Powered by Blogger.
NEWS FLASH
******

Wednesday, August 12, 2015

പ്രതികരിക്കേണ്ട,ഇതെന്നു വായിക്കാനെങ്കിലും ദയവുണ്ടാകണേ...

ഈ മാസം ഒന്നാം തീയതി ഇറങ്ങിയ ഹിന്ദി അധ്യാപകരെ സംബന്ധിച്ച് വളരെ പ്രധാനമായി എനിക്ക് തോന്നിയ ഒരു സര്‍ക്കുലര്‍ ഹിന്ദി അധ്യാപകരുടെ വേദികളിലൊന്നും ചര്‍ച്ച ചെയ്യപ്പെടുന്നതായോ പങ്കുവെയ്ക്കപ്പെടുന്നതായോ ശ്രദ്ധയില്‍ പെട്ടില്ല.(എന്റെ കുഴപ്പവുമാകാം..)1.8.2015 ല്‍ ഇറങ്ങിയ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഈ സര്‍ക്കുലര്‍ 2015 സെപ്റ്റംബര്‍ 1 മുതല്‍ 14 വരെ സബ് ജില്ലാതലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഹിന്ദി വാരാഘോഷത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങള്‍ സ്കൂള്‍ പ്രവര്‍ത്തനത്തിന് തടസം വരാത്ത വിധത്തില്‍ നടത്തുന്നതിന് അനുമതി നല്കുന്നു. ഹിന്ദി അധ്യാപകമഞ്ച് പ്രസിഡന്റും തിരുവനന്തപുരം കാട്ടിക്കോണം ഗവ.മോഡല്‍ യു.പി.എസിലെ അധ്യാപകനുമായ ശ്രീ.ജോസ് വി. നല്കിയ അപേക്ഷയിലാണ് ഈ അനുവാദം നല്കപ്പെട്ടത്. അദ്ദഹത്തെ ഹിന്ദിസഭ ഹൃദയം തുറന്ന് അഭിനന്ദിക്കുന്നു. ഹിന്ദി കലോത്സവം എന്ന ചിരകാല സ്വപ്നത്തിന്റെ സാഫല്യത്തിലേയ്ക്കുള്ള തുടക്കമാകട്ടെ ഇത് എന്ന് ആശംസിക്കുകയും ചെയ്യുന്നു. എന്നാല്‍ ഹിന്ദി അധ്യാപകരുടെ ഈ വിഷയത്തിലെ നിസംഗതയും നിശ്ശബ്ദതയും ആശങ്കയുണര്‍ത്തുന്നതാണ്. ഈ അനുവാദത്തെ പിന്തുടര്‍ന്ന് സബ് ജില്ലാതലത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ ഉണ്ടാകണം. ഒരു പൊതു രൂപരേഖ രുപപ്പെടുത്തുകയും വേണം. ഈ അവസരം പാഴാക്കിയാല്‍ ഇതുവരെ കലോത്സത്തില്‍ ഹിന്ദിക്ക് വേണ്ടത്ര പരിഗണന കിട്ടുന്നില്ല എന്നും അവഗണിക്കപ്പെടുന്നു എന്നും വാദിച്ചിരുന്ന അധ്യാപകരുടെ വാക്കുകള്‍ ഹൃദയത്തില്‍ നിന്നല്ല വന്നിരുന്നത് എന്ന് കരുതേണ്ടിവരും. ഒപ്പം വരും വര്‍ഷങ്ങളിലെ നമ്മുടെ ആവശ്യങ്ങള്‍ അവഗണിക്കപ്പെടുകയും ചെയ്യും. ഈ ഉത്തരവിനായി പ്രയത്നിച്ച ഏവര്‍ക്കും ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്നതിനോടൊപ്പം ഹിന്ദി അധ്യാപക സമൂഹത്തോട് ഈ അവസരം നന്നായി ഉപയോഗിക്കണം എന്ന് അഭ്യര്‍ത്ഥിക്കാനും ഞങ്ങള്‍ ഈ ആഗ്രഹിക്കുന്നു. ഏതു സഹായത്തിനും ഹിന്ദി സഭ എപ്പോഴും മുന്നിലൂണ്ടാകം എന്ന ഉറപ്പും ഞങ്ങള്‍ നല്കുന്നു
സര്‍ക്കുലര്‍ ഇവിടെ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം

No comments:

Post a Comment

'हिंदी सभा' ब्लॉग मे आपका स्वागत है।
यदि आप इस ब्लॉग की सामग्री को पसंद करते है, तो इसके समर्थक बनिए।
धन्यवाद

© hindiblogg-a community for hindi teachers
  

TopBottom