Powered by Blogger.
NEWS FLASH
******

Wednesday, September 14, 2011

‘मुफ्त में ठगी’ कविता का अनुवाद

സൗജന്യം 

ടി. ശിവന്‍കുട്ടി.
ജി.വി.എഛ്.എസ്.എസ്. മമ്പാട്.
http://www.hindisopan.blogspot.com
വായിക്കുകയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുകയും കമന്റിടുകയും ചെയ്യുക.

 സാമോദം വാങ്ങിപ്പോന്നു
വൃദ്ധന്‍ കൃഷിക്കാരന്‍ നല്‍-
വിത്തൊരു ചാക്കും
രാസവളങ്ങള്‍ രണ്ടു ചാക്കും.

വീട്ടിലെത്തി നോക്കവേ
നെഞ്ചകം പൊള്ളിപ്പോയി
മൂന്നു ചാക്കിലും മായ-
മഞ്ചഞ്ചു കിലോ വീതം!


ഇത്രയും കാലം മായം
വ്യക്തമല്ലെന്നാ,ലിന്നോ.....?
പകല്‍ പോലെ പറ്റിക്കാന്‍                    
തെല്ലു പോരാ ചങ്കൂറ്റം!

വിശന്നും തളര്‍ന്നും കാ-
ലേന്തിയേന്തി വച്ചു മാ-
പാവം വിയര്‍ത്തൊലിച്ചും
മൈലുകള്‍ താണ്ടിച്ചെന്നു

തിരികെ പട്ടണത്തില്‍
കടയില്‍ ചോദിക്കുവാ-
നെന്തിനു വിശ്വാസത്തെ
നിര്‍ദ്ദയം ചതിച്ചു നീ?

ചിരിച്ചു കടക്കാരന്‍
സ്തംബ്ധനായ് കൃഷിക്കാരന്‍
സുഹൃത്തേ! ചതിയതി-
ലില്ല ഞാന്‍ നിനക്കായി

തന്നതൊരുപഹാരം,
ഉപഹാരം മാത്രം! ഞാ-
നതിനാ,യില്ല, പണം
വസൂലാക്കിയിട്ടില്ല.
  
അറിയുന്നുവല്ലോ നീ
സൗജന്യമായ് കിട്ടുന്നു
ഒരു പായ്കറ്റ് ചായ-
പ്പൊടിയോടൊപ്പം കപ്പും.

സോപ്പു വാങ്ങിയാല്‍ സ്പൂണും
കാപ്പി വാങ്ങിയാല്‍ പേന
ടൂത്തു പേസ്റ്റിനോടൊപ്പം
ബ്രഷും സൗജന്യം തന്നെ.

അത്രയേയുള്ളൂ! ഞാനും
സൌജന്യമായ്ത്തന്നതാ-
ണച്ചതിയൊരു ദിന-
മുപകാരപ്പെട്ടേയ്ക്കാം

തുഷ്ടനായ് കൃഷിക്കാരന്‍
മടങ്ങിപ്പോയി വീട്ടില്‍.
സൗജന്യമായല്ലേ! കൊള്ളാം
ചതി, യെങ്കി, ലാകട്ടെ.

ലോകത്തങ്ങനെയൊരു
വസ്തുവി,ല്ലാര്‍ക്കെങ്കിലും
ഉപകാരമില്ലാതെ,
ഉപയോഗമില്ലാതെ!
  

ടി. ശിവന്‍കുട്ടി.
ജി.വി.എഛ്.എസ്.എസ്. മമ്പാട്.
http://www.hindisopan.blogspot.com
വായിക്കുകയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുകയും കമന്റിടുകയും ചെയ്യുക. 

No comments:

Post a Comment

'हिंदी सभा' ब्लॉग मे आपका स्वागत है।
यदि आप इस ब्लॉग की सामग्री को पसंद करते है, तो इसके समर्थक बनिए।
धन्यवाद

© hindiblogg-a community for hindi teachers
  

TopBottom