Powered by Blogger.
NEWS FLASH
******

Wednesday, February 15, 2012

ഹിന്ദി മോഡല്‍ പരീക്ഷ കഴിഞ്ഞു ഇനിയെങ്കിലുമൊന്നു പ്രതികരിച്ചുകൂടെ സുഹൃത്തുക്കളെ?

 ജിം ജോ സാറിന്റെ മാത്സ് ബ്ലോഗിലെ കമന്റ്
മലയാളത്തിനു പിറകെ ഹിനിദി പരീക്ഷയും കുട്ടികളെ ചതിച്ചു, അധ്യാപകരെയും. കുട്ടികള്‍ പരിശീലിച്ചു വന്നിരുന്ന പുതിയരിതികളോട് ഒട്ടും യോജിക്കാത്ത, കൂടുതലും ശക്തമായഅപഗ്രഥനം ആവശ്യമായ ചോദ്യങ്ങള്‍ എണ്ണക്കൂടുതല്‍ കൊണ്ടും കുട്ടികള്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചു.നിശ്ചിതസമയത്ത് പരീക്ഷ പൂര്‍ത്തിയാക്കാന്‍ കുട്ടികള്‍ക്ക് കഴിഞ്ഞില്ല. മാതൃകാചോദ്യങ്ങളായി മുന്‍പ് പരിചയപ്പെടുത്തിയിരുന്ന തരത്തിലുള്ള ഒന്നുംതന്നെ മലയാളം-ഹിന്ദിപരീക്ഷകളില്‍ കണ്ടില്ല.A+,A ഗ്രേഡുകാര്‍ക്കും അത്യാവശ്യം ജയിക്കാന്‍ മാത്രം കഴി‍യുന്നവര്‍ക്കും ഉള്ള ആത്മവിശ്വാസം നഷ്ടപ്പെടുത്താനേ ഇത്തരം പരീക്ഷാനടത്തിപ്പുകൊണ്ടു കഴിയൂ.SSLCയ്ക്കും ഇതാണവസ്ഥയെങ്കില്‍ ഇനി എന്നാണ് ഈ മാതൃക കുട്ടികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കാന്‍ അവസരം? model exam -നു തൊട്ടുപിറകെ IT Practical exam നടത്താന്‍ മറ്റു സ്കൂളുകളിലേയ്ക്കു പോകേണ്ട അധ്യാപകരെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. മുഹൂര്‍ത്തമാകുമ്പോള്‍ പരീക്ഷണങ്ങള്‍ നടത്തി കുട്ടികളുടെ ഭാവി തകര്‍ക്കരുതെന്ന് ബന്ധപ്പെട്ട അധികാരികളോട് അപേക്ഷിക്കുന്നു.
താങ്കള്‍ക്കും പ്രതികരിക്കാം

26 comments:

  1. ഇതുവരെ നടത്തിയ തയ്യാറെടുപ്പുകള്‍ കുരുടന്മാര്‍ ആനയെക്കണ്ടു തയ്യാറാക്കിയ വിവരണം പോലെയായോ എന്നു മാത്രമാണ് സംശയം. കാരണം ഇക്കഴിഞ്ഞ ഹിന്ദി മോഡല്‍ പരീക്ഷ തന്നെ.ചോദ്യമാതൃകകളില്‍ കാതലായ മാറ്റങ്ങള്‍ ഉദ്ദേശിച്ചിരുന്നു എങ്കില്‍ നേരത്തേതന്നെ അത് വെളിപ്പടുത്തണമായിരുന്നു.ഇവിടെ ചോദ്യനിര്‍മ്മാതാവ് തന്റെ അറിവും സാമര്‍ത്ഥ്യം വെളിപ്പടുത്താണ് ശ്രമിച്ചതെങ്കിലും അദ്ധേഹത്തിന്റെ കുട്ടികളെ മനസ്സിലാക്കുന്നതിലുള്ള കഴിവുകേടാണ് വെളിപ്പെട്ടത് (ഇദ്ദേഹം ക്ലാസ്സ് റൂമില്‍ ഈ പാഠപുസ്തകം പഠിപ്പിച്ചിട്ടുള്ളയാളാകുമോ?)

    ReplyDelete
  2. प्रश्न पत्र के बारे में जो टिप्पणी दी गई हैं,बिलकुल सही हैं।और आप की (और जयदीपजी, आपकी भी)जो तुरंत प्रतिक्रिया है,वह उससे बढकर हैं।
    -गणेशन कोळियाट,कासरगोड।

    ReplyDelete
  3. ഗണേഷ്ജി
    നമസ്കാരം,തലയില്‍ തേങ്ങാ വീണാല്‍ തേങ്ങയേയും തെങ്ങിനെയും പഴിച്ചിരുന്നിട്ട് കാര്യമില്ലല്ലോ.നമുക്ക് എത്രയും വേഗം ചികിത്സ തേടാം.
    ആവശ്യമായ മരുന്നുകള്‍ എത്തിച്ചുതരാന്‍ അഭ്യര്‍ത്ഥിക്കുന്നു.

    ReplyDelete
  4. സോമന്‍ സാര്‍.....
    ക്രിയാത്മകമായ മാറ്റങ്ങള്‍ അനിവാര്യമാണ്.... പക്ഷെ.. ഇത്,...?
    നാരദമുനിയുടെ അഭിപ്രായം ഒരുപക്ഷേ കേരളത്തിലെ മുഴുവന്‍ ഹിന്ദി അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും ശബ്ദമാകുന്നതില്‍ അത്ഭുതപെടേണ്ടതില്ല...ഇത്തരം ചോദ്യമാതൃകള്‍ പരിചയപെടാനുള്ള ഒരവസരവും ഇതുവരെ ഉണ്ടായിട്ടില്ലയെന്ന സത്യം എന്തുകോണ്ട് അധികാരികള്‍ മനസിലാക്കിയില്ല????
    ഇനി മറ്റൊന്ന്... ചോദ്യത്തില്‍ കടന്ന്കൂടിയിട്ടുള്ള തെറ്റുകള്‍ക്കും അവ്യക്തതയ്ക്കും ആരാണ് ഉത്തടവാദി???അതും ഇനി നമ്മുടേതാകുമോ?????

    ReplyDelete
  5. ऐसा लगता है कि जो प्रश्न पत्र बनाते हैं वे कक्षा में जाकर बच्चों को पढाते नहीं.बेचारे बच्चों से यह परीक्षण क्यों ?

    ReplyDelete
  6. മോഡല്‍ പരീക്ഷയിലെ നല്ല ചോദ്യങ്ങളെ കുറിച്ചുളള പരാമര്‍ശം കൂടി ആകാമായിരുന്നു.ഒരേ മാതൃകകള്‍ തന്നെ പറഞ്ഞ് പഠിപ്പിച്ചവര്‍ക്ക് ഇത് ഇരുട്ടടി ആയേക്കാം. ഇനിയുളള സമയം അതിനു വിനിയോഗിക്കാം.

    ReplyDelete
  7. ഒരേ മാതൃകകള്‍ തന്നെ പറഞ്ഞ് പഠിപ്പിച്ചവര്‍ക്ക് ഇത് ഇരുട്ടടി ആയേക്കാം. ഇനിയുളള സമയം അതിനു വിനിയോഗിക്കാം.
    പ്രിയപ്പെട്ട അശോകന്‍ജി,നിലവിലുള്ള മാതൃകകള്‍ പിന്തടരുക എന്നതാണ് കീഴ് വഴക്കം.തികച്ചും വ്യത്യസ്ഥമായ,കുട്ടിയെ പരിഗണിക്കാതെയുള്ള ഇത്തരമൊരു മാതൃക വരുമെന്ന് ഗണിച്ചറിയുമോ? പിന്നെ ഇ,ഇനിയെപ്പോഴാണ് പഠിപ്പിക്കാന്‍ സമയം? 22ന് ഐ.ടി പരീക്ഷക്ക് പോകുന്ന അദ്ധ്യയാപകന്‍ എപ്പോഴാണ് ഇനി പഠിപ്പിക്കുക?
    മോഡല്‍ പരീക്ഷയിലെ നല്ല ചോദ്യങ്ങളെ കുറിച്ചുളള പരാമര്‍ശം കൂടി ആകാമായിരുന്നു.
    ഇതിനുള്ള മറുപടി ഒരു പോസ്റ്റായിതാതന്നെ തരേണ്ടതുണ്ട്.ഉടന്‍ പ്രതീക്ഷിക്കാം.

    ReplyDelete
  8. അവസാന നിമിഷത്തില്‍ ചോദ്യമാതൃകയില്‍ വരുത്തിയമാറ്റം വിദ്യാര്ത്ഥികളെ അമ്പരപ്പിച്ചു. അതോടൊപ്പം അദ്ധയാപകരേയും‍
    ഈ പരീക്ഷ വിദ്യാര്ത്ഥികളുടെ ആത്മവിശ്വാസം കുറയുന്നതിനേ സഹായിക്കുകയുള്ളൂ.

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. "ഉന്നത നിലവാരവും",വ്യാകരണപിശാചുകളും അതിലേറെ അവ്യക്തതയും നിറഞ്ഞ ഹിന്ദി മോഡല്‍ ചോദ്യ പേപ്പര്‍ കുഞ്ഞുങ്ങളെയെന്നപോലെ അധ്യാപകരെയും ഞെട്ടിച്ചിരിക്കുന്നു.ഏതായാലും കാര്യം ഇത്രയും ആയ സ്ഥിതിയ്ക് പരിതപിച്ചതു കൊണ്ടോ പരിഭവം പറഞ്ഞതു കൊണ്ടോ പൊതു പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറ്റാന്‍ പോകുന്നില്ല.അങ്ങിനെയെങ്കിള്‍ ഇനി നമുക്കെന്ത് ചെയ്യാന്‍ കഴിയും? ശ്രമകരമായ ഒരു കൂട്ടായ്മയിലൂടെ ആശയങ്ങള്‍ പരസ്പരം കൈമാറി മുന്നോട്ട് പോകാം.

    ReplyDelete
  11. സര്‍
    കന്റുകള്‍ കണ്ടു.ചര്‍ച്ചകള്‍ സജീവമാകുന്നതില്‍ അത്യധികം സന്തോഷം തോന്നി.എന്റെ അറിവില്‍ (ശരിയാണോ എന്നറിയിവല്ല..)ഹൈസ്കൂള്‍ അധ്യാപകരാരുമല്ല ചോദ്യപേപ്പര്‍ തയ്യാറാക്കുന്നത്. അതുകണ്ടുതന്നെയാണ് ഇത്ര നിര്‍ദ്ദയമായി കുട്ടികളെ സമീപിക്കാന്‍ അവര്‍ക്ക് കഴിയുന്നത്.വ്യാകരണത്തിന് ഇത്രയും പ്രാധാന്യം നല്കിയ ചോദ്യപേപ്പറില്‍ ആദ്യ ചോദ്യത്തില്‍ത്തന്നെ വ്യാകരണപ്പിശകുവന്നതിനെ എങ്ങനെ ന്യായീകരിക്കാനാകും?'സംഭവങ്ങളെ'ക്രമീകരിക്കാനുള്ള ചോദ്യത്തില്‍ ആദ്യ രണ്ട് വാക്യങ്ങളില്‍ ക്രിയ ബഹുവചനത്തിലാണ്.മൂന്നാം വാക്യത്തിലാകട്ടെ ഏകവചനത്തിലും.മൂന്നു വാക്യത്തിലും കര്‍ത്താവ് ഒന്നുതന്നെ!!! സംഭവങ്ങളെ ക്രമീകരിക്കാനുള്ള ചോദ്യത്തിലെ നാലാം വാക്യം ഒരു പ്രസ്താവന മാത്രമാണ് എന്നതും ശ്രദ്ധിക്കേണ്ടതാണ്.ചോദ്യപേപ്പറുകള്‍ കുട്ടികളുടെ അറിവ് പരിശോധിക്കാനാകണം,അറിവില്ലായ്മ പരിശോധ്ക്കാനാകരുത്.അതിനായി തുനിഞ്ഞിറങ്ങുന്നവര്‍ സ്വയം തെറ്റുവരുത്തി അപഹാസ്യരാകാതിരിക്കാനെങ്കിലും ശ്രമിക്കണം.

    ReplyDelete
  12. ഒരല്ചം പരദൂഷണം
    मैं और वासंति स्कूल नहीं गई-എന്ന് സക്കുഭായി.
    അക്ഷരാഭ്യാസമില്ലാത്ത ഈ വാസന്തിയെക്കൊണ്ട് ഡയറിയെഴുതിക്കണമെന്ന് ചോദ്യക്കാരന്‍/കാരി
    അങ്ങെയായാല്‍ മൂല്യനിര്‍ണ്ണയസൂചകങ്ങള്‍ ഇങ്ങനെയായിരിക്കുമോ?
    1.അക്ഷരാഭ്യാസമില്ലാത്തയാളുടെ ശൈലിയില്‍ എഴുതിയിടിടുണ്ട്-1 സ്കോര്‍
    2 പരമാവധി തെറ്റുകള്‍ വരുത്തിയിട്ടുണ്ട് - 2 സ്കോര്‍
    3 താഴെക്കിടയിലുള്ളവരുടെ ഭാഷ ഉപയോഗിച്ചിട്ടുണ്ട് - 1 സ്കോര്‍
    (അറിവുള്ളവര്‍ പറഞ്ഞുതരണേ........)

    ReplyDelete
  13. प्रश्न पत्र के बारे में जो राय हैं बिलकुल सही हे क्यों कि अब तक हम ने हम ने जो तरीका देखा था इससे वे बिलकुल अलग और निराला है. किसीने कहा भी है जिसने इस प्रश्न पत्र बनाया उसने कभी भी कक्षा में जाकर कुछ काम बच्चों के साथ कराया नहीं हैं......

    ReplyDelete
  14. अब हम को यह सोचकर कुछ करने में मजबूर हो गये है ...इस प्रश्न पत्र को लेकर हम कुछ बदलना हैं ....इतना कहना है कि यह बच्चॊं केलिऎ नहीं ...जो प्रश्न पत्र बनाने वालॊं के स्तथर के अनुसार हैं ...जिनहोने अभितक क्लास नहीं चलाया हो....

    ReplyDelete
  15. നാരദ മുനിയ്ക്ക് അടിയന്റെ പ്രണാമം. ഭവാന്റെ പ്രതികരണം ഏവരെയും ചിന്തിപ്പിക്കുന്നു.

    ReplyDelete
  16. ഹിന്ദിയ്ക്ക് A+ കുറയും കുട്ടികളുടെ റിസല്‍ട്ട് മോശമാവും. പഴി അധ്യാപകര്‍ക്കും. ചോദ്യമാതൃക കുറച്ചു കൂടി നേരത്തേ ആകാമായിരുന്നു.

    ReplyDelete
  17. ഇനിയും പ്രതികരിച്ചിട്ട് എന്തു കാര്യം? സമയവുമില്ല.I T പരീക്ഷയുടെ തിരക്ക്. പിന്നെ തലയില്‍ തേങ്ങാ വീണാല്‍ തേങ്ങയേയും തെങ്ങിനെയും പഴിച്ചിട്ട് കാര്യമില്ല.പക്ഷേ മനപൂര്‍വ്വം
    തലയില്‍ തേങ്ങയിട്ടാലോ.....................

    ReplyDelete
  18. ഹിന്ദി ചോദ്യ പെയ്പർ സംബന്ധിച്ച കമന്റ് ചെയ്ത ജിം ജോ സാർ മലയാളം അധ്യാപകൻ ആണ്. പക്ഷേ അദ്ദേഹം ഹിന്ദി പരീക്ഷയെക്കുറിച്ച് നടത്തിയ ഈ കമന്റ് ഹിന്ദി അധ്യാപകരെക്കൂടി ഇരുത്തി ചിന്തിക്കാൻ പ്രേരിപ്പിക്കും എന്നതിൽ തർക്കമില്ല. സ്വന്തം വിഷയമല്ലാതിരുന്നിരുന്നിട്ടും പ്രതികരിക്കാൻ കാട്ടിയ ആർജ്ജവത്തെ അഭിനന്ദിക്കുന്നു. നമ്മുടെ ഈ ചർച്ചകൾ എത്തേണ്ടിടത്ത് എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    ReplyDelete
  19. തലയില്‍ തേങ്ങാ വീണാല്‍ തേങ്ങയേയും തെങ്ങിനെയും പഴിച്ചിരുന്നിട്ട് കാര്യമില്ലല്ലോ.നമുക്ക് എത്രയും വേഗം ചികിത്സ തേടാം.
    ആവശ്യമായ മരുന്നുകള്‍ എത്തിച്ചുതരാന്‍ അഭ്യര്‍ത്ഥിക്കുന്നു.


    താഴെ നില്‍ക്കുന്നവന്റെ തലയില്‍ തേങ്ങ ഇടാനായിട്ട് തെങ്ങില്‍ കയറുന്നത് അത്രനല്ല സ്വഭാവമല്ലല്ലോ?തേങ്ങ തലയില്‍ വീണു കഴിഞ്ഞ് മരുന്നുതപ്പിയിട്ട് വലിയ കാര്യവുമില്ല.

    ReplyDelete
  20. താഴെ നില്‍ക്കുന്നവന്റെ തലയില്‍ തേങ്ങ ഇടാനായിട്ട് തെങ്ങില്‍ കയറുന്നത് അത്രനല്ല സ്വഭാവമല്ലല്ലോ?തേങ്ങ തലയില്‍ വീണു കഴിഞ്ഞ് മരുന്നുതപ്പിയിട്ട് വലിയ കാര്യവുമില്ല.

    ജിം ജോ സാര്‍
    മാത്സ് ബ്ലോഗിലെ താങ്കളുടെ പ്രതികരണം കൃത്യവും സമഗ്രവുമായിരുന്നു.അതുകൊണ്ടാണ് അതുതന്നെ ഒരു പോസ്റ്റാക്കിയത്.അഭിനന്ദനങ്ങള്‍!!


    ഇനി ആ തേങ്ങ നമുക്കങ്ങ് കളയാം.താഴെ നില്‍ക്കുന്നവന്റെ തലയില്‍ തേങ്ങ ഇടാനായിട്ട് തെങ്ങില്‍ കയറുന്നത് അത്രനല്ല സ്വഭാവമല്ല എങ്കിലും scert ക്ക് ആ അവകാശം അനുവദിക്കപ്പട്ടിരിക്കുകയാമല്ലോ? ഒഴിഞ്ഞുമാറാന്‍ നമുക്കു് അനുവാദമില്ലാ താനും.നമുക്ക് ഒരു മുന്‍കരുതലെടുക്കാം എന്നേ ഉദ്ദേശിച്ചുള്ളു.

    ഇടക്കിടെ വരുമല്ലോ? താങ്കളെപ്പോലെയുള്ളവരുടെ പ്രതികരണങ്ങള്‍ നല്കുന്ന ഊര്‍ജ്ജം വളരെ വലുതാണ്

    ReplyDelete
  21. आगे बोला जायेगा सवालो का नमबर लिखने से पास हो जायेगा.

    ReplyDelete
  22. pyare somanji,
    is avasar par dhoomilji ki ek kavitha yaad aata hai muche....woh to kuch is prakaar hai...
    " lohe ka swad us luhaar se
    math poocho
    jis khode se poocho
    uske muh me lagaam ho..."
    hamaara prasn patr bhi is prakaar..

    sirji mei isliye kehtaa hoom ki jo adhyaapak bachom ke saath rehthe hai,unki duniya jaanthi hai,unki seemayem parakthi hai,bhaasha thoda bolna seekhthe hai, gyaan jodthi hai ,unki aur se is prakaar ki ek prasn patr kabhi nahi ayenge.....bhasha mei prasn kaise bhi aap poochiye,bachee likenge.lekin pehle aap bachom ko model deejiye thaaki ve aaram se likhe, exam hall se khusi ke saath baahar chelem...kyom ki plus two mei unhe hindi lena hai....nahi to sada ke liye har bache is baasha se door ho jaayenge.....it will became a tragedy to this beautiful language...isa nahi hona hai....
    " isi zid kyom......
    chod do inhe...
    chhane do bachom ke maanas mei..
    is anokhe hindi bhaasha aur saahithy ke
    sathrangi idradhanush..."
    bachha to bachha hai.....
    unki vichaar bhi....
    use samachiye....pehchaaniye.....
    kadar bhi deejiye........

    deepak anantha rao,
    poonjar,
    kottayam dis.

    ReplyDelete
  23. This comment has been removed by the author.

    ReplyDelete
  24. ദിപക് സര്‍,
    ഉദാഹരണ സഹിതം തയ്യാറാക്കിയ കമന്റ് നന്നായി.പക്ഷേ വായിച്ചെടുക്കാന്‍ ഇത്തിരി ബുദ്ധിമുട്ടി.
    ഹിന്ദിയില്‍ ടൈപ്പ് ചെയ്യാന്‍ ശ്രമിച്ചു കൂടെ.

    ReplyDelete
  25. ദീപക്ജി
    ഞാന്‍ പറയാന്‍ വച്ചതാണ് ജയദീപ് മാഷ് പറഞ്ഞത്.വളരെ കാവ്യാത്മകമായ ഭാഷയാണ് താങ്കളുടേത്. ഹിന്ദിലിപിയില്‍ത്തന്നെ അതുവായിക്കാന്‍ ഉടന്‍ അവസരമുണ്ടാകും എന്നുറച്ച് വിശ്വസിക്കുന്നു
    आप की टिप्पणी केलिए धन्यवाद।

    ReplyDelete

'हिंदी सभा' ब्लॉग मे आपका स्वागत है।
यदि आप इस ब्लॉग की सामग्री को पसंद करते है, तो इसके समर्थक बनिए।
धन्यवाद

© hindiblogg-a community for hindi teachers
  

TopBottom