Powered by Blogger.
NEWS FLASH
അഭ്യാസമില്ലാത്തവര്‍ പാകം ചെയ്തെതെന്നോര്‍ത്ത് സഭ്യരാം ജനം കല്ല് നീക്കിയും ഭുജിച്ചീടും..എന്ന വിശ്വാസത്തോടെ

Monday, October 01, 2012

ഡോ.ശാന്ത

കടയ്കോട് ഹൈസ്കൂളിലെ ശ്രീ.പ്രകാശ് തയ്യാറാക്കിയ കുറിപ്പ്
ഹൈസ്കൂള്‍ ക്ലാസിലെ ഹിന്ദി പാഠപുസ്തകത്തിലാണ് കൂട്ടുകാര്‍ ഡോ. വി. ശാന്ത എന്ന പേരു പരിചയിച്ചത്. പ്രശസ്തമായ റാമണ്‍ മഗ്സസെ അവാര്‍ഡ് 2005ല്‍ നേടിയ, കാന്‍സര്‍ രോഗ ചികിത്സാമേഖലയില്‍ ലോക പ്രശസ്തയായ ഡോ. വി. ശാന്ത.ഇപ്പോള്‍ ചെന്നൈയിലെ അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ എക്സിക്യൂട്ടിവ് ചെയര്‍പേഴ്സണ്‍.ചികിത്സയും മരുന്നുമില്ലാത്ത രോഗമാണ് കാന്‍സറെന്നു വിചാരിച്ചിരുന്ന കാലത്ത് രോഗമുക്തിക്കായി നടത്തിയ സേവനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ് ലഭിച്ചത്.2005ല്‍ അവാര്‍ഡ് സ്വീകരിക്കുമ്പോള്‍ ഡോ. ശാന്ത പറഞ്ഞു, ഇനിയും എത്രയോ ദൂരം സഞ്ചരിക്കാനുണ്ട്. എണ്‍പത്തിനാലാമത്തെ വയസിലും സജീവമാണ് ഡോ. ശാന്ത. തമിഴ്നാട്ടിലെ മൈലാപ്പൂരില്‍ 1927 മാര്‍ച്ച് പതിനൊന്നിനാണ് ഡോ. വി. ശാന്ത ജനിച്ചത്. നൊബേല്‍ സമ്മാന ജേതാക്കളായ സി. വി. രാമന്‍, സുബ്രഹ്മണ്യന്‍ ചന്ദ്രശേഖര്‍ എന്നിവരുടെ കുടുംബത്തിലെ പിന്മുറക്കാരി. നാഷണല്‍ ഗേള്‍സ് ഹൈസ്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ ഡോക്റ്ററാവുക എന്നതായിരുന്നു ശാന്തയുടെ ആഗ്രഹം. മദ്രാസ് മെഡിക്കല്‍ കോളെജില്‍ നിന്ന് 1949ല്‍ ഡിഗ്രി പൂര്‍ത്തിയാക്കി. ഡോ. മുത്തുലക്ഷ്മി റെഡ്ഡി മദ്രാസ് മെഡിക്കല്‍ കോളെജില്‍ പഠിപ്പിക്കുന്ന കാലമാണത്. ഡോ. മുത്തുലക്ഷ്മി റെഡ്ഡിയുടെ പ്രത്യേകത അറിയുമോ? ഇന്ത്യയില്‍ ആദ്യമായി മെഡിക്കല്‍ ഡിഗ്രി നേടിയ സ്ത്രീ. സാമൂഹ്യ പരിഷ്കര്‍ത്താവ് എന്ന നിലയിലും പ്രശസ്തയായിരുന്നു ഡോ. മുത്തുലക്ഷ്മി. അവരുടെ ജീവിതവും പ്രവര്‍ത്തനങ്ങളും ഡോ. ശാന്തയെ ഏറെ സ്വാധീനിച്ചു. 1954ല്‍ ഡോ. മുത്തുലക്ഷ്മിയുടെ നേതൃത്വത്തില്‍ മദ്രാസ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങി. 1955ല്‍ ഇരുനൂറു രൂപ ശമ്പളത്തിന് ഇവിടെ ജോലിക്കു കയറിയ ഡോ. ശാന്ത പിന്നെ അവിടം വിട്ടു പോയില്ല. രോഗികളെ ചികിത്സിച്ചും മെഡിക്കല്‍ വിദ്യാര്‍ഥികളെ പഠിപ്പിച്ചും ഡോ. ശാന്ത സജ്ജീവം. ഇപ്പോള്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ എക്സിക്യൂട്ടിവ് ചെയര്‍പേഴ്സണ്‍. പദ്മ പുരസ്കാരങ്ങള്‍ നല്‍കി രാജ്യം ഡോ. ശാന്തയെ ആദരിച്ചു. ഇന്ത്യയിലും വിദേശത്തുമായി മറ്റു പല സംഘടനകളുടേയും അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍(ഡബ്ല്യുഎച്ച്ഒ)അഡ്വൈസറികമ്മിറ്റി മെംബറാണ്. അമ്പതു വര്‍ഷത്തിലേറെയായി ഒരു നിയോഗം പോലെ ഡോ. ശാന്ത കാന്‍സര്‍ ചികിത്സാ രംഗത്തു പ്രവര്‍ത്തിക്കുന്നു. ഇത് തനിക്ക് ഒരു ജോലിയായിരുന്നില്ല എന്നാണ് ഡോ. ശാന്ത പറയുന്നത്. കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പടി കടന്ന് ഒരു രോഗി വന്നാല്‍ തീരുമാനിക്കും ഇനി ഞാന്‍ ആ രോഗിക്കൊപ്പമാണ്. കാലം മാറി. പന്ത്രണ്ടു രോഗികളെ കിടത്തി ചികിത്സി ക്കാന്‍ സൗകര്യമുണ്ടായിരുന്ന കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇപ്പോള്‍ 431 ബെഡ്ഡുകളുണ്ട്. കാന്‍സര്‍ ബാധിച്ചാല്‍ മരണം എന്നു നിശ്ചയിച്ചിരുന്ന കാലവും മാറി. ചികിത്സാരംഗത്ത് ആധുനിക മാറ്റങ്ങള്‍ സംഭവിച്ചു. രോഗം ഭേദമാക്കാം എന്നായി. നിരവധി പേര്‍ രക്ഷപെടുന്നു. എന്നാല്‍ രോഗിയുടെ കണ്ണുകളിലെ പേടി മാത്രം എക്കാലവും ഒരു പോലെയാണ്, ഡോ. ശാന്ത പറയുന്നു. രക്ഷപെടുമോ ഡോക്റ്റര്‍, എന്നു ചോദിക്കുമ്പോള്‍ എല്ലാ രോഗികളുടേയും ശബ്ദത്തിലെ ഇടര്‍ച്ച ഒരു പോലെയാണ്. ഒരു ഡോക്റ്റര്‍ ശരിക്കും പ്രവര്‍ത്തിച്ചു തുടങ്ങേണ്ടത് ഇവിടെയാണ്. രോഗിക്കു പരമാവധി ആത്മവിശ്വാസം നല്‍കാന്‍ ശ്രമിക്കണം. മരുന്ന് ഫലം കാണുന്നതൊക്കെ പിന്നീടാണ്. ഡോ. ശാന്ത പറയുന്നു. അടുത്തിടെ ഒരു അഭിമുഖത്തില്‍ ഡോ. ശാന്തയോടു ചോദിച്ചു, ഒഴിവു സമയങ്ങളിലെ ഹോബി എന്താണെന്ന്. എനിക്ക് ഒഴിവു സമയങ്ങളില്ല, അതു കൊണ്ടു തന്നെ ഹോബിയും ഇല്ല എന്നായിരുന്നു മറുപടി.

1 comment:

  1. sakshathkar padne mem yeh samagri behuth upayogi hei.sree prakashji ko dhanyavad

    ReplyDelete

'हिंदी सभा' ब्लॉग मे आपका स्वागत है।
यदि आप इस ब्लॉग की सामग्री को पसंद करते है, तो इसके समर्थक बनिए।
धन्यवाद

© hindiblogg-a community for hindi teachers
  

TopBottom