-------------------------------------
മൂലരചന - ഹരിവംശറായ് ബച്ചന്
വിവര്‍ത്തനം - ദിലീപ് കരകുളം
-------------------------------------
---------------------
തിരമാലകളെ ഭയന്നെന്നാല്
തോണി തുഴയുവതെങ്ങനെ?
പരിശ്രമിക്കുകിലൊരു നാളും
തോല്‍വി പിണയില്ലതു സത്യം.
കുഞ്ഞനുറുമ്പുകള് ധാന്യവുമായി
ചുവരിന് മേലേ നീങ്ങുമ്പോള്‍
തെന്നുന്നൂ, അവര്‍ വീഴുന്നു
പിന്നെയും മേലേക്കുയരുന്നു.
മനസ്സിനുള്ളിലെ വിശ്വാസത്താല്‍
ധൈര്യം നേടാം മുന്നേറാം
വീഴും തോറും മേലേ മേലേ
ഉയര്‍ന്നു പൊങ്ങിപ്പാറീടാം.
പാഴാകില്ലൊരു നാളും നമ്മുടെ
അധ്വാനത്തിന് നേട്ടങ്ങള്‍
പരിശ്രമിക്കുകിലൊരു നാളും
തോല്‍വി പിണയില്ലതു സത്യം.
ബാധകളൊക്കെ തട്ടിയകറ്റി
കുറവുകളൊക്കെ നിഷ്പ്രഭമാക്കി
പ്രശ്നത്തിന്മേല് ഭയമേശാതെ
വിജയം വരെയും ശ്രമം തുടര്‍ന്നാല്‍
നേട്ടം നിങ്ങള്ക്കാണതു സത്യം.
dhanyavadh....
ReplyDeleteവളരെ നല്ല പരിഭാഷ.
ReplyDeleteഹരിവംശറായ്ഹബച്ചന്റെ അഗ്നീപഥ് എന്ന കാവ്യം പരിഭാഷപ്പെടുത്താമോ?