Powered by Blogger.
NEWS FLASH
******

Thursday, July 14, 2016

ऊँट बनाम रेलगाड़ी - सहायक सामग्री 3

ഫെലുദാ കഥകളെക്കുറിച്ച് ഒരു വിവര ശേഖരണം നടത്താന്‍ ശ്രമിക്കുമ്പോള്‍ ആ പ്രവര്‍ത്തനം തൃപ്തികരമായി തോന്നിയതേയില്ല. വിവരങ്ങള്‍ പലയിടത്തുനിന്നും ശേഖരിക്കാന്‍ കഴി‍‍‍‌ഞ്ഞെങ്കിലും അത് എങ്ങനെ അവതരിപ്പിക്കുമെന്നോര്‍ത്ത് ആശങ്കപ്പെട്ടിരിക്കവെ വെറുതെയെങ്കിലും മലയാളത്തിലും ഒന്ന് തിരഞ്ഞേക്കാം എന്നു തീരുമാനിച്ചു. ഫലം അമ്പരപ്പിക്കുന്നതായിരുന്നു. എച്ച്മൂവോട് ഉലകം എന്ന ബ്ലോഗിലെ ഫെലുദാ അല്ലെങ്കില്‍ ഫെലുച്ചേട്ടന്‍ എന്ന പോസ്റ്റിലാണെത്തിച്ചേര്‍ന്നത്. നമുക്ക് ആവശ്യമുള്ളതും അതിലേറെയും അതിമനോഹരമായ ഭാഷയില്‍ അതിലുണ്ടായിരുന്നു. ഉടന്‍ ബ്ലോഗറുടെ വിലാസം കണ്ടെത്തി, ഈ വിവരങ്ങള്‍ നമ്മുടെ ബ്ലോഗില്‍
എച്ച്മൂ എന്ന കല സി

ഉപയോഗിക്കാന്‍ അനുമതി ചോദിച്ചു. നിറഞ്ഞമനസ്സോടെ എച്ച്മൂ എന്ന പേരില്‍ ബ്ലോഗെഴുതുന്ന പ്രശസ്ത സാഹിത്യകാരി കല സി. ഇവയെല്ലാം ഹിന്ദിസഭാ ബ്ലോഗില്‍ ഉപയോഗിച്ചു കൊള്ളാന്‍ അനുവാദവും നല്കി. ഒപ്പം കുട്ടികളോടും അധ്യാപകരോടും നന്മ നിറഞ്ഞ സ്നേഹവും അറിയിക്കുവാനും ആവശ്യപ്പെട്ടു.
ഹിന്ദിസഭാ ബ്ലോഗില്‍ തന്റെ ലേഖനം ഉപയോഗിച്ചു കൊള്ളാന്‍ അനുവാദവും നല്കിക്കൊണ്ടുള്ള ഈ മെയില്‍

ആ മനോഹരമായ രചന ഈ ബ്ലോഗില്‍ പുനഃപ്രസിദ്ധീകരിക്കുന്നതിനേക്കാള്‍ ഉചിതം ഒരു ലിങ്ക നല്കുന്നതാവും എന്ന് തോന്നിയതിനാല്‍ കുട്ടികളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ ഒരു ലഘു വിവരണം മാത്രം ഇവിടെ നല്കുന്നു. വായനക്കാര്‍ മുകളില്‍ നല്കിയിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിശദമായ ആ പോസ്റ്റ് വായിക്കണമെന്നും നമ്മള്‍ അധ്യാപകസമൂഹത്തിന്റെ നന്ദിയും ആദരവും കമന്റ് ചെയ്ത് അറിയിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. ഹിന്ദി അധ്യാപകരും കുട്ടികളും രക്ഷാകര്‍ത്താക്കളും ഈ നന്മയും സ്നേഹവും ഏറ്റുവാങ്ങുമെന്ന് വിശ്വസിച്ചുകൊണ്ട് കല മാഡത്തിന് ഹൃദയം കൊണ്ട് നന്ദി പറഞ്ഞുകൊണ്ട് ഈ പോസ്റ്റ് അവതരിപ്പിക്കുന്നു

9 comments:

  1. ethra valiya addhvanamanu ee work .congratulations.

    ReplyDelete
  2. അന്വേഷണാത്മക വിവരശേഖരണം
    എല്ലാവിധ അഭിനന്ദനങ്ങളും....

    ReplyDelete
  3. എല്ലാവിധ അഭിനന്ദനങ്ങളും.

    ReplyDelete
  4. എല്ലാവിധ അഭിനന്ദനങ്ങളും H.rukimabai

    ReplyDelete
  5. എല്ലാവിധ അഭിനന്ദനങ്ങളും H.rukimabai

    ReplyDelete

'हिंदी सभा' ब्लॉग मे आपका स्वागत है।
यदि आप इस ब्लॉग की सामग्री को पसंद करते है, तो इसके समर्थक बनिए।
धन्यवाद

© hindiblogg-a community for hindi teachers
  

TopBottom