാപക സുഹൃത്തുക്കളുടെ മികച്ച പ്രതികരണങ്ങളെ ഞങ്ങള്‍ വിലമതിക്കുന്നു. അന്ന് കാസര്‍ഗോഡു നിന്ന ഗണേശന്‍ മാസ്റ്റര്‍ ആ പരീക്ഷയിലുണ്ടായ വസ്തുതാപരമായ പിശകുകള്‍ കണ്ടെത്തി ആ ഫയലില്‍ വേണ്ട തിരുത്തലുകള്‍ വരുത്തി തിരിച്ചയച്ചു തരികയുണ്ടായി.
       ഇപ്പോഴിതാ 2,3,4 യൂണിറ്റുകളെ അടിസ്ഥാനപ്പടുത്തിയുള്ള പരീക്ഷകള്‍ കൂടി അദ്ദേഹം തയ്യാറാക്കി അയച്ചിരിക്കുന്നു ആദ്യ യൂണിറ്റിന്റെ ഫയലിനോടൊപ്പം ആ ഫയലുകള്‍ കൂടി ചേര്‍ത്തതാണ് ഇന്നത്തെ आसरा।
परीक्षा करने की तरीका -
  • ഡൗണ്‍ലോഡ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക
  • ഒന്നാം യൂണിറ്റിന്റെ പരീക്ഷ നേരിട്ട് സേവ് ചെയ്യാം।
  • 2,3,4 യൂണിറ്റുകള്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തുറന്നു വരുന്ന പേജ് save page as ഓപ്ഷന്‍ ഉപയോഗിച്ച് സേവ് ചെയ്യാം..
दसवीं कक्षा इकाई १

    Downloads:

    दसवीं कक्षा इकाई २Updated 2 - Click image to download.


    Downloads:3

    दसवीं कक्षा इकाई ३Updated 2 - Click image to download.


    Downloads:3

    दसवीं कक्षा इकाई ४Updated 2 - Click image to download.


    Downloads:3

    Thursday, January 23, 2014

    आसरा 10 (23-01-2014) एक प्रसन्टेशन

    കാസര്‍ഗോഡ് ഗവ.വി.എച്ച്.എസ്.എസ്. ഫോര്‍ ഗേള്‍സിലെ ഹിന്ദി അദ്ധ്യാപകന്‍ ശ്രീ ഗണേശന്‍ കോലിയാട്ട് തയ്യാറാക്കി അയച്ച പ്രസന്റേഷനാണ് ഇന്നത്തെ आसरा യിലുള്ളത്. ഹിന്ദി ബ്ലോഗിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലെരാളായ ഗണേശന്‍ മാഷ് നിരന്തരം മെച്ചപ്പെടാന്‍ പരിശ്രമിക്കുന്ന അദ്ധ്യാപകനാണ്. ഇപ്പോള്‍ വിവരസാങ്കേതിക വിദ്യയിലും ഒരു കൈ നോക്കാന്‍ അദ്ദേഹം നടത്തുന്ന ഈ ശ്രമം അതിന്റെ തെളിവാണ്.സ്വതന്ത്ര സോഫ്റ്റ് വെയറില്‍ വിശ്വസിക്കുന്ന അദ്ദേഹം ഓപ്പണോഫീസ് പ്രസന്റേഷനില്‍ തയ്യാറാക്കിയ ഈ പ്രസന്റേഷന്‍ വിന്‍ഡേോസില്‍ പ്രവര്‍ത്തിക്കില്ല. ഈ പ്രസന്റേഷന്റെ ഉപയോഗത്തില്‍ അതില്‍ നല്കിയിട്ടുള്ള അനിമേഷനുകള്‍ക്ക് പ്രത്യേകപ്രാധാന്യമുള്ളതിനാല്‍ പി.ഡി.എഫ്.ആയി നല്കുന്നത് ഉചിതവുമാവില്ല.അതിനാല്‍ ഓപ്പണോഫീസ് പ്രസന്റേഷന്‍ രൂപം തന്നെ ഡൗണ്‍ലോഡ് ചെയ്യാനായി നല്കുന്നു. ഇതിനെ മെച്ചപ്പെടുത്താനായി പുതിയ ആശയങ്ങള്‍ തോന്നുന്നവര്‍ക്ക് അത് ചെയ്യാന്‍ പൂര്‍ണ്ണ അനുവാദമുണ്ടായിരിക്കും.അങ്ങനെ മെച്ചപ്പെടുത്തിയവയും ആശയങ്ങളും പങ്കുവെയ്ക്കക. ഒന്നിച്ച് നമുക്ക് മികവിലേക്ക് മുന്നേറാം‍!

    Downloads:

    Sunday, October 06, 2013

    ICT Standard 10 മാതൃകാ ചോദ്യങ്ങളുടെ ഉത്തര സൂചിക

    ഹിന്ദി ബ്ലോഗ് പതിവുകള്‍ തെറ്റിക്കുകയാണ്.ഹിന്ദിയുമായി ബന്ധമുള്ള പോസ്റ്റുകളാണ് ഇതുവരെ ഞങ്ങള്‍ പ്രാധാന്യം നല്കി പ്രസിദ്ധീകരിച്ചിരുന്നത്. എന്നാല്‍ ധാരാളം ഹിന്ദി അദ്ധ്യാപകര്‍ SITC മാരായി പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് ഇവിടെ കിട്ടുന്ന മെയിലുകളില്‍ നിന്ന് മനസ്സിലാകുന്നു. അവര്‍ക്കായി ഞങ്ങള്‍ ആഹ്ലാദപൂര്‍വ്വം വിപിന്‍ മഹാത്മയുടെചൈതന്യ ചിങ്ങേലി എന്ന ബ്ലോഗ് പരിചയപ്പെടുത്തുന്നു. ICT Standard 10 മാതൃകാ ചോദ്യങ്ങളുടെ ലിങ്ക് കണ്ടവരില്‍ പലരും ഇതിന്റെ ഉത്തരസൂചികകൂടികിട്ടിയിരുന്നെങ്കില്‍ എന്ന് ചിന്തിച്ചിട്ടുണ്ടാകും. വെറുതെ ചിന്തിച്ചിരിക്കാതെ അത്തരമൊന്ന് ,സപ്പോര്‍ട്ടിംഗ് ഫയലുകള്‍കൂടി ഉള്‍പ്പെടുത്തി മനോഹരമായിത്തയ്യാറാക്കി നമുക്ക് സമര്‍പ്പിച്ചിരിക്കുകയാണ് വിപിന്‍സാര്‍.കുട്ടികള്‍ക്ക് സ്വയം ചെയ്ത് പരിശീലിക്കാന്‍ ഇതേറെ സഹായകമാണ്.ആ മുന്‍കാഴ്ചയെയും പൊതുവായി പങ്കുവെയ്ക്കാനുള്ള മനസ്സിനെയും നാം കാണാതിരുന്നുകൂടാ.താഴെയുള്ള ലിങ്കിലൂടെ വിപിന്‍സാറിന്റ ബ്ലോഗിലെത്താം.ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്തശേഷം പതിവുപോലെ നിശ്ശബ്ദരായി മടങ്ങരുതേ..ഒരു കമന്റ് തീര്‍ച്ചയായും ഇടണം.കമന്റുകളാണ് ഒരു ബ്ലോഗ്ഗറുടെപ്രേരണയും ഊര്‍ജ്ജവും എന്നറിയുക.
    ചിത്രത്തില്‍ ക്ലിക്ക് ചെയ്യൂ...

    © hindiblogg-a community for hindi teachers
      

    TopBottom