Powered by Blogger.
NEWS FLASH
******

Monday, August 08, 2011

നമുക്കൊരു ചോദ്യപേപ്പര്‍ നിര്‍മ്മിക്കാം!

പരീക്ഷ വീണ്ടും ചര്‍ച്ചയാകുകയാണല്ലോ?മൂല്യനിര്‍ണ്ണയം എന്ന ആശയം ഇതിനിടയിലെവിടെയോ ചവിട്ടിതാഴ്ത്തപ്പെട്ടിരിക്കുന്നു.കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് നിരന്തരവിലയിരുത്തലിന്റെ ശാസ്ത്രീയത സ്വയം ബോധ്യപ്പെടുത്തുവാനും സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും അധ്യാപകര്‍ക്ക് കഴിയാതെ പോയോ? എന്നൊരു ചോദ്യം ഈ ബ്ലോഗിലൂടെ ഉന്നയിച്ചിരുന്നു. 88% പേരും ,കഴിയാതെ പോയി എന്നാണ് ഉത്തരം നല്കിയത്. ഇപ്പോള്‍ നാമോരോരുത്തരും സ്വയം ചോദിക്കേണ്ട ചോദ്യമുണ്ട്--ഇതെന്തുകൊണ്ട് സംഭവിച്ചു എന്ന്. കഴിഞ്ഞ വര്‍ഷങ്ങളിലെ പരിശീലന പരിപാടികളില്‍ നിന്ന് ഒരു മികവും ആര്‍ജ്ജിക്കാന്‍ നമുക്ക് കഴിയാതെ പോയതോ നാം വേണ്ടെന്നു വച്ചതോ? 
നമുക്ക് എന്തുകെണ്ട് നമ്മുടെ കുട്ടികള്‍ക്കുവേണ്ടി സ്വയം നിലവാരമുള്ള ഒരു ചോദ്യപേപ്പര്‍ നിര്‍മ്മിക്കാന്‍ ശ്രമിച്ചുകൂടാ?ഇതാ ചോദ്യപേപ്പര്‍ നിര്‍മ്മാണത്തിനായി ഒരു മാര്‍ഗ്ഗരേഖ ഒരു ചോദ്യപേപ്പര്‍ (ഏതു ക്ലാസ്സിലേക്കും) നിര്‍മ്മിച്ചു നോക്കൂ. അയച്ചുതന്നാല്‍ പ്രസിദ്ധീകരിക്കുകയുമാകാം.
പ്രക്രിയാ ക്രമം (ഇതൊരുദാഹരണം മാത്രം)
1.Discourseകളുടെ സ്കോര്‍ ,സമയം എന്നിവ ആദ്യം തന്നെ തീര്‍ച്ചപ്പെടുത്തണം.(weightage) 
ഉദാ -

प्रोक्ति
स्कोर
समय
आस्वादन टिप्पणी
5
१२ मिलट
डायरी
3
७मिनट
सही मिलान
2

वार्तालाप
4

निबन्ध
5

पत्र
5

रपट
3

साक्षात्कात
4

व्याकरण
4

विश्लेषणात्मक प्रश्न
2

खुलान्त प्रश्न
3

कुल
40

2.Weightage to Discourses(नमूना)

Questionwise analisis
Q.No
C.O.
Discourse
score
Percentage
MentalProcess
Time







3.ചോദ്യ വിശകലനം(नमूना)
Questionwise analisis
Q.No
C.O.
Discourse
MentalProcess
Score
Time






4.Scoring Indications (नमूना)
Q.No
Discourse
Scoring Indications
Score
Total score
1
वार्तालाप
…..................
1
3
…......................
2
2
कविता






ചില നിര്‍ദ്ദേശങ്ങള്‍
  1. ചോദ്യങ്ങള്‍ക്ക് ഭാഷാപരമായ വ്യക്തത ഉണ്ടാകണം
  2. പാഠപുസ്തകത്തിലെ ചോദ്യങ്ങള്‍ അതേപടി പകര്‍ത്തുന്നത് ഒഴിവാക്കണം
  3. സിലബസ് ഗ്രിഡ് അടിസ്ഥാനമാക്കിയാണ് ചോദ്യങ്ങള്‍ തയ്യാറാക്കേണ്ടത്
  4. ചോദ്യങ്ങള്‍ പുതിയ സമീപനത്തിന് അനുസരിച്ചുള്ളതാവണം.അതായത് കേവലം ഓര്‍മ്മ പരിശോധന മാത്രമാകരുത് പരീക്ഷയുടെ ലക്ഷ്യം.
  5. ചോദ്യങ്ങളുടെ വായന,ചിന്തിച്ച് ഉത്തരങ്ങള്‍ രൂപപ്പെടുത്തല്‍,ഉത്തരമെഴുതല്‍ എന്നിവ പരിഗണിച്ച് വേണം സ്കോറും സമയവും നിശ്ചയിക്കേണ്ടത്
  6. വിവിധ മാനസിക പ്രക്രിയകള്‍ക്ക് പ്രാധാന്യംനല്കണം
  7. ആശയം,ധാരണ,പ്രക്രിയാശേഷി തുടങ്ങിയവ നേടിയിട്ടുണ്ടോ എന്നു പരിശോധിക്കാന്‍ പറ്റിയ ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തേണ്ടത്
  8. ചോദ്യങ്ങള്‍ ഭിന്ന നിലവാരക്കാരെ പരിഗണിക്കുന്നതാവണം.അതായത് ഏതു നിലവാരക്കാര്‍ക്കും അവരവരുടെ കഴിവിനൊത്ത്  ഉത്തരമെഴുതാന്‍ പ്രേരണ നല്കുന്നതാവണം ചോദ്യങ്ങള്‍
  9. ഉത്തരങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ എഴുതിത്തിര്‍ക്കാന്‍ കഴിയുന്നവയാകണം.
  10. ചോദ്യങ്ങള്‍ ലളിതവും ഹൃസ്വവും സംക്ഷിപ്തവുമാകണം.
  11. കേവലം ഊഹിച്ചെഴുതാവുന്ന ചോദ്യങ്ങള്‍ ഒഴിവാക്കണം
  12. പാഠ്യ പദ്ധതി ഉദ്ദ്യേശ്യങ്ങളെ അടിസ്ഥാനമാക്കി വ്യവഹാരരൂപങ്ങള്‍ക്ക് പ്രാധാന്യം നല്കി വേണം ചോദ്യങ്ങള്‍ തയ്യാറാക്കേണ്ടത്.ആവര്‍ത്തനം ഒഴിവാക്കണം.
  13. തുറന്ന(OPEN ENDED) ചോദ്യങ്ങള്‍ ഉണ്ടാകണം.അവയ്ക്ക് വ്യക്തമായ ഉത്തരസൂചികകളും തയ്യാറാക്കിയിരിക്കണം.
  14. കൂടുതല്‍ സ്കോര്‍ വരുന്ന ചോദ്യങ്ങള്‍ക്ക് വ്യക്തമായ സുചനകളോ,തിരഞ്ഞെടുക്കാലുള്ള അവസരമോ നല്കേണ്ടതാണ്.
  15. തിരഞ്ഞെടുക്കാവുന്ന ചോദ്യങ്ങള്‍ നല്കുമ്പോള്‍(optional) അവ ഒരേ നിലവാരം പുലര്‍ത്തുന്നു എന്ന് ഉറപ്പുവരുത്തണം.
  16. ആവശ്യമുള്ളിടത്ത് വ്യക്തമായ നിദ്ദേശങ്ങളും സുചനകളും നല്കിയിരിക്കണം
  17. ചിത്രങ്ങള്‍ ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തുന്നുഴെങ്കില്‍ അവ വ്യക്തമാണെന്ന് ഉറപ്പുവരുത്തണം.
  18. കൃത്യവും വ്യക്തവുമായ ഉത്തരസൂചിക തയ്യാറാക്കിയിരിക്കണം.
  19. ജാതി,മത,ലിംഗ,പ്രദേശ വിവേചനം സൂചിപ്പിക്കുന്ന ചേദ്യങ്ങള്‍ ഒഴിവാക്കണം.
  20. വിവാദങ്ങള്‍ക്കിടയാക്കിയേക്കാവുന്ന കാര്യങ്ങള്‍ ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തരുത്
 

1 comment:

  1. സുഹൃത്തുക്കളേ
    ഇത്തരമൊരു പോസ്റ്റ ഈ സമയം ആവശ്യമെന്നു തോന്നി.
    പ്രതികരണം ഇവിടെ രേഖപ്പെടുത്തുമല്ലോ?

    ReplyDelete

'हिंदी सभा' ब्लॉग मे आपका स्वागत है।
यदि आप इस ब्लॉग की सामग्री को पसंद करते है, तो इसके समर्थक बनिए।
धन्यवाद

© hindiblogg-a community for hindi teachers
  

TopBottom