Powered by Blogger.

ഒരു ഹൈടെക് പുതുവര്‍ഷത്തിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം.....

അഭ്യാസമില്ലാത്തവര്‍ പാകം ചെയ്തെതെന്നോര്‍ത്ത് സഭ്യരാം ജനം കല്ലുനീക്കിയും ഭുജിച്ചീടും..എന്ന വിശ്വാസത്തോടെ

Tuesday, December 31, 2013

आसरा ക്ക് ഒരു മുന്നുര


 ഹിന്ദി ഭാഷാ പഠനത്തില്‍ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരമാവധി സഹായങ്ങളെത്തിക്കാന്‍ ഉദ്ദേശിച്ച് പ്രവര്‍ത്തിച്ചു വരുന്ന വിദ്യാ ബ്ലോഗ് (Edu Blog) ആണ് ഹിന്ദി ബ്ലോഗ്.ഇപ്പോള്‍ എസ്.എല്‍.സി.വിദ്യാര്‍ത്ഥികള്‍ക്ക് പരമാവധി സ്കോറും അതുവഴി മികച്ച വിജയവും നേടാന്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെ आसराഎന്ന പേരില്‍ പ്രത്യേക പരിശീലന പരിപാടി ആരംഭിക്കുകയാണ്.
असफलता एक चुनौती है, स्वीकार करो
क्या कमी रह गई, देखो और सुधार करो
जब तक न सफल हो, नींद चैन को त्यागो तुम
संघर्ष का मैदान छोड़ मत भागो तुम
कुछ किये बिना ही जय जय कार नहीं होती
कोशिश करने वालों की हार नहीं होती
അംഗീകരിക്കൂ പരാജയത്തെ, വെല്ലുവിളിയായ്
കണ്ടെത്തൂ ബലഹീനതകള്‍, ഒഴിച്ചു നിര്‍ത്തുകയവയെ
സഫലത നേടുംവരെയും വേണ്ട ഉറക്കം,വിശ്രമവും
പോര്‍ക്കളം വിട്ടോടിപ്പോകരുതൊരിക്കലും നീ
വിജയാരവം മുഴക്കുവാനാവില്ല നിഷ് ക്രിയനാമൊരുത്തനും
പരിശ്രമിക്കുന്നവനില്ല പരാജയവുമൊരിക്കലും!
ഹരിവംശറായ് ബച്ചന്‍ജിയുടെ ഈ കവിത आसरा യുടെ സന്ദേശമായി സ്വീകരിച്ചിരിക്കുന്നു.
आसरा ഹിന്ദി ബ്ലോഗിന്റെ സ്വപ്ന പദ്ധതിയാണ്. കഴിഞ്ഞ വര്‍ഷത്തെ ആസര സഹായപുസ്തകം തയ്യാറാക്കിയപ്പോഴാണ് നാല് ബ്ലോഗുകളുടെ കൂട്ടായ്മയില്‍ പുതിയൊരു ബ്ലോഗ് എന്ന ആശയം ഉയര്‍ന്നുവന്നത്. ഒരുമിച്ചുനിന്നാല്‍ മികവു കൂട്ടാം എന്ന പ്രതീക്ഷ തെറ്റിയില്ലെന്ന് കവിഞ്ഞ ആറ് മാസത്തെ ബ്ലോഗ് പോസ്റ്റുകള്‍ സാക്ഷി.പരീക്ഷയെക്കുറിച്ചുളള അമിതമായ ഉത്കണ്ഠ ഒഴിവാക്കുന്നതിനും ശരിയായ ദിശയിലുള്ള തയ്യാറെടുപ്പുകള്‍ക്കും സഹായകമായതെല്ലാം ഇവിടെ ഉണ്ടാകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. കേരളത്തിനകത്തും പുറത്തും നിന്ന് ധാരാളം പേര്‍ ബ്ലോഗിനെ പ്രയോജനപ്പെടുത്തുന്നുണ്ട് എന്ന് ഞങ്ങള്‍ മനസിലാക്കുന്നു. അവരില്‍പ്പലരും മികച്ച രീതിയില്‍ ബ്ലോഗില്‍ ഇടപെടാന്‍ കഴിയുന്നവരാണെന്നും ഞങ്ങള്‍ക്കറിയാം.ഹിന്ദി ബ്ലോഗിനെ മികവില്‍ നിന്ന് മികവിലേക്ക് നയിയ്ക്കാന്‍ ഓരോരുത്തരുടെയും ഇടപെടലുകള്‍ ഉണ്ടാകണമെന്നും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ തയ്യാറാകണമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. താങ്കളുടെ വിദ്യാലത്തിലെയും മറ്റ് പരിചയമുള്ള ഹിന്ദി അദ്ധ്യാപകരെയും പത്താം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികളുള്ള രക്ഷാകര്‍ത്താക്കളെയും ഈ ബ്ലോഗിനെക്കുറിച്ച് അറിയിച്ചാല്‍ വളരെ ഫലപ്രദമായി അവര്‍ക്കിതിനെ ഉപയോഗപ്പെടുത്താന്‍ കഴിയും. സാങ്കേതിക വിദ്യയെ ഫലവത്തായി വിദ്യാഭ്യാസാവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനുള്ള ഈ യത്നത്തില്‍ താങ്കള്‍ ആത്മാര്‍ത്ഥമായി സഹകരിക്കണമെന്നും പരമാവധി പേരിലേക്ക് ഈ ബ്ലോഗിനെക്കുറിച്ച് അറിവു നല്കുണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
പുതുവത്സരാശംസകളോടെ
Hindiblog Team

1 comment:

'हिंदी सभा' ब्लॉग मे आपका स्वागत है।
यदि आप इस ब्लॉग की सामग्री को पसंद करते है, तो इसके समर्थक बनिए।
धन्यवाद

© hindiblogg-a community for hindi teachers
  

TopBottom