Powered by Blogger.
NEWS FLASH
******

Thursday, December 19, 2013

ചോദ്യപേപ്പര്‍ വിശകലനം STD X


1. ചോദ്യം 1 ല്‍ सकुबाई - नाटक എന്നതിന് പകരം एकपात्रीय नाटक എന്ന്തന്നെ കൊടുക്കുന്നതായിരുന്നു ഉചിതം.
2. ചോദ്യം 3 ല്‍ सकुबाई की विशेषता कठिन मेहनत करनेवाली എന്ന് മതിയായിരുന്നു. അവിടെ नारी എന്നത് അനാവശ്യമാണ്.
3. ചോദ്യം 4ല്‍ sleeper class എന്നതിന് शयनयान कक्ष എന്ന് ഉചിതമായി തോന്നുന്നില്ല. Sleeper – शयनयानഎന്ന് മതിയായിരുന്നു. कक्षഎന്നത് ഒരു ക്ലാസ്സിനെ തിരിക്കുന്നപദമായി സാധാരണ ഉപയോഗിച്ച് കാണാറില്ല. മുറി (Room) എന്ന അര്‍ത്ഥത്തിലാണ് कक्ष കൂടുതലായുംപ്രയോഗിക്കുന്നത്.
4. ചോദ്യം 8 ല്‍शिक्षा - अनपढ़എന്ന് കൊടുത്തിരിക്കുന്നു. അതിന് പകരം शैक्षिक स्थिति - अनपढ़എന്നായിരുന്നു കൂടുതല്‍ ഉചിതമായത്.
5. ചോദ്യം 11 ല്‍ उद्घोषणा എഴുതാനായി 3 മാര്‍ക്കിന്റെ ചോദ്യം കൊടുത്തിരിക്കുന്നു. 3 മാര്‍ക്ക് കിട്ടാന്‍ വിധം തൃപ്തികരമായ ഉത്തരമെഴുതാന്‍ കുട്ടികള്‍ നന്നേ വിഷമിക്കും. സാധാരണ 2 മാര്‍ക്കിന്റെ ചോദ്യമായാണ് ഇത് ചോദിക്കാറുള്ളത്. ദൃക്സാക്ഷി വിവരണം പോലെ उद्घोषणाഎഴുതാനും പറ്റില്ലല്ലോ.
6. 12 മുതല്‍ 14 വരെ ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാനുള്ള കവിതാഭാഗം അല്‍പം കഠിനമായിപ്പോയി. ആശയഗ്രഹണം അല്‍പം പ്രയാസമുള്ള കവിതയാണ് കൊടുത്തിട്ടുള്ളത്. पदार्पण എന്നപദം കുട്ടികള്‍ക്ക്പരിചിതമായിരിക്കില്ല. दिग्विजयी എന്ന പദവം കൊടുത്തതും വിചിത്രമായി തോന്നി.
7. കവിത സാധാരണയായി പാഠഭാഗത്തിലെसमस्या യുമായി ബന്ധപ്പെടുത്തിയാണ് കൊടുക്കാറുള്ളത്. എന്നാല്‍ ഇത്തവണ കൊടുത്തത് തീര്‍ത്തും ഭിന്നമായിപ്പോയി.
8. ചോദ്യം 15 ല്‍हमारे എന്ന പദത്തിന് അനാവശ്യമായി അടിവരയിട്ടിരിക്കുന്നു. ഇത് കുട്ടികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനും ശരിയായത് തെറ്റിച്ചെഴുതാനും മാത്രമേ ഇടയാക്കുകയുള്ളൂ.
9. ചോദ്യം 17 ന്റെ നിര്‍ദ്ദേശത്തില്‍ उचित योजकों का प्रयोग करके वाक्यों को जोड़ें എന്ന്കൊടുക്കണമായിരുന്നു. കാരണം ഈ ചോദ്യത്തിന്റെ ഉത്തരതിന് ഒന്നിലധികം योजक
ആവശ്യമാണ്.
എന്തൊക്കെയായാലും വീണ്ടും വീണ്ടും ഹിന്ദിയുടെ ചോദ്യപേപ്പറുകള്‍ തെറ്റുകള്‍ നിറഞ്ഞതായിത്തന്നെ പ്രിന്റ് ചെയ്ത് വിതരണം ചെയ്യപ്പെടുന്നത് വളരെയധികം ആശങ്കയുളവാക്കുന്നു. ചോദ്യപേപ്പറില്‍ വരുന്ന തെറ്റുകള്‍ ലക്ഷക്കണക്കായ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളെയും ആയിരക്കണക്കിന് അധ്യാപകരെയും വല്ലാതെ അങ്കലാപ്പിലാക്കുന്നു.
രവി.

5 comments:

  1. പ്രിയപ്പെട്ട അദ്ധ്യാപക സുഹൃത്തുക്കളെ
    ഈ വിശകലനങ്ങളിലെ പരാമര്‍ശങ്ങളോട്
    നിങ്ങള്‍ എങ്ങിനെ പ്രതികരിക്കുന്നു എന്നറിയാന്‍
    ഞങ്ങള്‍ക്ക് അതിയായ ആകാംക്ഷയുണ്ട്

    ReplyDelete
  2. സര്‍
    വിശകലനത്തില്‍ പറഞ്ഞതെല്ലാം പൂര്‍ണ്ണമായും ശരിയാണ്.
    പക്ഷേ ഇത് എത്രകാലമായി നിങ്ങള്‍ പറയുന്നു?
    എന്ത് ഫലമാണുണ്ടായത്?

    ReplyDelete
  3. താങ്കള്‍ ഒരദ്ധ്യാപകനോ വിദ്യാര്‍ത്ഥിയോ എന്നറിയില്ല.
    എങ്കിലും താങ്കളുടെ മുന്‍ കമന്റുകളില്‍ നിന്ന് അദ്ധ്യാപകന്‍
    എന്നു തന്നെയാണ് വിചാരം.
    താങ്കളുടെ ചോദ്യത്തില്‍ത്തന്നെ ഉത്തരവുമുണ്ട്
    പക്ഷേ ഇത് എത്രകാലമായി നിങ്ങള്‍ പറയുന്നു?
    അതേ,ഞങ്ങള്‍ മാത്രം!
    अगर हमारी आवाज़ सामूहिक बनती तो?

    ReplyDelete
  4. തെറ്റുകള്‍ പരിഹരിക്കപ്പടുന്നില്ല എന്നതോ പോകട്ടെ,
    പഴയ ചോദ്യപേപ്പറുകള്‍ പൊടിതട്ടിയെടുത്ത്
    വീണ്ടും അവതരിപ്പിക്കാനും മടിക്കാത്ത സ്ഥിതി
    വന്നെത്തിയിരിക്കുന്നു.
    പൊതു വിദ്യാലയത്തില്‍ പഠിക്കുന്ന കുഞ്ഞിനോട്
    എന്തുമാകാം.ആരു ചോദിക്കുന്നു?

    ReplyDelete
  5. കണ്ടതെല്ലാം ശരി, അച്ചടിച്ചുവരുന്നതെല്ലാം ശരി എന്ന് വിചാരിക്കുന്നു ചിലരെങ്കിലും നമ്മുടെയിടയിലുണ്ട്. അതുകൊണ്ട് തന്നെ തെറ്റ് കണ്ടാല്‍ ഉടനെ അത് തെറ്റാണ് എന്ന് വിളിച്ചു പറയാന്‍ തയ്യാറാകുന്നത് തീര്‍ത്തും സ്വാഗതാര്‍ഹം. എന്നാല്‍ എന്താണ് തെറ്റ് അതിനെ എങ്ങിനെ ശരിയാക്കാം എന്നൊക്കെ വിശദീകരിച്ചാല്‍ വായനക്കാര്‍ക്ക് വലിയ ഉപകാരമായിരിക്കും. രവി

    ReplyDelete

'हिंदी सभा' ब्लॉग मे आपका स्वागत है।
यदि आप इस ब्लॉग की सामग्री को पसंद करते है, तो इसके समर्थक बनिए।
धन्यवाद

© hindiblogg-a community for hindi teachers
  

TopBottom