Powered by Blogger.
NEWS FLASH
******

Thursday, November 11, 2010

हिंदी അക്ഷരങ്ങള്‍ ടക്സ് പെയിന്റില്‍ ?

हिंदी അക്ഷരങ്ങള്‍ ടക്സ് പെയിന്‍റില്‍ വരുത്തുന്ന വിധം


हिंदी അക്ഷരങ്ങള്‍ ടക്സ് പെയിന്‍റില്‍ വരുത്തുന്നതിനുള്ള ശ്രമമാണ് ഞങ്ങള്‍ നടത്തുന്നത്.ഈ പോസ്റ്റ് തയ്യാറക്കാന്‍ ഞങ്ങള്‍ക്ക് പ്രചോദനമായത് വി.എച്ച്.എസ്.എസ് ഇരുമ്പനത്തിന്റെ സൈറ്റില്‍ കണ്ട പോസ്റ്റാണ്.തങ്ങളുടെ കണ്ടെത്തല്‍ മറ്റുള്ളവര്‍ക്കായി പങ്കുവെയ്ക്കാന്‍ തയ്യാറായ ഈ ഹൃദയവിശാലതക്ക് നന്ദി .ഈ പോസ്റ്റില്‍ നേരിയ ഭേദഗതികള്‍ മാത്രമേ വരുത്തിയിട്ടുള്ളു
ചിത്രരചനയില്‍ താല്പര്യമില്ലാത്തവര്‍ക്കു കൂടി വരയ്ക്കാന്‍ തോന്നിപ്പിക്കുന്ന വിധം ആകര്‍ഷകമാണ് ടക്സ്​പെയിന്റിന്റെ ഘടന. ടക്സ്​പെയിന്റ് ഉപയോഗിച്ച് ചിത്രങ്ങള്‍ വരച്ചിട്ടുള്ളവരെല്ലാം സ്റ്റാമ്പ് ടൂള്‍ തീര്‍ച്ചയായും ഉപയോഗിച്ചിട്ടുണ്ടാവണം. വിവിധ വലിപ്പത്തില്‍ ചിത്രങ്ങള്‍ ക്യാന്‍വാസില്‍ പതിപ്പിക്കാന്‍ സഹായിക്കുന്നതാണ് ഈ ടൂള്‍. വിവിധ സ്റ്റാമ്പുകളില്‍ ക്ലിക്കു ചെയ്യുമ്പോള്‍ ചിത്രത്തിന്റെ പേര് താഴെ ഇംഗ്ലീഷില്‍ എഴുതി കാണിക്കാറുണ്ടല്ലോ. ചിത്രത്തില്‍ ക്ലിക്കുചെയ്യുമ്പോള്‍ ശബ്ദവും കേള്‍ക്കാം. നമ്മുടെ ഭാഷയും സംസ്കാരവും പ്രതിഫലിപ്പിക്കുന്നതിനുള്ള അനവധി സാധ്യതകള്‍ ഗ്നുലിനക്സിലുണ്ട്. ആ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള സ്വാതന്ത്ര്യവും നിങ്ങള്‍ക്കുണ്ട്. കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും സ്വതന്ത്രസോഫ്റ്റ്​വെയറിനെ സ്നേഹിക്കുന്നവര്‍ക്കുമായി ഞങ്ങളിത് സമര്‍പ്പിക്കുന്നു.

हिंदी അക്ഷരങ്ങള്‍ ടക്സ് പെയിന്‍റില്‍ വരുത്തുവാനായിഎന്തൊക്കെയാണു ചെയ്യേണ്ടത് ?

ചുരുക്കി സൂക്ഷിച്ചിരിക്കുന്ന ഫോള്‍ഡര്‍ ഇവിടെ നിന്നും ഡൌണ്‍ലോഡു ചെയ്യുക. ആര്‍ക്കൈവ് മാനേജര്‍ (archive manager) ഉപയോഗിച്ച് അത് നിവര്‍ത്തുക. യൂസറുടെ ഹോം ( user’s home ) ഫോള്‍ഡറിനകത്ത് .tuxpaint ( ഡോട്ട് ടക്സ്​പെയിന്റ് ) എന്ന ഫോള്‍ഡര്‍ നിര്‍മ്മിക്കുക.(ടക്സ് ​പെയിന്റ് ഉപയോഗിച്ച് മുന്‍പ് ചിത്രങ്ങള്‍ വരച്ചിട്ടുണ്ടെങ്കില്‍ നിങ്ങളുടെ ഹോം ഫോള്‍ഡറിനുള്ളില്‍ .tuxpaint എന്ന ഫോള്‍ഡര്‍ ഉണ്ടാവും. ഹോം ഫോള്‍ഡര്‍ തുറന്ന് അതിനകത്ത് ctrl കീയും h എന്ന കീയും ഒരുമിച്ചമര്‍ത്തുക.അപ്പോള്‍ .tuxpaint എന്ന ഫോള്‍ഡര്‍ ഉണ്ടെങ്കില്‍ അതു തുറക്കുക) അതു തുറന്ന് അതിനകത്ത് stamps എന്ന മറ്റൊരു ഫോള്‍ഡര്‍ നിര്‍മ്മിച്ച് അതിനകത്തേക്ക് നിവര്‍ത്തിയ ഫോള്‍ഡര്‍ പകര്‍ത്തുക. ഫോള്‍ഡറിനു പേരു നല്കിയപ്പോള്‍ പേരിനു മുമ്പ് ഡോട്ട് നല്കിയതെന്തിനെന്നറിയുമോ ? ഗ്നു ലിനക്സിലെ രഹസ്യഫോള്‍ഡറുകളെല്ലാം (hidden directories ) ഡോട്ടിലാണു ( . ) തുടങ്ങുന്നത്. കീബോര്‍ഡിലെ കണ്‍ട്രോള്‍ ( control ) , എച്ച് ( h ) എന്നീ കട്ടകള്‍ അമര്‍ത്തുമ്പോള്‍ രഹസ്യഫോള്‍ഡറുകളെല്ലാം ദൃശ്യമാകുന്നു. ഒരിക്കല്‍ കൂടി ഇതേ കട്ടകളമര്‍ത്തിയാല്‍ രഹസ്യ ഫോള്‍ഡറുകളെല്ലാം അദൃശ്യമാകുന്നു. ഇനി ടക്സ്​പെയിന്റ് തുറന്ന് സ്റ്റാമ്പ് ടൂളില്‍ ക്ലിക്ക് ചെയ്ത് വിവിധ സ്റ്റാമ്പുകള്‍ ഉപയോഗിച്ചുനോക്കൂ.


ചുരുക്കത്തില്‍
1.മുകളില്‍ കൊടുത്തിരിക്കുന്ന “ഇവിടെ ” എന്ന ലിങ്കില്‍ നിന്നും ഫയല്‍ ഡൌണ്‍ലോഡു ചെയ്യുക.
2.ഡൌണ്‍ലോഡു ചെയ്ത ഫയലില്‍ Rightclick ചെയ്യുക
3.Open with Archive Manager സെലക്ട് ചെയ്യുക.
5.അപ്പോള്‍ തുറന്നുവരുന്ന ജാലകത്തിലെ “EXTRACT”ബട്ടണില്‍ ക്ലിക്കു ചെയ്യുക.
6.നിങ്ങളുടെ Home ഫോള്‍ഡര്‍ തുറന്ന് .tuxpaint എന്ന ഫോള്‍ഡര്‍ നിര്‍മ്മിക്കുക
7.അതിനകത്തേക്ക് Extract ചെയ്തപ്പോള്‍ കിട്ടിയ letters എന്ന ഫോള്‍ഡര്‍ കോപ്പി ചെയ്യുക.
8.ഇനി ടക്സ്​പെയിന്റ് തുറന്ന് stamps ല്‍ ക്ലിക്കു ചെയ്തോളൂ. പുതിയ സ്റ്റാമ്പുകള്‍ അവിടെയുണ്ടാകും.

No comments:

Post a Comment

'हिंदी सभा' ब्लॉग मे आपका स्वागत है।
यदि आप इस ब्लॉग की सामग्री को पसंद करते है, तो इसके समर्थक बनिए।
धन्यवाद

© hindiblogg-a community for hindi teachers
  

TopBottom