Powered by Blogger.
NEWS FLASH
******

Friday, March 11, 2011

SSLC HINDI QUESTION ANALYSIS

എസ്.എസ്.എല്‍.സി.ഹിന്ദീപരീക്ഷ
മോഡല്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ ചില നിഗമനങ്ങള്‍
മുഹമ്മദ് അഷ്റഫ് ആലുങ്കല്‍,ജി.എച്ച്.എസ്.എസ്.ഇരിമ്പിളിയം,
വലിയകുന്ന് പോസ്റ്റ്
മുന്‍ വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകളില്‍ നിന്നും നേരിയ വ്യത്യാസം ഇത്തവണ ഹിന്ദീ ചോദ്യപേപ്പറില്‍ ഉണ്ടായിരുന്നെങ്കിലും കുട്ടികള്‍ക്ക് പൊതുവേ എളുപ്പമെന്ന് തോന്നിയ പരീക്ഷയായിരുന്നു. പാഠഭാഗത്തുനിന്ന് 72.5 ശതമാനം ചോദ്യങ്ങളും പാഠഭാഗത്തിനു പുറത്തുനിന്ന് 27.5ശതമാനം ചോദ്യങ്ങളും ഉണ്ടായിരുന്നു.അവസാനഭാഗത്തെ ചോദ്യങ്ങള്‍ ഈ രണ്ട് വിഭാഗത്തിലും പെടുത്താന്‍ കഴിയുന്നതായതിനാല്‍ 60:40 ശതമാനം എന്നും പരിഗണിക്കാം. പാറ്റേണ്‍ വ്യത്യാസം വന്നത് അവസാനഭാഗത്തെ essay type ചോദ്യങ്ങളിലാണ്. കഥ വികസിപ്പിക്കുന്നതിനുള്ള ചോദ്യം ഒഴിവാക്കിയത് കുട്ടികള്‍ക്ക് ഗുണകരമായി എന്നു തോന്നുന്നു.അതേ സമയം ചോയ്സ്ഡ് ചോദ്യങ്ങളില്‍ ഒരേ വ്യവഹാര രൂപം തന്നെ പരിഗണിച്ചിട്ടുമുണ്ട്.(ഉദാ निबन्ध എഴുതാനുള്ള ചോദ്യത്തിന് ചോയ്സ് निबन्ध തന്നെ;വിഷയം മാറിയിട്ടുണ്ട് എന്ന് മാത്രം) निबन्ध എഴുതാനായി सिंहासन खाली करो, तराना എന്നിവയാണ് പരിഗണിച്ചത് എന്നത് ശ്രദ്ധേയമാണ്.
ഇപ്പോള്‍ നടന്ന പരീക്ഷയെ മാതൃകയായെടുത്താല്‍ താഴെ പറയുന്ന കാര്യങ്ങള്‍ ഊന്നിപ്പറയാന്‍ കഴിയും.
1.പാഠപുസ്തകത്തെ ആസ്പദമാക്കി ഏകദേശം 60 ശതമാനം ചോദ്യങ്ങളുണ്ടാകും
2.പാഠപുസ്തകത്തിന് പുറത്തുനിന്നുള്ള ചോദ്യപാഠങ്ങള്‍ 40 ശതമാനത്തോളമുണ്ടാകാം.
3.സൂചനകളുടെ അടിസ്ഥാനത്തില്‍ കഥവികസിപ്പിക്കുന്നതിനുള്ള ചോദ്യത്തിന് സാധ്യത കുറവാണ്.
4.അവസാനഭാഗത്തെ essay type ചോദ്യങ്ങളില്‍ കത്ത്,നിബന്ധ് എന്നിവയ്ക്ക് മുന്‍തൂക്കമുണ്ടാകും.
5.സംഭാഷണം,ഡയറി,അഭിമുഖം,ആത്മകഥാംശം എന്നിവയും പ്രതീക്ഷിക്കാം.
6.നിബന്ധ് എഴുതാനുള്ള ചോദ്യങ്ങള്‍ക്ക് കവിതയുടെ പ്രമേയം വിഷയമായി വരാനുള്ള സാധ്യതയും ശ്രദ്ധിക്കേണ്ടതാണ്.
7.പാരിഭാഷിക് ശബ്ദാവലിയിലുള്ള അറിവ് പരിശോധിക്കുന്ന ചോദ്യം പാരഗ്രാഫ് രൂപത്തിലാകുമെന്ന് പ്രതീക്ഷിക്കാം.
8.കവിതാശകലം,അനുവാദ് എന്നിവ പാഠഭാഗത്തിനു പുറത്തുനിന്നുള്ളവയായിരിക്കും.
9.ഉപപാഠപുസ്തകത്തിലെ കഥകളെ ആസ്പദമാക്കി കഥാചാര്‍ട്ട്, കഥാപാത്രങ്ങളുടെ സവിശേഷത, അനൗണ്‍സ്മെന്റ്, പോസ്റ്റര്‍,നോട്ടീസ്,തിരിച്ചറിയല്‍ കാര്‍ഡ്,പത്രവാര്‍ത്തയ്ക്ക് തലക്കെട്ട് തയ്യാറാക്കല്‍ എന്നിവയും പ്രതീക്ഷിക്കാം.കൂടാതെ പ്രത്യേക സന്ദര്‍ഭങ്ങളെ ആസ്പദമാക്കി സ്വന്തം അഭിപ്രായം എഴുതാനും ആവശ്യപ്പെടാം
डौनलोड़ करें
  1. पी.डी.एफ.रूप
  2. जे.पी.जी.रूप

2 comments:

  1. Ashrafji pranaam,
    aap ke is kadam ke liye dhanyawaad evam subh kaamnayem.
    sahi raastha dikhaakar age jaanewaale,le chalaanewaalw somashekharaji ko bhi meri tharaf se pranaam.sadhanaywaad ada karthe hue...
    deepak anantha rao
    (srg member,Idukki dis)

    ReplyDelete
  2. ashrafji, इस सुंदर से नए चिट्ठे के साथ आपका हिंदी ब्‍लॉग जगत में स्‍वागत है .. नियमित लेखन के लिए शुभकामनाएं !!

    ReplyDelete

'हिंदी सभा' ब्लॉग मे आपका स्वागत है।
यदि आप इस ब्लॉग की सामग्री को पसंद करते है, तो इसके समर्थक बनिए।
धन्यवाद

© hindiblogg-a community for hindi teachers
  

TopBottom