Powered by Blogger.
NEWS FLASH
******

ऐ.सी.टी.




ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വീഡിയോ ഡൗണ്‍ലോഡ് ഹെല്‍പറിന്റെ ഇന്റര്‍ഫേസില്‍ show sites with directly accessibel adult content എന്ന ഒരു റ്റാബുണ്ട്. കുട്ടികള്‍ ഉപയോഗിക്കുന്ന ഒരു സിസ്റ്റത്തില്‍ ഇത്തരമൊന്ന് ഉണ്ടായിരിക്കുന്നത് അപകടമാണ്. അതുകൊണ്ട് safe mode ല്‍ മാത്രം ഈ ആഡ് ഓണ്‍ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതാണ് ഉചിതം . 

3D text 5 - Click image to download.Download Helper ഉപയോഗിച്ച് വീഡിയോ ഡൗണ്‍ലോഡ് ചെയ്യുന്ന വിധം
ജി.സോമശേഖരന്‍
ജി.എച്ച്.എസ്.എസ്.സദാനന്ദപുരം
ഈ ടൂട്ടോറിയല്‍ Download Helper ഉപയോഗിച്ച് വീഡിയോ ഡൗണ്‍ലോഡ് ചെയ്യുന്ന വിധം വിശദീകരിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. പലപ്പോഴും യൂ ട്യൂബില്‍ നിന്നോ സമാനമായ സൈറ്റുകളില്‍ നിന്നോ വീഡിയോ ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിച്ചിട്ടുള്ളവരായിരിക്കും നിങ്ങളില്‍ പലരും. "ഉബുണ്ടുവില്‍ വീഡിയോ എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്യാം" എന്നൊരു പോസ്റ്റ് മുന്‍പ് പ്രസിദ്ധീകരിച്ചിരുന്നത് വായിച്ചിച്ചുണ്ടാകുമല്ലോ?എന്നാല്‍ ഈ വിദ്യ പുതിയ ഉബുണ്ടുവില്‍ വിലപ്പോകുന്നില്ല എന്ന പരാതി ഉയരുന്ന സാഹചര്യത്തിലാണ് ഈ പോസ്റ്റ്. ഫ്ലാഷ് പ്ലെയര്‍ അപ്‍ഡേറ്റുചെയ്യപ്പട്ടതാണ് പുതിയ ഉബുണ്ടുവില്‍ temp ഫയല്‍ രൂപപ്പെടാതിരിക്കാന്‍ കാരണം.പ്രചാരത്തിലുള്ള മിക്ക വീഡിയോ സൈറ്റുകളില്‍ നിന്നും വീഡിയോ എളുപ്പത്തില്‍ Download ചെയ്യാന്‍ Firefox extension ആയDownload Helper ഉപയോഗിക്കുന്നതുവഴി സാധിക്കും.(Note that Download Helper is not specific to Linux. You can follow exactly the same steps to install and use it on Windows )
  1. ഇവിടെയുള്ള ലിങ്ക് ഉപയോഗിച്ച് Download Helper (https://addons.mozilla.org/en-US/firefox/addon/3006)ഇന്‍സ്റ്റാള്‍ ചെയ്യാം. installation കഴിഞ്ഞാല്‍ Firefox restart ആവശ്യപ്പെടും. ഇന്‍സ്റ്റാലേഷന്‍ പൂര്‍ണ്ണമാകാന്‍ restart അത്യാവശ്യമാണ്.
  2. restart ചെയ്തു വരുന്ന Firefox ന്റെ Navigation Toolbar.ല്‍ പ്രത്യക്ഷപ്പെടുന്ന പുതിയ ഐക്കണ്‍ ശ്രദ്ധിക്കുക.(കറങ്ങിക്കൊണ്ടിരിക്കുന്ന മൂന്ന് ബോളുകള്‍)
  3. Download Helper ഉപയോഗിച്ച് downloadചെയ്യാന്‍ കഴിയുന്ന ഉള്ളടക്കമുള്ള ഒരു വെബ്സൈറ്റ് സന്ദര്‍ശിക്കുന്നതുവരെ ഈ ഐക്കണിന്റെ നിറം black and white ആയിരിക്കും. Try visiting YouTube and playing a video.
  4. The Download Helper icon ഇപ്പോള്‍ colourful ആയി മാറിയിട്ടുണ്ടാകും. ഇതിനര്‍ത്ഥം Download Helper ഉപയോഗിച്ച് downloadചെയ്യാന്‍ കഴിയുന്ന ഉള്ളടക്കമുള്ള ഒരു വെബ്സൈറ്റിലാണ് നിങ്ങളിപ്പോഴുള്ളതെന്ന് Download Helper മനസിലാക്കിയിരിക്കുന്നുവെന്നാണ് . Download Helper icon ന് സമീപത്തുള്ള ചെറിയ Down Arrow യില്‍ ക്ലിക്ക് ചെയ്യുക
  5. ശ്രദ്ധിക്കുക,ഇപ്പോള്‍ ഡ്രോപ്ഡൗണ്‍ മെനുവില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്ന mediaകളുടെ ഒരു ലിസ്റ്റ് വന്നിട്ടുണ്ടാവും. ഈ ഉദാഹരണത്തില്‍ കാണുന്ന video How To Video Your Vote, സ്വാഭാവികമായും ഞാന്‍ തിരഞ്ഞടുക്കേണ്ട ഫയല്‍ How_To_Video_Your_Vote.flvആയിരിക്കും. അടുത്ത നടപടി video എവിടെ save ചെയ്യണം എന്ന് കാണിച്ചു കൊടുക്കലാണ്.. ഞാനിവിടെ എന്റെ dwhelper folder കാണിച്ചു കൊടുക്കുന്നു.
  6. ഇനി എന്റെ dwhelper folder തുറന്നു നോക്കാം. ആളിവിടെ ഹാജരുണ്ടല്ലോ!!!

    Updated 4 - Click image to download.ടൂട്ടോറിയലിന്റെ പി.ഡി.എഫ്.ഡൗണ്‍ലോഡ് ചെയ്യാം!



    ഉബുണ്ടു ഇന്‍സ്റ്റലേഷന്‍

ഉബുണ്ടു ഇന്‍സ്റ്റലേഷനേക്കുറച്ച് നന്നായറിയന്‍ മാത്സ് ബ്ലോഗിലെ ഈ പോസ്റ്റ് വായിക്കൂ


മുഖവുരകളില്ലാതെ വിഷയത്തിലേക്ക് കടക്കുന്നു. ഗ്നു ലിനക്സ്, ഉബുണ്ടു തുടങ്ങിയ പദങ്ങളെപ്പറ്റി കഴിഞ്ഞൊരു പോസ്റ്റില്‍ പ്രതിപാദിച്ചിരുന്നു. ഉബുണ്ടു 10.04 എന്ന പുതിയ പതിപ്പ് പുറത്തിറക്കപ്പെട്ട ഉടനെ തന്നെ ഐടി@സ്കൂളും ഉബുണ്ടു 10.04 ന്റെ പുതിയ പതിപ്പ് സ്കൂളുകള്‍ക്ക് വേണ്ടി കസ്റ്റമൈസ് ചെയ്ത് തയ്യാറാക്കുകയുണ്ടായി. 10.04, 9.10 തുടങ്ങിയ വേര്‍ഷനുകള്‍ ഇന്റര്‍നെറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാനാവുന്നതും ഏകദേശം ഒരു സി ഡി യില്‍ ഒതുങ്ങാവുന്നത്ര ഫയല്‍ സൈസ് മാത്രമുള്ളതുമാണ്. എന്നാല്‍ ഐടി@സ്കൂള്‍ ഉബുണ്ടു, 9.10, 10.04 എന്നീ വേര്‍ഷനുകളില്‍ വിവിധങ്ങളായ ആപ്ലിക്കേഷന്‍ പാക്കേജുകള്‍ ചേര്‍ത്തിട്ടുള്ളതു കൊണ്ടുതന്നെ 4.3 ജി ബി ഫയല്‍ സൈസ് വരുന്നു. ഇവിടെ നല്‍കിയിട്ടുള്ള ചിത്രങ്ങള്‍ ഉബുണ്ടു 10.04 ന്റേതാണ്. ഉബുണ്ടു ഇന്‍സ്റ്റലേഷനുകള്‍ മിക്കവാറും ഒരു പോലെയായിരിക്കും എന്നതിനാല്‍ ധൈര്യമായി നമുക്ക് ഇന്‍സ്റ്റലേഷന്‍ ആരംഭിക്കാം.

കുറിപ്പ് : ഈ ഇന്‍സ്റ്റലേഷന്‍ നിലവില്‍ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ഉള്ള ഒരു കമ്പ്യൂട്ടറിലെ ഫ്രീ പാര്‍ട്ടീഷന്‍ ഉപയോഗിച്ച് ചെയ്യുന്നതാണ്, യൂസര്‍ ഇന്‍പുട്ട് ആവശ്യമായ സ്ക്രീനുകള്‍ മാത്രമെ പ്രധാനമായും പരാമര്‍ശിച്ചിട്ടുള്ളൂ. ഇന്സ്റ്റലേഷന്റെ ഏതു ഘട്ടത്തിലും ക്യാന്‍സല്‍ ചെയ്യാനുള്ള അവസരം ലഭ്യമാണെങ്കിലും ഫോര്‍മാറ്റിങ് ഘട്ടം കടന്നാല്‍ തിരഞ്ഞെടുത്ത പാര്‍ട്ടീഷനിലെ ഡാറ്റ നഷ്ടപ്പെടും . ഇന്‍സ്റ്റലേഷന്‍ ക്യാന്‍സല്‍ ചെയ്യുന്ന പക്ഷം ലൈവ് സിഡീയിലേക്ക് ബൂട്ട് ചെയ്ത് വരുന്നതാണ് .

എല്ലാ ഓപ്പറേറ്റിങ് സിസ്റ്റം ഇന്‍സ്റ്റലേഷന്‍ പോലെ തന്നെ ഡിവിഡിയില്‍ നിന്നും ബൂട്ട് ചെയ്താണ് ഇതും ചെയ്യുന്നത്. ആദ്യം ഡ്രൈവില്‍ ഡി വിഡിയിട്ട് ഡിവിഡിയില്‍ നിന്നും ബൂട്ട് ചെയ്യുക.

ഉബുണ്ടു ആരംഭ സ്ക്രീന്‍


ആദ്യ യൂസര്‍ ഇന്‍പുട്ട് ആവശ്യമുള്ള സ്ക്രീന്‍ , ഇന്‍സ്റ്റാള്‍ ഉബുണ്ടു അമര്‍ത്തുക

ഇതില്‍ Try ubuntu എന്ന് സെലക്റ്റ് ചെയ്താല്‍ ലൈവ് സിഡി ആയി തന്നെ ഇത് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. ഇന്സ്റ്റാള്‍ ചെയ്യാതെ തന്നെ ഇന്റര്‍നെറ്റ് കണക്ഷന്‍ അടക്കം കോണ്‍ഫിഗര്‍ ചെയ്യാനും മറ്റ് ഹാര്‍ഡ് വെയറുകള്‍ ഇന്സ്റ്റാള്‍ ചെയ്യാനും സാധിക്കും എന്നതിനാല്‍ മറ്റ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നവര്‍ക്ക് ഉബുണ്ടുവുമായി പരിചയപ്പെടാന്‍ ഇത് ഗുണകരമാണ്.

വെല്‍ക്കം സ്ക്രീന്‍, ഭാഷ ഇംഗ്ലീഷ് തന്നെ നിലനിര്‍ത്തുന്നതാണ് നല്ലത്, ആവശ്യമുള്ള പക്ഷം പിന്നീട് ഇത് മാറ്റാവുന്നതാണ്
തുടര്‍ന്ന് വരുന്ന സ്ക്രീനുകളില്‍ കീബോര്‍ഡ് ലേ ഔട്ട് , ടൈം സോണ്‍ എന്നിവ കൊടുത്ത് മുന്നോട്ട് പോകാം .

മേലെക്കാണുന്ന സ്ക്രീന്‍ ശ്രദ്ധിക്കുക, എന്‍ടിഎഫ്എസ് പാര്‍ട്ടീഷനില്‍ വിന്‍ഡോസ് 2000 ഇന്‍സ്റ്റാള്‍ ചെയ്ത ഒരു സിസ്റ്റമാണ് ഇതില്‍ കാണുന്നത്. പാര്‍ട്ടീഷന്‍ ഘട്ടത്തില്‍ ശ്രദ്ധചെലുത്താത്ത പക്ഷം നിലവിലെ ഓപ്പറേറ്റിങ് സിസ്റ്റം അടക്കം ഹാര്‍ഡ് ഡിസ്കിലെ ഫയലുകള്‍ എല്ലാം നഷ്ടപ്പെടാന്‍ സാദ്ധ്യത ഉണ്ട്. സ്പെസിഫൈ പാര്‍ട്ടീഷന്‍ മാനുവലി എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് ഫോര്‍വേഡ് കൊടുക്കുക.

ഇത് പാര്‍ട്ടീഷന്‍ ടേബിള്‍ മോഡിഫൈ ചെയ്യാനുള്ള ആദ്യ സ്ക്രീന്‍. ഫ്രീ സ്പേസായ 11940 സൈസ് പാര്‍ട്ടീഷന്‍ സെലക്റ്റ് ചെയ്ത് ആഡ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

പുതിയ പാര്‍ട്ടീഷന്‍ വിവരങ്ങള്‍ ചേര്‍ക്കാനുള്ള വിന്‍ഡോ. ഇവിടെ ആകെ ഫ്രീ സ്പേസായ 11.94 ജി.ബി ഡീഫോള്‍ട്ടായി വന്നിരിക്കുന്നത് കാണാം . ഇത് നമ്മുടെ ആവശ്യാനുസരണം ക്രമീകരിക്കാവുന്നതാണ്. ആദ്യം ലിനക്സ് സ്വാപ്പ് ഏരിയ അലോട്ട് ചെയ്യുകയാവും ഉത്തമം , ബാക്കിയുള്ള സ്പേസ് കൃത്യമായി ബാക്കി പാര്‍ട്ടീഷനുകള്‍ക്ക് ഉപയോഗിക്കാന്‍ ഇതാണ് നല്ലത് .

ഇത് 1024 എം.ബി സ്വാപ്പ് സൈസ് ആക്കിയ സ്ക്രീന്‍
സെലക്റ്റ് ചെയ്ത സ്പേസ് സ്വാപ്പ് ആയി ഫോര്‍മാറ്റ് ചെയ്യാന്‍ "യൂസ് ആസ്" എന്ന ഓപ്ഷനില്‍ "സ്വാപ്പ് ഏരിയ" എന്ന്‍ സെലക്റ്റ് ചെയ്യണം .

സ്വാപ്പ് അലോട്ട് ചെയ്തുകഴിഞ്ഞ സ്ക്രീന്‍. വീണ്ടും ഫ്രീ സ്പേസ് സെലക്റ്റ് ചെയ്യുക, ആഡ് പാര്‍ട്ടീഷന്‍ കൊടുക്കുക


വീണ്ടും പുതിയ പാര്‍ട്ടീഷന്‍ നിര്‍മ്മിക്കുന്നതിനുള്ള സ്ക്രീന്‍. ഇവിടെ പരമാവധി ലഭ്യമായ സ്പേസ് കൊടുത്തിരിക്കുന്നു.
സ്വാപ് പാര്‍ട്ടീഷന്‍ ഉണ്ടാക്കിയ ശേഷം ബാക്കിയുള്ള മുഴുവന്‍ ഫ്രീ സ്പേസും ലിനക്സ് ഇന്‍സ്റ്റലേഷനു വേണ്ടി മാറ്റിയതിനാലാണ് മേലെ ഡീഫൊള്‍ട്ട് വാല്യൂ തന്നെ കൊടുത്തത് . എന്നാല്‍ നമുക്ക് ആവശ്യമുള്ള അത്ര സ്പേസ് മാത്രം കൊടുത്താല്‍ മതിയാകുന്നതാണ്. ഇവിടെ മൂന്ന് കോളങ്ങള്‍ പൂരിപ്പിക്കേണ്ടതുണ്ട്,

1) പാര്‍ട്ടീഷന്‍ സൈസ്

2) യൂസ് ആസ് - ഇവിടെ Ext3 ആയി കൊടുക്കണം

3) മൌണ്ട് പോയിന്റ് - ഇത് റൂട്ട് ( / )എന്ന് കൊടുക്കണം.
ഓ.കെ കൊടുക്കുക, ഒരു നിമിഷത്തിനു ശേഷം നിലവിലെ ഡിസ്ക് ലേ ഔട്ട് ഡിസ്പ്ലേ ചെയ്യപ്പെടും, എല്ലാം നമുക്ക് ആവശ്യമുള്ള പ്രകാരമാണെന്ന് ഉറപ്പ് വരുത്തിയതിനു ശേഷം ഫോവേഡ് കൊടുക്കുക.

യൂസര്‍ ഇന്‍ഫര്‍മേഷനുകള്‍, പാസ്സ്വേഡ്, കമ്പ്യൂട്ടറിന്റെ പേര് തുടങ്ങിയവ ചേര്‍ത്ത് മുന്നൊട്ട്


ഇന്‍സ്റ്റലേഷന്‍ ആരംഭിച്ചു. ഇനി നമുക്ക് കാര്യമായി ഒന്നും ചെയ്യാനില്ല. ഡിസ്ക് പാര്‍ട്ടീഷനിങ്, ഫയല്‍ കോപ്പി ചെയ്യല്‍ , ബൂട്ട് ലോഡര്‍ ഇന്‍സ്റ്റാള്‍ ചെയ്യല്‍ ഗ്രബ് ഇന്‍സ്റ്റാള്‍ ചെയ്ത് അപ്ഡേറ്റ് ചെയ്യുക തുടങ്ങിയ പ്രവര്‍ത്തികളാണ് ഈ സമയം പ്രധാനമായും നടക്കുന്നത്. ഇന്‍സ്റ്റലേഷന്‍ കഴിഞ്ഞാല്‍ റീബൂട്ട് ചെയ്യുക

ഇത് ബൂട്ട് ലോഡര്‍ മെനു. ഡീഫാള്‍ട്ട് ടം ഔട്ട് 10 സെക്കന്റാണ്, അതിനുള്ളില്‍ ആരോ കീ ഉപയോഗിച്ച് വിന്‍ഡോസോ ലിനക്സൊ തിരഞ്ഞെടുക്കാം.

ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാക്കി ഉബുണ്ടു ഓ.എസ് ലോഡായിരിക്കുന്നു.

മൂവി പ്ലയറുകള്‍.

ചലച്ചിത്രഭാഗങ്ങള്‍ കാണിക്കുന്നതിനായി പലപ്പോഴും ഇവയുടെ സഹായം തേടേണ്ടി വരാറുണ്ട്.എന്നാല്‍ പലപ്പോഴും ഇവ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതെ നിരാശപ്പെടേണ്ടി വന്ന അനുഭവവും ഉണ്ടാകും.പരിഹാരമായി ഇതാ ഒരു പോസ്റ്റ്.
pdf ഫയല്‍ തയ്യാറാക്കിയത് മലപ്പുറം ഐ.ടി.മാസ്റ്റര്‍ ട്രൈനറായ ശ്രീ ഹക്കീം മാഷും കൂട്ടുകാരുമാണ്.കഴിഞ്ഞ വെക്കേഷന്‍ കാലത്ത് ഓണ്‍ലൈനായി നടത്തിയ ക്ലാസ്സിലെ പാഠങ്ങള്‍ അവര്‍ pdf ഫയല്‍ ആക്കി അയച്ചു തന്നിരുന്നു.ഹക്കീം മാഷ് ക്കും കൂട്ടുകാര്‍ക്കും പെരുത്തു നന്ദി.
ആ വിദ്യകള്‍ ഇവിടെനിന്ന് ഡൗണ്‍ലോഡ് ചെയ്യാം

 हिंदी അക്ഷരങ്ങള്‍ ടക്സ് പെയിന്‍റില്‍ വരുത്തുന്ന വിധം

हिंदी അക്ഷരങ്ങള്‍ ടക്സ് പെയിന്‍റില്‍ വരുത്തുന്നതിനുള്ള ശ്രമമാണ് ഞങ്ങള്‍ നടത്തുന്നത്.ഈ പോസ്റ്റ് തയ്യാറക്കാന്‍ ഞങ്ങള്‍ക്ക് പ്രചോദനമായത് വി.എച്ച്.എസ്.എസ് ഇരുമ്പനത്തിന്റെ സൈറ്റില്‍ കണ്ട പോസ്റ്റാണ്.തങ്ങളുടെ കണ്ടെത്തല്‍ മറ്റുള്ളവര്‍ക്കായി പങ്കുവെയ്ക്കാന്‍ തയ്യാറായ ഈ ഹൃദയവിശാലതക്ക് നന്ദി .ഈ പോസ്റ്റില്‍ നേരിയ ഭേദഗതികള്‍ മാത്രമേ വരുത്തിയിട്ടുള്ളു
ചിത്രരചനയില്‍ താല്പര്യമില്ലാത്തവര്‍ക്കു കൂടി വരയ്ക്കാന്‍ തോന്നിപ്പിക്കുന്ന വിധം ആകര്‍ഷകമാണ് ടക്സ്​പെയിന്റിന്റെ ഘടന. ടക്സ്​പെയിന്റ് ഉപയോഗിച്ച് ചിത്രങ്ങള്‍ വരച്ചിട്ടുള്ളവരെല്ലാം സ്റ്റാമ്പ് ടൂള്‍ തീര്‍ച്ചയായും ഉപയോഗിച്ചിട്ടുണ്ടാവണം. വിവിധ വലിപ്പത്തില്‍ ചിത്രങ്ങള്‍ ക്യാന്‍വാസില്‍ പതിപ്പിക്കാന്‍ സഹായിക്കുന്നതാണ് ഈ ടൂള്‍. വിവിധ സ്റ്റാമ്പുകളില്‍ ക്ലിക്കു ചെയ്യുമ്പോള്‍  ചിത്രത്തിന്റെ പേര് താഴെ ഇംഗ്ലീഷില്‍ എഴുതി കാണിക്കാറുണ്ടല്ലോ. ചിത്രത്തില്‍ ക്ലിക്കുചെയ്യുമ്പോള്‍ ശബ്ദവും കേള്‍ക്കാം. हिंदी അക്ഷരങ്ങള്‍ ടക്സ് പെയിന്‍റില്‍ വരുത്തുന്നതിനുള്ള ശ്രമമാണ് ഞങ്ങള്‍ നടത്തുന്നത്.ഈ പോസ്റ്റ് തയ്യാറക്കാന്‍ ഞങ്ങള്‍ക്ക് പ്രചോദനമായത് വി.എച്ച്.എസ്.എസ് ഇരുമ്പനത്തിന്റെ സൈറ്റില്‍ കണ്ട പോസ്റ്റാണ്.തങ്ങളുടെ കണ്ടെത്തല്‍ മറ്റുള്ളവര്‍ക്കായി പങ്കുവെയ്ക്കാന്‍ തയ്യാറായ ഈ ഹൃദയവിശാലതക്ക് നന്ദി .
हिंदी അക്ഷരങ്ങള്‍ ടക്സ് പെയിന്‍റില്‍ വരുത്തുവാനായിഎന്തൊക്കെയാണു ചെയ്യേണ്ടത് ?  
ചുരുക്കി സൂക്ഷിച്ചിരിക്കുന്ന ഫോള്‍ഡര്‍ ഇവിടെ നിന്നും ഡൌണ്‍ലോഡു ചെയ്യുക. ആര്‍ക്കൈവ് മാനേജര്‍ (archive manager) ഉപയോഗിച്ച് അത് നിവര്‍ത്തുകയൂസറുടെ ഹോം ( user’s home ) ഫോള്‍ഡറിനകത്ത്  .tuxpaint ( ഡോട്ട് ടക്സ്​പെയിന്റ് ) എന്ന ഫോള്‍ഡര്‍ നിര്‍മ്മിക്കുക.(ടക്സ്​പെയിന്റ് ഉപയോഗിച്ച് മുന്‍പ് ചിത്രങ്ങള്‍ വരച്ചിട്ടുണ്ടെങ്കില്‍ നിങ്ങളുടെ ഹോം ഫോള്‍ഡറിനുള്ളില്‍ .tuxpaint എന്ന ഫോള്‍ഡര്‍ ഉണ്ടാവും. ഹോം ഫോള്‍ഡര്‍ തുറന്ന് അതിനകത്ത് ctrl  കീയും h എന്ന കീയും ഒരുമിച്ചമര്‍ത്തുക.അപ്പോള്‍ .tuxpaint എന്ന ഫോള്‍ഡര്‍ ഉണ്ടെങ്കില്‍ അതു തുറക്കുക) അതു തുറന്ന് അതിനകത്ത് stamps എന്ന മറ്റൊരു ഫോള്‍ഡര്‍ നിര്‍മ്മിച്ച് അതിനകത്തേക്ക് നിവര്‍ത്തിയ ഫോള്‍ഡര്‍ പകര്‍ത്തുക. ഫോള്‍ഡറിനു പേരു നല്കിയപ്പോള്‍ പേരിനു മുമ്പ് ഡോട്ട് നല്കിയതെന്തിനെന്നറിയുമോ ? ഗ്നു ലിനക്സിലെ രഹസ്യഫോള്‍ഡറുകളെല്ലാം (hidden directories ) ഡോട്ടിലാണു ( . ) തുടങ്ങുന്നത്. കീബോര്‍ഡിലെ കണ്‍ട്രോള്‍ ( control ) , എച്ച് ( h ) എന്നീ കട്ടകള്‍ അമര്‍ത്തുമ്പോള്‍ രഹസ്യഫോള്‍ഡറുകളെല്ലാം ദൃശ്യമാകുന്നു. ഒരിക്കല്‍ കൂടി ഇതേ കട്ടകളമര്‍ത്തിയാല്‍ രഹസ്യ ഫോള്‍ഡറുകളെല്ലാം അദൃശ്യമാകുന്നു. ഇനി ടക്സ്​പെയിന്റ് തുറന്ന് സ്റ്റാമ്പ് ടൂളില്‍ ക്ലിക്ക് ചെയ്ത് വിവിധ സ്റ്റാമ്പുകള്‍ ഉപയോഗിച്ചുനോക്കൂ. നമ്മുടെ ഭാഷയും സംസ്കാരവും പ്രതിഫലിപ്പിക്കുന്നതിനുള്ള അനവധി സാധ്യതകള്‍ ഗ്നുലിനക്സിലുണ്ട്. ആ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള സ്വാതന്ത്ര്യവും നിങ്ങള്‍ക്കുണ്ട്. കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും സ്വതന്ത്രസോഫ്റ്റ്​വെയറിനെ സ്നേഹിക്കുന്നവര്‍ക്കുമായി ഞങ്ങളിത് സമര്‍പ്പിക്കുന്നു.
ചുരുക്കത്തില്‍
1.
മുകളില്‍ കൊടുത്തിരിക്കുന്ന “ഇവിടെ ” എന്ന ലിങ്കില്‍ നിന്നും ഫയല്‍ ഡൌണ്‍ലോഡു ചെയ്യുക.
2.
ഡൌണ്‍ലോഡു ചെയ്ത ഫയലില്‍ Rightclick ചെയ്യുക
3.Open with Archive Manager
സെലക്ട് ചെയ്യുക.
5.
അപ്പോള്‍ തുറന്നുവരുന്ന ജാലകത്തിലെ “EXTRACT”ബട്ടണില്‍ ക്ലിക്കു ചെയ്യുക.
6.
നിങ്ങളുടെ Home ഫോള്‍ഡര്‍ തുറന്ന് .tuxpaint എന്ന ഫോള്‍ഡര്‍ നിര്‍മ്മിക്കുക
7.
അതിനകത്തേക്ക് Extract ചെയ്തപ്പോള്‍ കിട്ടിയ letters എന്ന ഫോള്‍ഡര്‍ കോപ്പി ചെയ്യുക.
8.
ഇനി ടക്സ്​പെയിന്റ് തുറന്ന്  stamps ല്‍ ക്ലിക്കു ചെയ്തോളൂ. പുതിയ സ്റ്റാമ്പുകള്‍ അവിടെയുണ്ടാകും.
ഉബുണ്ടുവില്‍ ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങനെ ?

ഉബുണ്ടുവില്‍ ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങനെ എന്ന് ധാരാളം പേര്‍ അന്വേഷിയ്ക്കുന്നുണ്ട്.പ്രത്യേകിച്ച് ഹിന്ദീ അധ്യാപകര്‍.അവര്‍ക്കായി ഇതാ ഒരു പോസ്റ്റ്.ഇതിനേക്കാള്‍ എളുപ്പമാര്‍ഗ്ഗമറിയാവുന്നവര്‍ അതു പങ്കുവയ്ക്കുമല്ലോ.

open the terminal
accessoris -Terinal
type
sudo nautilus /
enter
type password
then open the file browsing window
open
user-shere-fonts-x11-type1-
copy fonts & paste fonts threre.
All ways remember to give permissions to read and write
ഗ്നു‌‍/ലിനക്സില്‍ സിസ്റ്റം ഹാങ്ങായാലോ ?

വിന്‍ഡോസിനേ അപേക്ഷിച്ച് വളരെ അപൂര്‍വ്വമായി മാത്രമാണ് ഗ്നു‌‍/ലിനക്സില്‍ സിസ്റ്റം ഹാങ്ങാവുന്നത്. വിന്‍ഡോസില്‍ സിസ്റ്റം ഹാങ്ങാവുമ്പോള്‍ Alt +Ctrl+Del കീകള്‍ അമര്‍ത്തുകയാണല്ലോ പതിവ്.
ഏതെങ്കിലും സാഹചര്യത്തില്‍ ഗ്നു‌‍/ലിനക്സില്‍ സിസ്റ്റം ഹാങ്ങായാല്‍ സിസ്റ്റം റീ സ്റ്റാര്‍ട്ട് ചെയ്യാതെ x സെര്‍വറിനെ മാത്രം റീ സ്റ്റാര്‍ട്ട് ചെയ്ത് പ്രശ്നം പരിഹരിക്കാന്‍ സാധിക്കും. xorg ആണ് ഇപ്പേള്‍ വ്യാപകമായി ഉപയോഗിക്കുന്ന x സെര്‍വര്‍.x സെര്‍വര്‍ റീ സ്റ്റാര്‍ട്ട് ചെയ്യാന്‍ Alt +Ctrl+Backspace കീകള്‍ ഒരുമിച്ച് അമര്‍ത്തിയാല്‍ മതി.x സെര്‍വര്‍ റീ സ്റ്റാര്‍ട്ട് ചെയ്യാന്‍ ഏതാനും സെക്കന്റുകള്‍ മതി എന്നതാണ് ഇതുകൊണ്ടുള്ള നേട്ടം.

ഉബുണ്ടുവില്‍ ഒരു ആപ്ലിക്കേഷന്‍ ഹാംഗായാല്‍?
ഗ്നോമിന്റെ ടോപ്പ് പാനലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് add to pannel ല്‍ ക്ലിക്ക് ചെയ്യുക.പ്രത്യക്ഷപ്പെടുന്ന ലിസ്റ്റില്‍ നിന്നും force quit സെലക്ട് ചെയ്ത് add ബട്ടണ്‍ click ചെയ്യുക. add to pannel വിന്‍ഡോയിലെ close അമര്‍ത്തുക.ഇപ്പോള്‍ ടോപ്പ് പാനലില്‍ ആപ് ലെറ്റ് പ്രത്യക്ഷപ്പെട്ടിട്ടുണ്ടാവും.
പ്രവര്‍ത്തനരഹിതമായ ആപ്ലിക്കേഷനുകള്‍ ക്ലോസ്സ് ചെയ്യുന്നതിന് ടോപ്പ് പാനലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് add to pannel ല്‍ ഉള്ള force quit ആപ് ലെറ്റ് click ചെയ്യുക.ഇപ്പോള്‍ മൗസ് പോയിന്‍റ് + ചിഹ്നമായി മാറിയിട്ടുണ്ടാകും.ഇനി ക്ലോസ്ചെയ്യാനുദ്ദേശിക്കുന്ന വിന്‍ഡോയില്‍ ക്ലിക്ക് ചെയ്യുക.
ടോപ്പ് പാനലില്‍ ഉള്‍പ്പടുത്തിയ force quit ആപ് ലെറ്റ് നിങ്ങള്‍ക്ക് ഒരസൗകര്യമായിത്തോന്നുന്നെങ്കില്‍ മറ്റൊരു രീതി പരീക്ഷിക്കാവുന്നതാണ്. system>Administration>System Monitor ല്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്ന System Monitor ഡയലോഗ് ബോക്സില്‍ Processടാബില്‍ click ചെയ്യുക.താഴെയുള്ള ലിസ്റ്റില്‍ നിങ്ങളുടെ സിസ്റ്റത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആപ്ലിക്കേഷനുകളെല്ലാം ലിസ്റ്റ് ചെയ്തിട്ടുണ്ടാവും.ഇതില്‍ നിന്നും ക്ലോസ്സ് ചെയ്യാനുദ്ദേശിക്കുന്ന ആപ്ലിക്കഷന്‍ സെലക്ട് ചെയ്ത് End Processബട്ടണ്‍ ക്ലിക്ക് ചെയ്യുക.
System Monitor window യിലെ System Tabല്‍ നിങ്ങളുടെ സിസ്റ്റത്തെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടാകും. ubuntu, kernal, gnom എന്നിവയുടെ വേര്‍ഷന്‍,memory,processor speed,hard disk space തുടങ്ങിയ വിവരങ്ങളെല്ലാം ഇവിടെ നിന്നറിയാം. 
ഫയലിലെ ശബ്ദം മാത്രം കോപ്പി ചെയ്തെടുത്ത് mp3 പ്ലേയറില്‍ കുട്ടികളെ കേള്‍പ്പിക്കാനൊരു എളുപ്പവഴി. നോക്കാം...


പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി അധ്യാപകര്‍ക്ക് പലപ്പോഴും പല ഓഡിയോ ടേപ്പുകളും കുട്ടികളെ കേള്‍പ്പിക്കേണ്ടി വരാറുണ്ട്. എത്രത്തോളം വിവരിച്ചു പറഞ്ഞു കൊടുത്താലും യഥാര്‍ത്ഥശബ്ദം നേരിട്ട് കേള്‍ക്കുന്നതിനോളം വരികയില്ലല്ലോ അതൊന്നും. പാഠഭാഗത്തോട് ബന്ധപ്പെട്ട് നില്‍ക്കുന്ന ഏതെങ്കിലും ഒരു കവിത, അല്ലെങ്കില്‍ ഒരു നാടകം, ഇതെല്ലാം കുട്ടികള്‍ക്ക് കേള്‍ക്കാനായാല്‍ വേറിട്ടൊരു അനുഭവമാകും അത്. ക്ലാസ് റൂമുകള്‍ വൈദ്യുതീകരിക്കുകയും ഇന്റര്‍നെറ്റ് ഫസിലിറ്റി ലഭ്യമാക്കുകയും ചെയ്തു പോരുകയാണല്ലോ. ഇനി നമുക്കൊപ്പമുള്ള അധ്യാപകര്‍ ഈ സങ്കേതങ്ങളെല്ലാം പ്രയോഗിക്കുമ്പോള്‍ ഇതേക്കുറിച്ചൊന്നും അറിയാതെ മാറി നില്‍ക്കേണ്ട അവസ്ഥ നമുക്കുണ്ടാകരുത്. ഈ വിശാല'വല'യില്‍ ലഭ്യമാകാത്ത ചിത്ര-വീഡിയോ-ഓഡിയോ ഫയലുകള്‍ അപൂര്‍വ്വമാണല്ലോ. ഇത്തരത്തില്‍ നാം ഇന്റര്‍നെറ്റില്‍ കണ്ട ഒരു വീഡിയോ ഫയലിലെ ശബ്ദം മാത്രം കോപ്പി ചെയ്തെടുത്ത് mp3 പ്ലേയറില്‍ കുട്ടികളെ കേള്‍പ്പിക്കണമെങ്കിലോ. ഇതിന് വല്ല എളുപ്പവഴികളുമുണ്ടോ? നോക്കാം.

കഴിഞ്ഞ ദിവസം ഒരു കരോക്കെ ഗാനം അന്വേഷിച്ച് ഒരു കുട്ടി എന്‍റെ അടുത്തു വന്നു. “വാടാ മാപ്പിളേ..” എന്നു തുടങ്ങുന്ന വില്ല് എന്ന തമിഴ് സിനിമയിലെ കരോക്കെ ഗാനമായിരുന്നു ആ കുട്ടിക്ക് വേണ്ടിയിരുന്നത്. പല സെര്‍ച്ച് എഞ്ചിനുകള്‍‍ ഉപയോഗിച്ച് നോക്കിയിട്ടും ഈ പാട്ടിന്‍റെ കരോക്കെ മാത്രം എനിക്ക് കിട്ടിയില്ല. വേറെ ഏതെങ്കിലും പോരേ എന്നു ചോദിച്ച് രക്ഷപെടാന്‍ നോക്കിയെങ്കിലും കുട്ടി വിട്ടതുമില്ല. ഒടുവില്‍ യൂ ട്യൂബിലെ വീഡിയോ ഫയലായി സേവ് ചെയ്തിരിക്കുന്ന ഒരു കരോക്കെ ഗാനം എനിക്ക് കാണാന്‍ കഴിഞ്ഞു. പിന്നെയും പ്രശ്നം. എങ്ങനെ ഈ പാട്ടിന്‍റെ ഓഡിയോ മാത്രം കോപ്പി ചെയ്തെടുക്കും?

അതിനും സെര്‍ച്ച് തുടങ്ങി. ഒടുവില്‍ http://www.video2mp3.net/ എന്നൊരു സൈറ്റിന്‍റെ വിലാസം കിട്ടി. അവിടെ നേരിട്ട് യു.ആര്‍.എല്‍ കൊടുത്തപ്പോള്‍ ഓഡിയോയുടെ mp3 ഫയല്‍ download ചെയ്തെടുക്കാന്‍ സാധിച്ചു.

ഇന്‍റര്‍നെറ്റ് ഫെസിലിറ്റി ഉണ്ടെങ്കിലേ ഇക്കാര്യം ചെയ്യാനാകൂയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.ഇക്കാര്യം സ്റ്റെപ്പ് ബൈ സ്റ്റെപ്പായി ഒന്നു പറയാം.

1. യൂ ട്യൂബിലെ വീഡിയോയ്ക്ക് താഴെയുള്ള Share ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന യൂ.ആര്‍.എല്‍ കോപ്പി ചെയ്തെടുക്കുക.
2. യൂട്യൂബില്‍ നിന്നും ആ പാട്ടിന്‍റെ യൂ.ആര്‍.എല്‍ അഡ്രസ് ബാറില്‍ നിന്ന് നേരിട്ട് കോപ്പി ചെയ്തും എടുക്കാം.
3. ഇനി ആ യൂ.ആര്‍.എല്‍ http://www.video2mp3.net/ എന്ന സെറ്റിലെ Vedio URL ല്‍ നല്‍കുക.
4. Quality തെരഞ്ഞെടുത്ത ശേഷം Convert ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ അല്പസമയത്തിനകം Conversion successfully completed! എന്ന മെസ്സേജ് വരുന്നതാണ്
5. ഒപ്പം download mp3 എന്ന ലിങ്ക് ആക്ടീവാകുകയും ചെയ്യും.
6. ഇവിടെ നിന്നും mp3 file ഡൌണ്‍ലോഡ് ചെയ്തെടുക്കാം.
7. വീഡിയോ യൂ ട്യൂബില്‍ നിന്നായിരിക്കണമെന്നില്ല. ഏത് വീഡിയോ ഫയലിന്‍റേയും ഓഡിയോ കണ്‍വെര്‍ഷന്‍ നടക്കാന്‍ യു.ആര്‍.എല്‍ കൊടുത്താല്‍ മതി.

നിസ്സാരമെന്ന് തോന്നിപ്പിക്കുന്ന ഇത്തരമൊരു സംഗതി എന്തിനാണ് ഒരു പോസ്റ്റാക്കിയതെന്ന ചോദ്യം ചിലപ്പോള്‍ ഉയര്‍ന്നേക്കാം. പക്ഷെ, ഇതോ ഇതിനേക്കാള്‍ എളുപ്പമുള്ളതോ ആയ മറ്റ് മാര്‍ഗ്ഗങ്ങള്‍ നമ്മുടെ അധ്യാപകരില്‍ നിന്നോ മറ്റ് ബ്ലോഗര്‍മാരില്‍ നിന്നോ ലഭിച്ചേക്കാം. ചുരുക്കത്തില്‍ ചെറിയൊരു അറിവാണെങ്കിലും അത് പങ്ക് വെയ്ക്കുക എന്നത് തന്നെ ഉദ്ദേശ്യം. ഇതേക്കുറിച്ച് അറിയാവുന്നവര്‍ കൂടുതല്‍ വിവരങ്ങള്‍ പങ്കു വെക്കുമെന്ന് കരുതുന്നു.
(നന്ദീ-mathematicsschool.blogspot.com)
ഹിന്ദിയില്‍ ടൈപ്പുചെയ്യാന്‍

ഹിന്ദിയില്‍ ടൈപ്പുചെയ്യാന്‍ താത്പര്യമുള്ളയാളാണോ നിങ്ങള്‍?സ്വയം പ്രസന്റേഷനുകളും വര്‍ക്ക്ഷീറ്റുകളും തയ്യാറാക്കാനും നിങ്ങള്‍ക്കാഗ്രഹമുണ്ടോ? നിങ്ങളെ സഹായിക്കാന്‍ हिंदी मंत्रणसभा തയ്യാറാക്കിയ ഒരു ലഘു ടൂട്ടോറിയല്‍ डौनलोड़स ല്‍.അഭിപ്രായം കമന്‍റ് ചെയ്യുമല്ലോ?
 

© hindiblogg-a community for hindi teachers
  

TopBottom