Powered by Blogger.
NEWS FLASH
******

Wednesday, May 18, 2011

सुनामी कविता का मलयालम अनुवाद

हम श्री.एम.एस. विश्वंभरनजी की कविता "सुनामी" का मलयालम अनुवाद सहर्ष प्रस्तुत करते हैं।अनुवादक है श्री.रतीशन.पी.पी.। आप कन्नूर जिले के कोय्यम जी.एच.एस.एस. के अध्यापक हैं।आप को बधाइय़ाँ।
हमारे ब्लोग के सदस्य श्री.रविजी ने हमें यह  रचना भेज दी है। आपकेलिए धन्याद।

സുനാമി
(ശ്രീ ​എം.എസ്. വിശ്വംഭരന്റെ 'त्सुनामी' കവിതയുടെ മലയാള പരിഭാഷ)

തമ്മിലടിച്ചു തകരുന്നു തോണികള്‍
പ്രാണന്‍ കിടന്നു പിടയുന്നു...
കടലന്റെ മക്കള്‍ തന്‍ ആയുസ്സുമിന്നിതാ
അഴിമദ്ധ്യേ നൃത്തമാടുന്നു...
എവിടേക്കു പോകുവാന്‍
എവിടെത്തിരിയുവാന്‍
വിണ്ണിന്റെ ദീപമിന്നെങ്ങുപോയി?
കടലിന്റെ മക്കളെ ഓളങ്ങള്‍ കൈനീട്ടി
മാടി അരികെ വിളിക്കുന്നു...
ഏറെക്കൊതിപ്പിച്ച് കുളിര്‍കോരിയണിയിച്ച്
ഉയിരിനെ മേനിയെ കോരിത്തരിപ്പിച്ച
സുന്ദര സാഗര സംഗീതമെങ്ങുപോയ്...
തുള്ളിക്കൊരുകുടം പെയ്യുന്നു മേഘങ്ങള്‍
വെള്ളിടി വെട്ടിത്തിമിര്‍ക്കുന്നു മാനവും
സാഗരം താണ്ഡവ നൃത്തം ചവിട്ടുമ്പോള്‍
ജീവിതം താനേ തകര്‍ന്നമര്‍ന്നീടുന്നു...
ആരീ വരച്ചതീ ലക്ഷ്മണരേഖപോല്‍?
ആരാലുമൊക്കുമോ വിധിയെ തടുക്കുവാന്‍!
ആരൊരാളോട് വിലാപം തുടങ്ങുവാന്‍!
ആരെപ്പഴിചാരി രക്ഷനേടാന്‍
തീരത്തിഴയും പുഴുക്കളല്ലേ...
കൂടെയിരിക്കും കിടാവതല്ലേ...

ഉറ്റവരായിത്തിരയിലെങ്ങാ
നുണ്ടോ മിഴികള്‍ തിരഞ്ഞിടുന്നു
വാടിക്കരിഞ്ഞൊരീ കൊച്ചുപൂക്കള്‍
കനവിന്റെ വെണ്‍വല എത്ര നെയ്തൂ...
ഇന്നവയൊക്കെയും പാഴ് കിനാവായ്
കണ്ണീര്‍ കയങ്ങളില്‍ വീണുടഞ്ഞൂ...
പലിശപ്പണ്ടാരങ്ങളാര്‍ത്തു തുള്ളീ...
കൂരകള്‍ കൊണ്ട് പശിയടക്കീ...
നീറും സുനാമി സ്മരണയാലെ
നെഞ്ചകമിന്നും വിറങ്ങലിപ്പൂ...
രചനഃ രതീശന്‍. പി.പി.
എച്ച്.എസ്.എ. (ഹിന്ദി),
ജി.എച്ച്.എസ്.എസ്. കൊയ്യം,
കണ്ണൂര്‍ ജില്ല.
ഫോണ്‍ - 9497697023
pprmangalasseri@gmail.com


  इसका पी.डी.एफ.रूप आप यहाँ से डौनलोड कर सकते हैं।
Click here 2 - Click image to download.


2 comments:

'हिंदी सभा' ब्लॉग मे आपका स्वागत है।
यदि आप इस ब्लॉग की सामग्री को पसंद करते है, तो इसके समर्थक बनिए।
धन्यवाद

© hindiblogg-a community for hindi teachers
  

TopBottom