Powered by Blogger.
NEWS FLASH
******

Saturday, February 01, 2014

आसरा 15 (01-02-2014)ഹിന്ദി ബ്ലോഗിന്റെ സ്വന്തം ചോദ്യപേപ്പര്‍

ഹിന്ദി ബ്ലോഗ് ചില വ്യവസ്ഥകളോടെ ഒരു മാതൃകാ ചോദ്യപേപ്പര്‍ അവതരിപ്പിച്ചിരുന്നു. ചോദ്യപേപ്പര്‍ സൈറ്റില്‍ പ്രവേശിക്കുന്നതിന് നിശ്ചിതസമയത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യണം എന്നുള്ളതായിരുന്നു പ്രധാന വ്യവസ്ഥ. സ്കൂളുകള്‍ അവരുടെ മെയില്‍ ഐഡി ഉപയോഗിക്കണമെന്നായിരുന്നു മറ്റാരു വ്യവസ്ഥ. ചോദ്യപേപ്പറിന്റെ രഹസ്യസ്വഭാവം നിലനിര്‍ത്തായിട്ടാണ് ഇപ്രകാരം ചെയ്തത്.
നല്കിയ സമയപരിധിക്കുള്ളില്‍ രജിസ്റ്റര്‍ ചെയ്തത് 33 സ്കൂളുകളാണ്. രജിസ്റ്റര്‍ ചെയ്ത എല്ലാ സ്കൂളുകള്‍ക്കും ചോദ്യപേപ്പര്‍ സൈറ്റില്‍ പ്രവേശിക്കുന്നതിനുള്ള ക്ഷണം അയയ്ക്കുകയും ചെയ്തു. (വ്യക്തിപരമായതും gmail അല്ലാത്തതുമായ ഐഡികള്‍ക്കൊഴികെ)24 സ്കൂളുകള്‍ മാത്രമാണ് ക്ഷണം സ്വീകരിച്ച് സൈറ്റില്‍ പ്രവേശിച്ചത്. ചോദ്യപേപ്പര്‍,അതിന്റെ ബ്ലൂപ്രിന്റ്,മൂല്യനിര്‍ണ്ണയ സൂചിക എന്നിവയാണ് പ്രസിദ്ധീകരിച്ചിരുന്നത്. ചോദ്യപേപ്പര്‍ 31 പേര്‍ ഡൗണ്‍ലോഡ് ചെയ്തപ്പോള്‍ ബ്ലൂപ്രിന്റ് 19 പേരും മൂല്യനിര്‍ണ്ണയ സൂചിക 18 പേരും മാത്രമേ ഡൗണ്‍ലോഡ് ചെയ്തുള്ളു!ഡൗണ്‍ലോഡ് ചെയ്ത സ്കൂളുകളെ തിരിച്ചറിയാന്‍ കമന്റിടാനാവശ്യപ്പെട്ടപ്പോള്‍ അപ്രകാരം ചെയ്തത് വെറും 7 പേര്‍ മാത്രം. ചോദ്യപേപ്പറിനെ വിലയിരുത്തി കമന്റിടാന്‍ ആരു തയ്യാറായതുമില്ല! വളരെയേറെ സമയം ചിലവഴിച്ച് ചെയ്യുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടുന്ന പ്രതികരണം ആശാവഹമല്ല എന്നു പറയേണ്ടിവരുന്നതില്‍ ഖേദമുണ്ട്. ഹിന്ദിക്കായി മുറവിളികൂട്ടുന്ന അദ്ധ്യാപകസുഹൃത്തുക്കള്‍ അല്പസമയം ഹിന്ദി ബ്ലോഗിനായി മാറ്റിവയ്ക്കാന്‍ തയ്യാറായാല്‍ ഇതിനെ മെച്ചപ്പെടുത്താനും ഉയരങ്ങളിലേക്ക് നയിയ്ക്കാനും നമുക്ക് നിസ്സംശയം സാധ്യമാകും
രാത്രി 11 മണിക്കു ശേഷവും നിസ്സാരമെന്നു തോന്നാവുന്ന ചില പിശകുകള്‍ പോലും ചൂണ്ടിക്കാട്ടി തിരുത്തിച്ച് ഈ ചോദ്യപേപ്പറിനെ കുറ്റമറ്റതാക്കാന്‍ സന്മനസ്സുകാട്ടിയ ബ്ലോഗ് അഡ്മിന്‍ കൂടിയായ കണ്ണൂര്‍ കടന്നപ്പള്ളി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ രവിമാഷോടുള്ള നന്ദി വാക്കുകളില്‍ ഒതുക്കാനാവാത്തതാണ്. ഇനിയും ശ്രദ്ധയില്‍പ്പെടാത്തതും വിശദീകരണം ആവശ്യമുള്ളതുമായ കാര്യങ്ങളുണ്ടാകാം. അവ കമന്റുകളിലൂടെ ചര്‍ച്ചക്ക് കൊണ്ടുവരണമെന്ന അഭ്യര്‍ത്ഥനയോടെ ഹിന്ദി ബ്ലോഗിന്റെ സ്വന്തം ചോദ്യപേപ്പര്‍ പൊതുവായി പ്രസിദ്ധികരിക്കുന്നു

Downloads:


Downloads:


Downloads:

17 comments:

  1. This comment has been removed by the author.

    ReplyDelete
    Replies
    1. जी
      छोटे-बडे को छोटी-बडी में बदलना है। दोनों अलग नहीं है।

      Delete
  2. 9 തിലെ വാ൪ഷികപരീക്ഷ ഉത്തരപേപ്പറില് ഗംഗാബിശന്റെ ഡയറിക്ക് date ഇല്ല

    ReplyDelete
    Replies
    1. कृपया इस संदेश (post) से संबन्धित कमेंट लिखें।

      Delete
  3. താങ്കളുടെ ചോദ്യപേപ്പര്‍ നേരത്തേ തന്നെ എടുത്തിരുന്നു
    കുട്ടികള്‍ക്ക് അവ നല്കി പരീക്ഷ നടത്തുകയും ചെയ്തു.കമന്റ് ചെയ്യാതിരുന്നതിന് ക്ഷമ ചോദിക്കുന്നു.സമയമില്ലാത്ത ഞങ്ങള്‍ക്കിടയില്‍ നിന്ന് ഞങ്ങള്‍ക്കായി ഇത്രയും സമയം കണ്ടെത്തുന്ന താങ്കള്‍ക്ക് അഭിനന്ദനങ്ങള്‍.

    ReplyDelete
  4. ചോദ്യപേപ്പര്‍ നിലവാരം പുലര്‍ത്തി.
    ഏതാണ്ട് എല്ലാ യൂണിറ്റുകളില്‍ നിന്നും ചോദ്യങ്ങള്‍ ഉള്‍പ്പെട്ടിരുന്നു
    പാഠപുസ്തകത്തിന് പുറത്തുനിന്നുള്ള കവിത,ഗദ്യഭാഗം എന്നിവയും കുട്ടികളുടെ
    നിലവാരത്തിന് യോജിച്ചതായി

    ReplyDelete

  5. ശ്ശെടാ.....എത്ര കൂട്ടിയിട്ടൂം.........41.......വരുന്നല്ലോ. ഇനി കൂട്ടുന്നില്ല......അല്ല പിന്നെ.....

    ReplyDelete
    Replies
    1. കൂട്ടി വിഷമിക്കേണ്ട പ്രകാശ് സാറേ
      സംഗതി ശരിയാക്കിയിട്ടുണ്ട്

      Delete
  6. Sir, All questions have right standard.Thanks everybody.

    ReplyDelete
    Replies
    1. सुनिल कुमारजी
      धन्यवाद

      Delete
  7. Standard questions for every students. Thanks a lot

    ReplyDelete
  8. നല്ല നിലവാരമുള്ള ചോദ്യങ്ങള്‍ ! और एक बात..................
    Sorry, Comments ayakkumbol nammal team members valare sradhikkanam. (hertely congradulations....) is wrong.

    ReplyDelete
  9. Jyothi lekshmi.S Haripad വ്യാഴം,ഫെബ്രുവരി 06,2014
    വളരെ നല്ല ചോദ്യങ്ങള്‍. നന്ദി.

    ReplyDelete

'हिंदी सभा' ब्लॉग मे आपका स्वागत है।
यदि आप इस ब्लॉग की सामग्री को पसंद करते है, तो इसके समर्थक बनिए।
धन्यवाद

© hindiblogg-a community for hindi teachers
  

TopBottom