Powered by Blogger.
NEWS FLASH
******

Tuesday, September 24, 2013

ഹിന്ദി ബ്ലോഗ് കുടുംബത്തിലേയ്ക്ക് സ്വാഗതം


ഏതു തലത്തില്‍ ഹിന്ദി ഭാഷ പഠിക്കുന്നവര്‍ക്കും, പഠിപ്പിക്കുന്നവര്‍ക്കും ഉപകാരപ്രദമാകണം എന്ന വിശാല ലക്ഷ്യത്തോടെയാണ് ഞങ്ങള്‍ ഈ ബ്ലോഗ് ആരംഭിച്ചത്. ആ ലക്ഷ്യം നേടുക ഒട്ടും എളുപ്പമല്ല എന്ന തിരിച്ചറിവും ഞങ്ങള്‍ക്കുണ്ട്. എന്നാല്‍ ഒരു വലിയ കൂട്ടായ്മ സൃഷ്ടിച്ചെടുക്കുന്നതിലൂടെ,അനുയോജ്യരായ പ്രവര്‍ത്തകരെ കണ്ടെത്തുന്നതിലുടെ ഒരു ദിവസം ആ ലക്ഷ്യത്തില്‍ ബ്ലോഗ് എത്തിച്ചേരുകതന്നെ ചെയ്യുമെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. ഇതിനായി കൃത്യമായ ചില പദ്ധതികള്‍ ബ്ലോഗ് ആസൂത്രണം ചെയ്യുന്നുമുണ്ട്. ഇന്നലെ പ്രസിദ്ധീകരിച്ച  हिंदी प्रश्न भंड़ार പോലെയുള്ള പ്രയോജനകരമായ വിഭവങ്ങളുടെ ശേഖരമാണ് അതിലൊന്ന്.
കാലതാമസം കൂടാതെ വിഭവങ്ങള്‍ ആവശ്യക്കാര്‍ക്കെത്തിക്കാന്‍ ഒരു മെയില്‍ ലിസ്റ്റ് ഉണ്ടാക്കാനും തീരുമാനിച്ചിരിക്കുന്നു. അതിനായി താങ്കള്‍ ചെയ്യേണ്ടത് ഇത്രമാത്രം. വലതുവശത്തെ followers ഗാഡ്ജറ്റിലെ Join this site ബട്ടണില്‍ ക്ലിക്ക് ചെയ്യുക. Gmail .ഡി. ഉപയോഗിച്ച് താങ്കള്‍ക്ക് ബ്ലോഗിലെ മെമ്പറാകാം. തുടര്‍ന്ന് ഇവിടെ ക്ലിക്ക് ചെയ്തു കിട്ടുന്ന Hindiblog's Mail List ഫോംപൂരിപ്പിച്ച് submit ചെയ്യുക. ഫോം പൂരിപ്പിക്കമ്പോള്‍ -മെയില്‍ അഡ്രസ്സ് പിശകില്ലാതെയാണ് രേഖപ്പടുത്തുന്നതെന്ന് ഉറപ്പുവരുത്തേണ്ടതാണ്.താങ്കളുടെ താത്പര്യങ്ങള്‍ക്കനുസരിച്ചുള്ള മെറ്റിരിയലുകള്‍ താങ്കളാവശ്യപ്പെടാതെതന്നെ താങ്കളുടെ അരികിലെത്തും!
 ബ്ലോഗിലെ മെമ്പറാകാനുള്ള പ്രവര്‍ത്തന ക്രമം
1.അടയാളമിട്ട ഭാഗത്തുള്ള  Join this site ക്ലിക്ക് ചെയ്യുക
2.താങ്കളുടെ ഇ മെയില്‍ സേവനദാതാവിനെ തിരഞ്ഞെടുക്കുക
3.ഐ.ഡി. ഉപയോഗിച്ച്  sign in ചെയ്യുക
4.follow this blog ബട്ടണ്‍ ക്ലിക്ക് ചെയ്യുക
5.Done ബട്ടണ്‍ അമര്‍ത്തുക
6.താങ്കള്‍ ബ്ലോഗില്‍ അംഗമായിക്കഴിഞ്ഞു.അടയാളമിട്ടിടത്ത് താങ്കളെ കാണാം..
 വരൂ...ഇപ്പോള്‍ത്തന്നെ...താങ്കള്‍ക്ക് ഹാര്‍ദ്ദമായ സ്വാഗതം.

3 comments:

  1. മുകളിലെ lX ല് click ചെയ് താല് Vlll ഉംVlll ല് click ചെയ് താല് lX ഉം ആണ് ലഭിക്കുന്നത്

    ReplyDelete
  2. ठीक कर दिया है।

    ReplyDelete

'हिंदी सभा' ब्लॉग मे आपका स्वागत है।
यदि आप इस ब्लॉग की सामग्री को पसंद करते है, तो इसके समर्थक बनिए।
धन्यवाद

© hindiblogg-a community for hindi teachers
  

TopBottom