Powered by Blogger.
NEWS FLASH
******

Monday, May 22, 2017

ജിമ്പ് ഉപയോഗിച്ചും കാള്‍ ഔട്ടുകള്‍ ചേര്‍ക്കാം

ഷട്ടര്‍ സോഫ്റ്റ്‍വെയര്‍ ഉപയോഗിച്ച് ചിത്രങ്ങളില്‍ callout കള്‍ ചേര്‍ത്ത്  ഭാഷാ ക്ലാസ്സ് റൂം പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായ സാമഗ്രികള്‍ ഉണ്ടാക്കാം എന്ന് അവധിക്കാല പരിശീലനത്തില്‍ പഠിച്ച പലരും ജിമ്പില്‍ ഇത് ചെയ്യാന്‍ സാധിക്കുമോ എന്ന് ചോദിച്ചിരുന്നു. സാധിക്കും എന്ന് മറുപടിയും നല്കിയിരുന്നു.
ഇതാചില ഉദാഹരണങ്ങള്‍
 
അതിന്റെ പ്രവര്‍ത്തന രീതി പിന്നീട് വിശദീകരിക്കാമെന്നും പറഞ്ഞിരുന്നു. ഈ പോസ്റ്റ് അതിന് സഹായകമാകും എന്ന് കരുതുന്നു.

  • ജിമ്പ് തുറക്കുക (Application -> Graphics -> Gimp Image Editor). ഹോമിലെ റീസെറ്റ് ഓപ്ഷന്‍ ഉപയോഗിച്ച് (Home -> Reset settings -> Reset Gimp) റീസെറ്റ് ചെയ്തിട്ട് തുറക്കുന്നതാവും അഭികാമ്യം.   അല്ലെങ്കില്‍ പല വിന്‍ഡോകളും തുറക്കുന്നത് അപൂര്‍ണ്ണമായിട്ടായിരിക്കും
  • പുതിയ ഒരു കാന്‍വാസ് തുറക്കുക (File -> New)
  • കാളൗട്ട് ചേര്‍ക്കേണ്ട ചിത്രം കാന്‍വാസിലേക്ക് കൊണ്ടുവരിക (file -> Open)

  • പുതിയ ഒരു ലെയര്‍ ചേര്‍ക്കുക (Layer -> New Layer:)
  • Tool Box ല്‍ നിന്ന് Rectangular/ellipse/free selection ടൂളുകളില്‍ ഇഷ്ടമുള്ളത് തിരഞ്ഞെടുത്ത് ഇഷ്ടമുള്ള ഒരു സെലക്ഷന്‍ നിര്‍മ്മിക്കുക (ഇവിടെ എലിപ്സ് സെലക്ഷന്‍ ഉപയോഗിച്ചിരിക്കുന്നു)
  • ഇനി ആരുടെ സംഭാഷണമാണെന്ന് സൂചിപ്പിക്കുന്ന ഒരു extention നിര്‍മ്മിക്കേണ്ടതുണ്ട്. ഇതിനായി ആദ്യം നിര്‍മ്മിച്ച സെലക്ഷനോട് മറ്റൊരു സെലക്ഷന്‍ ചേര്‍ത്തുവയ്ക്കുകയാണ് ചെയ്യുക. സെലക്ഷന്‍ ടൂളുകള്‍ ക്ലിക്ക്  ചെയ്തെടുക്കുമ്പോള്‍ താഴെ പ്രത്യക്ഷപ്പെടുന്ന ടൂള്‍ ഓപ്ഷന്‍സിലെ mode എന്ന വിഭാഗത്തില്‍ നിന്ന് add to the current selection തിരഞ്ഞെടുക്കുക. (ഓര്‍ക്കുക സെലക്ഷന്‍ ടൂള്‍ തിരഞ്ഞടുത്ത ശേഷം വേണം  mode സെലക്ട് ചെയ്യാന്‍)
  • തിരഞ്ഞെടുത്ത ഫ്രീ സെലക്ട് ടൂള്‍ ഉപയോഗിച്ച് ആദ്യത്തെ സെലക്ഷനില്‍ നിന്ന് ഒരു എക്സ്റ്റന്‍ഷന്‍ നിര്‍മ്മിക്കുക .സെലക്ഷന്‍ പൂര്‍ത്തിയാകുമ്പോള്‍ രണ്ട് സെലക്ഷനുകളും ചേര്‍ന്ന് ഒന്നാകുന്നത് കാണാം. 
  • സെെലക്ഷനുള്ളിലേയ്ക്ക് അനുയോജ്യമായ ഒരു നിറം ഫില്‍ ചെയ്യണം. ഇതിനായി കളര്‍ ഫില്‍ ടൂള്‍ ഉപയോഗിക്കാം.
  • അടുത്ത ഘട്ടം സെലക്ഷന് ഒരു  ബോഡര്‍ നല്കലാണ്. അതിനായി select menuവില്‍ നിന്ന്  to pathഎന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.  (Select -> to path)

  • എന്നിട്ട്  Edit menu തുറന്ന് stroke selection സെലക്ട് ചെയ്യുക.(Edit -> Stroke Selection)
  • തുറന്നു വരുന്ന വിന്‍ഡോയില്‍ line width 6 ആക്കി  stroke എന്നതില്‍ ക്ലിക്ക് ചെയ്യുക. (ഈ സമയത്ത് foreground color സെലക്ഷനുള്ളില്‍ ഫില്‍ ചെയ്ത കളറില്‍ നിന്ന് വ്യത്യസ്തമായിരിക്കാന്‍ ശ്രദ്ധിക്കണം, എങ്കിലേ ബോര്‍ഡര്‍ തിരിച്ചറിയാനാകൂ..)
  • File  -> Export എന്ന ക്രമത്തില്‍ ചിത്രം Saveചെയ്യാം 
പ്രവര്‍ത്തനക്രമം കണ്ട് പ്രയാസം എന്ന് വിചാരിക്കേണ്ടതില്ല.  ഷട്ടറിലെ പരിമിതികളെ മറികടന്ന് മികച്ച പാഠസന്ദര്‍ഭങ്ങളെ ചിത്രീകരിക്കാന്‍ ജിമ്പ് നിങ്ങളെ സഹായിക്കും, തീര്‍ച്ച!
സ്ക്രീന്‍ ഷോട്ടുകള്‍ ഉള്‍പ്പെടുത്തി PDF രൂപത്തില്‍ തയ്യാറാക്കിയ ഫയല്‍ ആവശ്യമുള്ളവര്‍ ഈ-മെയില്‍‌ ഐ.ഡി കമന്റായി ഇടുക. ‌

11 comments:

'हिंदी सभा' ब्लॉग मे आपका स्वागत है।
यदि आप इस ब्लॉग की सामग्री को पसंद करते है, तो इसके समर्थक बनिए।
धन्यवाद

© hindiblogg-a community for hindi teachers
  

TopBottom