Powered by Blogger.
NEWS FLASH
******

Saturday, September 26, 2015

'കോശിശ് കര്‍നേവാലോം കീ' എന്ന കവിതയുടെ മലയാള വിവര്‍ത്തനം

ഏഴാം ക്ലാസ്, ഹിന്ദി, രണ്ടാം യൂണിറ്റിലെ 'കോശിശ് കര്‍നേവാലോം കീ' എന്ന കവിതയുടെ മലയാള വിവര്‍ത്തനം
-------------------------------------
മൂലരചന - ഹരിവംശറായ് ബച്ചന്‍
വിവര്‍ത്തനം - ദിലീപ് കരകുളം
-------------------------------------

പരിശ്രമിക്കുന്നവര്‍ക്ക്
---------------------
തിരമാലകളെ ഭയന്നെന്നാല്‍
തോണി തുഴയുവതെങ്ങനെ?
പരിശ്രമിക്കുകിലൊരു നാളും
തോല്‍വി പിണയില്ലതു സത്യം.
കുഞ്ഞനുറുമ്പുകള്‍ ധാന്യവുമായി
ചുവരിന്‍ മേലേ നീങ്ങുമ്പോള്‍

തെന്നുന്നൂ, അവര്‍ വീഴുന്നു
പിന്നെയും മേലേക്കുയരുന്നു.
മനസ്സിനുള്ളിലെ വിശ്വാസത്താല്‍
ധൈര്യം നേടാം മുന്നേറാം
വീഴും തോറും മേലേ മേലേ
ഉയര്‍ന്നു പൊങ്ങിപ്പാറീടാം.
പാഴാകില്ലൊരു നാളും നമ്മുടെ
അധ്വാനത്തിന്‍ നേട്ടങ്ങള്‍
പരിശ്രമിക്കുകിലൊരു നാളും
തോല്‍വി പിണയില്ലതു സത്യം.
ബാധകളൊക്കെ തട്ടിയകറ്റി
കുറവുകളൊക്കെ നിഷ്പ്രഭമാക്കി
പ്രശ്നത്തിന്‍മേല്‍ ഭയമേശാതെ
വിജയം വരെയും ശ്രമം തുടര്‍ന്നാല്‍
നേട്ടം നിങ്ങള്‍ക്കാണതു സത്യം.

2 comments:

  1. വളരെ നല്ല പരിഭാഷ.
    ഹരിവംശറായ്ഹബച്ചന്റെ അഗ്നീപഥ് എന്ന കാവ്യം പരിഭാഷപ്പെടുത്താമോ?

    ReplyDelete

'हिंदी सभा' ब्लॉग मे आपका स्वागत है।
यदि आप इस ब्लॉग की सामग्री को पसंद करते है, तो इसके समर्थक बनिए।
धन्यवाद

© hindiblogg-a community for hindi teachers
  

TopBottom