Powered by Blogger.
NEWS FLASH
അഭ്യാസമില്ലാത്തവര്‍ പാകം ചെയ്തെതെന്നോര്‍ത്ത് സഭ്യരാം ജനം കല്ല് നീക്കിയും ഭുജിച്ചീടും..എന്ന വിശ്വാസത്തോടെ

Thursday, December 19, 2013

ചോദ്യപേപ്പര്‍ വിശകലനം STD VIII


1. ചോദ്യം 4 ന്റെ ഉത്തരങ്ങളായി टनिस में चैंपियन, फुटबाल में चैंपियन, हैंडबॉल में चैंपियन എന്നതിന് പകരം टेनिस में चैंपियनके रूप में എന്ന് കൊടുക്കണമായിരുന്നു. അതായത് ഉത്തരമായി ചേരാന്‍ के रूप में എന്ന് കൂടി ചേര്‍ക്കേണ്ടിയിരിക്കുന്നു.
2. ചോദ്യം 6ല്‍ पत्नी अपने पति की तुलना किससे करती है?എന്നതിന് ചോദ്യകര്‍ത്താവ് जंगल से എന്ന്ഉത്തരം പ്രതീക്ഷിക്കുന്നതായി തോന്നുന്നു. എന്നാല്‍ അങ്ങനെ കൃത്യമായി ബന്ധപ്പെടുത്താന്‍ പ്രയാസമാണ്. ഇതിന്റെ ഉത്തരമായി അങ്ങനെയൊരു ധാരണ കവിതയുടെ അടിസ്ഥാനത്തില്‍ കുട്ടികളില്‍ രൂപീകരിക്കപ്പെടാന്‍ സാധ്യത തീരെ കുറവാണ്.
3. ചോദ്യം 7 ന് ഉത്തരങ്ങളായി കൊടുത്ത टूटा तार എന്നതും छिन्न तार എന്നതും ഒന്നുതന്നെയാണ്.
4. ചോദ്യം 9 പ്രകാരം കിരണ്‍ ബേദിയുടെ പ്രസ്താവനക്ക് ആധാരം കൊടുക്കാന്‍ പാഠത്തില്‍ ഒന്നും തന്നെയില്ല.കിരണ്‍ ബേദി സ്ത്രീകളെപ്പറ്റി ഇങ്ങനെയൊരു അഭിപ്രായം (नारी को प्रकृति ने धैर्य नाम के उपहार से सजाया है) ആലങ്കാരികമായി പറഞ്ഞതല്ലാതെ സാധൂകരിക്കുന്ന രീതിയില്‍ ഒരു തെളിവും കൊടുത്തിട്ടില്ല. അതുകൊണ്ട്തന്നെ പാഠത്തെ അടിസ്ഥാനമാക്കി ചോദ്യത്തിന് ഉത്തരമെഴുതുക തീര്‍ത്തും അസാധ്യമാണ്.
5. ചോദ്യം 11 ല്‍ देश की अधिकांश आबादी എന്ന പ്രയോഗം ശരിയല്ല. देश की आबादी के अधिकांशलोगഎന്ന് ചോദിക്കാമായിരുന്നു.
6. ചോദ്യം 12 ല്‍ गाँधीजी ने मानव से पूछा എന്ന് കൊടുത്തിരിക്കുന്നു. मानवഎന്നത് പേരാണോ അതോ ഗാന്ധിജി മനുഷ്യനല്ല എന്നാണോ ചോദ്യകര്‍ത്താവ് ഉദ്ദേശിച്ചത് എന്ന് സംശയിച്ചുപോകുന്നു.
7. माँ की आँखों के तारे कौन हैंഎന്നതിന് കവിതാഭാഗത്തെ അടിസ്ഥാനമാക്കി पक्षीഎന്ന് പറയാം. എന്നാല്‍ എല്ലാ കുഞ്ഞുങ്ങളും അവരവരുടെ അമ്മമാര്‍ക്ക് आँखों के तारे തന്നെയാണ്.
ബ്രാക്കറ്റില്‍ കവിതയിലെ പദത്തിന്റെ അര്‍ത്ഥം എന്നരീതിയില്‍किंचित എന്ന പദത്തിന്റെ അര്‍ത്ഥം കൊടുത്തിരിക്കുന്നു. എന്നാല്‍ കവിതാഭാഗത്തില്‍ ആ പദമേയില്ല.
8. ചോദ്യം 16 ല്‍ यहाँ कई तरह के त्योहार मनाते हैं എന്നതിന് പകരം त्योहार मनाए जाते हैंഎന്നായിരുന്നു കൊടുക്കേണ്ടിയിരുന്നത്. त्योहार എന്നതിനെ ഒരു പ്രതീകം എന്ന രീതിയില്‍ കുറച്ചുകാണാന്‍ പാടില്ലായിരുന്നു.
9. ചോദ്യം 18 ല്‍ उचित എന്ന പ്രയോഗം ശരിയാകുന്നില്ല. ഇവിടെ उनमें =…............... എന്ന് കൊടുത്താല്‍ കൂടുതല്‍ ഉചിതമാകുമായിരുന്നു.
10. ചോദ്യം 19 ല്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യുമ്പോള്‍ 'ഇവിടെ പല തരത്തിലുള്ള ഉല്‍സവങ്ങള്‍ ഗംഭീരമായി ആഘോഷിക്കുന്നു' എന്ന് കുട്ടികള്‍ ഉത്തരം എഴുതിയേക്കാം. എന്നാല്‍ 'ഇവിടെ പലതരത്തിലുള്ള ഉല്‍സവങ്ങള്‍ ഗംഭീരമായി ആഘോഷിക്കപ്പെടുന്നു' എന്ന് വരണമായിരുന്നു. കൊടുത്ത ഹിന്ദി ഭാഗത്തുള്ള തെറ്റാണ് (….त्योहार मनाते हैं) ഇതിന് കാരണമാകുന്നത്.
11. ചോദ്യം 20 ല്‍ രേഷ്മ സുധയോട് കത്തെഴുതി നന്ദി പറയുന്നത് അനുചിതമായി തോന്നുന്നു. അല്‍പം കൂടി യോജിക്കുന്നത് ഫോണ്‍ വഴി നന്ദി പറയുന്നത് ആയിരുന്നു.
12. ചോദ്യം 23 ല്‍ 4 മാര്‍ക്കിന് യോജിച്ച രീതിയില്‍ പോസ്റ്റര്‍ രചന നടത്താന്‍ കുട്ടികള്‍ പ്രയാസപ്പെടും. കുട്ടികളുടെ മാര്‍ക്ക് നഷ്ടപ്പെടുന്നതിന് ഇത് കാരണമാകും.
13. പരീക്ഷാ പാഠഭാഗത്ത്നിന്ന് അവസാനത്തെ പാഠമെടുത്ത് 8 മാര്‍ക്കിന്റെ ചോദ്യം ചോദിച്ചിരിക്കുന്നു. ഭൂരിഭാഗം അധ്യാപകര്‍ക്കും തീര്‍ക്കാന്‍ പറ്റിയിട്ടില്ലാത്ത പാഠത്തില്‍ നിന്ന് പരീക്ഷയുടെ 20 ശതമാനം ചോദ്യവും ചോദിച്ചതിന്റെ യുക്തി എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.
14. ഈ പ്രശ്നങ്ങളൊക്കെ പരിഗണിക്കുമ്പോള്‍ ചോദ്യത്തിന്റെ ശീര്‍ഷകത്തില്‍ 2013 ന് പകരം 2012 എന്ന് കൊടുത്തതില്‍ അത്ഭുതം തോന്നുന്നില്ല.

തയ്യാറാക്കിയത്: ഈശ്വരന്‍ നമ്പൂതിരി. ടി.കെ.
ഗവ: ഹയര്‍ സെക്കന്ററി സ്കൂള്‍, മാതമംഗലം, കണ്ണൂര്‍.
രവി. എം.,
ഗവ: ഹയര്‍ സെക്കന്ററി സ്കൂള്‍, കടന്നപ്പള്ളി, കണ്ണൂര്‍.

No comments:

Post a Comment

'हिंदी सभा' ब्लॉग मे आपका स्वागत है।
यदि आप इस ब्लॉग की सामग्री को पसंद करते है, तो इसके समर्थक बनिए।
धन्यवाद

© hindiblogg-a community for hindi teachers
  

TopBottom