Powered by Blogger.

ഒരു ഹൈടെക് പുതുവര്‍ഷത്തിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം.....

Saturday, March 16, 2013

ആശ്വാസം,ആനന്ദം,അഭിമാനം

Presentation Clipartകഴിഞ്ഞ രണ്ട് വര്‍ഷക്കാലത്തിനിടയിലെ ഏറ്റവും മികച്ച ചോദ്യപേപ്പര്‍. ആരേയും വിഷമിപ്പിച്ചില്ല എന്നു മാത്രമല്ല,മിടുക്കന്മാര്‍ക്ക് അനായാസം ഏ പ്ലസ്സ് നേടാന്‍ അവസരമൊരുക്കുകയും ചെയ്യുന്നു എന്നതാണ് ഈ ചോദ്യപേപ്പറിനെ വേറിട്ട് നിറുത്തുന്നത്. ഹിന്ദി സഭയ്ക്കും കൂട്ടുകാരായ ബ്ലോഗുകള്‍ക്കും ഇത് ആനന്ദത്തിന്റയും അഭിമാനത്തിന്റെയും നിമിഷങ്ങള്‍ കൂടിയാണ്. ഞങ്ങള്‍ आसरा എന്ന പേരില്‍ തയ്യാറാക്കിയ സഹായപുസ്തകം വളരെ പ്രയോജനം ചെയ്തു എന്നറിയിച്ച് പരീക്ഷ തീര്‍ന്നയുടന്‍ ധാരാളം കോളുകളാണ് വന്നു കൊണ്ടിരിക്കുന്നത്. കമന്റുകള്‍ കിട്ടാത്ത സങ്കടം തീര്‍ന്നുകിട്ടി എന്നു തന്നെ പറയാം! आसरा യിലെ 3 മത്തെ പോസ്റ്റായി നല്കിയ പോസ്റ്ററിനെ ക്കുറിച്ചുള്ള പ്രസന്റേഷന്‍ ഒരു പ്രവചനം ഫലിച്ചതുപോലെയായി. ചോദ്യപേപ്പറില്‍ വന്ന പോസ്റ്റര്‍ എങ്ങനെ നിര്‍മ്മിക്കണമെന്ന് ആ പ്രസന്റേഷന്‍ കണ്ടവര്‍ക്കാര്‍ക്കും സംശയമുണ്ടാവില്ല. ഇക്കൊല്ലത്തെ OSS വിസിറ്റിന്റെ അവസരത്തില്‍ കടയ്ക്കോട് സ്കൂളിലെ ശ്രീ പ്രകാശ് സാര്‍ അവതരിപ്പിച്ച പ്രശ്നം അദ്ധേഹത്തിന്റെ കൂടി സഹായത്തോടെ പരിഹരിച്ചതിന്റെ ഉത്പന്നമായിരുന്നു പ്രസ്തുത പ്രസന്റേഷന്‍. പ്രകാശ് സാറിനെപ്പോലെ കൂടുതല്‍ പേര്‍ മുന്നോട്ട് വന്നിരുന്നെങ്കില്‍ എന്നാശിച്ചുപോകുന്നു. ഏതായാലും ചോദ്യപേപ്പര്‍ ഒന്ന് വിശകലനം ചെയ്തു നോക്കാം. കണ്ണൂരിലെ രവി മാഷ് ചില സ്വകാര്യ തിരക്കുകളില്‍ പെട്ടുപോയതു കൊണ്ട്. ആ ജോലി ‍ഞങ്ങള്‍ തന്നെ ഏറ്റെടുക്കുന്നു. മാതൃകാ ഉത്തരപേപ്പര്‍ തയ്യാറാക്കി നല്കാനും ആരെങ്കിലും മുന്നിട്ടിറങ്ങും എന്നുതന്നെ ഞങ്ങള്‍ വിശ്വസിക്കുന്നു …. വിശകലനത്തിലേക്ക്.
ഒന്നും രണ്ടും ക്രമ നമ്പരുകളിലപള്ള ,പട്ടിക പൂര്‍ത്തിയാക്കുക,ഇംഗ്ലീഷ് വാക്കുകളുടെ സ്ഥാനത്ത് ഹിന്ദി പാരിഭാഷിക ശബ്ദങ്ങള്‍ ഉപയോഗിച്ച് ഗദ്യഭാഗത്ത വീണ്ടും എടുത്തെഴുതുക, എന്നിവ ശരാശരിക്കാരും ആയാസരഹിതമായിത്തന്നെ എഴുതിയിട്ടുണ്ടാവും.മൂന്നാമത്തെ ചോദ്യമായ സംഭവങ്ങളെ ക്രമപ്പെടുത്തിയെഴുതാനുള്ള ചോദ്യത്തിലെ നാലാമതായി നല്കിയിരിക്കുന്ന വാചകം ചിലപ്പോള്‍ ശരാശരിക്കാര്‍ വായിച്ച് മനസിലാക്കിയെടുക്കാന്‍ പ്രയാസപ്പെട്ടിരിക്കാം. എങ്കിലും ആ ചോദ്യവും നിലവാരമുള്ളതു തന്നെ. നാലാമത്തെ ചോദ്യം ഡോ.കുമാറിന്റെ സ്വഭാവസവിശേഷതകള്‍ തിരഞ്ഞെടുത്തെഴുതാനുള്ളതായിരുന്നു. പ്രിയ ഡോക്ടേഴ്സ് എന്ന പാഠഭാഗം ആസ്വദിച്ച് പഠിച്ചവര്‍ക്കാര്‍ക്കും ആ ഉത്തരം തെറ്റിക്കാനാവില്ല,തീര്‍ച്ച! 5,6,7 നമ്പരുകളിലുള്ള വിശകലനാത്മകചോദ്യങ്ങള്‍ അല്പം ഉയര്‍ന്ന നിലവാരമുള്ളവയായിരുന്നു എങ്കിലും പാഠങ്ങളുടെ സൈഡ് ബോക്സുകളിലുള്ളവയായിരുന്നതിനാല്‍ കുട്ടികള്‍ക്ക് അവ പരിചിതങ്ങളായിരുന്നു. മാത്രമല്ല ഈ വിഭാഗത്തിലെ 3 ചോദ്യങ്ങളില്‍ 2 എണ്ണം തിരഞ്ഞടുക്കാനുള്ള അവസരവുമുണ്ടായിരുന്നല്ലോ? 8 മുതല്‍ 11 വരെ ചോദ്യങ്ങളിലും തിരഞ്ഞടുപ്പിനുള്ള അവസരമുണ്ടായിരുന്നു. ഇവിടെ ഡയറി,സംഭാഷണം,കത്ത്,പോസ്റ്റര്‍ എന്നീ വ്യവഹാരരൂപങ്ങളുമായി ബന്ധപ്പട്ടവയായിരുന്നു ചോദ്യങ്ങള്‍. ഡോക്ടര്‍ കുമാറിന്റെ പ്രഭാഷണത്തിനു ശേഷമുള്ള ദേവദാസിന്റെ തന്നെ ഡയറി കുട്ടികള്‍ എഴുതി ശീലിച്ചിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ ആ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്തുക പ്രയാസമാകാനിടയില്ല.സംഭാഷണത്തിന് സാധാരണ ഉപയോഗിക്കുന്ന वार्तालाप എന്ന പദത്തിനു പകരം बातचीत എന്ന വാക്കുപയോഗിച്ചത് ചിലരെയൊക്കെ കുഴക്കിയിരിക്കാം. (എങ്കിലും ഇത്തരം സാഹചര്യങ്ങളുണ്ടാകുന്നതെങ്ങെനെയെന്ന് അദ്ധ്യാപകര്‍ പുനര്‍വിചിന്തനം ചെയ്യുന്നത് നന്നായിരിക്കും എന്നു തോന്നുന്നു. ) वापसी യിലെ സംഭാഷണം പരിശീലിച്ചിട്ടില്ലെങ്കില്‍ അല്പമൊന്ന് ചിന്തിച്ച് എഴുതേണ്ടി വരും എന്ന പ്രശ്നമുണ്ട്. പക്ഷേ വെല്ലുവിളിയുയര്‍ത്തുന്ന ചോദ്യങ്ങളും വേണ്ടേ നമുക്ക്? गौरा പാഠത്തില്‍ നിന്നുള്ള മഹാദേവി വര്‍മ്മയുടെ കത്തും ക്ലാസ്സ് റൂം പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പട്ടിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ കുട്ടികളെ ആ ചോദ്യവും ഏറെ പ്രയാസപ്പെടുത്തിയിട്ടുണ്ടാവില്ല എന്നു കരുതാം.ഏറെകുട്ടികളും തിരഞ്ഞെടുത്ത ചോദ്യങ്ങളില്‍ പോസ്റ്റര്‍ ഉള്‍പ്പട്ടിരിക്കാന്‍ സാധ്യതയേറെയുണ്ട്..
 പതിനൊന്നാം ചോദ്യത്തോടെ പാഠഭാഗത്തുനിന്ന് നേരിട്ട് ചോദിക്കുന്ന ചോദ്യങ്ങള്‍ അവസാനിക്കുന്നു. ഇവിടെ ശ്രദ്ധിക്കപ്പെടേണ്ട ഒരു വസ്തുതയുണ്ട്. वापसी എന്ന പാഠം ചോദ്യകര്‍ത്താവിന്റെ പ്രിയപ്പെട്ട പാഠമാണെന്ന് എനിക്കുറപ്പാണ് .കാരണം 8½ സ്കോറിന്റെ (½ +2+2+4) ചോദ്യങ്ങളാണ് ഈ പാഠത്തില്‍ നിന്ന് മാത്രം ചോദിച്ചു കളഞ്ഞത്. അതായത് പാഠഭാഗത്തു നിന്നു ചോദിക്കാനുള്ള ആകെ ചോദ്യങ്ങളുടെ 30% ത്തിലധികം! ഇത് യൂണിറ്റടിസ്ഥാനത്തിലുള്ള വെയിറ്റേജിന്റെ സന്തുലിതാവസ്ഥ തകര്‍ത്തുകളഞ്ഞു. ഇത് ചില പാഠങ്ങളെ (പ്രാധാന്യമുള്ളവയെത്തന്നെ..) പൂര്‍ണ്ണമായും അവഗണിക്കാനും ഇതിടയാക്കി. ഉദാഹരണം आदमी का बच्चा, हाथी के साथी , बाबूलाल तेली की नाक , महत उद्देश्य की प्रतिमा , मनुष्यता , मुफ्त में ठगी , भारतीय संस्कृति में गुरु-शिष्य संबन्ध …..!!!! 
പാഠഭാഗത്തിന് പുറത്തുനിന്നുള്ള കവിത പതിവു തെറ്റിച്ച് അല്പം കട്ടിയായി എന്ന് പറയാതെ വയ്യ. മോഡല്‍ പരീക്ഷയുടെ നിലവാരത്തിലുള്ള കവിത പ്രതീക്ഷിച്ചവരെ ചോദ്യം അല്പമൊന്ന് അമ്പരപ്പിച്ചിരിക്കണം.ചില വാക്കുകളുടെ അര്‍ത്ഥം നല്കിയിട്ടുണ്ട് എന്നത് ശരിയാണെങ്കിലും … ഈ മാതിരിയുള്ള കവിതകളാണ് നല്കേണ്ടത് എന്നകാര്യത്തില്‍ സംശയമില്ലെങ്കിലും ,ലളിതമായ മാത്യകകള്‍ നല്കി പരിശീലിപ്പിച്ചിട്ട് അവസാന പരീക്ഷയില്‍ മാത്രം വ്യത്യസ്ഥമായ രീതി അവംലംബിക്കുന്നത് ശരിയല്ല എന്നു തന്നെയാണ് അഭിപ്രായം.12,13ചോദ്യങ്ങള്‍ ലഘുവാണ്. ആശയമെഴുതാനുള്ള പതിന്നാലാം ചോദ്യം എ പ്ലസ്സുകാര്‍ക്ക് വെല്ലുവിളിയായേക്കാവുന്ന ചോദ്യങ്ങളിലെന്നായേക്കാം. ഇതുവരെയുള്ള പരാതികള്‍ക്കുള്ള പരിഹാരമായി വ്യാകരണ ചോദ്യങ്ങള്‍. പലരും ഭയപ്പാടോടെ നോക്കിക്കണ്ടിരുന്ന ഈ വിഭാഗം ചോദ്യങ്ങള്‍ കുട്ടികളെ ഒട്ടും വിഷമിപ്പിച്ചിരിക്കാനിടയില്ല.आसरा യിലെ സൂചനപോലെ संज्ञा , सर्वनाम ,क्रिया , विशेषण , कारक , योजक എന്നീ വ്യാകരണ വിഭാഗങ്ങള്‍ ശ്രദ്ധിച്ച് മനസ്സിലാക്കിയവര്‍ ഇവിടെ നിന്ന് മുഴുവന്‍ സ്കോറും നേടിയാല്‍ യാതൊരു അത്ഭുതവുമില്ല മൊത്തത്തില്‍ എ പ്ലസ്സിനാവശ്യമായ 35 സ്കോര്‍ നേടുക പ്രയാസമല്ലതന്നെ !
ചോദ്യപേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യാം...

34 comments:

 1. ഇത്ര മാത്രം ആത്മാര്‍ഥമായി പരീക്ഷാ ഒരുക്കം നടത്തിയ ബ്ലൊഗ് മാത്സ് ബ്ലോഗിന് ശേഷം നിങ്ങളുടെതാണ് എന്ന് നിസംശയം പറയാം . ആ കഷ്ടപാടിനു ഫലം ഉണ്ടായിക്കണ്ടത് സന്തോഷം.
  ഭാഷാ ബ്ലോഗുകളുടെ യശസ്സ് ഉയര്‍ത്തിപ്പിടിച്ചതിന് ഒരായിരം അഭിനന്ദനങ്ങള്‍

  സ്നേഹപൂര്‍വ്വം
  രാജീവ്
  English Blog

  ReplyDelete
  Replies
  1. രാജീവ്സാര്‍
   നന്ദി
   പ്രതീക്ഷിച്ചതുപോലെ ആദ്യ കമന്റ് താങ്കളുടേത് തന്നെ

   Delete
  2. ഞങ്ങള്‍ ഹിന്ദിക്കാര്‍ അല്പം പതുക്കെയാണ് സാറേ...

   Delete
 2. മാഷേ
  നാലാം ചോദ്യത്തിന്റെ കാര്യത്തില്‍ വിയോജിപ്പുണ്ട്
  गरीबों की सेवा करनेवाला എന്ന സൂചന?
  मरीज़ों को खिलौना माननेवाला എന്നത് തെറ്റായ ഉത്തരമായതിനാല്‍ പല കുട്ടികളും ബാക്കി രണ്ട്ും എഴുതിക്കാണും.
  ആ ചോദ്യം നിലവാരമുള്ളതല്ല എന്നാണ് എന്റെ അഭിപ്രായം.

  ReplyDelete
  Replies
  1. നാരദരേ
   വിശകലനത്തിലെ പിഴവ് സമ്മതിക്കുന്നു
   വിയോജിപ്പിനോട് യോജിപ്പാണ്.

   Delete
  2. ഈ ചോദ്യത്തിന് ഏത് രണ്ട് ഉത്തരമെഴുതിയാലും ഒരെണ്ണംമെങ്കിലും ശരിയാകും എന്ന് പല അദ്ധ്യാപകരും കുട്ടികള്‍ക്ക് പറഞ്ഞു കൊടുത്തിരുന്നതായി അറിയാം.
   സാറാരാ മോന്‍?

   Delete
  3. എങ്കില്‍ മൂന്നും എഴുതിയാല്‍ രണ്ടെണ്ണവും ശരിയാവില്ലേ സാറേ.. എന്നു തിരിച്ചു ചോദിച്ച കുട്ടിയേയും അറിയാം!!!
   അവനാരാ മോന്‍????

   Delete
 3. പോസ്റ്റര്‍ നിര്‍മ്മിക്കാനുള്ള ചോദ്യം വാസ്തവത്തില്‍ 4 സ്കാര്‍ അര്‍ഹിക്കുന്നുണ്ടോ?
  ഇതിന്റ സ്കോര്‍ വിഭജനം എങ്ങനെയായിരിക്കും?

  ReplyDelete
  Replies
  1. 4 സ്കാര്‍ അര്‍ഹിക്കുന്നുണ്ടോ? തീര്‍ച്ചയായും ഇല്ല.......

   Delete
 4. എന്റെ നോട്ടത്തില്‍ ഈ ചോദ്യപേപ്പറിലെ ഏറ്റവും മികച്ച ചോദ്യം ഇതാണ്
  गजाधरबाबू ने नौकर को छुड़ा दिया। इस पर परिवारवालों के बीच बातचीत होती है। वह बातचीत तैयार करें।
  പക്ഷേ അതിന്റെ അവതരണശെലി ഇങ്ങനെയൊന്ന് മാറിയിരുന്നെങ്കിലോ?
  गजाधरबाबू ने नौकर को छुड़ा दिया। मान लें इस पर परिवारवालों के बीच बातचीत होती है। वह बातचीत कल्पना करके तैयार करें।

  ReplyDelete
  Replies
  1. ഈ ചോദ്യപേപ്പറിലെ ഏറ്റവും മികച്ച ചോദ്യം ഇതാവാം....... പക്ഷെ കുട്ടികള്‍ക്ക് എല്ലാ കഥാപാത്രങ്ങളേയും ഉള്‍പ്പെടുത്തിക്കൊണ്ട് സംഭാഷണം എഴുതാന്‍ സാധിച്ചിട്ടുണ്ടോ എന്ന് സംശയിക്കുന്നു........


   मान लें.... എന്ന് ആവശ്യം ഉണ്ടോ? കാരണം കഥയില്‍ ഈ വിഷയത്തില്‍ സംഭാഷണം നടക്കുന്നുണ്ട്.....

   Delete
 5. ഇംഗ്ലീഷിന്റെ ചെറിയ ചൂടിനുശേഷം ഒരു മധുരമായ മഴകിട്ടി..............നല്ല പരീക്ഷ........................s.s നും math നും എല്ലാം ഒരു ഉന്മേഷം നല്കുമെന്നു തീറച്ച.....നന്ദി..........

  ReplyDelete
 6. അശ്വന്തേ
  സന്തോഷം
  തുടര്‍ന്നു വരുന്ന പരീക്ഷകളും നന്നാകട്ടെ...

  ReplyDelete
 7. This comment has been removed by the author.

  ReplyDelete
 8. ഇത് യൂണിറ്റടിസ്ഥാനത്തിലുള്ള വെയിറ്റേജിന്റെ സന്തുലിതാവസ്ഥ തകര്‍ത്തുകളഞ്ഞു.
  ഈ നിരീക്ഷണം ശരിയാണോ?

  ReplyDelete
 9. ഇതൊന്ന് കാണൂ....
  पाठ स्कोर
  नदी और साबुन 0
  गौरा 4
  हाथी के साथी 0
  बाबूलाल तेली की नाक 0
  प्रिय डॉक्टेर्स 4½
  महत उद्देश्य की प्रतिमा 0
  मनुष्यता 0
  वह तो अच्छा हुआ 2
  आदमी का बच्चा 0
  सकुबाई 0
  मुफ्त में ठगी 0
  भारतीय संस्कृति में....0
  निचोड़ 0
  वापसी 8½

  ReplyDelete
 10. കുട്ടികള്‍ വളരെ മികച്ച രീതിയില്‍ തയ്യാറെടുപ്പ് നടത്തിയ പാഠഭാഗങ്ങളെ തീര്‍ത്തും അവഗണിച്ചു കൊണ്ടുള്ള ചോദ്യപേപ്പറായിപ്പോയെന്നതു സത്യം. പക്ഷേ ഇവയെല്ലാം മറികടക്കാന്‍ പോരുന്ന ആസര എന്ന സഹായക സാമഗ്രി പ്രസിദ്ധീകരിച്ച ഹിന്ദി ബ്ലോഗുകളുടെ കൂട്ടായ്മയെ എത്ര പ്രശംസിച്ചാലും മതിയാവില്ലെന്നതിനു യെളിവാണീ പരീക്ഷ. ആസര ഉപയോഗിച്ച് പരിശീലനം നേടിയ കുട്ടിയ്ക്ക് 100 ല്‍ 100 ഉറപ്പ്.

  ReplyDelete
 11. നാരദര്‍ പറയുന്നതില്‍ കാര്യമില്ലാതല്ല.
  "എന്റെ നോട്ടത്തില്‍ ഈ ചോദ്യപേപ്പറിലെ ഏറ്റവും മികച്ച ചോദ്യം ഇതാണ്
  गजाधरबाबू ने नौकर को छुड़ा दिया। इस पर परिवारवालों के बीच बातचीत होती है। वह बातचीत तैयार करें।
  പക്ഷേ അതിന്റെ അവതരണശെലി ഇങ്ങനെയൊന്ന് മാറിയിരുന്നെങ്കിലോ?
  गजाधरबाबू ने नौकर को छुड़ा दिया। मान लें इस पर परिवारवालों के बीच बातचीत होती है। वह बातचीत कल्पना करके तैयार करें। "
  ചോദ്യങ്ങള്‍ ഏറെക്കുറേ എളുപ്പമാണെങ്കിലും എ പ്ലസ്സുകാരനെ ഇത്തിരി കുഴപ്പിക്കുന്നതോ വെല്ലുവിളി ഉയര്‍ത്തുന്നതോ അല്ലേ 6,7,14,15,19 ചോദ്യങ്ങള്‍. ഏതായാലും വാപസി ഭാഗ്യം സിദ്ധിച്ച പാഠം തന്നെ.
  പോസ്റ്ററിനു 4 സ്കോര്‍ നല്‍കിയതും കുട്ടികള്‍ക്ക് ആശ്വാസം തന്നെ.
  എല്ലാത്തിനും നമോസ്തുതേ..

  ReplyDelete
 12. posterinte chodhyam kollam.pakshe varthalap ellatharam kuttikalkkum ezhuthan pattilla

  ReplyDelete
 13. padbag prokthi rajayitha super

  ReplyDelete
 14. grammer viseshan sanja yogak sarvam nam apadadith kavitha one wor question seerhak bav lekan are all good===

  ReplyDelete
 15. ee chodhyapaperil padabagathinalla discoursekalkkanu al weightage koduthathu

  ReplyDelete
  Replies
  1. സര്‍
   ചോദ്യപേപ്പര്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങള്‍ താങ്കള്‍ക്ക് നന്നായറിയാമല്ലോ?
   Weightage of Discourses,Weightage of Areas,Weightage of Units,Blue Print,Scoring Indications,Question wise analysis എന്ന രിതിയില്‍ പരിശോധിച്ചാല്‍ യൂണിറ്റ് ഒന്നില്‍ നിന്ന് 9 ½ ,രണ്ടില്‍ നിന്ന് 8 ½ ,മൂന്നില്‍ നിന്ന് 2 ½ ,നാലില്‍ നിന്ന് 10 ½ എന്നു കാണാം.ഇവിടെ കുഴപ്പം പ്രത്യക്ഷത്തിലില്ല യെന്നു കാണാം.ചോയ്സു കൂടി ചേര്‍ത്ത് 31 മാര്‍ക്കിന് വേണ്ടി ചോദ്യങ്ങള്‍ തിരഞ്ഞെടുക്കേണ്ടി വരുമ്പോള്‍ എല്ലാ പാഠങ്ങളെയും പരിഗണിക്കുക അസാദ്ധ്യം.കപക്ഷേ
   വ്യവഹാരരൂപങ്ങള്‍ക്ക് പ്രാധാന്യം നല്കുമ്പോള്‍ പാഠങ്ങള്‍ക്കുകൂടി തത്തുല്യ പരിഗണന നല്കേണ്ടിയിരുന്നു.ആകെയുള്ള പാഠങ്ങളില്‍ നാലെണ്ണത്തെ മാത്രം പരിഗണിച്ചത് കഷ്ടമായിപ്പോയില്ലേ?

   Delete
 16. Very good assessment about SSLC Hindi question paper. My daughter told that ASARA of Hidi blogs are very healpful to she to get mental satisfaction after the Hindi exam. thanks A lot to Hindisabha,Hindivedhi,Chirag and other Hindi blogs around Kerala .Thamk you Very much

  ReplyDelete
  Replies
  1. നന്ദി ഷീനടീച്ചര്‍
   ആസര പ്രയോജനപ്പെട്ടുവെന്നറിയുന്നതില്‍ സന്തോഷം
   തുടര്‍ന്നും ബ്ലോഗിനൊപ്പം ഉണ്ടാകണം

   Delete
 17. നമ്മുടം പരിശ്രമത്തിന് നല്ല പ്രതിഫലം പരീക്ഷയിലൂടെ കിട്ടിയില്ലേ...
  ഇനി നമുക്കിത്തിരി സന്തോഷിക്കാം..അടുത്ത വര്‍ഷത്തേക്കുള്ള തയ്യാറെടുപ്പ് നേരത്ത ആവാം അല്ലേ?

  ReplyDelete
  Replies
  1. text book മാറിയിരുന്നെങ്കില്‍ എന്നാശിച്ചു പോയി. വാപസി ഭാഗ്യം സിദ്ധിച്ച പാഠം തന്നെ.वह तो अच्छा हुआ മാത്രമോ കവിതഹിന്ദി പരീക്ഷ എങ്ങനെയുണ്ട്?

   Delete
 18. ഈ വര്‍ഷത്തെ ഹിന്ദി ചോദ്യ പേപ്പര്‍ കുട്ടികള്‍ക്ക് പൊതുവെ എളുപ്പമായിരുന്നു.ഈ വര്‍ഷം തുടര്‍ന്നു വന്ന ശൈലിയില്‍ പോദ്യങ്ങള്‍ ചോദിച്ചത് കുട്ടികള്‍ക്ക് ഏറെ സഹായകമായി.കുട്ടികളെ അനാവശ്യമായി ചിന്തിപ്പിക്കാതെ വേണ്ടവിധം എഴുതാന്‍ പ്രേരിപ്പിക്കുന്ന ഈ ചോദ്യങ്ങള്‍ എല്ലാവര്‍ക്കും സ്വീകാര്യങ്ങളായി.weightage മാത്രമാണ് പരാതിക്കും പരിഭവത്തിനും ഇടനല്‍കിയുളളു...
  പൊതുവെ പറഞ്ഞാല്‍ ഇത്തവണത്തെ ഹിന്ദി കാര്യമായി ബുദ്ധിമുട്ടിച്ചില്ല.കഴിഞ്ഞ പരീക്ഷകളുടെ പേടി മാററി വരും പരീക്ഷകളെ അഭിമുഖീകരിക്കുവാന്‍ ഹിന്ദി പരീക്ഷയ്ക്കു കഴിഞ്ഞു എന്ന് നിസ്സംശയം പറയാം.ഹിന്ദി ബ്ളോഗുകളുടെ പരിശ്രമം വിജയിച്ചിരിക്കുന്നു.പ്രത്യേകിച്ച് ഹിന്ദിസഭയുടെ...ആസര അര്‍ത്ഥവത്തായി..presentation ശരിക്കും ഏററു.
  സോമന്‍സാറിന് ആശംസകള്‍...

  ReplyDelete
 19. kamande cheyyan vyki.......

  adyamayi blogintte vilappettathum karyakshamavumaya ella pravarthanangalkkum ashamsakal... abhinanthanangal...

  hindi pareeksha kuttikalkke oru puthiya unarve nalki ennathil athisayokthi illa....

  ivide aswanthinte kamanttine anusmarikkunnu......

  bloginte vilayiruthalum,visakalanavum,kandethalum shlakhaneeyamane.... sookshmavum....

  pareeksha valareyere eluppamayirunnu enne parayumpolthanne chodyakarthave onnilkooduthal padaphagangale pade avaganichu ennathilulla nirasa prakadippikkathirikkanum sadhikkunnilla...

  padabhagangalude score akkamitte nirathiya somasekhan mashinte marupadi eee nirasayilninne undayathavam...

  bloginte pravarthanangalkke ellavitha asamsakalum....


  ReplyDelete

'हिंदी सभा' ब्लॉग मे आपका स्वागत है।
यदि आप इस ब्लॉग की सामग्री को पसंद करते है, तो इसके समर्थक बनिए।
धन्यवाद

© hindiblogg-a community for hindi teachers
  

TopBottom