Powered by Blogger.
NEWS FLASH
******

Wednesday, April 24, 2013

     പ്രാര്‍ത്ഥനകള്‍.....? കണക്കുകൂട്ടലുകള്‍.....? അന്വേഷണങ്ങള്‍.....? എല്ലാത്തിനുമൊടുവിലിതാ ചോദ്യചിഹ്നങ്ങള്‍ക്ക് വിരാമമിട്ടു കൊണ്ട് 2013 മാര്‍ച്ചിലെ SSLC റിസല്‍ട്ടും വന്നെത്തി. എസ്.എസ്.എല്‍.സി പരീക്ഷയില്‍ 94.17 ശതമാനം വിജയം. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 0.53 ശതമാനത്തിന്റെ വര്‍ധനവ്. 4,79,085 പേര്‍ ഈ വര്‍ഷം പരീക്ഷ എഴുതിയതില്‍ 10,073 പേര്‍ എ പ്ലസ് നേടി. സംസ്ഥാനത്ത് 861 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. ഇതില്‍ 274 എണ്ണം സര്‍ക്കാര്‍ സ്‌കൂളുകളും 327 എണ്ണം എയ്ഡഡ് മേഖലയിലുമാണ്.  
     സേ പരീക്ഷ മെയ് 13 മുതല്‍ 18 വരെ നടത്തും. സര്‍ട്ടിഫിക്കറ്റുകള്‍ മെയ് 15 മുതല്‍ വിതരണം ചെയ്യുമെന്ന് ഫലപ്രഖ്യാപനം നടത്തിക്കൊണ്ട് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് പറഞ്ഞു. ഉപരിപഠനത്തിന് അര്‍ഹത നേടിയ എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്ലസ് പഠനത്തിന് സൗകര്യമൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
   ഇനി ആഹ്ലാദത്തിന്റെ നിമിഷങ്ങള്‍. റിസല്‍ട്ട് അറിഞ്ഞിട്ടില്ലാത്തവര്‍ക്കും വീണ്ടും കാണാനാഗ്രഹിക്കുന്നവര്‍ക്കും താഴെയുള്ള ലിങ്കുകളിലൂടെ സഞ്ചരിക്കാം


No comments:

Post a Comment

'हिंदी सभा' ब्लॉग मे आपका स्वागत है।
यदि आप इस ब्लॉग की सामग्री को पसंद करते है, तो इसके समर्थक बनिए।
धन्यवाद

© hindiblogg-a community for hindi teachers
  

TopBottom