Powered by Blogger.

ഒരു ഹൈടെക് പുതുവര്‍ഷത്തിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം.....

Wednesday, February 13, 2013

आसरा 5

എസ്.എസ്.എല്‍.സി. പൊതുപരീക്ഷ അടുത്തുവരികയാണ്. ഹിന്ദി പരീക്ഷ എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.(കഴിഞ്ഞ രണ്ട് ടേം പരീക്ഷകളെ അടിസ്ഥീനമാക്കിയുള്ളതാണ് ഈ വിശകലനം)
1.
ചോദ്യം 1 പട്ടിക പൂര്‍ത്തി (तालिका की पूर्ति)യാക്കാനുള്ളതാണ്. पाठ,प्रोक्ति,रचयिता മുതലായവ ചേര്‍ത്തുള്ള ഈ പട്ടിക പൂര്‍ത്തിയാക്കല്‍ പ്രവര്‍ത്തനത്തില്‍ ചിലപ്പോള്‍ (मुख्य पात्र) പ്രധാന കഥാപാത്രങ്ങള്‍ കൂടി ഉള്‍പ്പെടുത്താനായി കൊടുത്തു കാണാറുണ്ട്. ഇതിനായി പാഠപുസ്തകത്തിലെ മുഴുവന്‍ പാഠങ്ങളുടെയും पाठ,प्रोक्ति,रचयिता,पात्र എന്നിവ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഇത് സാധാരണയായി 2 മാര്‍ക്കിന്‍റെ ചോദ്യമായാണ് ചോദിച്ചുവരുന്നത്.

2.
ചോദ്യം 2 घटनाओं को क्रमबद्ध करके लिखना എന്നതില്‍ ഏതെങ്കിലും ഗദ്യപാഠത്തിലെ സംഭവങ്ങളെ ശരിയായ ക്രമത്തില്‍ എഴുതുകയാണ് വേണ്ടത്. ഇതിനായി ഗദ്യപാഠങ്ങളിലെ പ്രധാനപ്പെട്ട സംഭവങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. ഇതും രണ്ട് മാര്‍ക്കിന്‍റെ ചോദ്യമാണ്.

3.
ചോദ്യം 3 ഇംഗ്ലീഷ് പദങ്ങള്‍ക്ക് പകരം സമാനമായ ഹിന്ദി പദങ്ങള്‍ (पारिभाषिक शब्द) ചേര്‍ത്ത് ഗദ്യ-ഭാഗം മാറ്റിയെഴുതാനാണ് സാധാരമയായി ചോദിച്ചു വരുന്നത്. ചിലപ്പോള്‍ ചെറുസംഭാഷണമായും ചോദിച്ചുകാണാറുണ്ട്. ഇതിനായി പാഠപുസ്തകത്തിലെ 4 യൂനിറ്റുകളിലായി 32 പദങ്ങള്‍ കൊടുത്തിട്ടുണ്ട്. പൊതുവെ ഈ പദങ്ങളില്‍നിന്ന് തന്നെയാണ് ചോദിച്ചുവരുന്നത്. വിരളമായി മാത്രം പുറമെനിന്നും ചോദിച്ചുകാണാറുണ്ട്. പാഠപുസ്തകത്തിലെ 32 പദങ്ങള്‍ ശരിക്കും മനസ്സിലാക്കിവെക്കുന്നത് ഈ 3 മാര്‍ക്കിന്‍റെ ചോദ്യത്തിന് ഉത്തരമെഴുതാന്‍ സഹായകരമായിരിക്കും.

4.
ചോദ്യം 4 ഏതെങ്കിലുമൊരു (പൊതുവേ ഗദ്യപാഠത്തിലെ) പാഠത്തിലെ കഥാപാത്രത്തിന്‍റെ സ്വഭാവവിശേഷതകള്‍ (चरित्रगत विशेषताएँ) തെരഞ്ഞെടുത്തെഴുതാനുള്ളതാണ്. 3 എണ്ണത്തില്‍നിന്നും 2 എണ്ണം എഴുതണം. ഏതായാലും ഒരു മാര്‍ക്ക് ആര്‍ക്കും ഉറപ്പാക്കാന്‍ കഴിയുന്ന ഒരു ചോദ്യമാണിത്. എന്നാല്‍ ചില കുട്ടികള്‍ ഇതിനെ സഹായകസൂചനകളാ (सहायक बिंदु) യി തെറ്റിദ്ധരിച്ച് ഖണ്ഡികയായി ഉത്തരമെഴുതിക്കാണാറുണ്ട്. ഇത് മാര്‍ക്ക് നഷ്ടമാകുന്നതിനിടയാക്കുന്നതാണ്. മൂന്ന് സ്വഭാവവിശേഷതകളില്‍ നിന്ന് ശരിയായ രണ്ടെണ്ണം എടുത്തെഴുതുകമാത്രമേ ചെയ്യേണ്ടതായിട്ടുള്ളൂ.

5. 5
മുതല്‍ 7 വരെ-യുള്ള ചോദ്യ-ങ്ങള്‍ 3 ല്‍ 2 എണ്ണത്തിന്‍റെ ഉത്തരമെഴുതാനുള്ള രണ്ട് മാര്‍ക്കിന്‍റെ (ആകെ 4 മാര്‍ക്ക്) ചോദ്യമാണ്. ഈ ചോദ്യങ്ങളില്‍ കുട്ടികള്‍ക്ക് അവരുടെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള രീതിയിലാണ് ചോദിച്ചുവരുന്നത്. हम क्या कर सकते हैं,आप क्या क्या करना चाहते हैं अपना मत प्रकट करें തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഇത്തരം ചോദ്യങ്ങളുടെ പ്രത്യേകതയാണ്. അതായത് കുട്ടികള്‍ക്ക് സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാനും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുമുള്ള അവസരം ഇവിടെ കാണാം. അത്തരത്തില്‍ ഉത്തരമെഴുതാതിരുന്നാല്‍ മുഴുവന്‍ മാര്‍ക്ക് കിട്ടുന്നതിന് തടസ്സമാകുന്നതാണ്.

6. 8
മുത-ല്‍ 10 വരെ-യുള്ള 4 മാര്‍ക്ക് വീതമുള്ള 3 ചോദ്യങ്ങളില്‍ 2 എണ്ണത്തിന്‍റെ ഉത്തരം എഴുതിയാല്‍ മതിയാകും. डायरी,पत्र,लेख,वार्तालाप,आत्मकतांश,साक्षात्कार മുതലായ വ്യവഹാരരൂപങ്ങളി (प्रोक्ति) ലാണ് ഇവിടെ സാധാരണയായി ഉത്തരമെഴുതേണ്ടി വരുന്നത്. ചോദ്യങ്ങള്‍ ശരിക്ക് വായിച്ച് മനസ്സിലാക്കി കൂടുതല്‍ പ്രയാസകരമായത് ഒഴിവാക്കി ബാക്കി രണ്ട് ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതാന്‍ കുട്ടികള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. 4 മാര്‍ക്കിന്‍റെ (ചോദ്യക്കടലാസിലെ ഏറ്റവും കൂടിയ മാര്‍ക്ക്) ചോദ്യങ്ങളായതിനാല്‍ കൂടുതള്‍ ശ്രദ്ധയും സൂക്ഷ്മതയും ഇതിന്‍റെ ഉത്തരമെഴുതുന്നതില്‍ കാട്ടേണ്ടതാണ്. ഡയറി, കത്ത് മുതലായവ പാഠഭാഗത്തിലെ സന്ദര്‍ഭത്തിന് അനുസരിച്ച് എഴുതുന്പോള്‍ ആ സന്ദര്‍ഭത്തിലെ തീയ്യതി, സ്ഥലം (तारीख,स्थान) മുതലായവക്ക് പകരം കുട്ടികള്‍ തോന്നിയ രീതിയില്‍ സ്ഥലവും തീയ്യതിയും ചേര്‍ത്തുകാണാറുണ്ട്.കൃത്യമായി അറിയാത്ത അവസരത്തില്‍ स्थान:....................., तारीख:....................എന്നിങ്ങനെഎഴുതുന്നതാണ് ഉചിതം.

7. 11
മുതല്‍ 13 വരെയുള്ള ചോദ്യങ്ങള്‍ കവിത (പാഠപുസ്തകത്തിന് പുറത്ത് നിന്നുള്ള) യെ അടിസ്ഥാനമാക്കിയുള്ളവയായിരിക്കും. ഇതില്‍ ശീര്‍ഷകം എഴുതാനായി 1 മാര്‍ക്കിന്‍റെയും ആശയം എഴുതാനായി 3 മാര്‍ക്കിന്‍റെയും ചോദ്യങ്ങള്‍ ഉള്‍പ്പെടുന്നു. ശീര്‍ഷകം എഴുതുന്പോള്‍ കവിതയുടെ ആശയവുമായി യോജിക്കുന്നതായിരിക്കണം. ആശയം എഴുതുന്നത് ആസ്വാദനക്കുറിപ്പിന്‍റേതിന് സമാനമായ രീതിയില്‍ എഴുതാവുന്നതാണ്.कविता की प्रासंगिकता, कविता पर अपना विचार,पसंद की पंक्तियाँ എന്നിവ ചേര്‍ക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

8.
ചോദ്യം 14 ആയി പോസ്റ്റര്‍ കൊടുത്തിരിക്കുന്നു. പോസ്റ്റര്‍ 3 മാര്‍ക്കിന്‍റെ ചോദ്യമായാണ് കൊടുത്തുവരുന്നത്. ചോദ്യത്തിലെ വാക്യത്തെ ഉപയോഗിച്ച് संकेत पट പോലെ എഴുതിവെക്കുന്നത് മാര്‍ക്ക് കിട്ടാന്‍ പര്യാപ്തമായിരിക്കുകയില്ല. അല്‍പം കൂടി കാര്യങ്ങള്‍ ചേര്‍ത്ത് ആകര്‍ഷകമായി അവതരിപ്പിക്കാന്‍ ശ്രദ്ധചെലുത്തേണ്ടിയിരിക്കുന്നു.

9. 15, 16, 17
ചോദ്യ-ങ്ങള്‍ വ്യാകരണത്തെ അടിസ്ഥാനമാക്കിയുള്ളവയാണ്. തെറ്റുകള്‍ തിരുത്തി മാറ്റിയെഴുതാനുള്ള संशोधन ആണ് ഒരിനം. 2 മാര്‍ക്കിന്‍റെ ഇത്തരം ചോദ്യങ്ങളില്‍ പലവിധ വ്യാകരണ തത്വങ്ങള്‍ ചോദിക്കപ്പെടാറുണ്ട്. വാക്യഘടന ശരിയാക്കല്‍, അക്ഷരശുദ്ധി തുടങ്ങിയവയും ചോദിക്കാറുള്ളവയാണ്. യോജകങ്ങള്‍ ഉപയോഗിച്ച് വാക്യങ്ങളെ ചേര്‍ത്തെഴുതാനുള്ള 2 മാര്‍ക്കിന്‍റെ ചോദ്യത്തില്‍ लेकिन,इसलिए,क्योंकि മുതലായ യോജകങ്ങളിലേതെങ്കിലും ഉപയോഗിച്ച് വാക്യങ്ങളെ യോജിപ്പിക്കേണ്ടി വരുന്നു. ബ്രാക്കറ്റില്‍നിന്ന് ശരിയായ പദങ്ങള്‍ തെരഞ്ഞെടുത്ത് ചെറുഖണ്ഡികയിലെ വിട്ടഭാഗം പൂരിപ്പിച്ച് മാറ്റിയെഴുതാനുള്ള 2 മാര്‍ക്കിന്‍റെ ചോദ്യത്തില്‍ വിശേഷണങ്ങള്‍ ചേര്‍ത്ത് എഴുതാന്‍ ചോദിച്ചുകാണാറുണ്ട്.

10. 18
മുതല്‍ 21 വരെയുള്ള ചോദ്യങ്ങള്‍ പാഠ്യേതര ഖണ്ഡികയെ ആസ്പദമാക്കിയുള്ളവയായിരിക്കും. ഈ ചോദ്യങ്ങളിലും ഖണ്ഡികയിലെ സന്ദര്‍ഭത്തെ ഉപയോഗപ്പെടുത്തി വ്യാകരണചോദ്യങ്ങള്‍ കൊടുക്കാറുണ്ട്. സര്‍വ്വനാമവും കാരകവും വേര്‍തിരിച്ചെഴുതുക (सर्वनाम,कारक अलग करना) വിശേഷണ, സംജ്ഞാ പദങ്ങള്‍ തെരഞ്ഞെടുത്തെഴുതുക മുതലായ പ്രവര്‍ത്തനങ്ങളും ഇത്തരം ചോദ്യങ്ങളില്‍ ചോദിച്ചുകാണുന്നു. കൂടാതെ ഖണ്ഡികയില്‍നിന്ന് ആശയഗ്രഹണത്തിന്‍റെ ചോദ്യങ്ങളും ചോദിക്കുന്നു.
അല്‍പം സൂക്ഷ്മതയും ശ്രദ്ധയും ചെലുത്തിയാല്‍ മാര്‍ക്ക് നഷ്ടപ്പെടുന്നത് ഒരു പരിധിവരെ ഒഴിവാക്കാന്‍ കഴിയും. ഖണ്ഡികയില്‍ ചോദ്യം കൊടുത്തിരിക്കുന്നതിന് ഉത്തരം ഖണ്ഡികയില്‍ത്തന്നെ എഴുതുകയാണ് വേണ്ടത്. വ്യാകരണചോദ്യങ്ങള്‍, ഇംഗ്ലീഷ് പദങ്ങള്‍ക്ക് പകരം സമാനമായ ഹിന്ദി പദങ്ങള്‍ ചേര്‍ത്ത് മാറ്റിയെഴുതാനുള്ളതും മറ്റും ഉത്തരപദങ്ങള്‍ മാത്രമെഴുതാതെ മുഴുവനായും എഴുതുകയും ഉത്തരം കൃത്യമായി അടിവരയിട്ട് വേര്‍തിരിക്കുകയും ചെയ്യുന്നതാണ് ഉത്തമം.पाठक :

12 comments:

 1. आसरा വളരെ നന്നായിരിക്കുന്നു

  ReplyDelete
 2. good, ഇങ്ങനെയൊരു ആദ്യം ഇട്ടാലോ എന്ന് ഞാനും വിചാരിച്ചിരുന്നു. പിന്നെ പ്രതികരണങ്ങള്‍ ശൂന്യമായപ്പോള്‍ വേണ്ടായെന്നു വെച്ചു. ജയ്ദീപ് സാര്‍ പറഞ്ഞു. " പ്രത്ികരണം നോക്കേണ്ട, അവനവനാത്മസുഖത്തിനായ്............."

  നമ്മുടെ ഹിന്ദി അദ്ധ്യാപകര്‍ ഉറങ്ങുകയാണോ? അതോ ഉറക്കം നടിക്കുകയോ?
  http://hindisopan.blogspot.in

  ReplyDelete
 3. വളരെ വളരെ നന്ദി

  ReplyDelete
 4. അഭിനന്ദനങ്ങള്‍ അഭിനന്ദനങ്ങള്‍ ഒരായിരം അഭിനന്ദനങ്ങള്‍

  ReplyDelete
 5. बहुत शुक्रिया जी। छात्रों के संदेह दूर करने तथा प्रश्नों को बारीक से जानने केलिए यह बहुत लाभदायक है।

  ReplyDelete
 6. നന്ദി മാത്രമല്ല, മറിച്ച് അഭിപ്രായം കൂടി ഉള്‍പ്പെടുത്തി കമന്റിടാന്‍ ശ്രമിക്കണേ...

  ReplyDelete
 7. "ആശ്രയം" കണ്ടപ്പോള്‍ എനിക്കും ഈ പ്രോജക്ടില്‍ പങ്കോടുക്കാന്‍ കഴിഞ്ഞില്ലല്ലൊ എന്ന നഷ്ട ബോധം തോന്നി.കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഇത് ആശ്രയമേകട്ടെ എന്നു നമുക്കു പ്രത്യാശിക്കാം.
  പിന്നെ യൂണിററു ബേസിനേക്കാള്‍ ഡിസ്കോഴ്സ് ബേസിലായിരുന്നെങ്കില്‍ കുറച്ചു കൂടി നന്നായേനെ എന്നുതോന്നി. teacher version നും മൂല്യനിര്‍ണ്ണയ സൂചകങ്ങളും കൂടി ചേര‍ത്തിരുന്നുവെങ്കില്‍
  വിദ്യാഭ്യാസവകുപ്പിന്റെ" ഒരുക്ക"ത്തെക്കാളും ഉജ്വലമായേനേ....
  ഒന്നു രണ്ടു ചോദ്യങ്ങള്‍ റിപ്പീറ്റു ചെയ്തിട്ടുണ്ട്.eg- प्रो.डी.कुमार की चरित्रगत विशेषताएँ...
  qn.no-13, 32 തിരക്കിനിടയിലും ഇതിന് സമയം കണ്ടത്തിയ
  സോമന്‍ജിക്കും,ജയദീപ്ജിക്കും രവിജീക്കും അഭിനന്ദനങ്ങള്‍...

  ReplyDelete
  Replies
  1. അശേകന്‍ജി
   നല്ല വാക്കുകള്‍ക്ക് നന്ദി.
   താങ്കളുടെ നഷ്ടബോധം നമ്മുടെ അടുത്ത പ്രോജക്ടില്‍ പരിഹരിക്കാം.
   പെട്ടെന്ന് സ്വരുക്കൂട്ടിയ ഈ സാമഗ്രിക്ക് ആളെച്ചേര്‍ക്കുക എളുപ്പമായിരുന്നില്ല.
   വിളിച്ച പലരേയും തിരക്കുകാരണം കിട്ടിയുമില്ല.
   ചോദ്യപേപ്പറിന്റെ സ്വഭാവത്തിലെ മാറ്റം തിരിച്ചറിഞ്ഞിട്ടുണ്ടല്ലോ?
   അതിന്‍ പ്രകാരമാണ് വളരെ ആലോചനകള്‍ക്കുശേഷം ചോദ്യങ്ങള്‍ യൂണിറ്റ്തലത്തില്‍ ക്രമീകരിച്ചത്.
   അധ്യാപകര്‍ക്ക് യഥേഷ്ടം ഉപയോഗിക്കാവുന്ന റിവിഷന്‍ ഉപകരണം ഏന്ന നിലയില്‍ വിഭാവന ചെയ്തതിനാലാണ് ഉത്തങ്ങള്‍ ഒഴിവാക്കിയത്.
   ഒരുക്കവും ആസരയും താരതമ്യപ്പടുത്തുകയേ അരുതേ !രണ്ടും രണ്ടാണ്.
   ആസര ഞങ്ങളുടെ ഒരു വികൃതിമാത്രമാണ്...
   അടുത്ത പ്രോഝക്ട് ഉടനുണ്ട്...കൂടെയുണ്ടാകണം....

   Delete
 8. आप तीनों मिलकर ये जो किया हे उसकेलिए एक बडिया सल्यूट देना चाहता हुम । में भी एक ब्लोगर हुम और अच्छी तरह जानता हुम की आप तीनों ने कितना काम किया हे । रजाक जी हिंदी अध्यापक ही नही सारे अध्यापक सो नहीं रहे हे सोने की नाटक कर रहे हे। आप डाउनलोड्स गिनें और कमंट्स भी।

  सारे अध्यापक पेरेंट्स और बच्चों की और से आप तीनों को धन्यवाद ।

  राजीव

  english4keralasyllabus.com

  ReplyDelete
 9. അല്‍പം സൂക്ഷ്മതയും ശ്രദ്ധയും ചെലുത്തിയാല്‍ മാര്‍ക്ക് ഒരു പരിധിവരെ നേടാന്‍ കഴിയും. നിങ്ങള്‍ കേരളത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും രക്ഷിതാക്കളുടേയും സമ്മര്‍ദ്ദം കുറച്ചു. വളരെ നന്ദി.

  ReplyDelete
 10. Dear teachers,

  great effort by great teachers.......swayam model banake samooche adhyapak logom ko josh denevaale aap logom ko haardic badhayiyaam.......

  GOVT.HIGH SCHOOL
  POOCHAPRA
  THODUPUZHA
  IDUKKI(DIS.)

  ReplyDelete

'हिंदी सभा' ब्लॉग मे आपका स्वागत है।
यदि आप इस ब्लॉग की सामग्री को पसंद करते है, तो इसके समर्थक बनिए।
धन्यवाद

© hindiblogg-a community for hindi teachers
  

TopBottom