Powered by Blogger.
NEWS FLASH
******

Wednesday, March 10, 2021

അറിയാം ഹിന്ദി ചോദ്യപേപ്പറിനെ, നേടാം മികച്ച സ്കോര്‍

മൂല്യനിര്‍ണ്ണയ സമയത്ത് മികച്ച സ്കോര്‍ നേടാന്‍ ചോദ്യരീതി പരിചയപ്പെടുക എന്നതുതന്നെയാണ് പ്രധാനം. ഹിന്ദി ചോദ്യപേപ്പറുകളിലെ ചോദ്യരീതി പരിചയപ്പെടാം. ഹിന്ദി ചോദ്യപേപ്പറിൽ ക്ലസ്റ്റർ മാതൃകയിലാണ് ചോദ്യങ്ങൾ വരിക. അതായത് പാഠത്തിന്റെ ഒരു ഭാഗം തന്നിട്ട് അതിനെ ആധാരമാക്കി വിവിധ സ്കോറുകളുടെ ചോദ്യങ്ങളാണ് ചോദിക്കുക. ഇതിൽ 1 സ്കോറിന്റെ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളും 2 സ്കോറിന്റെ വിശകലാനാത്മക ചോദ്യങ്ങളും 4 സ്കോറിന്റെ വിവിധ വ്യവഹാര രൂപങ്ങളും (Discourses) (ഡയറി, കത്ത്, സംഭാഷണം, പോസ്റ്റർ...) ഉൾപ്പെട്ടുവരും

 


ഹിന്ദി ചോദ്യപേപ്പറിൽ ക്ലസ്റ്റർ മാതൃകയിലാണ് ചോദ്യങ്ങൾ വരിക. അതായത് പാഠത്തിന്റെ ഒരു ഭാഗം തന്നിട്ട് അതിനെ ആധാരമാക്കി വിവിധ സ്കോറുകളുടെ ചോദ്യങ്ങളാണ് ചോദിക്കുക. എല്ലാ പാഠഭാഗങ്ങളും നന്നായി വായിക്കണം. മേൽ പറഞ്ഞ ചോദ്യങ്ങളോടൊപ്പം നാമ, വിശേഷണ, ക്രിയാ ശബ്ദങ്ങള്‍ കണ്ടെത്തുക, സർവനാമത്തോടാപ്പം പ്രത്യയം ചേരുമ്പോഴുള്ള രൂപമാറ്റം തിരിച്ചറിയുക, ചേരുംപടി ചേർക്കുക, ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക, അടിവരയിട്ട വാക്കിനു പകരം നിർദ്ദേശിച്ചിട്ടുള്ള മറ്റൊരു വാക്ക് ചേർത്ത് വാക്യം മാറ്റിയെഴുതുക, ക്രിയയുടെ ശരിയായ രൂപം ചേർത്ത് വാക്യം പൂര്‍ത്തിയാക്കുക, മാതൃയനുസരിച്ച് വാക്യം മാറ്റിയെഴുതുക, വിട്ടുപോയ വാക്യങ്ങൾ ചേർത്ത് വാക്യപിരമിഡ് പൂർത്തിയാക്കുക, വിശകലാത്മക ഉത്തരങ്ങൾ തയ്യാറാക്കുക എന്നിവയും ചേർന്നതായിരിക്കും ഓരോ ക്ലസ്റ്ററിലെയും ചോദ്യങ്ങൾ

പൊതുപരീക്ഷ കൾക്കായി കൂടുതൽ ശ്രദ്ധ നൽകേണ്ട പാഠഭാഗങ്ങളായി ഹിന്ദിയിൽ നിർദ്ദേശിച്ചിട്ടുള്ളത് 5 പാഠങ്ങളാണ്. ഒന്നാമത്തെ യൂനിറ്റിൽ നിന്ന് മൂന്നും (बीरबहूटी, हताशा से एक व्यक्ति बैठ गया था, टूटा पहिया) രണ്ടാമത്തെ യൂനിറ്റിൽ നിന്ന് രണ്ടും ( आई एम कलाम के बहाने, सबसे बड़ा शॉ मैन) പാഠങ്ങൾ. ഫോക്കസ് ഏരിയയിൽ നിന്ന് പരമാവധി ചോദ്യങ്ങൾ എന്നല്ലാതെ അതിൽ നിന്ന് മാത്രമാകും ചോദ്യങ്ങൾ എന്ന് ധരിക്കരുത്. ഫോക്കസ് ഏരിയയിലെ പാഠഭാഗങ്ങളില്‍ നിന്നും ചോദിക്കാവുന്ന ചോദ്യങ്ങൾ ഏതൊക്കെ എന്നാണ് ഇവിടെ ചര്‍ച്ച ചെയ്യാനുദ്ദേശിക്കുന്നത്.

बीरबहूटी
Q.1 माटसाब के बुरे व्यवहार से बेला बहुत दुखी है। बेला अपने विचारों को डायरी में लिखती है। बेला की उस दिन की डायरी लिखें। (4 score) ഗണിതാധ്യാപകന്റെ മോശമായ പെരുമാറ്റത്തിൽ ദൂഖിതയായ ബേല തന്റെ വിചാരങ്ങൾ ഡയറിയിലെഴുതയാൽ എങ്ങനെയുണ്ടാകും? തയ്യാറാക്കി നോക്കാം

Q.2 सुरेन्दर माटसाब ने बेला के बालों पर पंजा फंसाया। उस घटना का वर्णन करते हुए बेला अपनी सहेली के नाम पत्र लिखती है। वह पत्र कल्पना करके तैयार करें। (4 score) ഗണിതാധ്യാപകന്റെ മോശമായ പെരുമാറ്റത്തിൽ ദൂഖിതയായ ബേല ഈ സംഭവം വിവരിച്ചുകൊണ്ട് ബേല കൂട്ടുകാരിക്ക് എഴുതുന്ന കത്തും തയ്യാറാക്കി പരിശീലിക്കണം. തയ്യാറാക്കി നോക്കൂ.

Q.3 मान लें, उस दिन घर लौटते वक्‍त साहिल ने बेला को सांत्वना दी। दोनों की बातचीत लिखें। [4] തിരികെ വീട്ടിലേക്ക് പോകുമ്പോൾ സാഹിൽ ബേലയെ ആശ്വസിപ്പിക്കുന്നു എന്ന് കരുതുക. അവര്‍ തമ്മില്‍ നടക്കാനിടയുള്ള സംഭാഷണം തയ്യാറാക്കി നോക്കാം

Q.4 माटसाब के बुरे व्यवहार से बेला बहुत दुखी है। उस दिन घर में हुआ बेला और माँ के बीच का वार्तालाप कल्पना करके तैयार करें। (4 score ) ഗണിതാധ്യാപകന്റെ മോശമായ പെരുമാറ്റത്തിൽ ദൂഖിതയായി വിട്ടിലെത്തുന്ന ബേലയും അമ്മയും തമ്മില്‍ നടക്കാനിടയുള്ള സംഭാഷണം തയ്യാറാക്കി നോക്കാം

Q.5 बेला से बिछुड़ने के कारण साहिल बहुत दुखी है। साहिल अपने विचारों को डायरी में लिखता है। साहिल की उस दिन की डायरी लिखें। (4 score ) ബേലയെ പിരിയുന്നതോർത്ത് സാഹിൽ ദുഖിതനായിരുന്നു. സാഹിൽ തന്റെ വിചാരങ്ങൾ ഡയറിയിലെഴുതയാൽ എങ്ങനെയുണ്ടാകും? തയ്യാറാക്കി നോക്കൂ. ഇതേ സാഹചര്യത്തിൽ ബേല എഴുതുന്ന ഡയറിയും തയ്യാറാക്കി പരിശീലിക്കാവുന്നതാണ്.

Q.6 मान लें, बेला से बिछुड़ने पर दुखी साहिल अपने मित्र के नाम पत्र लिखता है। साहिल का पत्र कल्पना करके लिखने की कोशिश करें। (4 score ) ബേലയെ പിരിയുന്നതോർത്ത് ദുഖിതനായ സാഹിൽ തന്റെ വിചാരങ്ങൾ കത്തിലൂടെ സുഹൃത്തുമായി പങ്കു വെയ്ക്കുന്നു എന്നു കരുതുക. ആ കത്ത് എങ്ങനെയുണ്ടാകും? തയ്യാറാക്കി നോക്കൂ. ഇതേ സാഹചര്യത്തിൽ ബേല കൂട്ടുകാരിക്ക് എഴുതുന്ന കത്തും തയ്യാറാക്കി പരിശീലിക്കണം

Q.5 सरकारी अस्पताल में पट्‌टी बंधवाने के लिए पहुंचते समय साहिल ने देखा कि दो लोगों को छोड़कर आगे बेला खड़ी है। सिर में पट्‌टी बँधवाने आई है। दोनों की बातचीत लिखें। [4 score] പരുക്കേറ്റ കാലുമായി ആശുപത്രിയിലെത്തുന്ന സാഹിൽ അവിടെ തലക്ക് പരിക്കേറ്റ് എത്തിയ ബേലയെ കാണുന്നു. അവര്‍ തമ്മില്‍ നടക്കാനിടയുള്ള സംഭാഷണം തയ്യാറാക്കി നോക്കാം

हताशा से एक व्यक्ति बैठ गया था
Q.1 मनुष्य को मनुष्य की तरह 'जानने' का मतलब क्या है? टिप्पणी लिखें। [4 score‍] മനുഷ്യനെ മനുഷ്യനായി മനസിലാക്കുക എന്നതിന്റെ ആശയമെന്താണ് ? ഒരു കുറിപ്പ് തയ്യാറാക്കുക

Q.2 'सड़क पर घायल पड़े लोगों की जान बचाना मनुष्यता है।' यह संदेश देते हुए पोस्टर तैयार करें। [4 score] റോഡിൽ പരിക്കേറ്റ് കിടക്കുന്നവരെ രക്ഷിക്കുന്നത് മനുഷ്യത്തമാണ്. ഈ സന്ദേശം നല്കുന്ന പോസ്റ്റർ തയ്യാക്കുക

टूटा पहिया
Q.1 कविता की प्रासंगिकता पर टिप्पणी लिखें। [4 score] കവിതയുടെ കാലിക പ്രസക്തിയെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക

Q.2 कवि और कविता का संक्षिप्त परिचय देते हुए इस कविता का आशय लिखें। [4 score] കവിയെക്കുറിച്ചും കവിതയെക്കറിച്ചും ലഘുവായി പരിചയപ്പെടുത്തിക്കൊണ്ട് കവിതയുടെ ആശയമെഴുതുക.

Q.3 'तुच्छ-सी लगनेवाली वस्तु भी कभी काम आ सकती है।' इस कथन से आप कहाँ तक सहमत है? कवितांश के आधार पर टिप्पणी लिखें।[4 score] നിസാരമെന്ന് കരുതുന്ന വസ്തുവും എപ്പോഴെങ്കിലും ഉപകാരപ്പെട്ടേക്കാം. ഈ പ്രസ്താവനയോട് നിങ്ങൾ യോജിക്കുന്നുണ്ടോ? കവിതയെ ആധാരമാക്കി കുറിപ്പ് തയ്യാറാക്കുക

आई एम कलाम के बहाने
Q.1 मोरपाल को रविवार की छुट्‍टी बुरी लगती थी । शनिवार के शाम को ही उसका मन अशांत होने लगता था। मोरपाल के उस दिनकी डायरी कलपना से लिखें। അവധികൾ മോർപാലിന് ഇഷ്ടമായിരുന്നില്ല എന്ന് നാം പഠിച്ചല്ലോ? ഒരു അവധിദിവസത്തെക്കുറിച്ചുള്ള അവന്റെ മനോവിചാരങ്ങളെ ഒരു ഡയറിക്കുറിപ്പാക്കിയാൽ എങ്ങനെയുണ്ടാകും? തയ്യാറാക്കി നോക്കൂ..(4 Score)

Q.2 दोस्ती को बनाए रखने के लिए कलाम को काफ़ी कुछ सहना पड़ा । अपनी परेशानियों का ज़िक्र करते हुए कलाम डायरी लिखता है । कलाम का संभावित डायरी तैयार करें । (4 Score) തന്റെ സൗഹൃദം കാത്തുസൂക്ഷിക്കാനായി കലാമിന് ഏറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്നു. ഇക്കാര്യങ്ങൾ വിവരിച്ചുകൊണ്ട് അവൻ എഴുതുന്ന ഡയറി തയ്യാറാക്കി നോക്കൂ.

Q.3 रविवार की छुट्‍टी मोरपाल जैसे बच्‍चों के लिए बुरा दिन हुआ करता । बचपन की इस दुर्दशा के क्या - क्या कारण हो सकते हैं? इसपर एक टिप्पणी तैयार करें। [4 score]ഞായറാഴ്ചകൾ മോർപാലിനെപ്പോലെയുള്ള കുട്ടികൾക്ക് നല്ല ദിവസങ്ങളായിരുന്നില്ല. കുട്ടിക്കാലത്തെ ഇത്തരം ദുരവസ്ഥകളുടെ കാരണം എന്തായിരിക്കും? കുറിപ്പ് തയ്യാറാക്കുക

Q.4 " मुझे मोरपाल से मिलने से पहले कतई अंदाज़ा नहीं था कि मेरे लिए राजमा जैसी सामान्य-सी चीज़ किसी के लिए इतनी खास हो सकती है ।"- लेखक के इस कथन के आधार पर मोरपाल के बचपन की विशेषताओं पर टिप्‍पणी लिखें। [4 score] വൻപയറിന്റെ കറി പോലെ എനിക്ക് സാധാരണമായ ഒന്ന് മറ്റാർക്കെങ്കിലും ഒരു വിശിഷ്ട ഭോജ്യമായിരിക്കുമെന്ന് മോ‍ർപാലിനെ പരിചയപ്പെടുന്നതിനു മുൻപൊരിക്കലും ഞാൻ കരുതിയിരുന്നില്ല. ലേഖകന്റെ ഈ പ്രസ്താവനയെ ആസ്പദമാക്കി മോർപാലിന്റെ കുട്ടികാലത്തിന്റെ പ്രത്യേകതകളെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക

Q.5 चरित्र चित्रण तैयार करें। 1. मोरपाल 2. मिहिर 3. चोटू (कलाम) 4. ऱणविजय ഏതെങ്കിലും ഒരു കഥാപാത്രത്തിന്റെ സ്വഭാവ ചിത്രീകരണം നടത്തുക

सबसे बड़ा शॉ मैन
Q.1 मैनेजर चार्ली को स्टेज पर भेजने की ज़िद करने लगा, और माँ बहुत डर गई। इस प्रसंग पर मैनेजर और चार्ली की माँ के बीच की बातचीत को आगे बढ़ाएँ। മാനേജർ ചാർലിയെ സ്റ്റേജിലേക്കയയ്ക്കാൻ വേണ്ടി നിർബന്ധം പിടിച്ചു. അമ്മക്ക് ഭയമായിരുന്നു. ഈ സന്ദർഭത്തിൽ അവർ തമ്മിൽ നടക്കാനിടയുള്ള ഒരു സംഭാഷണം തയ്യാക്കുക

Q.2 मान लें, इस दिन चार्ली अपने विचारों को डायरी में लिखती है। उनकी डायरी कल्पना करके लिखें। (4 score) സ്റ്റേജ് ഷോ നടത്തിയ ശേഷമുള്ള ചാർലിയുടെ വിചാരങ്ങൾ ഡയറിയാക്കിയാലോ?തയ്യാറാക്കി നോക്കൂ.

Q.3 स्टेज से हटने को माँ विवश हो गई थी। मान लें, चार्ली की माँ डायरी लिख रही है। उसने डायरी में क्या-क्या लिखा होगा ? लिखें।(4 score) ചാർലിയുടെ സ്റ്റേജ് ഷോയ്‍ക്ക് ശേഷമുള്ള ചാർലിയുടെ അമ്മയുടെ വിചാരങ്ങൾ ഡയറിയാക്കിയാലോ? തയ്യാറാക്കി നോക്കൂ.

Q.4 चार्ली के पहले शो के बाद समाचार पत्र में एक रपट आया तो कैसा होगा? कल्पना करके लिखें। ചാർലിയുടെ പ്രകടനം അടുത്തദിവസത്തെ പത്രത്തിൽ വാർത്തയായാൽ ആ വാർത്ത എപ്രകാരമായിരിക്കും? തയ്യാറാക്കി നോക്കൂ.

No comments:

Post a Comment

'हिंदी सभा' ब्लॉग मे आपका स्वागत है।
यदि आप इस ब्लॉग की सामग्री को पसंद करते है, तो इसके समर्थक बनिए।
धन्यवाद

© hindiblogg-a community for hindi teachers
  

TopBottom