Powered by Blogger.
NEWS FLASH
******

Monday, February 20, 2012

എസ്.എസ്.എല്‍.സി ക്കാര്‍ക്ക് വെബ് പോര്‍ട്ടലും യുട്യൂബ് ചാനലും


എസ്.എസ്.എല്‍.സി.ക്കാര്‍ക്കായി പ്രത്യേക വെബ്‌പോര്‍ട്ടലും പ്രമുഖ അധ്യാപകരുടെ ക്ലാസുകള്‍ ഉള്‍ക്കൊള്ളുന്ന യുട്യൂബ് ചാനലും ഐടി@സ്‌കൂള്‍ പ്രവര്‍ത്തനസജ്ജമാക്കി. ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര വിഷയങ്ങളാണ് www.resource.itschool.gov.in എന്ന വെബ്‌പോര്‍ട്ടലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
ഐടി@സ്‌കൂള്‍ വിക്ടേഴ്‌സ് വിദ്യാഭ്യാസ ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന എസ്.എസ്.എല്‍.സി ഒരുക്കം- 2012 പരിപാടിയുടെ ഉള്ളടക്കം മുഴുവന്‍ ഉള്‍പ്പെടുത്തി www.youtube.com/itsvicters എന്ന യുട്യൂബ് ചാനലും പ്രവര്‍ത്തനം തുടങ്ങി. ദിവസവും രാവിലെ 6.30 നും 11.30 നും ഉച്ചയ്ക്ക് 1.30 നും വൈകുന്നേരം 5.30നും രാത്രി എട്ട് മണിക്കും വിക്ടേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന എസ്.എസ്.എല്‍.സി ഒരുക്കം-2012 ഇന്‍റര്‍നെറ്റില്‍ ലൈവായി www.victers.itschool.gov.in വഴിയും കാണാം. യുട്യൂബ് ചാനലില്‍ ഏത് സമയത്തും വിഷയാധിഷ്ഠിത തിരച്ചില്‍ നടത്താനും സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.
you tube ചാനലിലെ ഹിന്ദി ഒരുക്കത്തിലേക്ക് ഇവിടെ നിന്നും പോകാം

2 comments:

  1. രാജാവിന്റെ മൂക്ക് വളഞ്ഞതാണെന്ന് പറയാന്‍ ധൈര്യം കാണിക്കാത്ത സമൂഹത്തിനു മുന്നില്‍ നമുക്ക് നട്ടെല്ലു വളക്കാതിരിക്കാം.വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ കുഞ്ഞുങ്ങളുടെയും സമൂഹത്തിന്റെയും നന്‍മയ്ക്കാണെന്ന് തിരിച്ചറിയാത്ത മൂഢന്‍മാര്‍ക്കിള്ള മറുപടിയാവട്ടെ താങ്കളുടെ പോസ്റ്റുകള്‍.സര്‍വ്വ പിന്തുണയും പ്രഖ്യാപിക്കുന്നു.

    ReplyDelete
  2. ജയദീപ്മാഷ് നന്ദി
    നന്ദി
    ഇടുക്കിയില്‍ നിന്ന് ദീപക് ജി ഓര്‍മിപ്പിച്ച ധൂമില്‍ജിയുടെ വരികള്‍ സ്വതന്ത്രമായോന്നു പരിഭാഷപ്പടുത്തട്ടെ-
    "ഇരുമ്പിന്റെ രുചിയെക്കുറിച്ച് കൊല്ലനോട് ചോദിക്കരുതേ
    അത് ചോദിക്കണ്ടത് അവനുണ്ടാക്കുന്ന ലാടം ധരിച്ചു നില്ക്കുന്ന കുതിരയോടാണ്"
    നമ്മുടെ കുഞ്ഞുങ്ങള്‍ക്കുവേണ്ടിയാണ്,ഹിന്ദിക്കു വേണ്ടിയാണ് ഈ ബ്ലോഗ്.ആരേയും മനപൂര്‍വം അവഹേളിക്കുവാനും ആക്ഷേപിക്കുവാനും ഉദ്ദേശ്യവുമില്ല.പത്താം തരം കഴിഞ്ഞാല്‍ കുട്ടികള്‍ ഹിന്ദിയെടുക്കാന്‍ ഭയപ്പെടുന്ന അവസ്ഥയുണ്ടാകരുത് എന്ന പ്രാര്‍ത്ഥനമാത്രം.

    ReplyDelete

'हिंदी सभा' ब्लॉग मे आपका स्वागत है।
यदि आप इस ब्लॉग की सामग्री को पसंद करते है, तो इसके समर्थक बनिए।
धन्यवाद

© hindiblogg-a community for hindi teachers
  

TopBottom