Powered by Blogger.

ഒരു ഹൈടെക് പുതുവര്‍ഷത്തിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം.....

അഭ്യാസമില്ലാത്തവര്‍ പാകം ചെയ്തെതെന്നോര്‍ത്ത് സഭ്യരാം ജനം കല്ലുനീക്കിയും ഭുജിച്ചീടും..എന്ന വിശ്വാസത്തോടെ

Thursday, February 13, 2014

आसरा 18 (13.02.2014)


എസ്.എസ്.എല്‍.സി. മോഡല്‍ പരീക്ഷ ഫെബ്രുവരി 2014 ഹിന്ദി ചോദ്യക്കടലാസ്സ് - ഒരു വിലയിരുത്തല്‍
                                        തയ്യാറാക്കിയത്:
രവി. എം., ജി.എച്ച്.എസ്.എസ്., കടന്നപ്പള്ളി,
1. ചോദ്യം 1ല്‍ कोष्ठक से घटनाएँ चुनकर खाली स्थानों की पूर्ति करें എന്നാകണമായിരുന്നു നിര്‍ദ്ദേശം. ചോദ്യം 2ല്‍ നിര്‍ദ്ദേശം കൃത്യമായി കൊടുത്തിരിക്കുന്നതുപോലെ (अंग्रेज़ी शब्दों के स्थान पर समानार्थी शब्दों से...)ബ്രാക്കറ്റില്‍ കൊടുത്ത घटनाएँ 2 എണ്ണമുണ്ട് എന്ന് എല്ലാ കുട്ടികള്‍ക്കും മനസ്സിലാകണമെന്നില്ല, കാരണം തെറ്റായ രീതിയിലാണ് കൊടുത്തിരിക്കുന്നത്. ചോദ്യത്തില്‍ घटना എന്ന് ഏകവചനത്തില്‍ കൊടുക്കുകയും ചെയ്തിരിക്കുന്നത് അല്‍പം ആശയക്കുഴപ്പത്തിന് കാരണമാകുന്നു.
2. ചോദ്യം 7 ല്‍ रेडियो खुला छोड़कर गए हैं, भूतों को सुनाने के लिए എന്ന് (ഉദ്ധരണ ചിഹ്നത്തോടെ) കൊടുക്കണമായിരുന്നു. കാരണം ഇത് പാഠപുസ്തകത്തില്‍ നിന്ന് മാറ്റമില്ലാതെ അവതരിപ്പിച്ചതാണ്.
3. ചോദ്യം 8ല്‍ गौरा की दयनीय दशा എന്ന് കൊടുത്തിരിക്കുന്നതില്‍ മലയാളച്ചുവയുണ്ട്. दयनीय എന്ന് സാധാരണയായി ഹിന്ദിയില്‍ കൊടുത്തുകാണാറില്ല. करुणामय, दयापूर्ण എന്നൊക്കെയായിരുന്നു ഹിന്ദിക്ക് യോജിച്ച പ്രയോഗങ്ങള്‍.
അതുപോലെത്തന്നെ ड़ाक्टर എന്നതിന് പകരം डॉक्टर എന്നായിരുന്നു വേണ്ടിയിരുന്നത്. കൂടാതം महादेवी वर्मा എന്നതിന് പകരം തെറ്റായി महादेवीवर्मा എന്നും കൊടുത്തിരിക്കുന്നു.
4. ചോദ്യം 9 ല്‍ अनाटमि എന്ന് കൊടുത്തിരിക്കുന്നു. പാഠപുസ്തകത്തില്‍ കൊടുത്തിരിക്കുന്നപോലെ (एनॉटमी) അവസാനം ी തന്നെയായിരുന്നു ഉചിത രൂപം. ഇംഗ്ലീഷ് പദമാണെങ്കിലും അവസാനം ഹ്രസ്വമായിക്കൊടുത്തത് ഉചിതമല്ല.
5. ചോദ്യം 10 ല്‍ डौली എന്ന പദം തെറ്റായി (डोली)ആണ് കൊടുത്തിരിക്കുന്നത്. ചോദ്യത്തിന്റെ സന്ദര്‍ഭം ഉചിതമാണെങ്കിലും 5 വയസ്സുള്ള കുട്ടി എഴുതുന്ന ഡയറിയെന്നത് ചോദ്യത്തിന്റെ ഔചിത്യത്തെ സംബന്ധിച്ച് ആശങ്കയുയര്‍ത്തുന്നു.
6. ചോദ്യം 11 ല്‍ हाथियों द्वारा मरे हाथी को दफ़नाने की घटना എന്നതിന് പകരം हाथियों द्वारा मरे हाथी के दफ़नाए जाने की घटना എന്നതായിരുന്നു ശരിക്കും വേണ്ടിയിരുന്നത്.
7. 12 മുതല്‍ 14 വരെ ചോദ്യങ്ങള്‍ക്ക് വേണ്ടി കൊടുത്ത കവിതാഭാഗം കുട്ടികള്‍ക്ക് പ്രയാസമാകില്ലെങ്കിലും യൂനിറ്റുകളില്‍ ചര്‍ച്ചചെയ്യുന്ന പ്രശ്നങ്ങളുമായി ബന്ധമോ സമകാലിക പ്രസക്തിയോ ഇല്ലാത്തത് അവരുടെ വിലയിരുത്തല്‍ സുഗമമാക്കുകയില്ല.
8. ചോദ്യം 15 ല്‍ खड़ी എന്നതിന് പകരം खडी എന്നാണ് കൊടുത്തിരിക്കുന്നത്.
9. ചോദ്യം 16 ല്‍ छोटा बच्चा प्यासा था എന്നതിന് പകരം प्यासाबच्चा छोटा था എന്ന് കുട്ടി ഉത്തരമെഴുതിയാലും കുറ്റം പറയാനാകില്ല. ഒരു വിട്ടഭാഗത്തിന് ഒരു ഉത്തരം മാത്രം ശരിയാകുന്ന രീതിയില്‍ത്തന്നെ കൊടുക്കേണ്ടിയിരിക്കുന്നു. അതുപോലെ इच्छुक എന്ന വിശേഷണ പദം കുട്ടികള്‍ക്ക് കഠിനവും പരിചയമില്ലാത്തതുമാകാനാണ് സാധ്യത.
10. ചോദ്യം 17 ല്‍ कल छुट्टी है इसलिए (कल) पढ़ाई नहीं है എന്നാണ് ചോദ്യകര്‍ത്താക്കള്‍ പ്രതീക്ഷിക്കുന്ന ഉത്തരമെങ്കിലും മറ്റൊരു സന്ദര്‍ഭത്തില്‍ (ഒഴിവുദിനത്തില്‍ നന്നായി പഠിക്കുന്ന കുട്ടിക്ക്) कल छुट्टी है परंतु (कल) पढ़ाई नहीं है എന്ന് പറഞ്ഞാല്‍ തെറ്റെന്ന് പറയാനാകില്ല.
11. 18 മുതല്‍ 21 വരെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാനായി കൊടുത്ത ഖണ്ഡിക സാധാരണ अर्थग्रहण ചോദ്യങ്ങള്‍ക്ക് കൊടുത്തുവരുന്നവയെ അപേക്ഷിച്ച് വളരെ ചെറുതായിപ്പോയി. അത് ഒരു ഖണ്ഡികയെന്ന പ്രതീതി തന്നെ ഉളവാക്കാത്തതായിപ്പോയി.
12. ചോദ്യം 21 अपने शब्दों में वर्णन करना സാധാരണയായി अर्थग्रहण ഖണ്ഡികയുടെ കൂടെ കൊടുത്തുവരാറില്ല. ഇത് തീര്‍ത്തും അനുചിതമായിപ്പോയി. കുട്ടികള്‍ തോന്നിയത് എഴുതി വെക്കാനായിരിക്കും ശ്രമിക്കുക.
13. ചോദ്യക്കടലാസ്സിന്റെ നിര്‍ദ്ദേശങ്ങളില്‍ മൂന്നാമതായി കൊടുത്ത यह समय प्रश्न पत्र का वाचन करने तथा उत्तर लिखने की എന്നതിന് പകരം यह समय प्रश्न पत्र के वाचन करने तथा उत्तर लिखने की എന്നായിരുന്നു വേണ്ടത്. നാലാമത്തെ നിര്‍ദ്ദേശം दो प्रश्न विकल्प हैं എന്നതും വ്യക്തമല്ല. അത് വ്യക്തമായും നിശ്ചിതമായും തന്നെ (5 से 7 तक के प्रश्नों में और 8 से 11 तक के प्रश्नों में विकल्प हैं) എന്ന് പറയാമായിരുന്നു. 4 സ്ഥലങ്ങളില്‍ അനാവശ്യ ഇടം (space) വിട്ടത് ശരിയാക്കാമായിരുന്നു.
14. ചോദ്യനമ്പര്‍ 15ല്‍ राजु ने उसका छतरी नहीं ली थी।എന്നാണ് നല്കിയിരിക്കുന്നത്.കാരക പ്രത്യയത്തെത്തന്നെ അവിടെ കൊണ്ടുവരിക എന്നതായിരുന്നിരിക്കാം ചോദ്യകര്‍ത്താവിന്റെ ഉദ്ദേശ്യം. എന്നാല്‍ अपना യുടെ പ്രയോഗത്തില്‍ നിന്ന് വ്യതിചലിച്ചത് ഉചിതമായില്ലതന്നെ.
പൊതുവെ ചോദ്യം നല്ലതായിത്തന്നെയാണ് എന്റെ വിലയിരുത്തല്‍.എന്നാല്‍ ലക്ഷക്കണക്കിന് കുട്ടികളെഴുതുന്ന പരീക്ഷയുടെ ചോദ്യക്കടലാസ് പരമാവധി കുറ്റമറ്റതാകണമെന്ന ആഗ്രഹമാണ് ഇത്തരത്തില്‍ സൂക്ഷ്മമായി വിലയിരുത്തുന്നതിന് പ്രചോദനം നല്‍കുന്നത്.ഏതായാലും പൊതുപരീക്ഷാ ചോദ്യക്കടലാസ് ഇത്തരം പ്രശ്നങ്ങളില്‍നിന്ന് മുക്തമായി ലഭിക്കട്ടെ എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

2 comments:

  1. आदरणीय रविजी बहुत बहुत धन्यवाद

    ReplyDelete
  2. ravi sarinu ethra nandi paranhalum mathiyavilla

    ReplyDelete

'हिंदी सभा' ब्लॉग मे आपका स्वागत है।
यदि आप इस ब्लॉग की सामग्री को पसंद करते है, तो इसके समर्थक बनिए।
धन्यवाद

© hindiblogg-a community for hindi teachers
  

TopBottom