Powered by Blogger.

ഒരു ഹൈടെക് പുതുവര്‍ഷത്തിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം.....

Tuesday, January 08, 2013

 
എസ്സ്.എസ്സ്.എല്‍.സി. പരീക്ഷക്ക് ഇനി ........ദിവസം
തയ്യാറെടുപ്പുകള്‍ ആരംഭിച്ചാലോ? ആരംഭിക്കാം അല്ലേ?
പക്ഷേ ഇത്തവണ ഒരു വ്യവസ്ഥയുണ്ട്.
ഒന്നാമത്തെ യൂണിറ്റിനെ ആധാരമാക്കി ഒരു ചോദ്യപേപ്പര്‍ പ്രസിദ്ധീകരിക്കും.
ഒരു ചോദ്യപേപ്പര്‍ കൊണ്ട് ഒരു യൂണിറ്റിന്റെ സമഗ്രവും സമ്പൂര്‍ണ്ണവുമായ റിവിഷന്‍ സാധ്യമല്ലെന്ന് തീര്‍ച്ചയാണല്ലോ?
അപ്പോഴെന്താ വഴി?
താങ്കള്‍ക്കും എന്തുകൊണ്ട് ഒരു മെറ്റീരിയല്‍ തയ്യാറാക്കിക്കൂടാ?എന്തുകൊണ്ട് താങ്കളുടെ ആശയങ്ങളും മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിച്ചുകൂടാ?
ഒറ്റക്കു തുഴഞ്ഞാല്‍പോകാവുന്നതിലേറെ ഒരുമിച്ച് തുഴഞ്ഞാല്‍ ചെന്നെത്തിക്കൂടെ ?
ഇടതു വശത്തെ ഗാഡ്ജറ്റില്‍ ഒന്നാം ടേമിലെ ചോദ്യപേപ്പറുകളുമായി ബന്ധപ്പെട്ട ഡൗണ്‍ലോഡുകളുടെ എണ്ണം 500 ന് മേലെ ചെന്നത്തിയിരിക്കുന്നു. കമന്റുകളോ? മിക്കവരും നിശ്ശബ്ദരാണ് !
നമ്മുടെ ബ്ലോഗ് COPY LEFT എന്ന ആശയത്തില്‍ വിശ്വസിക്കുന്നു. വിവരസാങ്കേതികവിദ്യയെ ഭയപ്പാടില്ലാതെ സമീപിക്കാന്‍ സഹായിച്ച, മികവുകാട്ടിയപ്പോഴെക്കെ പ്രോത്സാഹിപ്പിച്ച മാസ്റ്റര്‍ ട്രൈനര്‍മാര്‍, കോട്ടയ്ക്കല്‍ രാജാസ് ഹൈസ്കൂളില്‍ വച്ച് നടന്ന ക്യാമ്പിലെ ഹക്കീം മാഷുടെയും ഹസൈനര്‍ മാഷുടെയും ഒപ്പം ചിലവഴിച്ച സമയം കിട്ടിയ തെളിച്ചം .ദിശാബോധമില്ലാത്ത ബ്ലോഗിങ്ങിന്റെ ആദ്യകാലത്ത് ആത്മവിശ്വാസം നല്കിയ മലപ്പുറത്തെ റസാക്ക്മാഷെപ്പോലെയുള്ളവരുടെ കമന്റുകള്‍..ഇതൊക്കെയാണ് COPY LEFT എന്ന ആശയത്തിലേക്ക് എത്തിച്ചത്.
പലരും ബ്ലോഗ് ഉള്ളടക്കം കോപ്പി ചെയ്യാന്‍പോലും അനുവദിക്കാതെ ലോക്ക് ചെയ്ത് വയ്ക്കുമ്പോള്‍ നമ്മുടെ ബ്ലോഗില്‍ നിന്ന് കോപ്പി ചെയ്യുന്നതിനോ മറ്റോരിടത്ത് പോസ്റ്റ് ചെയ്യുന്നതിനോ യാതൊരു തടസ്സവുമില്ല. കൂടുതല്‍ പേരിലേക്ക് എത്തുന്നതില്‍ സന്താഷം മാത്രം!! (കോപ്പി ചെയ്യാന്‍പോലും അനുവദിക്കാത്തവര്‍ക്ക് അതിന് മതിയായ ന്യായീകരണങ്ങളുണ്ടാകാം.. നമ്മുടെ നിലപാട് വ്യക്തമാക്കിയെന്നു മാത്രം.ഒരിക്കലും ആരേയും ആക്ഷേപിക്കാനല്ല ഈ സൂചന)
പറഞ്ഞ് കാട് കയറിയോ? വ്യവസ്ഥ പറയാം. ഈ പോസ്റ്റിലേക്ക് കൂട്ടിച്ചേര്‍ക്കലുകളുണ്ടാകണം.അത് കമന്റുകളിലൂടെയാകാം...ടൈപ്പു ചെയ്തയച്ചു തരികയുമാകാം.
ടൈപ്പു ചെയ്യാനറിയില്ലെങ്കിലോ?
എഴുതി സ്കാന്‍ ചെയ്കയച്ചാലും മതിയാകും !ടൈപ്പു ചെയ്തെടുത്തുകൊള്ളാം!
പ്രതികരണം നന്നെങ്കില്‍ മുന്നോട്ട് പോകാം. ഇല്ലെങ്കില്‍ മിക്ക സ്കൂളുകളിലെയും ക്ലബ്ബുകള്‍ പോലെ ഉദ്ഘാടനവും സമാപനവും ഒരുമിച്ചാകാം..എന്നാല്‍ നമ്മുടെ സുഹൃത്തുക്കള്‍ അതിനനുവദിക്കില്ല എന്നുതന്നെയാണ് ഞങ്ങളുടെ വിശ്വാസം...

9 comments:

 1. വിശ്വാസം രക്ഷിക്കട്ടെ !!!

  ReplyDelete
  Replies
  1. മാഷേ
   എല്ലാം ഒരു വിശ്വാസം തന്നെയല്ലേ ?

   Delete
 2. अच्छा प्रयास।
  मैं भी एक प्रश्न-पत्र तैयार करके भेज दूँगा।

  ReplyDelete
  Replies
  1. जिज्ञासा के साथ प्रतीक्षा कर रहे हैं....

   Delete
 3. good attempt.That will hwlp the students

  ReplyDelete
  Replies
  1. good attempt.That will hwlp the students
   ഇക്കാര്യത്തില്‍ ഞങ്ങള്‍ക്കുമില്ല തെല്ലും സംശയം.
   താങ്കള്‍ ഒരദ്ധ്യാപകനാണെങ്കില്‍ ഒപ്പം ചേരൂ...

   Delete
 4. "കാലം കുറേയായില്ലേ യാചന തുടങ്ങിയിട്ട്,
  ആരുടെ ചെവിയിലേക്കാണ് വേതാന്തമോതുന്നത്...."
  ഇതാവും വായനക്കാരന്റെ ആദ്യ ചിന്ത,
  എല്ലാ പ്രയാസങ്ങളും മാറ്റി വെച്ച്
  നമുക്കിതൊക്കെ ചെയ്യാമെന്നല്ലാതെ....
  ശരി എന്തായാലും താങ്കളോടൊപ്പം നടക്കാതെ വയ്യല്ലോ...കൂടെയുണ്ടാവും.
  ആശംസകള്‍

  ReplyDelete
  Replies
  1. വിശ്വാസം അതല്ലേ എല്ലാം.
   എന്റാശാനേ.. ചെറിയ ഒരു മടുപ്പ്.

   Delete
  2. റസാക്ക് മാഷേ
   ഒന്നും ചെയ്യാന്‍ കഴിയുന്നില്ല.നാല് ദിവസമായി സിസ്റ്റം തുറന്നിട്ട്.

   Delete

'हिंदी सभा' ब्लॉग मे आपका स्वागत है।
यदि आप इस ब्लॉग की सामग्री को पसंद करते है, तो इसके समर्थक बनिए।
धन्यवाद

© hindiblogg-a community for hindi teachers
  

TopBottom