Powered by Blogger.

ഒരു ഹൈടെക് പുതുവര്‍ഷത്തിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം.....

Monday, September 07, 2015

ഒന്‍പതാം ക്ലാസ്സിലെ ചോദ്യപേപ്പര്‍ വിശകലനം

ചോദ്യപേപ്പറുകളുടെ വിശകലനം ചോദ്യകര്‍ത്താക്കളാണ് ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്നത് എന്നാണ് ഞങ്ങളുടെ അനുഭവം. എല്ലായ്പോഴും അവരെ സന്തോഷിപ്പിക്കണം എന്ന വിചാരത്തോടെയാണ് വിശകലനം ആരംഭിക്കുക. എന്നാല്‍ എഴുതിത്തീര്‍ന്ന് വായിച്ചു നോക്കുമ്പോള്‍ അതെല്ലാം മറന്നു പോയല്ലോ എന്ന് തോന്നുകയും ചെയ്യും
എന്തായാലും നമുക്കൊന്ന് നോക്കാം...
ഒന്‍പതാം ക്ലാസ്സിലെ ചോദ്യപേപ്പര്‍ ഒറ്റ നോട്ടത്തില്‍ തോന്നിയതിതൊക്കെ...
 1. ഡി.റ്റി.പി.യുടെ അടിസ്ഥാന നിയമങ്ങള്‍ പലതും പാലിച്ചിട്ടില്ല. പ്രധാനമായും space.
 2. പഴയ ചോദ്യപേപ്പറിലെ പല മെറ്റീരിയലുകളും (കവിത, ഗദ്യഭാഗം) പുനരുപയോഗിച്ചിരിക്കുന്നു. പുതിയതെന്തെങ്കിലും വേണം എന്ന വാശി ചോദ്യനിര്‍മ്മാതാക്കള്‍ക്കില്ലാതെ പോയി.
 3. കുട്ടികളുടെ യുക്തി, ഭാഷാശേഷി എന്നിവയെക്കുറിച്ച് ധാരണ ഉണ്ടാകാതെ പോയി.
ഇപ്പോള്‍ ഏതാണ്ട് എല്ലാ ജില്ലയിലുള്ള അദ്ധ്യാപകര്‍ക്കും സംസ്ഥാനതലത്തില്‍ ഉപയോഗിക്കുന്ന ചോദ്യപേപ്പറുകള്‍ നിര്‍മ്മിക്കാന്‍ അവസരം കിട്ടുന്നുണ്ട്. ഇങ്ങനെ കിട്ടുന്ന അവസരത്തെ വെല്ലുവിളിയായി സ്വീകരിക്കാനും തങ്ങളുടെ മികവ് തെളിയിക്കാനുള്ള വാശി ഉണ്ടാകാന്‍ വേണ്ടിയും അതുവഴി ചോദ്യപേപ്പറുകള്‍ മികവുറ്റതാകാനും വേണ്ടിയാണ് ഈ വിമര്‍ശനം,സദയം പൊറുക്കുക...
1. ചോദ്യം 1 ന്റെയും 2ന്റെയും ആരംഭത്തില്‍ निर्देश എന്നോ सूचना എന്നോ കൊടുത്ത് സ്പഷ്ടീകരിക്കേണ്ടതായിരുന്നു. (സ്പഷ്ടീകരിക്കേണ്ടതായിരുന്നു എന്ന് ഒരു ഗമയ്ക്ക് പറഞ്ഞെന്നേയുള്ളു. പേടിക്കേണ്ട..)
2. രണ്ടാമത്തെ ചോദ്യത്തില്‍ കൊടുത്തതില്‍ 4 വാക്യങ്ങളില്‍ 3 ഉം घटनाएँ എന്ന് പറയാന്‍ പറ്റിയവയല്ല. മാത്രവുമല്ല അവയൊന്നും സുഖകരമായി ക്രമപ്പെടുത്താന്‍ പറ്റിയവയല്ല താനും. ചോദ്യനിര്‍ദ്ദേശത്തില്‍ घटना चुनकर എന്നതിനു പകരം घटनाएँ चुनकर എന്ന് കൊടുക്കുകയായിരുന്നു ഉചിതം.
3. ചോദ്യം 3 ലെ ठेठ എന്ന പദം എത്ര കുട്ടികള്‍ക്ക് പരിചയമുണ്ടാകും? കുറഞ്ഞപക്ഷം വാക്കിന്റെ അര്‍ത്ഥം കൊടുക്കുകയെങ്കിലുമാകാമായിരുന്നു. അതുപോലെത്തന്നെ किसानों की प्रतिनिधि എന്ന് എന്തിനാണ് കൊടുത്തതെന്ന് മനസ്സിലാവുന്നില്ല. होरीराम ന് പിന്നീട് വല്ല പരിവര്‍ത്തനവും വന്നിട്ടുണ്ടാകുമോ ആവോ. കാലം കലിയുടേതല്ലേ?
4. घुड़कियाँ खाना എന്നതിന് അര്‍ത്ഥം പുസ്തകത്തില്‍ കൊടുത്തത് തന്നെ വേണ്ടത്ര യോജിച്ചതല്ല. അവിടെ घमंड അത്യാവശ്യമാണോ?
5. ചോദ്യം 6 ല്‍ ഉദ്ധരണചിഹ്നം കൊടുത്തിരിക്കുന്നത് എന്തിനെന്ന് മനസ്സിലാവുന്നില്ല. ആരെങ്കിലും ഒന്ന് പറഞ്ഞ് തരുമോ?
6. अफसरों को रेलगाड़ी में कौन-कौन-सी सुविधाएँ मिलती हैं എന്നതിന് പാഠപുസ്തകത്തെ ആസ്പദമാക്കി ഉത്തരമെഴുതാന്‍ പ്രയാസമാണ്. കാരണം സുഖകരമായ യാത്ര എന്നല്ലാതെ എന്തെല്ലാം സൗകര്യങ്ങള്‍ ലഭ്യമാണ് എന്ന് പാഠത്തില്‍ പരാമര്‍ശിക്കുന്നില്ല. കുട്ടികള്‍ ചിലതൊക്കെ എഴുതിയേക്കുമായിരിക്കും. ഈ ചോദ്യത്തിന് കുട്ടികള്‍ എന്ത് ഉത്തരമെഴുതാന്‍ സാധ്യതയുണ്ട് എന്ന് ഇത് വായിക്കുന്ന ചോദ്യകര്‍ത്താക്കള്‍ ആരെങ്കിലുമുണ്ടെങ്കില്‍ പറഞ്ഞ് തരുമല്ലോ?
7. ചോദ്യം 11 संशोधन അല്‍പം കൂടി ലളിതമാക്കാമായിരുന്നു എന്ന് തോന്നി. കാരണം പാഠപുസ്തകത്തിലെ വാക്യം തന്നെ വേണമായിരുന്നോ?
8. ചോദ്യം 16 പാഠപുസ്തകത്തിലെ ചോദ്യം തന്നെയാണ്. അതുകൊണ്ട് കുട്ടികള്‍ക്ക് എഴുതാന്‍ എളുപ്പമായേക്കാം. എന്നാല്‍ ഇങ്ങനെ കൊടുക്കുന്നത് ശരിയായ കീഴ് വഴക്കമാണോയെന്ന് ചര്‍ച്ച ഉയരാന്‍ സാധ്യതയുണ്ട്.
9. ചോദ്യം 17 ന്റെ ഡയറിയെഴുതാനുള്ള സന്ദര്‍ഭം ഉചിതം തന്നെ.
10. ചോദ്യം 18 വായിച്ച് കുട്ടികള്‍ ആശയം ഗ്രഹിച്ചേക്കാം. എന്നാല്‍ അധ്യാപകര്‍ക്ക് ഇത്തരം ചോദ്യങ്ങളിലെ ആശയക്കുഴപ്പം നിക്കാന്‍ ശ്രമിക്കാമായിരുന്നു. उनके എന്നതിന് അല്‍പം കൂടി കൃത്യത നല്‍കേണ്ടതായിരുന്നു. അതുപോലെത്തന്നെ संकेतों की सहयता से എന്നും कल्पना करके എന്നും രണ്ട് നിര്‍ദ്ദേശങ്ങള്‍ കൊണ്ട് കവി എന്താ ഉദ്ദേശിച്ചത്? സൂചകളുള്ളപ്പോഴെന്തിനാ സങ്കല്പിക്കുന്നത്?
11. കവിതയും ഗദ്യവും പഴയ ചോദ്യപേപ്പറുകള്‍ സൂക്ഷിച്ച് വയ്ക്കുന്നത് എങ്ങനെ പ്രയോജനം ചെയ്യും എന്നതിന്റെ നല്ല ഉദാഹരണം തന്നെ.
12. ചോദ്യം 12 ന്റെ സൂചനയില്‍ കൊടുത്ത विपरीतार्थ എന്നതിന് പകരം विपरीतार्थक എന്നായിരുന്നു വേണ്ടിയിരുന്നത്.
13. ചോദ്യം 18 ന്റെ മൂന്നാമത്തെ സൂചനയില്‍ दिया गया എന്ന് കൊടുക്കുന്നത് ने യുടെ പ്രശ്നം ഒഴിവാക്കുന്നതിന് സഹായകരമാകുമായിരുന്നു.
14. വിവിധ ചോദ്യങ്ങളിലായി श्रीमति, होरी राम, मंझला, शत्रू (2), हानी എന്നിങ്ങനെ തെറ്റായി കൊടുത്തിരിക്കുന്നതും കാണാവുന്നതാണ്. (പ്രൂഫ് റീഡിംഗ് തൃപ്തികരമല്ലെന്ന് അര്‍ത്ഥം)
15. ചോദ്യപേപ്പറിലെ ഏറ്റവും വലിയ പ്രശ്നം (കുട്ടികള്‍ക്ക് പ്രശ്നമായിരിക്കണമെന്നില്ല) ഡി.ടി.പി. സംബന്ധിച്ചതായി തോന്നി. വേണ്ട സ്ഥലത്ത് ഇടം (space) വിടാതെയും വേണ്ടാത്തിടത്ത് ഇടം വിട്ടും വന്നിട്ടുള്ള തെറ്റുകള്‍ ഡസന്‍കണക്കിനാണ്. 23 ചോദ്യത്തിനും ചോദ്യനമ്പറിന് ശേഷമുള്ള പൂര്‍ണ്ണവിരാമ (.) ചിഹ്നത്തിന് ശേഷം ഇടം വിട്ടിട്ടില്ല. എന്നാല്‍ 20 ഇരുപതിലധികം ഇടങ്ങളില്‍ അല്‍പവിരാമ (,) ത്തിന് മുമ്പ് ഇടം വിട്ടിരിക്കുന്നു. ഇങ്ങനെ ചെയ്തത് ഭംഗികൂട്ടാനാണെങ്കില്‍ അത് ഗുണത്തിലധികം ദോഷമാണ് ചെയ്യുക. അതുപോലെ 20 ഓളം ഇടങ്ങളില്‍ उक्षिप्त व्यंजन (ड़, ढ़) തെറ്റായി പ്രയോഗിച്ചിരിക്കുന്നു. ഉദ്ധരണചിഹ്നങ്ങള്‍ക്കിടയിലും, ഹിന്ദി പൂര്‍ണ്ണവിരാമം, ചോദ്യചിഹ്നം മുതലായവക്ക് മുമ്പും അനാവശ്യമായി ഇടം വിട്ടതായി കാണാവുന്നതാണ്. സൂചനകള്‍ക്ക് ബുള്ളറ്റ് ചിഹ്നത്തിന് ശേഷം ഇടം വിട്ട് ശരിയാക്കാമായിരുന്നു.
സ്വകാര്യം: ഡി.ടി.പി. ചെയ്തത് അത് പഠിക്കാനും പ്രയോഗിക്കാനും താത്പര്യമുള്ള ഒരു അധ്യാപകനായിരിക്കും എന്ന് ഊഹിക്കുന്നു. പരിചയമില്ലായ്കയാണ് പ്രധാന വില്ലനായത്. മാറ്ററുകളുടെ സൂക്ഷ്മമായ നിരീക്ഷണവും നിരന്തര പരിശീലനവും ഈ പോരായ്മകള്‍ ഇല്ലാതാക്കും. (ഊഹം ശരിയാണെങ്കില്‍) ഈ ധൈര്യത്തിന് അഭിനന്ദനങ്ങള്‍. ഹിന്ദി അധ്യാപകര്‍ ഹിന്ദി ടൈപ്പിംഗ് പഠിക്കേണ്തിന്റെ അനിവാര്യത ഹിന്ദിസഭ നേരത്തേ പലവട്ടം പറഞ്ഞിട്ടുള്ളതാണ്.
(പൊതു ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയത്)5 comments:

 1. naaradare thaankalkku nandi........

  ReplyDelete
 2. നാരദര് ആള് കൊള്ളാമല്ലോ?

  ReplyDelete
 3. ഈ ബ്ലോഗ് ഞാനിന്നാണ് കാണുന്നത്.വളരെ നല്ല ബ്ലോഗ്.അഭിനന്ദനങ്ങള്‍

  ReplyDelete

'हिंदी सभा' ब्लॉग मे आपका स्वागत है।
यदि आप इस ब्लॉग की सामग्री को पसंद करते है, तो इसके समर्थक बनिए।
धन्यवाद

© hindiblogg-a community for hindi teachers
  

TopBottom